സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍
എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടുവിന് ശേഷമുള്ള ഉപരിപഠന കരിയര്‍ അവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി 11ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സില്‍ സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിക്കുന്നു. രാവിലെ 9.30നകം എത്തണം. വിവരങ്ങള്‍ക്ക്: 0494 2405540.
പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ ബിഎഡ് (ദ്വിവത്സരം) 2017 സിലബസ്2017 മുതല്‍ പ്രവേശനം റഗുലര്‍/സപ്ലിമെന്ററി, 2015 സിലബസ്2016 പ്രവേശനം മാത്രം സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ മെയ് 20 വരെയും 170 രൂപ പിഴയോടെ 22 വരെയും ഫീസടച്ച് 24 വരെയും രജിസ്റ്റര്‍ ചെയ്യാം.
മൂന്നാം വര്‍ഷ ബിപിഎഡ് ഇന്റഗ്രേറ്റഡ് (2014 മുതല്‍ പ്രവേശനം) റഗുലര്‍ /സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 17 വരെയും 170 രൂപ പിഴയോടെ 21 വരെയും ഫീസടച്ച് 23 വരെ രജിസ്റ്റര്‍ ചെയ്യാം.
നാലാം സെമസ്റ്റര്‍ യുജി പരീക്ഷ മാറ്റി
മേയില്‍ നടത്താനിരുന്ന അഫിലിയേറ്റഡ് കോളജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷന് /വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ നാലാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ്) ബികോം/ബിബിഎ/ബികോം വൊക്കേഷണല്‍ /ബികോം ഓണേഴ്സ്/ബിഎച്ച്എ/ബിടിഎച്ച്എം/ബികോം പ്രഫഷണല്‍ പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ ബിഎ/ബിഎസ്ഡബ്ല്യൂ/ബിവിസി/ബിടിഎഫ്പി/ബിടിടിഎം/ബിഎ അഫ്സല്‍ഉല്‍ ഉലമ (സിയുസിബിസിഎസ്എസ്) ഏപ്രില്‍ /മേയ് 2018 പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കേണ്ട തിയതി പിന്നീട് അറിയിക്കും.
2018 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എംഎസ്സി ജനറല്‍ ബയോടെക്നോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ ബിഎ/ബിഎ അഫ്സല് ഉല് ഉലമ/ബിഎസ്ഡബ്ല്യൂ/ബിവിസി/ബിടിടിഎം (സിയുസിബിസിഎസ്എസ്) ഏപ്രില്‍ 2017 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍ .
രണ്ടാം സെമസ്റ്റര്‍ ബിഎഡ് ജൂണ്‍ 2018 (തടഞ്ഞുവെച്ച ഫലം) പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍ . ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടണം.