രജിസ്ട്രേഷന് ആരംഭിച്ചു
കാലിക്കട്ട് സര്‍വകലാശാലയുടെ ബിരുദ പ്രവേശന ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. 25 വരെ അപേക്ഷാ ഫീസ് അടച്ച് 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് : ജനറല്‍ : 280 രൂപ, എസ്സി/എസ്ടി 115 രൂപ. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ .
അപേക്ഷ അന്തിമ സമര്‍പ്പണം നടത്തിയതിനുശേഷം, ഓണ്‍ലൈന്‍ രജിസ്ട്രേഷ ന്റെ അവസാന തിയതി വരെയുള്ള എല്ലാ തിരുത്തലുകള്‍ക്കും കാലിക്കട്ട് സര്‍വകലാശാലയ്ക്ക് കീഴിലെ വിവിധ അഫിലിയേറ്റഡ് കോളജുകളില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ സെന്ററുകളുടെ സേവനം ഉപയോഗിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ അവസാന തിയതിക്ക് ശേഷം മൂന്ന് അലോട്ട്മെന്റിന് മുമ്പായി അപേക്ഷകന് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് വിദ്യാര്‍ഥികള്‍ക്ക് 20 ഓപ്ഷന് നല്‍കാവുന്നതാണ്. പുറമേ വിവിധ എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന അതത് കമ്യൂണിറ്റിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അഞ്ച് ഓപ്ഷനുകള്‍ വരെ അധികമായി നല്‍കാം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് വിദ്യാര്‍ഥിയുടേയോ, രക്ഷിതാവിന്റേയോ ഫോണ്‍ നമ്പര്‍ മാത്രമേ നല്‍കാവൂ. അലോട്ട്മെന്റ് ലഭിക്കുന്ന ഓപ്ഷനുകളുടെ താഴെയുള്ള ഓപ്ഷനുകള്‍ സ്ഥിരമായി നഷ്ടമാവുന്നതും ഒരു ഘട്ടത്തിലും തിരികെ പുനഃസ്ഥാപിക്കുന്നതുമല്ല.
ബിഎഡ് മൂല്യനിര്‍ണയ ക്യാമ്പ്
നാലാം സെമസ്റ്റര്‍ ബിഎഡ് ഏപ്രില്‍ 2019 പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് കോഴിക്കോട് ജിസിടിഇ, തൃശൂര്‍ ഐഎഎസ്സി, ഒറ്റപ്പാലം എന്‍എസ്എസ്, ഫാറൂഖ് ട്രെയിനിംഗ് കോളജ് എന്നിവിടങ്ങളില്‍ 15ന് ആരംഭിക്കും.
പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ബിഎ സോഷ്യോളജി റസിഡന്‍ഷ്യല്‍ കോഴ്സ്
വയനാട് ചെതലയത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ (ഐടിഎസ്ആര്‍) ബിഎ സോഷ്യോളജി റസിഡന്‍ഷ്യല്‍ കോഴ്സിന് പട്ടിക വര്‍ഗ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/തത്തുല്യം. അപേക്ഷാ ഫോം ചെതലയത്തെ ഓഫീസില്‍ നിന്നും സര്‍വകലാശാലാ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. വിവരങ്ങള്‍ വെബ്സൈറ്റില്‍ . ഫോണ്‍ : 04936 238500, 9447637542.
എച്ച്ആര്ഡിസിയുടെ ഈ വര്‍ഷത്തെ പ്രോഗ്രാമുകള്‍
യുജിസിഹ്യൂമണ് റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍ 201920 അധ്യയന വര്‍ഷം നടത്തുന്ന ഓറിയന്റേഷന്‍ , റിഫ്രഷര്‍ , ഷോര്‍ട്ട് ടേം, മറ്റ് പ്രോഗ്രാമുകള്‍ എന്നിവയുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. വിവരങ്ങള്‍ക്ക്: 0494 2407350, 2407351.
ഓറിയന്റെഷന്‍ പ്രോഗ്രാം
ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍ കോളജ്/സര്‍വകലാശാലാ അധ്യാപകര്‍ക്കായി ജൂണ്‍ 12 മുതല്‍ ജൂലൈ രണ്ട് വരെ നടത്തുന്ന ഓറിയന്റെഷന്‍ പ്രോഗ്രാമിലേക്ക് 21 വരെ ഓണ്‍ലൈനായി (അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: 0494 2407350, 2407351.
ഇകണ്ടന്റ് ഡവലപ്മെന്റ് റിഫ്രഷര്‍ കോഴ്സ്
ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍ കോളജ്/സര്‍വകലാശാലാ അധ്യാപകര്‍ക്കായി ജൂണ്‍ 13 മുതല്‍ 26 വരെ നടത്തുന്ന ഇകണ്ടന്റ് ഡവലപ്മെന്റ ആൻഡ് ഓണ്‍ലൈന്‍ പെഡഗോഗി റിഫ്രഷര്‍ കോഴ്സിലേക്ക് 23 വരെ അപേക്ഷിക്കാം. സോഷ്യല്‍ സയന്‍സ് അധ്യാപകര്‍ക്ക് പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: 0494 2407350, 2407351.
ബിപിഎഡ്, എംപിഎഡ് പ്രവേശന പരീക്ഷ മാറ്റി
ബിപിഎഡ് (രണ്ട് വര്‍ഷം), ബിപിഎഡ് ഇന്റഗ്രേറ്റഡ് (നാല് വര്‍ഷം), എംപിഎഡ് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. പ്രവേശനത്തിന് 15 വരെ ഫീസടക്കാനും രജിസ്റ്റര്‍ ചെയ്യാനും അവസരമുണ്ട്. ഫോണ്‍ : 0494 2407016, 2407017.
പിജി ഡിപ്ലോമ ഇന്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി പ്രവേശനം
സൈക്കോളജി പഠനവകുപ്പിലെ പിജി ഡിപ്ലോമ ഇന്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി കോഴ്സ് പ്രവേശനത്തിനുള്ള വിജ്ഞാപനവും, അപേക്ഷാ ഫോമും സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 23. പ്രവേശന പരീക്ഷ 28ന് നടക്കും.
ബിഎസ്സി സൈക്കോളജി പരീക്ഷ റദ്ദ് ചെയ്തു
അഫിലിയേറ്റഡ് കോളജുകളില്‍ 2018 ഡിസംബര്‍ 19ന് നടത്തിയ മൂന്നാം സെമസ്റ്റര്‍ ബിഎസ്സി സൈക്കോളജി (സിയുസിബിസിഎസ്എസ്2017 പ്രവേശനം) പേപ്പര്‍ പിഎസ്വൈ.3.സി.02സൈക്കോളജിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്3 റഗുലര്‍ പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷയുടെ തിയതി പിന്നീട് അറിയിക്കും.
പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
മെയ് 21 മുതല്‍ 23 വരെ സര്‍വകലാശാലാ സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ ഹാളില്‍ വെച്ച് നടത്താനിരുന്ന വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ എംഎസ്സി കൗണ്‍സലിംഗ് സൈക്കോളജി (2014 പ്രവേശനം) പ്രാക്ടിക്കല്‍ പരീക്ഷ സര്‍വകലാശാലാ കെമിസ്ട്രി പഠനവിഭാഗത്തിനടുത്തുള്ള ആര്യഭട്ട ഹാളില്‍ നടക്കും. ഷെഡ്യൂള്‍ വെബ്സൈറ്റില്‍ .
പരീക്ഷ
ആറാം സെമസ്റ്റര്‍ ബിആര്‍ക് (2012 സ്കീം2004 സ്കീം2009 മുതല്‍ 2011 വരെ പ്രവേശനം) റഗുലര്‍ /സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ 22 മുതല്‍ നടക്കും.
പരീക്ഷാഫലം
2018 നവംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എംഎ വിമണ്‍ സ്റ്റഡീസ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ .
2018 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എംഎസ്സി ബയോകെമിസ്ട്രി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.
2018 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎസ്സി അപ്ലൈഡ് സൈക്കോളജി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ .