University News
എം​​ജി​​യി​​ൽ ബി​​രു​​ദ പ്ര​​വേ​​ശ​​നം: ഏ​​ക​​ജാ​​ല​​ക ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ന്നു മു
എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ൽ ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്ക് ഏ​​ക​​ജാ​​ല​​കം വ​​ഴി​​യു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​ന് ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​ന് ആ​​രം​​ഭി​​ക്കും. 27ന് ​​വൈ​​കു​​ന്നേ​​രം നാ​​ലു​​വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം.

www.cap.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലെ UGCAP 2019 എ​​ന്ന ലി​​ങ്കി​​ലൂ​​ടെ പ്ര​​വേ​​ശി​​ച്ച് ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്താം. ര​​ജി​​സ്ടേ​​ഷ​​ൻ ഫീ​​സ് 750 രൂ​​പ (എ​​സ്‌സി, എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ന് 375 രൂ​​പ).
ഓ​​ണ്‍​ലൈ​​നാ​​യാ​​ണ് ഫീ​​സ​​ട​​യ്ക്കേ​​ണ്ട​​ത്. ഓ​​ണ്‍​ലൈ​​ൻ പേ​​മെ​​ന്‍റ് ഗേ​​റ്റ് വേ ​​വ​​ഴി അ​​പേ​​ക്ഷ​​ക​​ർ​​ക്ക് ബാ​​ങ്കു​​ക​​ളി​​ൽ പോ​​കാ​​തെ ഡെ​​ബി​​റ്റ് കാ​​ർ​​ഡ്, ക്രെ​​ഡി​​റ്റ് കാ​​ർ​​ഡ്, നെ​​റ്റ് ബാ​​ങ്കിം​​ഗ് സൗ​​ക​​ര്യം ഉ​​പ​​യോ​​ഗി​​ച്ച് 24 മ​​ണി​​ക്കൂ​​റും ഫീ​​സ് അ​​ട​​യ്ക്കാം. പ്രൊ​​വി​​ഷ​​ണ​​ൽ റാ​​ങ്ക് ലി​​സ്റ്റും ട്ര​​യ​​ൽ അ​​ലോ​​ട്മെ​​ന്‍റും 30ന് ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. ഒ​​ന്നാം അ​​ലോ​​ട്മെ​​ന്‍റ് ജൂ​​ണ്‍ ആ​​റി​​നും ര​​ണ്ടാം അ​​ലോ​​ട്മെ​​ന്‍റ് ജൂ​​ണ്‍ 15നും ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

മാ​​നേ​​ജ്മെ​​ന്‍റ്, ക​​മ്മ്യൂ​​ണി​​റ്റി, സ്പോ​​ർ​​ട്സ്, ക​​ൾ​​ച്ച​​റ​​ൽ ക്വോ​​ട്ട, ഭി​​ന്ന​​ശേ​​ഷി വി​​ഭാ​​ഗ​​ത്തി​​ന് സം​​വ​​ര​​ണം ചെ​​യ്ത സീ​​റ്റു​​ക​​ൾ എ​​ന്നി​​വ​​യി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ ഏ​​ക​​ജാ​​ല​​ക സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ അ​​പേ​​ക്ഷി​​ച്ച​​ശേ​​ഷം പ​​ക​​ർ​​പ്പ് പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന കോ​​ള​​ജു​​ക​​ളി​​ൽ നേ​​രി​​ട്ട് ന​​ൽ​​ക​​ണം. ല​​ക്ഷ​​ദ്വീ​​പി​​ൽ നി​​ന്നു​​ള്ള അ​​പേ​​ക്ഷ​​ക​​ർ​​ക്കാ​​യി ഓ​​രോ കോ​​ള​​ജി​​ലും സീ​​റ്റു​​ക​​ൾ സം​​വ​​ര​​ണം ചെ​​യ്തി​​ട്ടു​​ണ്ട്. അ​​പേ​​ക്ഷ​​ക​​ർ ഏ​​ക​​ജാ​​ല​​ക സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ അ​​പേ​​ക്ഷി​​ച്ച​​ശേ​​ഷം പ​​ക​​ർ​​പ്പ് പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന കോ​​ള​​ജു​​ക​​ളി​​ൽ നേ​​രി​​ട്ട് സ​​മ​​ർ​​പ്പി​​ക്ക​​ണം. ഏ​​ക​​ജാ​​ല​​ക​​ത്തി​​ലൂ​​ടെ അ​​പേ​​ക്ഷി​​ക്കാ​​ത്ത​​വ​​ർ​​ക്ക് മാ​​നേ​​ജ്മെ​​ന്‍റ്, ക​​മ്മ്യൂ​​ണി​​റ്റി, സ്പോ​​ർ​​ട്സ്, ക​​ൾ​​ച്ച​​റ​​ൽ, ഭി​​ന്ന​​ശേ​​ഷി ക്വാ​​ട്ടാ​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ല.

ഭി​​ന്ന​​ശേ​​ഷി, സ്പോ​​ർ​​ട്സ്, ക​​ൾ​​ച്ച​​റ​​ൽ ക്വാേ​​ട്ടാ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ സം​​വ​​ര​​ണം ചെ​​യ്ത സീ​​റ്റു​​ക​​ളി​​ലേ​​ക്ക് ് 24ന​​കം അ​​പേ​​ക്ഷ ന​​ൽ​​ക​​ണം. ഈ ​​സീ​​റ്റു​​ക​​ളി​​ലേ​​ക്കു​​ള്ള പ്രൊ​​വി​​ഷ​​ണ​​ൽ റാ​​ങ്ക് ലി​​സ്റ്റ് 25ന് ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. രേ​​ഖ​​ക​​ളു​​ടെ പ​​രി​​ശോ​​ധ​​ന അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ 27, 28 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും.

ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​നു​​വേ​​ണ്ടി വി​​പു​​ല​​മാ​​യ സം​​വി​​ധാ​​ന​​ങ്ങ​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സെ​​ന്‍റ​​റു​​ക​​ളി​​ലും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. അ​​ക്ഷ​​യ സെ​​ന്‍റ​​റു​​ക​​ൾ വ​​ഴി​​യും ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്താം. അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ൽ ഏ​​ക​​ജാ​​ല​​ക ഹെ​​ൽ​​പ് ഡെ​​സ്കു​​ക​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

ബി​​രു​​ദ​​ത്തി​​ന് 57,009 സീ​​റ്റ്; ഏ​​റ്റ​​വു​​മ​​ധി​​കം ബി​​കോ​​മി​​ന്

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ൽ മൊ​​ത്തം 57,009 ബി​​രു​​ദ സീ​​റ്റു​​ക​​ളാ​​ണു​​ള്ള​​ത്. ക്യാ​​പി​​ലൂ​​ടെ 32,264 സീ​​റ്റി​​ലേ​​ക്ക് പ്ര​​വേ​​ശ​​നം ന​​ട​​ക്കും. ഇ​​തു​​കൂ​​ടാ​​തെ 22,852 മാ​​നേ​​ജ്മെ​​ന്‍റ് സീ​​റ്റും 1,893 മാ​​നേ​​ജ്മെ​​ന്‍റ് ക്വാേ​​ട്ട സീ​​റ്റു​​മു​​ണ്ട്. 17 വി​​വി​​ധ പ്രോ​​ഗ്രാ​​മു​​ക​​ളു​​ള്ള ബി​​കോ​​മി​​നാ​​ണ് ഏ​​റ്റ​​വു​​മ​​ധി​​കം സീ​​റ്റ് 22,424. ക്യാ​​പി​​ലൂ​​ടെ 11,866 സീ​​റ്റി​​ലേ​​ക്കാ​​ണ് പ്ര​​വേ​​ശ​​നം. കൂ​​ടാ​​തെ 10,249 മാ​​നേ​​ജ്മെ​​ന്‍റ് സീ​​റ്റും 309 ക​​മ്മ്യൂ​​ണി​​റ്റി ക്വാേട്ട​​യു​​മു​​ണ്ട്.

41 വി​​വി​​ധ പ്രോ​​ഗ്രാ​​മു​​ക​​ളു​​ള്ള ബി​​എ​​സ്‌സിക്ക് 13,264 സീ​​റ്റാ​​ണു​​ള്ള​​ത്. ക്യാ​​പ് 8,261, മാ​​നേ​​ജ്മെ​​ന്‍റ് 4,181, ക​​മ്മ്യൂ​​ണി​​റ്റി ക്വാേട്ട 822 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് സീ​​റ്റ്. 50 വി​​വി​​ധ പ്രോ​​ഗ്രാ​​മു​​ക​​ളു​​ള്ള ബി​​എ​​യ്ക്ക് മൊ​​ത്തം 11,071 സീ​​റ്റാ​​ണു​​ള്ള​​ത്. ക്യാ​​പ് 6,901, മാ​​നേ​​ജ്മെ​​ന്‍റ് 3,131, ക​​മ്മ്യൂ​​ണി​​റ്റി 639 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് സീ​​റ്റ്. ബി​​വോ​​കി​​ന് 286 (ക്യാ​​പ്), 286 (മാ​​നേ​​ജ്മെ​​ന്‍റ്) സീ​​റ്റാ​​ണു​​ള്ള​​ത്. ബി​​സി​​എ​​യ്ക്ക് 4,040 സീ​​റ്റാ​​ണു​​ള്ള​​ത്. ക്യാ​​പ് 2,077, മാ​​നേ​​ജ്മെ​​ന്‍റ് 1,910, ക​​മ്മ്യൂ​​ണി​​റ്റി 53 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് സീ​​റ്റ്. ബി​​ബി​​എ​​യ്ക്ക് 4,518 സീ​​റ്റാ​​ണു​​ള്ള​​ത്. ക്യാ​​പ് 2,309, മാ​​നേ​​ജ്മെ​​ന്‍റ് 2,156, ക​​മ്മ്യൂ​​ണി​​റ്റി 53. ബി​​എ​​സ്ഡ​​ബ്ല്യു​​വി​​ന് 146 സീ​​റ്റാ​​ണു​​ള്ള​​ത്. ക്യാ​​പ് 73, മാ​​നേ​​ജ്മെ​​ന്‍റ് 73. ബി​​ബി​​എ​​മ്മി​​ന് 290 സീ​​റ്റാ​​ണു​​ള്ള​​ത്. ക്യാ​​പ് 153, മാ​​നേ​​ജ്മെ​​ന്‍റ് 133, ക​​മ്മ്യൂ​​ണി​​റ്റി 4. ബി​​പി​​എ​​ഡി​​ന് 94 സീ​​റ്റാ​​ണു​​ള്ള​​ത്. ക്യാ​​പ് 47, മാ​​നേ​​ജ്മെ​​ന്‍റ് 47. ബി​​ടി​​ടി എ​​മ്മി​​ന് 324 സീ​​റ്റാ​​ണു​​ള്ള​​ത്. ക്യാ​​പ്167, മാ​​നേ​​ജ്മെ​​ന്‍റ് 147, ക​​മ്മ്യൂ​​ണി​​റ്റി 10. ബി​​എ​​ച്ച്എ​​മ്മി​​ന് 120 സീ​​റ്റാ​​ണു​​ള്ള​​ത്. ക്യാ​​പ് 60, മാ​​നേ​​ജ്മെ​​ന്‍റ് 60. ബി​​എ​​ഫ്ടി​​ക്ക് 128 സീ​​റ്റാ​​ണു​​ള്ള​​ത്. ക്യാ​​പ് 64, മാ​​നേ​​ജ്മെ​​ന്‍റ് 64.

പ​​രീ​​ക്ഷാ തീ​​യ​​തി

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ (ക്രി​​മി​​നോ​​ള​​ജി) എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2011 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (2014 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2012, 2013 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2013 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2014 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ), ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2013 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2014 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ 12ന് ​​ആ​​രം​​ഭി​​ക്കും. 16 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 17 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 20 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

ബി​​എ, ബി​​കോം (പ്രൈ​​വ​​റ്റ്) നോ​​ഷ​​ണ​​ൽ ര​​ജി​​സ്ട്രേ​​ഷ​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു

ബി​​എ, ബി​​കോം (പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) 2016 അ​​ഡ്മി​​ഷ​​ൻ, സി​​ബി​​സി​​എ​​സ്എ​​സ് സ്കീം ​​പ്ര​​കാ​​രം 2017ൽ ​​ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​റു​​ക​​ളും 2018ൽ ​​മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​റു​​ക​​ളും പൂ​​ർ​​ത്തി​​യാ​​ക്കു​​ക​​യും 2019 മാ​​ർ​​ച്ച്, ഏ​​പ്രി​​ൽ മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ന്ന അ​​ഞ്ചും ആ​​റും സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഫീ​​സ​​ട​​ച്ച് ര​​ജി​​സ്റ്റ​​ർ ചെ​​യ്യാ​​ൻ സാ​​ധി​​ക്കാ​​ത്ത​​വ​​രു​​മാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് നോ​​ഷ​​ണ​​ൽ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്തി, ത​​ങ്ങ​​ൾ പ​​ഠി​​ച്ച സ്കീ​​മി​​ൽ​​ത്ത​​ന്നെ കോ​​ഴ്സ് പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ അ​​വ​​സ​​രം. 3450 രൂ​​പ​​യാ​​ണ് ഫീ​​സ്. ജൂ​​ണ്‍ 11 വ​​രെ അ​​പേ​​ക്ഷി​​ക്കാം. അ​​പേ​​ക്ഷാ​​ഫോ​​റം 115 ആ​​ണ് ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ട​​ത്. 2020 മാ​​ർ​​ച്ച്, ഏ​​പ്രി​​ൽ മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ക്കു​​ന്ന അ​​ഞ്ചും ആ​​റും സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യ്ക്കാ​​യി റീ​​അ​​ഡ്മി​​ഷ​​ൻ നേ​​ടു​​ന്ന​​വ​​ർ പു​​തി​​യ സി​​ബി​​സി​​എ​​സ് (2017 അ​​ഡ്മി​​ഷ​​ൻ) സ്കീ​​മി​​ലാ​​ണ് പ​​രീ​​ക്ഷ​​യെ​​ഴു​​തേ​​ണ്ട​​ത്. ഒ​​ന്നും ര​​ണ്ടും മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​റു​​ക​​ൾ പു​​തി​​യ സി​​ബി​​സി​​എ​​സ് സ്കീ​​മി​​ൽ​​ത്ത​​ന്നെ പു​​നഃ​​പ​​രീ​​ക്ഷ​​ക​​ൾ എ​​ഴു​​തു​​ക​​യും വേ​​ണം. വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് ഫോ​​ണ്‍: 04812733690 (ബി​​കോം), 2733256 (ബി​​എ), 2731020 (എ​​ൻ​​ക്വ​​യ​​റി).

എം​​ജി​​യി​​ൽ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ്ര​​വേ​​ശ​​നം: 17 വ​​രെ അ​​പേ​​ക്ഷി​​ക്കാം

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) പ്രോ​​ഗ്രാം പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷി​​ക്കാം. യോ​​ഗ്യ​​ത: 50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ അം​​ഗീ​​കൃ​​ത ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി, പ്ല​​സ് ടു ​​പ​​രീ​​ക്ഷ ജ​​യം (എ​സ്‌​സി, എ​​സ്ടി വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് 45 ശ​​ത​​മാ​​നം മാ​​ർ​​ക്ക്). ജൂ​​ലൈ ഒ​​ന്നി​​ന് 20 വ​​യ​​സ് ക​​വി​​യ​​രു​​ത് (എ​​സ്‌​സി, എ​​സ്ടി വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് 21 വ​​യ​​സ്). പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് പ്ര​​വേ​​ശ​​നം.

അ​​പേ​​ക്ഷwww.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ നി​​ന്ന് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാം. അ​​വ​​സാ​​ന​​വ​​ർ​​ഷ പ​​രീ​​ക്ഷ ഫ​​ലം കാ​​ത്തി​​രി​​ക്കു​​ന്ന​​വ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം. പ്ര​​വേ​​ശ​​ന​​സ​​മ​​യ​​ത്ത് മാ​​ർ​​ക്ക് ലി​​സ്റ്റ് ന​​ൽ​​ക​​ണം. 660 രൂ​​പ​​യാ​​ണ് ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സ്. ഓ​​ണ്‍​ലൈ​​നാ​​യാ​​ണ് ഫീ​​സ് അ​​ട​​യ്ക്കേ​​ണ്ട​​ത്. എ​​സ്സി, എ​​സ്ടി വി​​ഭാ​​ഗ​​ക്കാ​​ർ ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സി​​ന്‍റെ 50 ശ​​ത​​മാ​​നം അ​​ട​​ച്ചാ​​ൽ മ​​തി.

ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സി​​ന്‍റെ ഇ​​പേ​​യ്മെ​​ന്‍റ് ര​​സീ​​തും സ്വ​​ന്തം​​മേ​​ൽ​​വി​​ലാ​​സ​​മെ​​ഴു​​തി അ​​ഞ്ചു​​രൂ​​പ​​യു​​ടെ സ്റ്റാ​​ന്പൊ​​ട്ടി​​ച്ച ക​​വ​​റും സ​​ഹി​​തം പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ് 17ന​​കം വ​​കു​​പ്പു മേ​​ധാ​​വി, സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ട്, എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല, സൂ​​ര്യ​​കാ​​ല​​ടി ഹി​​ൽ​​സ്, ന​​ട്ടാ​​ശേ​​രി, എ​​സ്എ​​ച്ച് മൗ​​ണ്ട് പി.​​ഒ. കോ​​ട്ട​​യം 686006 എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ ന​​ൽ​​ക​​ണം. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. 0481 2310165.

പ​​രീ​​ക്ഷ​​ാഫ​​ലം

2018 ജൂ​​ണി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ത​​മി​​ഴ് (റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 24 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2018 ജൂ​​ലൈ​​യി​​ൽ ന​​ട​​ന്ന ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​എ മ​​ല​​യാ​​ളം (പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ 2017 അ​​ഡ്മി​​ഷ​​ൻ) റെ​​ഗു​​ല​​ർ പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 25 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

മെ​​യി​​ൻ​​സ് ക്ലാ​​സു​​ക​​ൾ ജൂ​​ണ്‍ അ​​ഞ്ചി​​ന് ആ​​രം​​ഭി​​ക്കും

കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​വി​​ൽ സ​​ർ​​വീ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ മെ​​യി​​ൻ​​സി​​ന്‍റെ ക്ലാ​​സു​​ക​​ൾ ജൂ​​ണ്‍ അ​​ഞ്ചി​​ന് ആ​​രം​​ഭി​​ക്കും ജ്യോ​​ഗ്ര​​ഫി, പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ്, ഇ​​ക്ക​​ണോ​​മി​​ക്സ്, സോ​​ഷ്യോ​​ള​​ജി, മ​​ല​​യാ​​ളം, ഹി​​സ്റ്റ​​റി, പ​​ബ്ലി​​ക് അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളി​​ലാ​​ണ് ക്ലാ​​സു​​ക​​ൾ. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ 27 ന് ​​മു​​ന്പാ​​യി പേ​​രും വി​​ദ്യാ​​ഭ്യാ​​സ യോ​​ഗ്യ​​ത​​യു​​മ​​ട​​ങ്ങു​​ന്ന അ​​പേ​​ക്ഷ [email protected] എ​​ന്ന ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ൽ അ​​യ​​യ്ക്ക​​ണം. 8129355732, 9496114094.

സി​​വി​​ൽ സ​​ർ​​വീ​​സ് ഓ​​റി​​യ​​ന്‍റേഷ​​ൻ ക്ലാ​​സ്

കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​വി​​ൽ സ​​ർ​​വീ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ സി​​വി​​ൽ സ​​ർ​​വീ​​സ് പ​​ഠ​​ന​​ത്തി​​ന് താ​​ല്പ​​ര്യ​​മു​​ള്ള 10, 11, 12 ക്ലാ​​സു​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​വേ​​ണ്ടി​​യു​​ള്ള ഓ​​റി​​യ​​ന്േ‍​റ​​ഷ​​ൻ ക്ലാ​​സു​​ക​​ൾ 25നും ​​ബി​​രു​​ദ ബി​​രു​​ദാ​​ന​​ന്ത​​ര ത​​ല​​ത്തി​​ലു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യു​​ള്ള ഓ​​റി​​യ​​ന്േ‍​റ​​ഷ​​ൻ ക്ലാ​​സു​​ക​​ൾ 26നും ​​ന​​ട​​ക്കും. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ [email protected] എ​​ന്ന ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ൽ 22ന് ​​മു​​ന്പാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം. 200 രൂ​​പ​​യാ​​ണ് ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സ്. 8129355732, 9496114094.