അധ്യാപകർക്ക് പ്രഫഷണല്‍ ഡവലപ്മെന്റ് കോഴ്സ്
തേഞ്ഞിപ്പലം: വിജയ ശതമാനം കൂട്ടുന്നതിന് പരീക്ഷാ ഉത്തര പേപ്പറില്‍ കൃത്രിമം കാണിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് ചെയ്യുന്ന സഹായമല്ല മറിച്ച് അവരുടെ സര്‍ഗശേഷിയെ നശിപ്പിക്കുന്നതും ഭാവിയെ തകര്‍ക്കുന്നതുമാണെന്ന് കാലിക്കട്ട് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍. കാലിക്കട്ട് സര്‍വകലാശാലാ എഡ്യുക്കേഷന്‍ പഠനവകുപ്പിലെ അധ്യാപന പഠന കേന്ദ്രത്തില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് കോളജ് അധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്ന ഒരാഴ്ചത്തെ പ്രഫഷണല്‍ ഡവലപ്മെന്റ് കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഠനവകുപ്പ് മേധാവി ഡോ.പി.കെ. അരുണ, ടീച്ചിംഗ് ലേണിംഗ് സെന്റര്‍ ഡയറക്ടര്‍ ഡോ. സി.അബ്ദുല്‍ മജീദ്, ഡോ.പി.പി.നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു. കോഴ്സില്‍ കേരളത്തിലെ വിവിധ കോളജുകളില്‍ നിന്നുള്ള അധ്യാപകര്‍ പങ്കെടുക്കുന്നുണ്ട്. കോഴ്സ് 21ന് സമാപിക്കും.