നാടക ബിരുദ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
സ്കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ ബാച്ച്ലര് ഓഫ് തിയറ്റര്‍ ആര്‍ട്സിന് (ബിടിഎ) അപേക്ഷ ക്ഷണിച്ചു. അഭിനയം, സംവിധാനം, രംഗവസ്തു നിര്‍മാണം, ചമയം, വെളിച്ചം, വസ്ത്രാലങ്കാരം, പാരമ്പര്യ കലകള്‍ , സംഗീതം, ന്യൂ മീഡിയ, കുട്ടികളുടെ നാടക കല തുടങ്ങിയവ പാഠ്യ വിഷയമായിരിക്കും. യോഗ്യത: പ്ലസ്ടു. പ്രവേശന പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും. സര്‍വകലാശാലാ വെബ്സൈറ്റിലെ ഡയറക്ടറേറ്റ് ഓഫ് അഡ്മിഷന് ലിങ്കിലൂടെ അപേക്ഷിക്കണം. 25 വരെ അപേക്ഷാ ഫീസ് അടച്ച് 27 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് : 0487 2385352, 9495356767.
എംഫില്‍ സൈക്കോളജി പ്രവേശനം
സൈക്കോളജി പഠനവകുപ്പിലെ എംഫില്‍ പ്രവേശനം 20ന് രാവിലെ 10.30ന് പഠനവകുപ്പില്‍ നടക്കും. റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടവര്‍ നിര്‍ദ്ദിഷ്ട രേഖകളും ഫീസും (7680 രൂപ) സഹിതം ഹാജരാകണം.
പരീക്ഷ
നാലാം വര്‍ഷ ബിപിഎഡ് ഇന്റഗ്രേറ്റഡ് (2014 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷ 27ന് ആരംഭിക്കും.
പരീക്ഷാഫലം
2018 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എംഎ സോഷ്യോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റര്‍ ബിഎ/ബിഎസ്ഡബ്ല്യൂ/ബിവിസി/ബിടിടിഎം/ബിടിഎഫ്പി/ബിഎ അഫ്സല് ഉല്‍ഉലമ (സിയുസിബിസിഎസ്എസ്) മാര്‍ച്ച് 2019 പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.
കാലിക്കട്ട് സര്‍വകലാശാല 2018 നവംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എംഎ ഫിലോസഫി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.