അമൽ ജ്യോതിയിൽ എംസിഎ അപേക്ഷ ക്ഷണിച്ചു
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ എംസിഎ (റെഗുലർ), എംസിഎ (ലാറ്ററൽ), എംസിഎ (ഇന്റഗ്രേറ്റഡ്) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും പ്ലസ്ടു വിദ്യാർഥികൾക്കും (എംസിഎ ഇന്റഗ്രേറ്റഡ്) അപേക്ഷിക്കാം.
കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന അമൽജ്യോതി സ്റ്റാർട്ടപ്പ്വാലി ടിബിഐയിൽ സ്റ്റാർട്ടപ്പ് സംരഭകത്വത്തിനും ഫൈനൽ പ്രോജക്ട് ചെയ്യുന്നതിനും ബിഗ് ഡേറ്റ അനലിറ്റിക്സ്, കംപ്യൂട്ടർ സെക്യൂരിറ്റി, ക്ളൗഡ് കംപ്യൂട്ടിംഗ്, ഇൻഫ്രാസ്ട്രക്ടർ മാനേജ്മെന്റ് തുടങ്ങിയ മൈനർ കോഴ്സുകൾ ചെയ്യാനും സൗകര്യമുണ്ട്. റെഡ്ഹാറ്റ് അക്കാദമി, ഒറാക്കിൾ അക്കാദമി, ആമസോൺ എഡ്യൂക്കേഷൻ തുടങ്ങിയ ഇൻഡസ്ട്രി ടൈഅപ്പിലൂടെ ഇന്റർ നാഷണൽ സർട്ടിഫിക്കേഷൻസ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ഫോൺ: 918606309393.