സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി. 29നു വൈകുന്നേരം അഞ്ചുവരെ cap.mgu. ac.in എന്ന വെബ്സൈറ്റിൽ PGCAP 2019 എന്ന ലിങ്കിൽ പ്രവേശിച്ച് ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം. ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ് സീറ്റുകളിലേക്കും പട്ടിക ജാതി, പട്ടിക വർഗ, സാമൂഹികമായും സാന്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ (എസ്ഇബിസി), മുന്നോക്ക സമുദായത്തിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (ഇബിഎഫ്സി) എന്നിവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ അലോട്ട്മന്റ് നടത്തും.
ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റ് ഒൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. ആദ്യ അലോട്മെന്റ് ജൂണ്‍ ആറിന് നടത്തും. ഒന്നാം വർഷ പി.ജി. ക്ലാസുകൾ 17ന് ആരംഭിക്കും.
കമ്മ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ ക്വോട്ട, ഭിന്നശേഷി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലകത്തിലൂടെ അപേക്ഷിക്കണം. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർ ഏകജാലകത്തിലൂടെ അപേക്ഷിച്ചശേഷം പകർപ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ നേരിട്ട് നൽകണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവർക്ക് മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ, ഭിന്നശേഷി ക്വോട്ടാകളിലേക്ക് പ്രവേശനം നേടാനാവില്ല.
ഭിന്നശേഷി, സ്പോട്സ്, കൾച്ചറൽ ക്വോട്ടാ വിഭാഗങ്ങളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് 24നകം ഓണ്‍ലൈനായി അപേക്ഷിക്കണം.
സ്പോട്സ്, കൾച്ചറൽ, ഭിന്നശേഷി സംവരണ സീറ്റുകളിലേക്കും മാനേജ്മന്റ്, കമ്യൂണിറ്റി ക്വോട്ടാ സീറ്റുകളിലേക്കുമുള്ള പ്രവേശനം സംബന്ധിച്ച സർവകലാശാല വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളജധികൃതർ തങ്ങളുടെ ഇമെയിൽ ദിവസേന പരിശോധിക്കേണ്ടതാണ്. ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ cap.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഇമെയിൽ വിലാസം:
[email protected].
പരീക്ഷാതീയതി നാലാം വർഷ ബിഫാം (2015 അഡ്മിഷൻ റെഗുലർ, 2015ന് മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്ററി, മേഴ്സി ചാൻസ് സ്പെഷൽ മേഴ്സി ചാൻസ് 2018 അദാലത്ത്) പരീക്ഷകൾ ജൂണ്‍ 12ന് ആരംഭിക്കും. 24 വരെയും 500 രൂപ പിഴയോടെ 25 വരെയും 1000 രൂപ സൂപ്പർഫൈനോടെ 27 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ നാലാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (നാല് പിഎം ഒന്‍പത് പിഎം റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷകൾ ജൂണ്‍ 14ന് ആരംഭിക്കും. 24 വരെയും 500 രൂപ പിഴയോടെ 25 വരെയും 1000 രൂപ സൂപ്പർഫൈനോടെ 27 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ സെമസ്റ്ററൊന്നിന് 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.
രണ്ടാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എജ്യൂക്കേഷൻ ലേണിംഗ് ഡിസെബിലിറ്റി, ഇന്റലക്ച്വൽ ഡിസെബിലിറ്റി (2018 അഡ്മിഷൻ റെഗുലർ, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ) പരീക്ഷകൾ ജൂണ്‍ 17ന് ആരംഭിക്കും. 24 വരെയും 500 രൂപ പിഴയോടെ 27 വരെയും 1000 രൂപ സൂപ്പർഫൈനോടെ 29 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.
നാലാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എജ്യൂക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി, ലേണിംഗ് ഡിസെബിലിറ്റി (2017 അഡ്മിഷൻ റെഗുലർ, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ) പരീക്ഷകൾ ജൂണ്‍ ഏഴിന് ആരംഭിക്കും. 24 വരെയും 500 രൂപ പിഴയോടെ 25 വരെയും 1000 രൂപ സൂപ്പർഫൈനോടെ 27 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ 200 രൂപ സിവി ക്യാന്പ് ഫീസായും 125 രൂപ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫീസായും പരീക്ഷഫീസിന് പുറമെ അടയ്ക്കണം.
നാലാം സെമസ്റ്റർ എംഎഡ് (ദ്വിവത്സരം 2017 അഡ്മിഷൻ റെഗുലർ, 2016, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജൂണ്‍ മൂന്നിന് ആരംഭിക്കും. 23 വരെയും 500 രൂപ പിഴയോടെ 24 വരെയും 1000 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 200 രൂപയും സപ്ലിമെന്ററി പരീക്ഷയെഴുതുന്നവർ പേപ്പറൊന്നിന് 50 രൂപ വീതവും സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. നാലാം സെമസ്റ്റർ ബിപിഎഡ് (2017 അഡ്മിഷൻ റെഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ 31ന് ആരംഭിക്കും. 24 വരെയും 500 രൂപ പിഴയോടെ 25 വരെയും 1000 രൂപ സൂപ്പർഫൈനോടെ 27 വരെയും അപേക്ഷിക്കാം. ഒന്നാം സെമസ്റ്റർ എംഎ സിറിയക് (2018 അഡ്മിഷൻ) പരീക്ഷകൾ 30ന് ആരംഭിക്കും.
എംബിഎ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ എംബിഎ പ്രവേശനത്തിനായുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന 2018 ഒക്ടോബറിൽ നടന്ന ആറാം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ 23, 24 തീയതികളിൽ അസൽ തിരിച്ചറിയൽ രേഖയുമായി സർവകലാശാലയിലെ ഇജെ മൂന്ന് സെക്ഷനിൽ ഹാജരാകണം.
പരീക്ഷഫലം 2018 ജൂലൈയിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ എംഎ സോഷ്യോളജി (പ്രൈവറ്റ് 2017 അഡ്മിഷൻ റെഗുലർ അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ ഒന്നുവരെ അപേക്ഷിക്കാം.
2018 ജൂലൈയിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ എംഎ ഹിന്ദി (പ്രൈവറ്റ് പഠനം 2017 അഡ്മിഷൻ റെഗുലർ അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ മൂന്നുവരെ അപേക്ഷിക്കാം.