ഒമാനിലേക്കു നഴ്സുമാരെ തെരഞ്ഞെടുക്കുന്നു
തിരുവനന്തപുരം: ഒമാനിലെ പ്രമുഖ ആശുപത്രിയിലേക്ക് നിയമനത്തിനായി ബിഎസ്സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകളും പുരുഷന്മാരും) തെരഞ്ഞെടുക്കുന്നതിന് ഒഡെപെക് അപേക്ഷ ക്ഷണിച്ചു. ഒമാൻ പ്രോമെട്രിക് ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം 23നു മുന്പ്
[email protected] എന്ന ഇമെയിലിലേക്ക് അയക്കേണ്ടതാണ്. www.odepc.kerala.gov.in.