University News
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സ്പോ​ര്‍​ട്സ് കോ​ണ്‍​വൊ​ക്കേ​ഷ​ന്‍ ജൂ​ണ്‍ 13 ന്
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ സ്പോ​ര്‍​ട്സ് കോ​ണ്‍​വൊ​ക്കേ​ഷ​ന്‍ ജൂ​ണ്‍ 13ന് ​രാ​വി​ലെ 11 മു​ത​ല്‍ സെ​മി​നാ​ര്‍ കോം​പ്ല​ക്സി​ല്‍ ന​ട​ക്കും. 201819 വ​ര്‍​ഷ​ത്തി​ല്‍ കാ​യി​ക രം​ഗ​ത്ത് അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ലാ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ കാ​യി​ക താ​ര​ങ്ങ​ള്‍​ക്കു​ള്ള കാ​ഷ് അ​വാ​ര്‍​ഡു​ക​ളും സ്പോ​ര്‍​ട്സ് കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യും. കോ​ച്ചു​മാ​രെ​യും ടീം ​മാ​നേ​ജ​ര്‍​മാ​രെ​യും ആ​ദ​രി​ക്കും.

കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യി​ട്ടു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 10000, 9000, 5000 എ​ന്നീ ക്ര​മ​ത്തി​ലാ​ണ് കാ​ഷ് അ​വാ​ര്‍​ഡു​ക​ള്‍ ന​ല്‍​കു​ക. മി​ക​ച്ച കോ​ള​ജു​ക​ള്‍​ക്ക് 50,000, 30,000, 20,000 രൂ​പ എ​ന്നീ ക്ര​മ​ത്തി​ല്‍ ക്യാ​ഷ് അ​വാ​ര്‍​ഡു​ക​ള്‍ ന​ല്‍​കും. നൂ​റ് പേ​രാ​ണ് ഈ ​വ​ര്‍​ഷം ക്യാ​ഷ് അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​രാ​യി​ട്ടു​ള്ള​ത്. മൊ​ത്തം 7.5 ല​ക്ഷം രൂ​പ വി​ത​ര​ണം ചെ​യ്യും. സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ മു​ന്‍ കാ​യി​ക അ​ധ്യാ​പ​ക​രെ​യും കോ​ച്ചു​മാ​രെ​യും ആ​ദ​രി​ക്കും. സ​ര്‍​വ​ക​ലാ​ശാ​ലാ ഉ​ന്ന​താ​ധി​കാ​രി​ക​ളും മു​ന്‍ അ​ന്ത​ര്‍​ദേ​ശീ​യ കാ​യി​ക താ​ര​ങ്ങ​ളും പ​ങ്കെ​ടു​ക്കും.
More News