ബിരുദം: സ്പോർട്സ് ക്വോട്ട പ്രവേശനം ഇന്നു മുതൽ
യുജി പ്രോഗ്രാമുകളിലേക്കു സ്പോർട്സ് ക്വോട്ട അപേക്ഷിച്ചിട്ടുള്ളവർ ഇന്നു മുതൽ 25നു വൈകുന്നേരം നാലിനു മുന്‍പായി ഓപ്ഷൻ നൽകിയിട്ടുള്ള എതെങ്കിലും ഒരു കോളജിൽ സർട്ടിഫിക്കറ്റുകളുടെ അസലും അപേക്ഷയുടെ പ്രിന്റ് ഒൗട്ടുമായി സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു ഹാജരാകണം. 25നു വൈകുന്നേരം അഞ്ചിന് മുന്‍പായി ഹാജരാവാത്തവരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എംഎ മൾട്ടിമീഡിയ, സിനിമ ആൻഡ്് ടെലിവിഷൻ, ആനിമേഷൻ, ഗ്രാഫിക് ഡിസൈൻ (2017 അഡ്മിഷൻ റെഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ് സിഎസ്എസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ 27ന് തുടങ്ങും. ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവാവോസി
നാലാം സെമസ്റ്റർ എംഎച്ച്ആർഎം (2017 അഡ്മിഷൻ റെഗുലർ, 2017ന് മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ വൈവാവോസി ജൂണ്‍ മൂന്നു മുതൽ മൂവാറ്റുപുഴ നിർമല കോളജിൽ തുടങ്ങും. ടൈംടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് (2016 അഡ്മിഷൻ റെഗുലർ, 2016ന് മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ അദാലത്ത് സ്പെഷൽ മേഴ്സി ചാൻസ് 2018) പ്രൈവറ്റ് ഡിഗ്രി ഫെബ്രുവരി, മാർച്ച് 2019 പരീക്ഷയുടെ വൈവാവോസി ജൂണ്‍ 11, 12 തീയതികളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
ബിഎ, ബിഎഫ്എ
തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ ബിഎ കോഴ്സുകൾക്ക് അപേക്ഷിക്കാം. ബിഎ വോക്കൽ, വീണ, വയലിൻ, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം, ബിഎഫ്എ (നാല് വർഷം), പെയിന്റിംഗ്, അപ്ലൈഡ് ആർട്ട് ആൻഡ് സ്കൾപ്ചർ കോഴ്സുകൾക്ക് അപേക്ഷിക്കാം. 29 വരെ അപേക്ഷ നൽകാം. പ്രവേശന പരീക്ഷ ജൂണ്‍ 10 മുതൽ 12 വരെ. ബിഎഫ്എയ്ക്കുള്ള ഇന്റർവ്യൂ ജൂണ്‍ 14ന് നടക്കും. ബിഎയുടെ റാങ്ക് പട്ടിക ജൂണ്‍ 14നും ബിഎഫ്എയുടേത് 15നും പ്രസിദ്ധീകരിക്കും. ജൂണ്‍ 24ന് ക്ലാസുകൾ തുടങ്ങും. ഹയർ സെക്കൻഡറി, പ്ലസ്ടു, തത്തുല്യ പരീക്ഷ ജയമാണ് യോഗ്യത. വിശദവിവരം വെബ്സൈറ്റിൽ.
എൽഎൽബി സൂക്ഷ്മപരിശോധന
2018 ഒക്ടോബറിൽ നടന്ന ആറാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ അസൽ തിരിച്ചറിയൽ രേഖയുമായി 24, 25 തീയതികളിൽ സർവകലാശാല ഓഫീസിൽ ഹാജരാകണം.
പരീക്ഷാഫലം
2019 മാർച്ചിൽ ഐഐആർബിഎസ് നടത്തിയ ഒന്‍പതാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.