ബിഎഡ് അഡ്മിഷന് 27 മുതൽ അപേക്ഷിക്കാം
സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് ഗവണ്മെന്റ്/ എയ്ഡഡ്/സ്വാശ്രയ ട്രെയിനിംഗ് കോളജുകളിലേയ്ക്കും കേരള സർവകലാശാലയുടെ ടീച്ചർ എജ്യൂക്കേഷൻ സെന്ററുകളിലേയ്ക്കും 201921 അധ്യയന വർഷത്തിലേക്കുള്ള ബിഎഡ് അഡ്മിഷൻ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷ ഫോറം അതതു കോളജിൽ നിന്ന് ഈ മാസം 27 മുതൽ കൈപ്പറ്റാം.
എംബിഎ പ്രവേശനം
201920 അധ്യയന വർഷത്തെ എംബിഎ പ്രവേശന പരീക്ഷയായ (കെമാറ്റ് കേരള ) രണ്ടാമത്തെ പ്രവേശന പരീക്ഷ ജൂൺ 16ന്. വിശദ വിവരം വെബ്സൈറ്റിൽ .
മേഴ്സി ചാൻസ്
27 ന് ആരംഭിക്കാനിരുന്ന ബി പി എ മേഴ്സി ചാൻസ് (2005 ,2006 അഡ്മിഷൻ ) പരീക്ഷ ജൂൺ 12 ലേക്ക് മാറ്റി.
സമ്പർക്ക ക്ലാസുകൾ
വിദൂര വിദ്യാഭ്യാസ കേന്ദ്രം, കാര്യവട്ടം കേന്ദ്രത്തിലെ 2 ,4 സെമസ്റ്റർ എംഎ ഇക്കണോമിക്സ് , മൂന്നാം സെമസ്റ്റർ കംപ്യൂട്ടർ സയൻസ് സമ്പർക്ക ക്ലാസുകൾ ഈ മാസം 25 ,26 തീയതികളിൽ ഉണ്ടായിരിക്കുന്നതല്ല .
പരീക്ഷ ഫീസ്
യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് കാര്യവട്ടം , നാലാം സെമസ്റ്റർ ബിടെക്ക് റെഗുലർ / ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി (2013 സ്കീം 2017 ,2016 & 2015 അഡ്മിഷൻ), ജൂൺ 2019, ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു .വിശദ വിവരം വെബ്സൈറ്റിൽ.
പരീക്ഷ ഫലം
ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ മലയാളം & മാസ് കമ്യൂണിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂൺ ഏഴു വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
2018 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ ജേർണലിസം & മാസ് കമ്യൂണിക്കേഷൻ & വീഡിയോ പ്രൊഡക്ഷൻ (2013 അഡ്മിഷൻ മുതൽ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂൺ ഏഴു വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
പെൻഷൻ /ഫാമിലി പെൻഷൻ
സർവകലാശാലയിൽ നിന്ന് പെൻഷൻ കൈപറ്റുന്നവരിൽ 201920 സാമ്പത്തിക വർഷത്തിൽ ഇതുവരെ മസ്റ്റർ ചെയ്യാത്തവർക്ക് 2019 ജൂൺ മുതൽ പെൻഷൻ /ഫാമിലി പെൻഷൻ വിതരണം ചെയ്യില്ല
.
തീയതി നീട്ടി
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നടത്തുന്ന അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്യൂണിക്കേഷൻ കോഴ്സ് (പാർട്ട്ടൈം സായാഹ്ന കോഴ്സ്) 201920 അധ്യയന വർഷത്തെ ക്ലാസുകൾ ജൂൺ 17 ന് ആരംഭിക്കും. അംഗീകരിക്കപ്പെട്ട സർവകലാശാല ബിരുദമാണ് അടിസ്ഥാനയോഗ്യത. കേരള സർവകലാശാല ക്യാഷ് കൗണ്ടറിൽ 30 രൂപ ചെല്ലാൻ അടച്ചശേഷം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അപേക്ഷാഫോറം വാങ്ങാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ ഒന്നു വരെ നീട്ടി.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നടത്തുന്ന സായാഹ്ന കോഴ്സായ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ പ്രവേശന പരീക്ഷ മുൻ നിശ്ചയിച്ച തീയതിയിൽ നിന്നും മാറ്റി ജൂൺ ഏഴിന് രാവിലെ 10 ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നടത്തും.