പ്ലംബിംഗ് ലൈസന്‍സ് പരീക്ഷ: അപേക്ഷ ജൂണ്‍ ഒന്നു മുതല്‍
തിരുവനന്തപുരം: കേരള വാട്ടര്‍ അഥോറിറ്റിയില്‍ പുതുതായി പ്ലംബിംഗ് ലൈസന്‍സ് നല്‍കാനുള്ള യോഗ്യതാനിര്‍ണയ പരീക്ഷയ്ക്കു ജൂണ്‍ ഒന്നു മുതല്‍ അപേക്ഷിക്കാം. പരീക്ഷ ഡിസംബറില്‍ നടക്കും. സിലബസും മറ്റു വിവരങ്ങളും വാട്ടര്‍ അഥോറിറ്റിയുടെ പബ്ലിക് ഹെല്‍ത്ത് ഡിവിഷന് ഓഫിസുകളില്‍നിന്നും വാട്ടര്‍ അഥോറിറ്റി വെബ്സൈറ്റില്‍(www.kwa.kerala.gov.in)നിന്നും ജൂണ്‍ ഒന്നു മുതല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഡിവിഷന് ഓഫിസുകളില്‍ ജൂണ്‍ 30 വരെ സ്വീകരിക്കുമെന്നു പ്ലംബിംഗ് ലൈസന്‍സ് പരീക്ഷാ കണ്ട്രോളര് അറിയിച്ചു.