പിജി ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
അപേക്ഷ സ്വീകരിച്ച് 12 മണിക്കൂറിനുള്ളിൽ പിജി ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച് എംജി സർവകലാശാല.
അഞ്ചിനു വൈകുന്നേരം നാലുവരെ ഓപ്ഷനുകൾ പുതുക്കാം. തിരുത്തൽ വരുത്താം. വിവിധ പ്രോഗ്രാമുകളിലെ ഇൻഡക്സ് മാർക്കും ട്രയൽ അലോട്ട്മെന്റിലെ റാങ്ക് വിശദാംശങ്ങളും പ്രൊവിഷണൽ റാങ്ക് പട്ടികയും സീറ്റ് വിശദാംശങ്ങളും www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ. ഇവ പരിശോധിച്ച് ഓപ്ഷനുകൾ പുതുക്കാം. ഒന്നാംഘട്ട അലോട്ട്മെന്റ് ഏഴിനു പ്രസിദ്ധീകരിക്കും.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (മെറ്റീരിയൽ സയൻസ് റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കലും പ്രോജക്ട് വൈവയും ആറ്, ഏഴ്, 10, 11 തീയതികളിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവാവോസി
മൂന്നും നാലും സെമസ്റ്റർ, ദ്വിവത്സര എംകോം (2016 അഡ്മിഷൻ റെഗുലർ, 2016ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ അദാലത്ത് സ്പെഷൽ മേഴ്സി ചാൻസ്) പ്രൈവറ്റ് ഡിഗ്രി ഫെബ്രുവരി, മാർച്ച് 2019 പരീക്ഷയുടെ വൈവാവോസി 10 മുതൽ 14 വരെ സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് പ്രൈവറ്റ് (2016 അഡ്മിഷൻ റെഗുലർ, 2016ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ അദാലത്ത് സ്പെഷൽ മേഴ്സി ചാൻസ് 2018) ഫെബ്രുവരി, മാർച്ച് 2019 പരീക്ഷയുടെ പ്രോജക്ട്, വൈവാവോസി പരീക്ഷ 10, 11 തീയതികളിൽ സർവകലാശാല കാന്പസിലെ ലൈഫ്ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ സെന്ററിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2018 ജൂണിലെ ഒന്നാം വർഷ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (സപ്ലിമെന്ററി 20082016 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 11 വരെ അപേക്ഷിക്കാം.
2018 ഒക്ടോബറിലെ രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ ഡോക്യുമെന്റേഷൻ (നോണ് സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 15 വരെ അപേക്ഷിക്കാം.