University News
സേ ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം:​എ​സ്എ​സ്എ​ൽ​സി/​ടി​എ​ച്ച്എ​സ്എ​ൽ​സി./​എ​എ​ച്ച്എ​സ്എ​ൽ​സി/​എ​സ്എ​സ്എ​ൽ​സി (എ​ച്ച്ഐ) സേ ​പ​രീ​ക്ഷാ​ഫ​ലം www.keralapareekshabhavan.inൽ ​ല​ഭ്യ​മാ​ണ്.

എം​ടെ​ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ന​ൽ​കാം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ്/​സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത സ്വാ​ശ്ര​യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള 201920 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​ടെ​ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ആ​റ് മു​ത​ൽ 17 വ​രെ www.admissions.dtekerala.gov.in, www.dtekerala.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ൾ വ​ഴി ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ളും പ്രോ​സ്പെ​ക്ട​സും വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭി​ക്കു​മെ​ന്ന് സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

സി​വി​ൽ സ​ർ​വീ​സ്: ല​ക്ഷ്യ സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​നാ​യി പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ല​ക്ഷ്യ സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അം​ഗീ​കൃ​ത സ​ർ​വ്വ​ക​ലാ​ശാ​ല ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. പ്രാ​യ​പ​രി​ധി 2019 ഓ​ഗ​സ്റ്റ് ഒ​ന്നി​ന് 2036 വ​യ​സ്. പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​രം മ​ണ്ണ​ന്ത​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സി​വി​ൽ സ​ർ​വ്വീ​സ​സ് എ​ക്സാ​മി​നേ​ഷ​ൻ ട്രെ​യി​നിം​ഗ് സൊ​സൈ​റ്റി ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ​യും അ​ഭി​മു​ഖ​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്കോ​ള​ർ​ഷി​പ്പി​ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം 30 പേ​ർ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കു​ക. അ​ഞ്ച് സീ​റ്റ് പ​ട്ടി​ക​വ​ർ​ഗ്ഗ വി​ഭാ​ഗ​ക്കാ​ർ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

സി​വി​ൽ സ​ർ​വ്വീ​സ് പ്രി​ലി​മി​ന​റി പ​രീ​ക്ഷാ സി​ല​ബ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തു​ക. ഒ​ബ്ജ​ക്ടീ​വ് മാ​തൃ​ക​യി​ൽ 100 മാ​ർ​ക്കി​ന്റെ 90 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള പ​രീ​ക്ഷ​യ്ക്ക് നെ​ഗ​റ്റീ​വ് മാ​ർ​ക്കു​ണ്ട്. പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രീ​എ​ക്സാ​മി​നേ​ഷ​ൻ ട്രെ​യി​നിം​ഗ് സെ​ന്‍റ​റു​ക​ളി​ലാ​ണ് പ​രീ​ക്ഷ. 21 ന് ​രാ​വി​ലെ 11 നാ​ണ് പ​രീ​ക്ഷ. www.icsets.org മു​ഖേ​ന ഓ​ൺ​ലൈ​നാ​യി 15 ന് ​വൈ​കി​ട്ട് അ​ഞ്ചി​ന​കം അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 04712533272, , www.icsets.org, [email protected].