മൂന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ്, മലയാളം ഫലം പ്രസിദ്ധീകരിച്ചു
2018 ഡിസംബറിൽ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ്, മലയാളം (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ (സിബിസിഎസ്എസ്) ബിഎസ്സി ഇലക്ട്രോണിക്സ് (സ്പെഷൽ സപ്ലിമെന്ററി) മേയ് 2019 പരീക്ഷയുടെ മൈക്രോ കണ്ട്രോളർ ലാബ് 12നും കമ്മ്യൂണിക്കേഷൻ ലാബ് 14നും മൂവാറ്റുപുഴ ഇലാഹിയ കോളജിൽ നടക്കും.
അഞ്ചാം സെമസ്റ്റർ (സിബിസിഎസ്എസ്) ബിഎസ്സി കംപ്യൂട്ടർ മെയിന്റനൻസ് ആൻഡ് ഇലക്ട്രോണിക്സ് (സ്പെഷൽ സപ്ലിമെന്ററി) മേയ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 14ന് ആലുവ യുസി കോളജിൽ നടക്കും.
നാലാം സെമസ്റ്റർ ബികോം (കംപ്യൂട്ടർ ആപ്ലിക്കേഷൻ മോഡൽ ഒന്ന്, രണ്ട്, മൂന്ന്, ഒഎം ആൻഡ് എസ്പി സിബിസിഎസ്, സിബിസിഎസ്എസ്) റെഗുലർ, സപ്ലിമെന്ററി പരീക്ഷ മാർച്ച്, മേയ് 2019 ഐടി ഫോർ ബിസിനസ് ആൻഡ് ഐടി ഫോർ ഓഫീസ് പ്രാക്ടിക്കൽ 13, 14 തീയതികളിൽ അതത് കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
2019 മേയിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് മൂല്യനിർണയം, വൈവാവോസി എന്നിവ 11 മുതൽ 19 വരെ അതത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
എട്ടാം സെമസ്റ്റർ ഡിഡിഎംസിഎ (2015 അഡ്മിഷൻ റെഗുലർ, 2014 അഡ്മിഷൻ സപ്ലിമെന്ററി) ഏപ്രിൽ, മേയ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 12 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
വൈവാവോസി
നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (2017 അഡ്മിഷൻ റെഗുലർ, 2014 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രോജക്ട്, വൈവാവോസി പരീക്ഷകൾ 17 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി (പ്രൈവറ്റ്) ഫെബ്രുവരി, മാർച്ച് 2019 പരീക്ഷയുടെ വൈവാവോസി 13, 14, 15 തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് (എംടിടിഎം പിജി സിഎസ്എസ് റെഗുലർ2017 അഡ്മിഷൻ റെഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രോജക്ട് റിപ്പോർട്ട്, വൈവാവോസി പരീക്ഷകൾ 12ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
മൂന്നും നാലും സെമസ്റ്റർ, ദ്വിവത്സര എംകോം (2016 അഡ്മിഷൻ റെഗുലർ, 2016ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ അദാലത്ത് സ്പെഷൽ മേഴ്സി ചാൻസ്) പ്രൈവറ്റ് പരീക്ഷയുടെ വൈവാവോസി 10 മുതൽ 14 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
എൽഎൽഎം ഇന്റർവ്യൂ 11, 12 തീയതികളിൽ
സർവകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ എൽഎൽഎം പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കുള്ള ഇന്റർവ്യൂ 11, 12 തീയതികളിൽ നടക്കും. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 9.30ന് പഠനവകുപ്പിൽ ഹാജരാകണം. വിശദവിവരത്തിന് 8547720276, 8921438168, 04812310165.
എംഎ ഇക്കണോമിക്സ് ഇന്റർവ്യൂ 10ന്
ഡോ. കെ.എൻ. രാജ് സെന്ററിലെ എംഎ ഇക്കണോമിക്സ് പ്രവേശനത്തിനുള്ള ഇന്റർവ്യൂ 10ന് നടക്കും. അറിയിപ്പ് ലഭിച്ച വിദ്യാർഥികൾ രാവിലെ 9.30ന് കെ.എൻ. രാജ് സെന്ററിൽ എത്തണം.