എഡ്യുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ തയ്യാറാക്കിയ യുജിസിനാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരിശീലന വീഡിയോ പ്രോഗ്രാമുകൾ ദൂരദർശന്റെ സ്വയംപ്രഭാ നെറ്റ് വർക്കിലെ ചാനൽ8 ൽ (ആര്യഭട്ട ചാനൽ) ഇപ്പോൾ ലഭ്യമാണ്. നെറ്റ് പരിശീലന രംഗത്തെ വിദഗ്ധരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. മാത്തമാറ്റിക്കൽ ആപ്ടിറ്റ്യൂഡ്, റിസർച്ച് ആപ്ടിറ്റ്യൂഡ്, കമ്മ്യൂണിക്കേഷൻ ആന്റ് കോംപ്രിഹെൻഷൻ, ഡാറ്റാ ആന്റ് ഇന്റർപ്രെട്ടേഷൻ എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ. ദൂരദർശൻ ഫ്രീഡിഷ്, ഡിഷ് ടിവി, കേരളാവിഷൻ കേബിൾ നെറ്റ്വർക്ക് (ചാനൽ 418) എന്നീ ടെലിവിഷൻ നെറ്റ്വർക്കുകളിൽ 15 വരെ രാവിലെ 10.30 മുതൽ ക്ലാസുകൾ ലഭ്യമാവും. ഓരോ ദിവസവും അര മണിക്കൂർ വീതമായിരിക്കും ക്ലാസുകൾ. വൈകീട്ട് നാല് മണിക്കും രാത്രി പത്ത് മണിക്കും ഇവ പുനഃസംപ്രേഷണം ചെയ്യും.
ലക്ഷദ്വീപ് കേന്ദ്രങ്ങളിലെ അസിസ്റ്റന്റ് പ്രഫസർ (ഇംഗ്ലീഷ്) അഭിമുഖം ലക്ഷദ്വീപ് ആന്ത്രോത്ത്, കടമത്ത് കേന്ദ്രങ്ങളിലേക്കുള്ള അസിസ്റ്റന്റ് പ്രഫസർ (ഇംഗ്ളീഷ്) തസ്തികയിൽ അപേക്ഷിച്ചവർക്കുള്ള അഭിമുഖം ജൂലൈ 20, 22 തിയതികളിൽ രാവിലെ 9.30ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും.
ലക്ഷദ്വീപ് കവരത്തി കേന്ദ്രത്തിലേക്ക് അസിസ്റ്റന്റ് പ്രഫസർ (ഇംഗ്ളീഷ്) തസ്തികയിൽ അപേക്ഷിച്ചവർക്കുള്ള അഭിമുഖം ജൂലൈ 19ന് രാവിലെ 9.30ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. വിവരങ്ങൾ വെബ്സൈറ്റിൽ.
എംഎഡ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി എംഎഡ് പ്രവേശനത്തിന് ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫീസ് അടക്കാനുള്ള തിയതി 14ന് വൈകുന്നേരം അഞ്ച് വരെയും, അപേക്ഷ സമർപ്പിക്കാനുള്ള തിയതി ജൂണ്‍ 15ന് വൈകുന്നേരം അഞ്ച് വരെയും നീട്ടി.
എംലിബ്ഐഎസ് സി പ്രവേശനം ലൈബ്രറി സയൻസ് പഠനവകുപ്പിലെ എം ലിബ് ഐഎസ് സി പ്രവേശന ഷുവർ ലിസ്റ്റിൽ ഉൾപ്പെട്ടവർ 14ന് രാവിലെ പത്ത് മണിക്കും വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ ഉച്ചക്ക് രണ്ടിന് എല്ലാ രേഖകളും സഹിതം പഠനവകുപ്പിൽ ഹാജരാകണം. വിവരങ്ങൾ വെബ്സൈറ്റിൽ.
എംഎസ്ഡബ്ല്യൂ പ്രവേശനം സുൽത്താൻ ബത്തേരി സെന്ററിലേക്കും അഫിലിയേറ്റഡ് കോളജുകളിലേക്കുമുള്ള എംഎസ്ഡബ്ല്യൂ പ്രവേശന റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ. അലോട്ട്മെന്റ് 14ന് പത്തിന് സർവകലാശാലാ ഓഡിറ്റോറിയത്തിൽ നടക്കും. വിവരങ്ങൾക്ക്: 04936 226258.
സ്പെഷൽ സപ്ലിമെന്ററി പരീക്ഷ ഒന്ന്, രണ്ട്, മൂന്ന് വർഷ എൽഎൽബി (ത്രിവത്സരം, 19821986 പ്രവേശനം) സ്പെഷൽ സപ്ലിമെന്ററി പരീക്ഷ 18ന് ആരംഭിക്കും. ഹാൾടിക്കറ്റ് ജൂണ്‍ 15ന് സ്പെഷൽ സപ്ലിമെന്ററി യൂണിറ്റിൽ നിന്ന് വിതരണം ചെയ്യും. ഐഡി പ്രൂഫ് സഹിതം ഹാജരാകണം.
മൂന്നാം വർഷ ബിപിഇ (2002 മുതൽ 2010 വരെ പ്രവേശനം2002 സ്കീം/സിലബസ്) സ്പെഷൽ സപ്ലിമെന്ററി പരീക്ഷ 18ന് ആരംഭിക്കും. ഹാൾടിക്കറ്റ് 15ന് സ്പെഷൽ സപ്ലിമെന്ററി യൂണിറ്റിൽ നിന്ന് വിതരണം ചെയ്യും. ഐഡി പ്രൂഫ് സഹിതം ഹാജരാകണം.
മാറ്റിവച്ച ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് പരീക്ഷ ഏപ്രിൽ 25ന് നടത്താനിരുന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക് പേപ്പർ ഇഎൻ14 101 എൻജിനീയറിംഗ് മാത്തമാറ്റിക്സ് 1 (2014 സ്കീം), ഇഎൻ09/പിടിഇഎൻ09 101 എൻജിനിയറിംഗ് മാത്തമാറ്റിക്സ് (2009 സ്കീം) പരീക്ഷകൾ 20ന് രാവിലെ 9.30ന് നടക്കും. പരീക്ഷാ കേന്ദ്രത്തിൽ മാറ്റമില്ല.
എട്ടാം സെമസ്റ്റർ ബിടെക് പരീക്ഷാ കേന്ദ്രത്തിൽ മാറ്റം 19ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബിടെക് പരീക്ഷയ്ക്ക് താഴെ കൊടുത്ത കോളജുകളിൽ രജിസ്റ്റർ ചെയ്തവർ ബ്രാക്കറ്റിൽ കാണുന്ന കേന്ദ്രത്തിലാണ് പരീക്ഷയ്ക്ക് ഹാജരാകേണ്ടത്.
പാലക്കാട് പിസാറ്റ് എൻജിനിയറിംഗ് കോളജ് (പാലക്കാട് എൻഎസ്എസ് എൻജിനിയറിംഗ് കോളജ്), പാലക്കാട്, മുണ്ടൂർ ആര്യാനെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (പാലക്കാട് കുളപ്പുള്ളി അൽഅമീൻ എൻജിനീയറിംഗ് കോളജ്), മഞ്ചേരി ഏറനാട് നോളേജ് സിറ്റി ഓഫ് എൻജിനിയറിംഗ് (മലപ്പുറം പട്ടിക്കാട് എംഇഎ എൻജിനിയറിംഗ് കോളജ്).
ബിഎച്ച്എം സ്പെഷൽ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ എല്ലാ അവസരങ്ങളും കഴിഞ്ഞ (2014 ഉം അതിന് മുന്‍പുമുള്ള പ്രവേശനം) ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബിഎച്ച്എം സ്പെഷൽ സപ്ലിമെന്ററി പരീക്ഷയ്ക്ക് 18 വരെ അപേക്ഷിക്കാം. പരീക്ഷാ ഫീ: പേപ്പർ ഒന്നിന് 2,760 രൂപ. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ സഹിതം കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ്, സ്പെഷ്യൽ സപ്ലിമെന്ററി എക്സാം യൂണിറ്റ്, പരക്ഷാഭവൻ, കാലിക്കട്ട് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിൽ 20നകം ലഭിക്കണം.
പരീക്ഷാ അപേക്ഷ അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംബിഎ ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ് (2016 സ്കീം2016 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ജൂണ്‍ 18 വരെയും 160 രൂപ പിഴയോടെ ജൂണ്‍ 20 വരെയും ഫീസടച്ച് 22 വരെയും രജിസ്റ്റർ ചെയ്യാം.
പരീക്ഷാഫലം ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംബിഎ (ഈവനിംഗ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബിഐഡി റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷക്കാം.
പുനർമൂല്യനിർണയ ഫലം രണ്ടാം സെമസ്റ്റർ എംബിഎ (ഡബ്ല്യൂഎഎൽ) 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
ഇസ്ലാമിക് പഠന പ്രോഗ്രാമുകൾ അറബി ഭാഷ, ഖുർആൻ വ്യാഖ്യാന ശാസ്ത്രം, ഹദീസ് നിദാന ശാസ്ത്രം, എന്നീ വിഷയങ്ങളിൽ ഇസ്ലാമിക് ചെയർ ഹ്രസ്വകാല പ്രോഗ്രാമുകൾ നടത്തുന്നു. താത്പ്പര്യമുള്ള വിദ്യാഥികൾ 20നകം ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷാ www.cisr.in വെബ്സൈറ്റിൽ. 29ന് അഭിമുഖം നടത്തും. വിവരങ്ങൾക്ക് 9048008191 എന്ന നന്പറിലോ
[email protected] എന്ന ഇമെയിലിലോ ബന്ധപ്പെടുക.