ആറാം സെമസ്റ്റർ ബിടെക് (2013 സ്കീം) മാർച്ച് 2019 (സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ 17, 18 തീയതികളിൽ നടത്തും. പ്രസ്തുത പരീക്ഷകൾക്ക് ഷാഹുൽ ഹമീദ് മെമ്മോറിയൽ കോളജ് ഓഫ് എൻജിനിയറിംഗ്, കൊല്ലം സെന്ററിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ യുകെഎഫ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, പാരിപ്പള്ളി സെന്ററിലും, ജോണ്‍ കോക്സ് മെമ്മോറിയൽ സിഎസ്ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കണ്ണമ്മൂല സെന്ററിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ മാർ ബസേലിയോസ് കോളജ് ഓഫ് എൻജിനിയറിംഗ്, നാലാഞ്ചിറ സെന്ററിലും ഹാജരാകണം. മറ്റു കോളജുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വിദ്യാർഥികളുടെ പരീക്ഷാ സെന്ററിൽ മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ വിഭാഗം 19ന് ആരംഭിക്കുന്ന ബിഎൽഐഎസ്സി ഒന്നും രണ്ടും സെമസ്റ്റർ (2017 അഡ്മിഷൻ) വിദ്യാർഥികളും ബിഎൽഐഎസ്സി ആനുവൽ സ്കീം സപ്ലിമെന്ററി വിദ്യാർഥികളും എസ്ഡിഇ പാളയം സെന്ററിൽ പരീക്ഷയ്ക്ക് ഹാജരാകണം. ഒന്നും രണ്ടും സെമസ്റ്റർ വിദ്യാർഥികൾ ഡൗണ്‍ലോഡ് ചെയ്ത ഹാൾടിക്കറ്റും ഐഡിപ്രൂഫുമായി പരീക്ഷയ്ക്ക് ഹാജരാകണം.
പരീക്ഷാഫീസ്
പത്താം സെമസ്റ്റർ (ന്യൂ സ്കീം പെയിന്റിംഗ് & അപ്ലൈഡ് ആർട്ട്), എട്ടാം സെമസ്റ്റർ (ഓൾഡ് സ്കീം പെയിന്റിംഗ് & സ്കൾപ്ച്ചർ) ബിഎഫ്എ (എച്ച് ഐ) പരീക്ഷകൾ ജൂലൈ ഒന്നിനും 19 നുമായി ആരംഭിക്കും. പിഴ കൂടാതെ 18 വരെയും 50 രൂപ പിഴയോടെ 20 വരെയും 125 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം
ടൈംടേബിൾ
19 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (ഐഡി) ഡിഗ്രി (2015 സ്കീം റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
സീറ്റ് ഒഴിവ്
സർവകലാശാലയുടെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ എംഎ പൊളിറ്റിക്കൽ സയൻസ്, എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ ക്ലാസുകളിൽ എസ്ടി വിഭാഗത്തിന് ഓരോ സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം 14നു രാവിലെ 10ന് കാര്യവട്ടം പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിൽ എത്തിച്ചേരുക.
സർവകലാശാലയുടെ കാര്യവട്ടത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയുടെ കീഴിലുളള എംബിഎ (ടൂറിസം) പ്രോഗ്രാമിന് എസ്ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 14 ന് രാവിലെ 10ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള പഠന വകുപ്പിൽ ഹാജരാകണം.
പി.ജി പ്രവേശനം 2019; ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ഗവ./എയ്ഡഡ്/സ്വാശ്രയ കോളജുകളിലേയും യുഐടികളിലേയും 201920 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ (പി.ജി) കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനുളള ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആപ്ലിക്കേഷൻ നന്പർ, പാസ്വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് വിദ്യാർഥികൾക്ക് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ നിശ്ചിത സർവകലാശാല ഫീസ് (ഫീസ് വിശദാംശങ്ങൾ വെബ്സൈറ്റിൽ) 13 നകം ഓണ്‍ലൈനായി ഒടുക്കി തങ്ങളുടെ അലോട്ട്മെന്റ് ഉറപ്പാക്കണം. ഓണ്‍ലൈനായി ഫീസ് ഒടുക്കിയ ശേഷം ലഭ്യമാകുന്ന വിവരങ്ങൾ അടങ്ങിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. മേൽപറഞ്ഞ രീതിയിൽ സർവകലാശാല ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാകുന്നതും അവരെ അടുത്ത അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതുമല്ല. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുളള അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതിനായി സർവകലാശാല ഫീസ് മേൽപറഞ്ഞ രീതിയിൽ അടയ്ക്കണം.
ഹയർ ഓപ്ഷനുകൾ ആവശ്യമില്ലാത്തവർ അഡ്മിഷൻ ഫീസ് ഒടുക്കിയ ശേഷം 13നകം അവ നീക്കം ചെയ്യണം. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ ആ ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കുന്നതും ഇങ്ങനെയുളളവർ പുതിയ അലോട്ട്മെന്റിൽ ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കണം. രണ്ടാം ഘട്ട അലോട്ട്മെന്റിന് ശേഷം മാത്രം കോളജുകളിൽ പ്രവേശനം നേടിയാൽ മതിയാകും. പ്രവേശനം സംബന്ധിച്ച വിശദമായ അറിയിപ്പ് അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.