പിജി ഏകജാലകം; രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു: 14 വരെ പ്രവേശനം നേടാം
ഏകജാലകം വഴിയുള്ള പിജി പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഓണ്ലൈനായി ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങളുമായി 14ന് വൈകുന്നേരം നാലിനകം അലോട്ട്മെന്റ് ലഭിച്ച കോളജിൽ പ്രവേശനം നേടണം. 14നകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. തുടർന്നുള്ള അലോട്ട്മെന്റിലേക്ക് പരിഗണിക്കില്ല.
അപേക്ഷകർ ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ റദ്ദാക്കണം. ഉയർന്ന ഓപ്ഷനുകൾ നിലനിർത്തിയാൽ തുടർന്നുള്ള അലോട്ട്മെന്റിൽ മാറ്റം വരാം. ഇങ്ങനെ മാറ്റം ലഭിച്ചാൽ പുതിയ അലോട്ട്മെന്റ് നിർബന്ധമായും സ്വീകരിക്കണം. ആദ്യ അലോട്ട്മെന്റ് നഷ്ടപ്പെടും. ഇപ്രകാരം മാറ്റം ലഭിക്കുന്നവർ വീണ്ടും ഫീസടയ്ക്കേണ്ടതില്ല.
15 വരെ ഓപ്ഷനുകൾ പുനഃക്രമീകരിക്കാം. നിലവിൽ അലോട്ട്മെന്റ് ലഭിച്ചവർ ഹയർ ഓപ്ഷനുകൾ നിലനിർത്താൻ ആഗ്രഹിക്കുന്നപക്ഷം അലോട്ട്മെന്റ് ലഭിച്ച കോളജിൽ താത്കാലികമായി പ്രവേശനം നേടണം. ഒന്നാം അലോട്ട്മെന്റിൽ ലഭിച്ച സ്റ്റാറ്റസ് തന്നെയാണ് രണ്ടാം അലോട്ട്മെന്റിലും കാണിക്കുന്നതെങ്കിൽ അതേ കോളജിൽ പ്രവേശനത്തിന് വീണ്ടും റിപ്പോർട്ട് ചെയ്യേണ്ടതില്ല.
വിവിധ പ്രോഗ്രാമുകളിലേക്കുള്ള ഫീസ് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാതീയതി
രണ്ടാം സെമസ്റ്റർ ബിപിഎഡ് (2018 അഡ്മിഷൻ റെഗുലർ, 2015 അഡ്മിഷൻ മുതൽ റീഅപ്പിയറൻസ്) പരീക്ഷകൾ ജൂലൈ 10ന് ആരംഭിക്കും. 17 വരെയും 500 രൂപ പിഴയോടെ 18 വരെയും 1000 രൂപ സൂപ്പർഫൈനോടെ 20 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ
2019 മേയിൽ നടന്ന നാലാം സെമസ്റ്റർ എംഎ ഭരതനാട്യം, മോഹിനിയാട്ടം, മദ്ദളം (സിഎസ്എസ് 2017 അഡ്മിഷൻ റെഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ 18 മുതൽ 28 വരെ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ (2017 അഡ്മിഷൻ റഗുലർ) സിബിസിഎസ്, (20132016 അഡ്മിഷൻ റീഅപ്പിയറൻസ്) സിബിസിഎസ്എസ്, അഞ്ചാം സെമസ്റ്റർ (2013, 2014, 2015, 2016 അഡ്മിഷൻ) സിബിസിഎസ്എസ് ബിഎ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, വിഷ്വൽ ആർട്സ്, ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ്, ഓഡിയോഗ്രാഫി ആൻഡ് ഡിജിറ്റൽ എഡിറ്റിംഗ്, വിഷ്വൽ കമ്യൂണിക്കേഷൻ യുജി. മേയ് 2019 പരീക്ഷയുടെ പ്രാക്്ടിക്കൽ 17ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
വൈവാവോസി
നാലാം സെമസ്റ്റർ എംഎ പൊളിറ്റിക്സ്, പ്രൈവറ്റ് (2016 അഡ്മിഷൻ റഗുലർ, സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ അദാലത്ത് സ്പെഷൽ മേഴ്സി ചാൻസ് 2018) ഫെബ്രുവരി, മാർച്ച് 2019 പരീക്ഷയുടെ പ്രോജക്ട്, വൈവാവോസി 20ന് പാലാ സെന്റ് തോമസ് കോളജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎ പൊളിറ്റിക്സ് (സിഎസ്എസ് റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) ഫെബ്രുവരി, മാർച്ച് 2019 പരീക്ഷയുടെ പ്രോജക്ട്, വൈവാവോസി 25ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
സംവരണ സീറ്റൊഴിവ്; സ് പോട്ട് അഡ്മിഷൻ ഇന്റർവ്യൂ 17ന്
സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലെ എംഎ പൊളിറ്റിക്സ് ആൻഡ്് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്സ് ആൻഡ് ഹ്യൂമൻ റൈറ്റ്സ്, പൊളിറ്റിക്സ് പബ്ലിക് പോളിസി ആൻഡ് ഗവേണൻസ് പ്രോഗ്രാമുകളിൽ എസ്്സി, എസ്ടി വിഭാഗത്തിനായി ഒഴിവുള്ള സീറ്റുകളിലെ സ്പോട്ട് അഡ്മിഷനുള്ള ഇന്റർവ്യൂ 17നു രാവിലെ 10ന് പഠനവകുപ്പ് ഡയറക്്ടറുടെ ഓഫീസിൽ നടക്കും. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി എത്തണം.
പരീക്ഷഫലം
2019 ഏപ്രിലിൽ ഡോ. കെ.എൻ. രാജ് സ്റ്റഡി സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് സെന്റർസ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.