വ്യത്യസ്തയായ വീട്ടമ്മ
ആരോഗ്യത്തിനു ഹാനികരമല്ലാത്തതും മഞ്ഞളിന്േ‍റയും ചന്ദനത്തിന്േ‍റയും സുഗന്ധംനിറയുന്നതുമായ സോപ്പ് എന്നുള്ള വൻകിട പരസ്യങ്ങളെ കണ്ണുമടച്ച് നമുക്കങ്ങു വിശ്വസിക്കാൻ കഴിയില്ല. അതിനാൽതന്നെ തിരുവനന്തപുരം കുമാരപുരത്തു താമസിക്കുന്ന ടി. രാജലക്ഷ്മി തയ്യാറാക്കുന്ന മഞ്ഞൾസോപ്പിനും സാൻഡൽ സോപ്പിനും പുൽതൈലം സോപ്പിനും ഡിമാൻഡ് ഏറെയാണ്. തനി നാടൻ മഞ്ഞളിന്േ‍റയും പരിശുദ്ധമായ ചന്ദനത്തിെൻറയും ഗന്ധം നിറയുന്ന നാടൻ സോപ്പ്, പിന്നെ തുണി നനയ്ക്കുന്ന അലക്കുപൊടി, പാത്രം കഴുകുന്ന സോപ്പ് അങ്ങനെ വീടിനാവശ്യമായ പല ഉത്പന്നങ്ങളും വീട്ടിൽതന്നെ നിർമിക്കുകയാണ് രാജലക്ഷ്മി എന്ന വീട്ടമ്മ. കഴിഞ്ഞ മൂന്നുവർഷങ്ങളായി ഗൃഹാവശ്യസാധനങ്ങളായ സോപ്പും ലോഷനും ഡിറ്റർജ ൻറും കുടയും നിർമിക്കുന്ന തൊഴിൽസംരംഭകയാണ് പബ്ലിക് റിലേഷൻസ് ജേർണലിസം ബിരുദ ഡിപ്ലോമാധാരികൂടിയായ രാജലക്ഷ്മി.

വിരസത മാറ്റാൻ തുടങ്ങിയ ബിസിനസ്

പകൽ വീട്ടിലിരിക്കുന്പോൾ ഉണ്ടാകുന്ന വിരസത മാറ്റുവാനാണ് സ്വയംതൊഴിൽ സംരംഭത്തിലേക്കു തിരിഞ്ഞത്. സ്വദേശി ഗ്രാമവികസന കേന്ദ്രത്തിെൻറ സ്വയംതൊഴിൽ പരിശീലനത്തെക്കുറിച്ചു പത്രത്തിൽ കണ്ടതനുസരിച്ചാണ് പരിശീലനം നേടുന്നത്. കുടനിർമാണത്തിനു മൂന്നുദിവസമാണ് പരിശീലന കാലാവധി. എല്ലാ നിർമാണവും അഞ്ചുമുതൽ ആറുദിവസംമാത്രം നീളുന്നതാണ്. അതിനാൽ പെട്ടെന്നു കോഴ്സ് പൂർത്തിയാക്കാനും സർട്ടിഫിക്കറ്റ് നേടാനു സാധിച്ചു.

ഒറ്റയ്ക്കാകുന്പോഴുള്ള ഏകാന്തത പല വീമാരെയും പലവിധ ചിന്തകളിലേക്കും രോഗങ്ങളിലേക്കും നയിക്കുമെന്ന് രാജലക്ഷ്മിയുടെ വാക്കുകൾ. അതിനാൽ ഇത്തരം തൊഴിൽ കണ്ടെത്തുന്നതിലൂടെ ജീവിതത്തിെൻറ അവസ്ഥതന്നെ മാറ്റും. നമ്മുടെ അധ്വാനംകൊണ്ട് പണം നേടുന്പോഴുണ്ടാകുന്ന ചാരിതാർഥ്യം വാക്കുകൾക്കപ്പുറമാണെന്ന് ഈ വീ പറയുന്നു.

ഉദ്യോഗമോ സ്വന്തമായി വരുമാനമോ ഇല്ലാത്ത വീട്ടമ്മമാർ ഭർത്താവിനെയോ മക്കളെയോ എന്നും ആശ്രയിച്ചു ജീവിക്കുന്നതാണ് അനുഭവം. സ്വന്തം കഴിവോ ശക്തിയോ തിരിച്ചറിയാതെ എന്നും വിധേയത്വമുള്ളവരായി ജീവിക്കുന്നതിലേക്ക് ഇത് നയിക്കും. മാത്രമല്ല ഭർത്താവിെൻറ ഒറ്റ വരുമാനംകൊണ്ടുമാത്രം കഴിയുന്ന വീടുകളിലാണെങ്കിൽ തങ്ങളുടെ ആവശ്യങ്ങൾക്കു പണം ചോദിക്കാൻ സ്ത്രീകൾ മടിക്കുകയും ചെയ്യുന്നു. ഇത്തരം അനുഭവങ്ങളെ മറികടക്കാനുള്ള ഒരു വഴികൂടിയാണ് സ്വയംതൊഴിൽ കണ്ടെത്തൽ. സ്വന്തം അധ്വാനത്തിൽനിന്നും ലഭിക്കുന്ന വരുമാനമാകുന്പോൾ ആഹ്ലാദവുമേറും. മാത്രമല്ല സ്ത്രീകളുടെ ആവിശ്വാസം ശക്തമാക്കാനും ഇതിലൂടെ സാധിക്കും. രാജലക്ഷ്മിയുടെ വാക്കുകളിൽ ആാഭിമാനം നിറയുന്നു. സ്വദേശി ഗ്രാമവികസനകേന്ദ്രം നൽകുന്ന കിറ്റുപയോഗിച്ചാണ് രാജലക്ഷ്മി നിർമാണം നടത്തുന്നത്.


വിപണി സുഹൃത്തുക്കളിലൂടെ

താൻ നിർമിച്ച ഉത്പന്നങ്ങൾ കടകളിലോ പുറത്തോ കൊണ്ടുപോയി വില്പന നടത്തിയിട്ടില്ലായെന്നു രാജലക്ഷ്മി പറഞ്ഞു. സുഹൃത്തുക്കളും ബന്ധുക്കളും പരിചയക്കാരും അവർവഴിയായി വരുന്ന ഉപഭോക്താക്കളുമാണ് കൂടുതലും. രാജലക്ഷ്മി നിർമിച്ച കുടകൾ ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽവരെ വിറ്റുപോയിട്ടുണ്ട്.

ഇവകൂടാതെ സ്വന്തമായി അച്ചാറുകളും ഉണ്ടാക്കുന്നുണ്ട്. രാജലക്ഷ്മിയുടെ ഹോം മെയ്ഡ് അച്ചാറുകളുടെ രുചിയും തനിമയുംകൊണ്ടുതന്നെ നിരവധി ആവശ്യക്കാർ വരാറുണ്ട്. പ്രിസർവേറ്റീവ്സൊന്നും ചേർക്കാത്തതിനാൽ ആവശ്യമനുസരിച്ചുമാത്രമെ ഉണ്ടാക്കാറുള്ളൂ. നാരങ്ങ, മാങ്ങ, ഇഞ്ചി, വെളുത്തുള്ളി, നാരങ്ങാക്കറി എന്നിവ കൂടാതെ ചാന്പയ്ക്ക, ഉണക്ക ജാതിക്ക അച്ചാറുകളും വിപണിയിലുണ്ട്. ആവശ്യക്കാർക്കുവേണ്ടി തനി കേരളീയശൈലിയിലെ അടമാങ്ങയും ഉണ്ടാക്കുന്നുണ്ട്.

കുടുംബം

സ്വന്തമായി ബിസിനസ് നടത്തുന്ന വിജയനാഥാണ് രാജലക്ഷ്മിയുടെ ഭർത്താവ്. ഏകമകൻ സഫൽ.വി.നാഥ് ബിരുദവിദ്യാർഥിയാണ്.

എല്ലാം പരിശുദ്ധം

പരിശുദ്ധമായ വെളിച്ചെണ്ണയും സുഗന്ധദ്രവ്യങ്ങളും ചേർത്ത് നാലുതരം സോപ്പുകളാണ് രാജലക്ഷ്മി വീട്ടിൽ തയ്യാറാക്കുന്നത്. ഇളംസുഗന്ധമുള്ള ക്ലാസിക് സോപ്പ്, പിന്നെ പുൽതൈലം, മഞ്ഞൾ, ചന്ദനം എന്നിവ.

നൂറുശതമാനം വെജിറ്റേറിയൻ ഹാൻഡ്മെയ്ഡ് സോപ്പ് എന്ന വിശേഷണവുമുണ്ട്. നിറഞ്ഞുതുളുന്പുന്ന പതയാണ് ഇതിെൻറ മറ്റൊരു സവിശേഷത. ഏതു കഠിനജലത്തിലും (ഹാർഡ് വാട്ടർ) ഇവ പതയും. അടുക്കളയിൽ പണിചെയ്യുന്ന കൈകൾക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാക്കാത്തതും ചർമത്തെ ദോഷകരമായി ബാധിക്കാത്തതുമാണ് പാത്രം കഴുകുന്ന ഡിഷ് പൗഡറും തുണി നനയ്ക്കുന്ന സോപ്പുപൊടിയും. അണുനാശിനിയായ ലോഷനുകളിൽ പല കന്പനികളും ചേർക്കുന്ന രാസവസ്തുക്കൾ ഒഴിവാക്കിയാണ് ലോഷൻ നിർമാണവും. സോപ്പുകന്പനിക്കാർ സാധാരണ ഉപയോഗിക്കുന്ന കെമിക്കൽസിനു പകരം ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിനാൽ അധികദിവസം സോപ്പ് നിലനിൽക്കില്ല. എന്നാൽ വെള്ളത്തിൽ കുതിരുന്നരീതിയിൽ വയ്ക്കാതിരുന്നാൽ ദൈർഘ്യം കൂടും. ശുദ്ധമായതുകൊണ്ടു തന്നെ സോപ്പ് പെന്നെു അലിയുമെന്നും മറ്റു സോപ്പുകളെപ്പോലെ ഒരുമാസംവരെ നീളുകയില്ലായെന്നുമുള്ള വിവരം പറഞ്ഞശേഷമാണ് സോപ്പ് വിൽക്കുന്നതെന്നും രാജലക്ഷ്മി പറയുന്നു.

നീല, വൈലറ്റ്, പച്ച, ചുവപ്പ്, കറുപ്പ് തുടങ്ങി എല്ലാ നിറങ്ങളിലുമുള്ള കുടകൾ രാജലക്ഷ്മി ഉണ്ടാക്കി വിൽക്കുന്നുണ്ട്. കുട, ലോഷൻ തുടങ്ങിയ ഉത്പന്നങ്ങൾ തയ്യാറാക്കാ ൻ അല്പം അധ്വാനം വേണ്ടിവരുന്നുണ്ടെങ്കിലും അധ്വാനഭാരം താൻ അറിയാറില്ലെന്നും രാജലക്ഷ്മി പറഞ്ഞു.

എസ്. മഞ്ജുളാദേവി
Loading...