ക്രിസ്മസ് രുചി
ക്രിസ്മസ് രുചി
Sunday, December 24, 2017 6:01 AM IST
ഈ ക്രിസ്മസിന് വീടുകളിൽ പരീക്ഷിക്കാൻ ഏതാനും മറുനാടൻ വിഭവങ്ങൾ പരീക്ഷിച്ചുനോക്കാം.

താറാവ് റോസ്റ്റ്

തൊ​ലി​ക​ള​യാ​തെ വൃ​ത്തി​യാ​ക്കി​യെ​ടു​ത്ത ഒ​രു താ​റാ​വ് ഏ​ക​ദേ​ശം ഒ​ന്ന​ര കി​ലോ​ഗ്രാം, തേ​ൻ അ​ര​ക്ക​പ്പ്, സ്പ്രിംഗ് ഒണിയൻ അ​ര​ച്ച​ത് ര​ണ്ടു ടേ​ബി​ൾ​സ്പൂ​ൺ, വി​നാ​ഗി​രി ര​ണ്ടു ടേ​ബി​ൾ​സ്പൂ​ൺ, ഇ​ഞ്ചി അ​ര​ച്ച​ത് ഒ​രു ടേ​ബി​ൾ​സ്പൂ​ൺ, കു​രു​മു​ള​കു​പൊ​ടിയും ചൈ​നീ​സ് മ​സാ​ല​പ്പൊ​ടി​യും ഒ​രു ടീ​സ്പൂ​ൺ വീ​തം, ഉ​പ്പ്.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം

താ​റാ​വ് ന​ല്ല​പോ​ലെ ക​ഴു​കി തു​ട​ച്ച് തേ​ൻ തേ​ച്ച് പി​ടി​പ്പി​ച്ച് കാ​റ്റ് ല​ഭി​ക്കു​ന്നി​ട​ത്ത് ഒ​രു​മ​ണി​ക്കൂ​ർ തൂ​ക്കി​യി​ടു​ക. പി​ന്നെ ബാ​ക്കി പ​റ​ഞ്ഞി​രി​ക്കു​ന്ന കൂ​ട്ടു​ക​ളെ​ല്ലാം ചേ​ർ​ത്ത് താ​റാ​വി​ന്‍റെ പു​റ​ത്തും വ​യ​റി​ന്‍റെ ഉ​ള്ളി​ലും ന​ല്ല​പോ​ലെ തേ​ച്ചു​പി​ടി​പ്പി​ക്കു​ക. ടൂ​ത്ത് പി​ക് ഉ​പ​യോ​ഗി​ച്ച് വ​യ​റു​വ​ശം​കൂ​ടി കൂ​ട്ടി​തു​ന്നു​ക. വീ​ണ്ടും ഒ​രു​മ​ണി​ക്കൂ​ർ നേ​രം മാ​റ്റി​വ​യ്ക്കു​ക. ഓ​വ​ൻ 180 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ ചൂ​ടാ​ക്കി​യി​ടു​ക. ഒ​രു ബേ​ക്കിം​ഗ് ട്രേ​യി​ൽ മു​തു​കു​വ​ശം മു​ക​ൾ​ഭാ​ഗ​ത്താ​ക്കി ഒ​രു​മ​ണി​ക്കൂ​ർ നേ​രം ബേ​ക്ക് ചെ​യ്യു​ക. ഒ​ന്നു​ര​ണ്ടു ത​വ​ണ തി​രി​ച്ചും മ​റി​ച്ചും വ​യ്ക്ക​ണം. പു​റം ഗോ​ൾ​ഡ​ൻ നി​റ​മാ​യാ​ൽ പ്ലേ​റ്റി​ലേ​ക്കു മാ​റ്റാം. ഇ​ത് സ്ലൈ​സ് ചെ​യ്ത് ഏ​തെ​ങ്കി​ലും പു​ളി​യും മ​ധു​ര​വു​മു​ള്ള സോസ് കൂ​ട്ടി ക​ഴി​ക്കാം.



ആട്ടിറച്ചിക്കറി

നെ​യ്യി​ല്ലാ​ത്ത ഇ​റ​ച്ചി ചെ​റു​താ​യി നു​റു​ക്കി​യ​ത് 150 ഗ്രാം, സ്പ്രിംഗ് ഒണിയൻ അ​രി​ഞ്ഞ​ത് അ​ര​ക്ക​പ്പ്, വി​നാ​ഗി​രി 2 ടീ​സ്പൂ​ൺ, ഇ​ഞ്ചി അ​രി​ഞ്ഞ​ത് ഒ​രു ടീ​സ്പൂ​ൺ, ഉ​രു​ള​ക്കി​ഴ​ങ്ങും കാ​ര​റ്റും ക​ഷ​ണ​ങ്ങ​ൾ ര​ണ്ടും​കൂ​ടി 2 ക​പ്പ്, വെ​ളു​ത്തു​ള്ളി പ​ത്ത് അ​ല്ലി ന​ടു​വെ കീ​റി​യ​ത്, ചി​ല്ലി സോ​സ് 1 ടീ​സ്പൂ​ൺ, ഉ​പ്പ്, ചൈ​നീ​സ് ക​റി​മ​സാ​ല 3 ടേ​ബി​ൾ​സ്പൂ​ൺ.



ഉ​ണ്ടാ​ക്കു​ന്ന​വി​ധം

ഇ​റ​ച്ചി ആ​ദ്യ​ത്തെ നാ​ലു കൂ​ട്ട​വും ചേ​ർ​ത്ത് പ്ര​ഷ​ർ​കു​ക്ക​റി​ൽ വേ​വി​ച്ചെ​ടു​ക്കു​ക. ഒ​രു പാ​നി​ൽ നാ​ലു ടേ​ബി​ൾ​സ്പൂ​ൺ എ​ണ്ണ ചൂ​ടാ​ക്കി വെ​ളു​ത്തു​ള്ളി വ​ഴ​റ്റു​ക. ഇ​തി​ൽ ക​റി​മ​സാ​ല ചേ​ർ​ത്ത് ഇ​ള​ക്കി ഉ​പ്പും ചി​ല്ലി സോ​സും പ​ച്ച​ക്ക​റി​ക​ളും വെ​ന്ത ഇ​റ​ച്ചി​യും ചേ​ർ​ത്ത് ഇ​ള​ക്കി തീ ​കു​റ​ച്ച് അ​ട​ച്ചു​വ​ച്ച് വേ​വി​ക്കു​ക. പ​ച്ച​ക്ക​റി​ക​ൾ വെ​ന്താ​ൽ ചാ​റി​നു ക​ട്ടി കൂ​ട്ടാ​ൻ 2 ടേ​ബി​ൾ​സ്പൂ​ൺ കോ​ൺ സ്റ്റാ​ർ​ച്ച് അ​ല്പം വെ​ള്ള​ത്തി​ൽ ക​ല​ക്കി ചേ​ർ​ത്ത് ഇ​ള​ക്കി പാ​ക​മാ​യാ​ൽ ഇ​റ​ക്കി​വ​യ്ക്കാം.

മീനും ടൊമാറ്റോ സോസും

മു​ള്ളി​ല്ലാ​ത്ത മീ​ൻ ചെ​റി​യ ക​ഷ​ണ​ങ്ങ​ൾ ആ​ക്കി​യ​ത് 400 ഗ്രാം, ​സ​വാ​ള അ​രി​ഞ്ഞ​ത് അ​രക്ക​പ്പ്, കൂ​ൺ അ​രി​ഞ്ഞ​ത് അ​ര​ക്ക​പ്പ്, ഗ്രീ​ൻ​പീ​സ് വെ​ന്ത​ത് 2 ടേ​ബി​ൾ​സ്പൂ​ൺ, മീ​നി​ൽ പു​ര​ട്ടാ​ൻ ഒ​രു മു​ട്ട​യു​ടെ വെ​ള്ള, കോൺഫ്ലവർ ഒരു ടേബിൾ സ്പൂൺ, ഉ​പ്പ്, സോ​സി​നു വേ​ണ്ടി പ​ഞ്ച​സാ​ര 3 ടേ​ബി​ൾ​സ്പൂ​ൺ, വി​നാ​ഗി​രി 3 ടേ​ബി​ൾ​സ്പൂ​ൺ, വൈ​ൻ ഒ​രു ടേ​ബി​ൾ​സ്പൂ​ൺ, ഉ​പ്പ്, എ​ണ്ണ ഒ​രു ടീ​സ്പൂ​ൺ.


ഉ​ണ്ടാ​ക്കു​ന്ന വി​ധം

മീ​നി​ൽ പു​ര​ട്ടി​വ​യ്ക്കാ​നു​ള്ള​തെ​ല്ലാം കൂ​ട്ടി​യോ​ജി​പ്പി​ച്ച് ന​ല്ല​പോ​ലെ മീ​നി​ൽ തേ​ച്ചു​പി​ടി​പ്പി​ച്ച് ഒ​രു​മ​ണി​ക്കൂ​ർ നേ​രം വ​യ്ക്കു​ക. സോ​സി​നു​വേ​ണ്ടി പ​റ​ഞ്ഞ​തെ​ല്ലാം​കൂ​ടി യോ​ജി​പ്പി​ച്ചു മാ​റ്റി​വ​യ്ക്കു​ക. മീ​ൻ വ​റു​ക്കാ​നു​ള്ള എ​ണ്ണ ചൂ​ടാ​ക്കി ഓ​രോ മീ​ൻ​ക​ഷ​ണ​വും വ​റു​ത്തെ​ടു​ക്കു​ക. വേ​റൊ​രു പാ​നി​ൽ 2 ടേ​ബി​ൾ​സ്പൂ​ൺ എ​ണ്ണ ചൂ​ടാ​ക്കി ഇ​തി​ൽ സ​വാ​ള​യും കൂ​ണും ഗ്രീ​ൻ​പീ​സും ഇ​ട്ട് വ​ഴ​റ്റി​യ ശേ​ഷം സോ​സ് ചേ​ർ​ക്കു​ക. ഇ​ത് ഇ​ള​ക്കി കൊ​ടു​ക്ക​ണം. കു​റു​കി​ത്തു​ട​ങ്ങി​യാ​ൽ മീ​ൻ വ​റു​ത്ത​ത് ചേ​ർ​ത്ത് യോ​ജി​പ്പി​ച്ച് ഇ​റ​ക്കി​വ​യ്ക്കാം. ചൂ​ടോ​ടെ വി​ള​ന്പാം.

തയാറാക്കിയത്: ഓമന ജേക്കബ്