ഭക്ഷണത്തിലും കരുതൽ വേണം
കുട്ടികളിൽ, അതായത് ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും പോഷകങ്ങളുടെ ആവശ്യകത ഒരുപോലെതന്നെയാണ്. എന്നാൽ കൗമാരത്തിലേക്കു കടക്കുന്പോൾ പെണ്‍കുട്ടികൾക്ക് പ്രത്യേകമായുള്ള പോഷകങ്ങളുടെ ആവശ്യമുണ്ട്. കൗമാരത്തിലേക്കു കടക്കുന്പോൾ പെണ്‍കുട്ടികളിൽ ശാരീരികവും ഹോർമോണിെൻറയും തലങ്ങളിൽ വ്യതിയാനം സംഭ വിക്കുന്നു. നമ്മുടെ ശരീരത്തിലെ ഈ മാറ്റത്തിനനുസരിച്ച് ആഹാരക്രമങ്ങളിലും വ്യത്യാസം വരുത്തണം. സ്ത്രീകൾക്കു പുരുഷ·ാരെ അപേക്ഷിച്ച് വളരെക്കുറച്ച് ഉൗർജത്തിെൻറ ആവശ്യമേയുള്ളൂ. എന്നാൽ അവർക്കു വിറ്റാമിനുകളുടേയും മിനറലുകളുടേയും ആവശ്യകത കൂടുതലാണ്. ഹോർമോണുകളുടെ വ്യതിയാനം ആർത്തവവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളിൽ വിളർച്ചയ്ക്കും എല്ലുകളുടെ തേയ്മാനത്തിനും സാധ്യത കൂടുതലാണ്. അതിനാൽ അയേണ്‍, കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻഡി, ഫോളേറ്റ് എന്നിവ ആഹാരത്തിൽനിന്ന് ധാരാളമായി ലഭിക്കേണ്ടിയിരിക്കുന്നു. ഈ പ്രായത്തിൽ സ്ത്രീകൾ അവരുടെ ശരീരത്തിലെ പോഷകങ്ങളുടെ ആവശ്യകത അവഗണിക്കുന്നു. എന്നാൽ അവരുടെ പ്രത്യുത്പാദനശേഷി വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ ഗർഭാവസ്ഥയുണ്ടാകുന്നതിനും ഉേ·ഷത്തോടെയും പരിഭ്രമമില്ലാത്ത അവസ്ഥയിലും ഇരിക്കുന്നതിന് ചില മാർഗങ്ങളുണ്ട്.

കാത്സ്യം

ഓരോരുത്തരിലും പ്രായത്തിനനുസരിച്ച് എല്ലുകളും പല്ലുകളും ബലത്തോടെയിരിക്കുന്നതിന് കാൽസ്യം സഹായിക്കുന്നു. ഹൃദയമിടിപ്പിെൻറ താളവും നാഡീവ്യൂഹങ്ങളുടെ പ്രവർത്തനങ്ങളും ശരിയായരീതിയിൽ നടത്തിക്കൊണ്ടുപോകുന്നതിനും കാത്സ്യം അത്യാവശ്യമാണ്. കാൽസ്യത്തിെൻറ കുറവ് അസ്വസ്ഥത, ഉത്കണ്ഠ, ഉറക്കക്കുറവ്, വിഷാദരോഗം എന്നിവയിലേക്കു നയിക്കുന്നു.

കാൽസ്യത്തോടൊപ്പം മഗ്നീഷ്യവും വിറ്റാമിൻഡിയും എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കുന്നു. പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് ഒരു ദിവസത്തേക്ക് 1000 മില്ലിഗ്രാം കാൽസ്യം ആവശ്യമുണ്ട്.
പാൽ, പാലുത്പന്നങ്ങൾ, ഇലക്കറികൾ, മത്സ്യങ്ങൾ ധാന്യങ്ങൾ, സോയാ ഉത്പന്നങ്ങൾ എന്നിവയിൽ കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.

മഗ്നീഷ്യം

മഗ്നീഷ്യത്തെക്കൂടാതെ നമ്മുടെ ശരീരത്തിന് ഒരിക്കലും കാൽസ്യം ഉപയോഗിക്കാൻ സാധിക്കില്ല. മഗ്നീഷ്യം രക്ത ത്തിൽനിന്ന് എല്ലുകളിലേക്കുള്ള കാൽസ്യത്തിെൻറ ആഗിരത്തിനു സഹായിക്കുന്നു. ഒരു ദിവസം ആവശ്യമായ മഗ്നീഷ്യം (ഞലരീാാലിറലറ ഉശലമേൃ്യ അഹഹീംമിരല (ഞഉഅ) 320 400 ങഴ/റമ്യ

ഇലക്കറികൾ, ഏത്തപ്പഴം, വെള്ളരിക്ക, സെലറി എന്നിവയിൽ മഗ്നീഷ്യം കൂടുതലായി അടങ്ങിയിരിക്കുന്നു.

വിറ്റാമിൻ-ഡി

കാൽസ്യത്തിെൻറ ആഗിരണത്തിനു വിറ്റാമിൻഡി അത്യന്താപേക്ഷിത ഘടകമാണ്. ആവശ്യമായ വിറ്റാമിൻഡി (ഞലരീാാലിറലറ ഉശലമേൃ്യ അഹഹീംമിരല (ഞഉഅ) 600 കഡ അരമണിക്കൂറുള്ള സൂര്യപ്രകാശം, ചെന്പല്ലി, കൊഞ്ച്, വിറ്റാമിൻഡി ഫോർട്ടിഫൈഡ്, പാൽ, മുട്ട എന്നിവയിൽ വിറ്റാമിൻഡി അടങ്ങിയിരിക്കുന്നു.

ഇരുന്പ്

ഇരുന്പ് അടങ്ങിയ ഭക്ഷണങ്ങൾ, ഹിമോഗ്ലോബിൻ ഉണ്ടാക്കുന്നു. ഹിമോഗ്ലോബിൻ രക്തത്തിൽ ഓക്സിജൻ വഹിക്കുന്നതിനു സഹായകമാണ്. ഇരുന്പ് നല്ല ത്വക്കും മുടിയും നഖവുമുണ്ടാക്കുന്നതിനും സഹായകമാണ്. ഓരോ ആർത്തവത്തിലും സ്ത്രീകൾക്ക് രക്തം നഷ്ടപ്പെടുന്നുണ്ട്. കുട്ടികളുണ്ടാവേണ്ട പ്രായത്തിൽ പുരുഷ·ാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ഇരുന്പ് ആവശ്യകത കൂടുതലാണ്. ഇരുന്പിെൻറ അഭാവത്താൽ വിളർച്ചയുള്ളവർക്ക് ചെറിയജോലി ചെയ്യുന്പോൾതന്നെ ശ്വാസംമുലും തളർച്ചയും അനുഭവപ്പെടുന്നു. പ്രതിദിനം ആവശ്യമായ ഇരുന്പിെൻറ അളവ് (ഞലരീാാലിറലറ ഉശലമേൃ്യ അഹഹീംമിരല (ഞഉഅ) 18 ങഴ/റമ്യ
കരൾ, ഇലക്കറികൾ, ബീൻസ്, ചിക്കൻ, പച്ചക്കറികൾ, മത്സ്യങ്ങൾ, ഉണക്ക പഴങ്ങളായ ഈന്തപ്പഴം, അത്തിപ്പഴം, മുന്തിരി, ഫോർട്ടിഫൈഡ് ധാന്യങ്ങൾ മുതലായവയിൽ ധാരാളം ഇരുന്പ് അടങ്ങിയിരിക്കുന്നു.

ഫോളേറ്റ്

ഫോളിക് ആസിഡിെൻറ അഭാവം നവജാതശിശുക്കളിൽ ഞരന്പ് സംബന്ധമായ തകരാറുകളുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ ഗർഭധാരണത്തിനു മുന്പും ആദ്യത്തെ രണ്ടാഴ്ചകളിലും ഫോളിക്ക് ആസിഡിെൻറ ഗുളികകൾ മുടങ്ങാതെ കഴിക്കണം. സ്ത്രീകളിലെ ഹൃദ്രോഗവും ചില തരത്തിലുള്ള കാൻസറുകളും കുറയ്ക്കാൻ ഫോളിക് ആസിഡ് സഹായിക്കുന്നു.

അനിത ജോണ്‍സണ്‍
ചീഫ് ഡയറ്റീഷൻ
ലിസി ഹോസ്പിറ്റൽ, എറണാകുളം