ആര്‍ത്തവം നേരത്തെ ആയാല്‍
ആര്‍ത്തവം നേരത്തെ ആയാല്‍
Tuesday, June 5, 2018 4:04 PM IST
പെണ്‍കുട്ടികളില്‍ ആര്‍ത്തവം തുടങ്ങുന്നത് സാധാരണ 11 വയസിനു മേലെയാണ്. എന്നാല്‍ വിരളമായി ചിലരില്‍ ഈ പ്രായത്തിനു മുന്‍പു ശാരീരികമായും ഹോര്‍മോണ്‍പരമായും പ്രായപൂര്‍ത്തിയുടേതായ ശാരീരിക വളര്‍ച്ച കാണപ്പെടുന്നു. ഇതിനെ പതിവിനു വിപരീതമായ പ്രായപൂര്‍ത്തിയാകല്‍ അഥവാ Precocious Puberty എന്നു പറയുന്നു.

ഇത്തരം കുട്ടികള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നത് ഗുഹ്യരോമങ്ങള്‍ ഉണ്ടാകുകയും മാറിടംയ്ക്കവളരുകയും ചെയ്യുമ്പോഴാണ്. ഇതു കൂടുതലായി കണ്ടിരുന്നത് ആഫ്രിക്കന്‍ കറുത്ത വര്‍ഗക്കാരിലാണ്. പക്ഷേ ഇന്ന് ഏഷ്യന്‍ പെണ്‍കുട്ടികളില്‍ ആറു വയസിനും എട്ടു വയസിനുമിടയില്‍ ആര്‍ത്തവം തുടങ്ങുന്നു. ചെറുപ്രായത്തില്‍ തന്നെയുള്ള ഇത്തരം ശരീരവളര്‍ച്ച ഈ പെണ്‍കുട്ടികളില്‍ മാനസികസംഘര്‍ഷം ഉണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പ്രശ്‌നങ്ങള്‍ അനവധി

ഇതു രണ്ടുവിധത്തില്‍ കാണപ്പെടുന്നു. Premature Puberty, Premature Thelarche. ഇതു രണ്ടും വ്യത്യസ്ത അവസ്ഥകളാണ്. നേരത്തെയുള്ള ആര്‍ത്തവം ധാരാളം പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു. ഇങ്ങനെ പെട്ടെന്നുണ്ടാകുന്ന വളര്‍ച്ചമൂലം പൊക്കക്കൂടുതല്‍ അനുഭവപ്പെടാം. പൊടുന്നനെയുള്ള അസ്ഥികളുടെ വളര്‍ച്ച ഒരു പരിധിക്കപ്പുറം നിലയ്ക്കുന്നതോടെ കുറിയ ശരീരമാകാന്‍ ഇടയുണ്ട്.

Premature Puberty യില്‍ ഗുഹ്യരോമവളര്‍ച്ചയാണ് കാണപ്പെടുക. വളരെ ശ്രദ്ധേയമായ ഹിസ്റ്ററിയും ദേഹ പരിശോധനയും കൂടാതെ കൂടെക്കൂടെ Growth Curve വിലുള്ള വ്യതിയാനവും സാധാരണക്കാരില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

Central Precocious Puberty

ഇത്തരക്കാരില്‍ തലച്ചോറില്‍ നിന്ന് പ്രത്യേകതരം സ്രവങ്ങള്‍ നേരത്തെ ഉത്പാദിപ്പിക്കപ്പെടുന്നു. എന്നിരുന്നാലും സ്‌കാനിങ്ങിലൂടെ ഇത്തരം കുട്ടികളില്‍ തലച്ചോറിലെ വൈകല്യം കണ്ടെത്താന്‍ കഴിയാറില്ല. ഫ്രാന്‍സിലെ 200 കുട്ടികളുടെ പഠനത്തില്‍ ആറുവയസിനു മുമ്പുള്ള കുട്ടികളില്‍ രണ്ടുശതമാനം പേര്‍ക്ക് തലച്ചോറിന്റെ ഘടനയില്‍ വ്യത്യാസം കാണുകയുണ്ടായി. ആറു വയസിനു ശേഷമുള്ള കുട്ടികളിലാക െ20 ശതമാനം വ്യത്യാസം കണ്ടെത്തി.

ഹൈപ്പോത്തലാമസില്‍ നിന്ന് GnRH എന്ന ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തി. തലച്ചോറിന്റെ GnRH ഹോര്‍മോണ്‍ ഉത്പാദനം അമര്‍ച്ച ചെയ്യുന്നത് ഒരു പരിധിവരെ Precocious Puberty യെ തടയാമെങ്കിലും ആശാസ്യമല്ല.




തലച്ചോറിന്റെ ചില വൈകല്യങ്ങള്‍ മൂലം Precocious Puberty ഉണ്ടാകുന്നവരില്‍ താഴെപറയുന്ന ട്യൂമറുകള്‍ കണ്ടെത്തിയിട്ടുണ്ട്. Astro cytoma, Glioma, Germ cell Tumors മുതലായവ. hCG എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. മറ്റൊന്ന് ഹൈപ്പോത്തലമാസിലെ Hamar toma ആണ്.

Acquired Precocious Puberty

തലച്ചോറിലെ ശസ്ത്രക്രിയ, ഹേമം, റേഡിയോ തെറാപ്പി, പഴുപ്പ് ഇങ്ങനെയുള്ള കാരണങ്ങളാലും Preco- cious Puberty യുണ്ടാകാം. ജന്മനായുള്ള വൈകല്യങ്ങള്‍മൂലം (ഉദാഹരണമായി) Hydrocep- halus, Arachoid Cyst, Suprasellar cyst എന്നിവയും കാരണങ്ങളാകാം.

ആന്‍ഡ്രജനിലും ഈസ്ട്രജനിലും കാണപ്പെടുന്ന ഉയര്‍ന്ന അളവുകള്‍ ഇത്തരക്കാരില്‍ ശാരീരിക മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ആണ്‍കുട്ടികളില്‍ ലിംഗവലിപ്പക്കൂടുതല്‍, ഗുഹ്യരോമവളര്‍ച്ച എന്നിവയും, പെണ്‍കുട്ടികളില്‍ സ്തന വളര്‍ച്ചയും കാണപ്പെടുന്നു. FSH ഹോര്‍മോണിന്റെ അളവുകൂടുതല്‍ പെണ്‍കുട്ടികളില്‍ അവളര്‍ച്ചയ്ക്കും ആണ്‍കുട്ടികളില്‍ ബീജോല്‍പാദനത്തിനും കാരണമാകുന്നു.

രോഗാവസ്ഥയും മരണവും

ഇത്തരം കുട്ടികളില്‍ രോഗാവസ്ഥയോ മരണമോ കൂടുതലായി കാണപ്പെടാറില്ല. എന്നിരുന്നാലും തലച്ചോറിന്റെയോ അഡ്രിനല്‍ ഗ്രന്ഥിയുടെയോ പ്രവര്‍ത്തനത്തില്‍ ഇത്തരം മുഴകളുടെ സങ്കീര്‍ണതകള്‍ കാരണമാകാറുണ്ട്.

നേരത്തെ ഋതുമതികള്‍ ആകുന്നവരില്‍ സ്തന കാന്‍സര്‍ കൂടുതലായി കാണപ്പെടുന്നു. Precocious Puberty എന്ന അവസ്ഥ കണ്ടെത്താന്‍ വിദഗ്ധ ഗൈനക്കോളജിസ്റ്റിന്റെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.

ഡോ.ടീന ആനി ജോയ്
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്, ആസ്റ്റര്‍ മെഡ്‌സിറ്റി, എറണാകുളം