കുട്ടികളിലെ പ്രമേഹം
ഇന്ത്യയിലെ പഠനങ്ങള്‍ പ്രകാരം ഇവിടത്തെ 600ല്‍ ഒരു കുട്ടിക്ക് പ്രമേഹം ഉണ്ട്. കുട്ടികളില്‍ കാണപ്പെടുന്ന 75% പ്രമേഹവും ടൈപ്പ്1 പ്രമേഹമാണ്.

ഇപ്പോള്‍ വര്‍ധിച്ചു വരുന്ന അമിതവണ്ണവും വ്യായാമരാഹിത്യവും കാരണം മുതിര്‍ന്നവരില്‍ കാണുന്ന ടൈപ്പ് 2 പ്രമേഹം കുട്ടികളിലും കാണപ്പെടുന്നു.

ഗര്‍ഭകാല പ്രമേഹം

ഗര്‍ഭകാലത്ത് കാണുന്ന പ്രമേഹം (GDM) ഇപ്പോള്‍ 14% വരെ സ്ത്രീകളില്‍ കാണപ്പെടുന്നു. ഇവര്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മനാ ഉള്ള തൂക്കം 3.5 കിലോയില്‍ കൂടുകയും ഇവര്‍ ഭാവിയില്‍ കൗമാരക്കാരായ പ്രമേഹ രോഗികളായി മാറുകയും ചെയ്യും.

കാരണങ്ങള്‍

ടൈപ്പ്1 പ്രമേഹം പാന്‍ക്രിയാസില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങള്‍ക്കെതിരെ ശരീരം ഉല്‍പാദിപ്പിക്കുന്ന ഓാേ ആന്റിബോഡികള്‍ കാരണമാണ് ഉണ്ടാവുന്നത്.

പ്രതിരോധ മാര്‍ഗങ്ങള്‍

ടൈപ്പ് 1 പ്രമേഹത്തിന് ഇന്‍സുലിന്‍ ചികിത്സ മാത്രമാണ് പ്രതിവിധി. ഇന്‍സുലിന്‍ കുപ്പികളിലും പെന്‍ രൂപത്തിലും പമ്പ് രൂപത്തിലും ഇന്നു ലഭ്യമാണ്. പ്രമേഹ രോഗികള്‍ക്കു രക്തത്തിലെ മൂന്നു മാസത്തെ പഞ്ചസാരയുടെ ശരാശരിയായ HbA1C എല്ലാ മൂന്ന് മാസവും പരിശോധിച്ച് 7 ല്‍ താഴെ നിലനിര്‍ത്തേണ്ടതാണ്.

വര്‍ഷത്തിലൊരിക്കല്‍ എല്ലാ ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികളിലും Retinopathy (കണ്ണ് പരിശോധന ), Liver function, Renal function, Urine microalbumin, TSH പരിശോധന നടത്തേണ്ടതാണ്.

ടൈപ്പ് 1 പ്രമേഹമുള്ള സ്ത്രീകള്‍ ഗര്‍ഭകാലത്ത് 46 പ്രാവശ്യം വരെ ഇന്‍സുലിന്‍ എടുക്കുകയോ ഇന്‍സുലിന്‍ പമ്പ് ചികിത്സ ചെയ്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 90നും 120നും ഇടയില്‍ നിലനിര്‍ത്തേണ്ടത് ജനിക്കുന്ന കുട്ടിയുടെ ആരോഗ്യത്തിന് അത്യന്താപേഷിതമാണ്.


ഇപ്പോള്‍ ടൈപ്പ് 1 പ്രമേഹം 10% മുതിര്‍ന്ന പ്രമേഹരോഗികളിലും കാണപ്പെടുന്നു. ഇതിനെ LADA എന്നാണ് വിളിക്കുന്നത്.

അമിത വണ്ണമുള്ള കുട്ടികളില്‍ കാണുന്ന ടൈപ്പ് 2 പ്രമേഹത്തിനു ക്രമമായ വ്യായാമവും, Metformin ഗുളികകളും ഉപകാരപ്രദമാണ്. ടൈപ്പ് 2 പ്രമേഹമുള്ള കുട്ടികളില്‍ Hyper Cholesterolemia, Fatty Liver, Gout, PCOD, കൂര്‍ക്കംവലി എന്നിവ കാണപ്പെടുന്നു. മാതാപിതാക്കള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ 10 വയസ് കഴിഞ്ഞ കുട്ടികളില്‍ Glucose Tolerance വര്‍ഷത്തിലൊരിക്കല്‍ നടത്തി പ്രമേഹം കണ്ടുപിടിക്കേണ്ടതാണ്. പ്രമേഹക്കാരായ കൗമാരക്കാരില്‍ അമിതമായി ഇപ്പോള്‍ കാണപ്പെടുന്ന ഹൃദ്രോഗം മൂലം 10 വയസ്സ് കഴിഞ്ഞ് എല്ലാ കുട്ടികള്‍ക്കും LDL Cholesterol 100ല്‍ കൂടുതലാണെങ്കില്‍ Statin ഗുളികകള്‍ നല്‍കേണ്ടതാണ്.

ഒരു ശതമാനം കുട്ടികളില്‍ പാന്‍ക്രിയാസിലെ കല്ലുമൂലമുണ്ടാവുന്ന എഇജഉ കാണപ്പെടുന്നു. ഈ കുട്ടികളില്‍ വയറുവേദന, ദഹനക്കുറവ്, വളര്‍ച്ച മുരടിക്കല്‍ എന്നിവ കാണപ്പെടുന്നു.

ഏതുതരം പ്രമേഹമാണെങ്കിലും ടൈപ്പ് 1 ടൈപ്പ് 2 & FCPD) Glucometer ഉപയോഗിച്ച് ദിവസവും രക്തത്തിലെ പഞ്ചസാരയുടെ അളവ് അളക്കുകയും മൂന്നുമാസത്തെ ശരാശരിയായ HbA1C 7ല്‍ താഴെ നിലനിര്‍ത്തുകയും, വര്‍ഷന്തോറും കണ്ണ്, കിഡ്‌നി, കൊളസ്റ്ററോള്‍ പരിശോധന നടത്തുകയും ചെയ്താല്‍ പൂര്‍ണ ആരോഗ്യമുള്ള വ്യക്തിയായി ജീവിതം മുന്നോട്ടു കൊണ്ടുപോകാം.

ഡോ.ബോബി.കെ മാത്യു
കണ്‍സള്‍ട്ടന്റ് എന്‍ഡോക്രൈനോളജിസ്റ്റ്
വെല്‍കെയര്‍ ഹോസ്പിറ്റല്‍, എറണാകുളം