പാട്ടഴകിന് 25
പി.ഭാസ്‌കരന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ സംഗമത്തില്‍ വിടര്‍ന്ന വെങ്കലത്തിലെ 'പത്തുവെളുപ്പിനു മുറ്റത്തു നിക്കണ കസ്തൂരി മുല്ലയ്ക്കു കാതുകുത്ത്...'എന്ന മെലഡിയില്‍ നിന്ന് സന്തോഷ് വര്‍മ - ആനന്ദ് മധുസൂദനന്‍ സംഗമത്തില്‍ വിടര്‍ന്ന ഞാന്‍ മേരിക്കുട്ടിയിലെ 'ദൂരെ ദൂരെ ഇതള്‍വിരിയാനൊരു സ്വപ്‌നം കാത്തുനില്‍ക്കുന്നു...' എന്ന സോളോയിലെത്തി നില്‍ക്കുമ്പോള്‍ ബിജുനാരായണന്റെ സിനിമാപ്പാട്ടുജീവിതത്തിന് 25 വയസ്. പാട്ടുകള്‍ പാടിക്കൊണ്ടിരിക്കുന്നു...അതു സിനിമാപാട്ടുകളാവാം, ഡിവോഷണലാവാം. മാക്‌സിമം പാടിക്കൊണ്ടിരിക്കുക എന്നതാണ് ഗായകനെന്ന നിലയില്‍ കിട്ടാവുന്ന ഏറ്റവും വലിയ സൗഭാഗ്യം. മേരിക്കുട്ടി നല്കുന്ന ബ്രേക്ക് തികച്ചും യാദൃച്ഛികമാണ്. കരിയറിലെ 25ാം വര്‍ഷത്തില്‍ കിട്ടിയ ഗിഫ്റ്റാണ് ഞാന്‍ മേരിക്കുട്ടിയിലെ പാട്ട് തനിമയുള്ള ആലാപനശൈലിയിലൂടെ ജനമനസുകളില്‍ ഇടംപിടിച്ച ഗായകന്‍ ബിജുനാരായണന്റെ പാട്ടുവഴികളിലൂടെ....

ഞാന്‍ മേരിക്കുട്ടിയിലൂടെ വീണ്ടുമൊരു ബ്രേക്ക്...

സമൂഹത്തില്‍ നിന്നു പൊതുവേ മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്ന ട്രാന്‍സ്‌പേഴ്‌സണ്‍ എന്ന വിഭാഗത്തിന്റെ സങ്കടങ്ങള്‍ പറയുന്ന കഥയാണ് രഞ്ജിത് ശങ്കറിന്റെ ഞാന്‍ മേരിക്കുട്ടി. ആ ഒരു ഫീല്‍ ഈ പാട്ടില്‍ വരണമെന്നുണ്ടായിരുന്നു. ആ രീതിയിലാണ് ഇതിന്റെ വരികളൊക്കെ എഴുതിപ്പോയിരിക്കുന്നത്. 'ദൂരെ ദൂരെ ഇതള്‍ വിരിയാനൊരു സ്വപ്‌നം കാത്തുനില്‍ക്കുന്നു...' എന്നാണ് വരികള്‍ തുടങ്ങുന്നത്. നാളേയ്ക്കുള്ള പ്രതീക്ഷയുടെ കാര്യമാണ് ആ പാട്ടില്‍ പറയുന്നത്. ആ രീതിയിലുള്ള പാട്ട് ആനന്ദ് മനോഹരമായി കംപോസ് ചെയ്തിട്ടുമുണ്ട്. അതുപോലെ തന്നെ സന്തോഷ് വര്‍മയുടെ വരികളും. ഇതെല്ലാംകൂടി വന്നപ്പോഴാണ് ഇങ്ങനെയൊരു ഫീല്‍ ഉണ്ടാകുംവിധം പാടാനായത്. അതിന്റെ ഫുള്‍ ക്രെഡിറ്റ് സന്തോഷിനും ആനന്ദ് മധുസൂദനനും തന്നെയാണ്. ഇപ്പോള്‍ ഒരുപാടു ഹിറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു സംഗീതസംവിധായകനാണ് ആനന്ദ്. വളരെയധികം പേരെടുത്ത ഗാനരചയിതാവാണ് സന്തോഷ് വര്‍മ. ഇങ്ങനെയൊരു സിനിമയില്‍ പാടാനായതു തന്നെയാണ് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത്. അതുകൊണ്ടു തന്നെയാണ് ഈ പാട്ട് ഇത്രയും ഹിറ്റായത്.

ഞാന്‍ മേരിക്കുട്ടിയിലേക്കുള്ള വഴി

സ്ഥിരം പാടുന്നവര്‍ വേണ്ടെന്നും നൊസ്റ്റാള്‍ജിയ എന്ന ഫീല്‍ തരുന്ന ഒരു സിംഗര്‍ ആവണം ഇതു പാടേണ്ടത് എന്നും പറഞ്ഞ് സന്തോഷ് വര്‍മയാണ് എന്റെ പേരു നിര്‍ദേശിച്ചത്.അനുപല്ലവിയുടെ അവസാനമൊക്കെ ഹൈ പിച്ചിലുള്ള, കുറച്ചു ടഫ് ആയ പാട്ടാണിത്. ഒരുപാടു കേള്‍ക്കുന്ന ശബ്ദത്തില്‍ നിന്നു മാറിനില്‍ക്കുന്ന ശബ്ദം എന്ന രീതിയിലാണ് എന്റെ പേരു പറഞ്ഞത്. രഞ്ജിത്തിന്റെയും മറ്റെല്ലാവരുടെയും അനുവാദത്തോടെ ആനന്ദ് എന്നെ വിളിച്ചു. 'പിറ്റേന്നു തന്നെ റെക്കോര്‍ഡ് ചെയ്യണം, ഇതിന്റെ രണ്ടു വരി ട്രെയിലറില്‍ പോകാനുള്ളതാണ്' ആനന്ദ് പറഞ്ഞു. അടുത്ത ദിവസം തന്നെ പാടാന്‍ പോയി. വരികള്‍ എഴുതിയെടുക്കുന്ന സമയത്തു തന്നെ എനിക്ക് ഒരു പോസിറ്റീവ് വൈബ് തോന്നിയിരുന്നു. ചില പാട്ടുകള്‍ അങ്ങനെയാണ്. ഈ പാട്ടു പാടുന്ന സമയത്തും റെക്കോര്‍ഡ് ചെയ്യുന്ന സമയത്തും അതു തോന്നിയിരുന്നു. ഒരാഴ്ചയ്ക്കകം പാട്ടു യൂട്യൂബില്‍ റിലീസായി. ഇപ്പോള്‍ ഏഴു ലക്ഷത്തില്‍പരം ആളുകള്‍ പാട്ടു കണ്ടുകഴിഞ്ഞു. ഒരാള്‍പോലും പാട്ടിനെക്കുറിച്ചു മോശം പറഞ്ഞിില്ല. അതു വലിയ ഭാഗ്യമെന്നു കരുതുന്നു. യൂട്യൂബില്‍ ട്രെന്‍ഡിംഗ് വണ്‍ ആയി ദൂരെ ദൂരെ...വന്നിരുന്നു. ഏറെ സാന്ത്വനിപ്പിക്കുന്ന ഫീല്‍ നല്കുന്ന പാട്ട്. പക്ഷേ, സ്‌കെയില്‍ ബേസ്ഡായ ഈ പാട്ട് പാടി ഫലിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്.

ദൂരെ ദൂരെ... ഹിറ്റായതിനു പിന്നില്‍

വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന ഒരു പാട്ട്, നൊസ്റ്റാള്‍ജിയ തരുന്ന പാട്ട്...എന്ന രീതിയിലാണ് ആളുകളുടെ അഭിപ്രായം. ഈ സിനിമയുടെ മൊത്തം ഉള്ളടക്കം ഈ പാട്ടില്‍ സന്തോഷ് വര്‍മയും ആനന്ദ് മധുസൂദനനും കൊണ്ടുവന്നിരിക്കുന്നു. പടത്തിന്റെ മൂഡ് മൊത്തം ഈ ഒറ്റപ്പാട്ടു കേള്‍ക്കുമ്പോള്‍ തന്നെ നമുക്കു മനസിലാക്കാനാവും. പടത്തില്‍ ഈ പാട്ട് പൂര്‍ണരൂപത്തില്‍ത്തന്നെയുണ്ട്. പടത്തിനെ മുന്നോട്ടുകൊണ്ടു പോകുന്ന പാട്ടുകൂടിയാണിത്. പാട്ടിനുവേണ്ടി ഒരു പാട്ട് ഉണ്ടാക്കിയതല്ല. ഈ പടത്തിന്റെ സബ്ജക്ടുമായി ബന്ധപ്പെവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപാടു പ്രചോദനവും സന്ദേശവും നല്കുന്ന പാട്ടുകൂടിയാണിത്. ഈ പാിന്റെ വരികളും അതു കംപോസ് ചെയ്ത രീതിയും തരുന്ന പോസിറ്റീവ് എനര്‍ജിയാണു മറ്റൊരു ഘടകം.

? രവീന്ദ്രന്‍ മാസ്റ്ററുടെ വിയോഗം താങ്കളുടെ കരിയറിനു വലിയ നഷ്ടം തന്നെയല്ലേ

ഒരുപാടു പേര്‍ എന്നോടു പറയാറുള്ള ഒരു കാര്യമാണിത്. രവീന്ദ്രന്‍ മാസ്റ്ററുടെ വിയോഗം മൊത്തത്തില്‍ നമ്മുടെ ഇന്‍ഡസ്ട്രിക്കു തന്നെ വലിയ നഷ്ടമാണ്; വ്യക്തിപരമായി എനിക്ക് ഏറെയും. എനിക്ക് ഒരുപാടു നല്ല പാട്ടുകള്‍ അദ്ദേഹം തന്നിട്ടുണ്ട്. 92- 93 കാലഘട്ടത്തിലാണ് വെങ്കലത്തിലെ പത്തു വെളുപ്പിന് എന്ന പാട്ടുപാടിയത്. രവീന്ദ്രന്‍ മാസ്റ്റര്‍ ഇടയ്ക്കിടയ്ക്കു തന്നതാണിതെല്ലാം... ഭരതന്‍സാര്‍ സംവിധാനം ചെയ്ത വെങ്കലത്തിലെ പത്തു വെളുപ്പിന്, വടക്കുംനാഥനിലെ കളഭം തരാം.., എന്റെ ഹൃദയത്തിന്റെ ഉടമയില്‍ ഒ.എന്‍.വി സാര്‍ എഴുതിയ പറയാത്ത മൊഴികള്‍ തന്‍ ആഴത്തില്‍... തുടങ്ങിയവയെല്ലാം കരിയറിലെ ഹിറ്റുകളാണ്.

എസ്.പി.വെങ്കിടേഷിനൊപ്പം

ഞാന്‍ ഏറ്റവുമധികം പാടിയത് അദ്ദേഹത്തിന്റെ പാട്ടുകളാണ്. അനിയന്‍ ബാവ ചേട്ടന്‍ബാവ, പുതുക്കോട്ടയിലെ പുതുമണവാളന്‍, സൂപ്പര്‍മാന്‍, ദില്ലിവാല രാജകുമാരന്‍, മാന്ത്രികം..തുടങ്ങി എണ്‍പതിനടുത്തു സിനിമകളില്‍. മാന്ത്രികത്തിലെ കേളീവിപിനം വിജനം എന്ന പാട്ട് അക്കാലത്തു വലിയ ഹിറ്റായിരുന്നു. തൊണ്ണൂ റുകളില്‍ കിിയ ഒരു ബ്രേക്കായിരുന്നു അത്.

? താങ്കള്‍ പാടിയ പല നല്ല പാട്ടുകളും മറ്റു പലരുടെയും പേരിലാണ് അറിയപ്പെടുന്നത്

സൂര്യനായ് തഴുകി ഉറക്കമുണര്‍ത്തുമെന്‍... എന്ന പാട്ട് വലിയ ഹിറ്റാണ്. ഒരുപാടുപേര്‍ക്ക് അറിയാവുന്ന പാട്ടാണത്. വിദ്യാസാഗറിന്റെ മ്യൂസിക്കില്‍ സത്യം ശിവം സുന്ദരത്തില്‍ പാടിയത്. പക്ഷേ, അതു പാടി കുറച്ചുനാള്‍ കഴിഞ്ഞാണ് പാടിയതു ഞാനാണെന്ന് അറിഞ്ഞുവന്നത്. റിയാലിറ്റി ഷോയില്‍ പിള്ളേരൊക്കെ പാടിക്കഴിഞ്ഞപ്പോള്‍ 'അതു ചേട്ടന്‍ പാടിയ പാട്ടാണല്ലേ' എന്ന് ഒരുപാടുപേര്‍ വന്നു പറഞ്ഞിട്ടുണ്ട്. മായാമോഹിനിയില്‍ ആവണിപ്പാടം പൂത്തേ, ഓര്‍ഡിനറിയില്‍ തെച്ചിപ്പൂ, മന്ദാരം...തുടങ്ങിയ പാട്ടുകളൊക്കെ പാടിയിട്ടുണ്ടെങ്കിലും അതൊക്കെ ഡ്യൂറ്റും രണ്ടും മൂന്നും പേരുമായി ചേര്‍ന്നുപാടിയതുമൊക്കെയാണ്. ഒരു സിംഗറിന് ഒരംഗീകാരം കിട്ടണമെങ്കിലും തിരിച്ചറിയപ്പെടണമെങ്കിലും മേരിക്കുട്ടിയിലേതുപോലെ ഇടയ്ക്കിടയ്ക്ക് ഒരു നല്ല സോളോ കിട്ടണം; പ്രത്യേകിച്ചും ഇപ്പോഴത്തെ കാലഘട്ടത്തില്‍. പണ്ടൊക്കെ ഒരു ഡ്യൂറ്റാണെങ്കിലും ആളുകള്‍ ശ്രദ്ധിക്കുമായിരുന്നു. എന്നാല്‍ ഇക്കാലത്തു നല്ലൊരു സോളോ കിട്ടി കുറേപ്പേര്‍ കേെങ്കില്‍ മാത്രമേ നള്‍ വിചാരിക്കുന്ന ഹിറ്റിലേക്ക് എത്തിക്കാന്‍ പറ്റുകയുള്ളൂ.

? തൊണ്ണൂറുകളിലെ സിനിമകളില്‍ യേശുദാസ്, ജയചന്ദ്രന്‍, ചിത്ര, എം.ജി.ശ്രീകുമാര്‍...എന്നിവര്‍ക്കൊപ്പം വന്നിരുന്ന പേരാണു താങ്കളുടേത്. പിന്നീടതു വിരളമായി. അതിനുള്ള കാരണം

ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. ചിലപ്പോള്‍ എന്റെ ബേസിക് കാരക്ടറിന്‍േറതാവാം. ആരെയും അങ്ങോട്ടുപോയി കണ്ടു ബുദ്ധിമുട്ടിക്കാറില്ല. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന രീതിയാണ് നമ്മുടെ ഫീല്‍ഡിലുള്ളതെന്ന് എല്ലാവര്‍ക്കുമറിയാം; പ്രത്യേകിച്ച് ഇപ്പോഴത്തെ കാലഘട്ടത്തില്‍. ഇതുതന്നെ സംഭവിച്ചത് സന്തോഷ് വര്‍മ റെക്കമെന്‍ഡ് ചെയ്യുകയും ആനന്ദ് എന്നെ വിളിച്ചുകൊണ്ടുപോയി പാടിച്ചതുകൊണ്ടുമാണ്. അല്ലാതെ, ഇങ്ങനെയൊരു സബ്ജക്ടിനെക്കുറിച്ചോ അതിനു സംഗീതം ചെയ്യുന്നവരെക്കുറിച്ചോ ഒന്നും എനിക്കറിയില്ലായിരുന്നു. എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണ്.


ഇടവേള ഫീല്‍ ചെയ്തിരുന്നോ

സിനിമയില്‍ ഒരു വര്‍ക്ക് ചെയ്താല്‍.. അതിപ്പോള്‍ പാട്ടു പാടിയാലും ഡയറക്ട് ചെയ്താലും അഭിനയിച്ചാലും അതു കഴിഞ്ഞ് നാളെ രണ്ടു പടം ചെയ്യാതെ വന്നാല്‍ ആളുകള്‍ക്ക് അതു വലിയ ഗ്യാപ്പായി ഫീല്‍ ചെയ്യും. നമ്മള്‍ നമ്മുടെ പ്രോഗ്രാമുകളും റെക്കോര്‍ഡിംഗുകളുമായി തിരക്കിലായിരിക്കും. ഞാന്‍ പറഞ്ഞത് എന്റെ കാര്യം മാത്രമല്ല. എല്ലാ പാട്ടുകാരുടെയും കാര്യം കൂടിയാണ്. സിനിമയില്‍ പാടാതിരിക്കുമ്പോഴേക്കും നമ്മള്‍ ഈ ഫീല്‍ഡ് തന്നെ മാറിയോ, ഫീല്‍ഡില്‍ നിന്ന് ഔട്ടായോ, വേറെയേതെങ്കിലും ജോലിക്കുപോയോ എന്നുവരെ മറ്റുള്ളവര്‍ വിചാരിക്കുന്ന അവസ്ഥയുണ്ട്. നമ്മള്‍ ഈ ഫീല്‍ഡില്‍ നില്‍ക്കുമ്പോള്‍ കിട്ടുന്ന ഗ്ലാമറിന്റെ മറുപുറമാണത്.


? അര്‍ഹതയ്ക്കനുസരിച്ച് അവസരങ്ങള്‍ കിട്ടിയില്ല എന്നു തോന്നിയിട്ടുണ്ടോ

യൂത്ത്‌ഫെസ്റ്റിവലായിരുന്നു സിനിമയിലേക്കുള്ള ടേണിംഗ് പോയിന്റ്. പക്ഷേ, സിനിമയില്‍ പാടാനാകുന്നതു കഴിവു മാത്രമല്ല ഭാഗ്യം കൂടിയാണ്. ഇപ്പോള്‍ എന്താണു പാടാത്തത്, കുറേക്കൂടി നല്ല ഹിറ്റുകള്‍ കിേണ്ടതല്ലേ എന്നൊക്കെ പലരും ചോദിക്കാറുണ്ട്. എന്നേക്കാള്‍ കഴിവുള്ള എത്രയോപേര്‍ പുറത്തുനില്‍ക്കുമ്പോള്‍ ഇത്രയെങ്കിലും പാട്ടുകള്‍ പാടാന്‍ ദൈവം അവസരം തന്നല്ലോ എന്നോര്‍ത്തു സന്തോഷിക്കുകയാണു ഞാന്‍. വിവിധ ഭാഷകളിലായി 400ല്‍പരം സിനിമാഗാനങ്ങള്‍ പാടാനായി.

മോഹിച്ചിരുന്ന ഗാനം

ഇതുപോലെ ഒരു പാട്ടു വരണമെന്ന് ആഗ്രഹിച്ചിരുന്നു. ഞാന്‍ സമയത്തില്‍ വിശ്വസിക്കുന്നയാളാണ്, ദൈവത്തിലും. നമുക്കു ദൈവം നല്ല സമയം തരും, കരുണ കാണിക്കും എന്ന പ്രതീക്ഷയുണ്ടായിരുന്നു. ഞാന്‍ ഈ ഫീല്‍ഡിനെ ഏറെ പരിപാവനമായിട്ടാണു കാണുന്നത്. ജീവിതത്തിലും നേരേ തന്നെ പോകാന്‍ ആഗ്രഹിക്കുന്നയാളാണ്. ഈ കഴിഞ്ഞ ഒരു ഗ്യാപ്പ് ഫില്‍ ചെയ്യാന്‍ പാകത്തിലുള്ള ഒരു നല്ല ഹിറ്റ് ഇന്നല്ലെങ്കില്‍ നാളെ ദൈവം തരുമെന്ന വിശ്വാസമുണ്ടായിരുന്നു.

അടിപൊളിപ്പാുകള്‍

സഞ്ജീവ് ലാലിന്റെ സംഗീതത്തില്‍ ദി കാറില്‍ പാടിയ രാജയോഗം സ്വന്തമാക്കാം.., വിദ്യാസാഗറിന്റെ സംഗീതത്തില്‍ മധുരനൊമ്പരക്കാറ്റില്‍ പാടിയ മുന്തിരിച്ചേലുള്ള പെണ്ണേ, ഖല്‍ബിലെ.., ഇന്ദ്രപ്രസ്ഥത്തില്‍ ഞാനും സുജാതയും പാടിയ മഴവില്ലിന്‍ കൊാരത്തില്‍ മണിമേഘത്താളം തി..., മോഹന്‍ലാല്‍ മമ്മൂട്ടി ഫാന്‍സിനുവേണ്ടി രസികനിലെ നീ വാടാ തൊടി..., പാളത്തിലെ വെണ്ണക്കല്ലില്‍ നിന്നെക്കൊത്തി വെള്ളിപ്പൂന്തിങ്കള്‍ എന്നീ ഫാസ്റ്റ് നമ്പറുകളും ഹിറ്റാണ്.

ഓണം, ഓണപ്പാട്ടുകള്‍

85 മുതല്‍ 2000 വരെയായിരുന്നു ഒാണപ്പാട്ടുകളുടെ നല്ലകാലം. അഞ്ചും ആറും കാസറ്റുകള്‍ക്കുവരെ പാടിയ ഓണക്കാലങ്ങളുണ്ട്. പത്തു ദിവസത്തെ സെയിലാണുള്ളതെങ്കിലും ഓണത്തിന് ഒരു മാസം മുമ്പേ കാസറ്റിറങ്ങും. ജൂണ്‍ ജൂലൈ മാസങ്ങളിലാവും റിക്കാര്‍ഡിംഗ്. പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥിന്റെ ഓണപ്പുലരി, ജോണ്‍സണ്‍, രവീന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങി ധാരാളം പേര്‍ പാട്ടുകളൊരുക്കിയ ജോണി സാഗരികയുടെ ഓലപ്പീപ്പി, മോഹന്‍സിത്താരയുടെ ആല്‍ബങ്ങള്‍ എന്നിവയൊക്കെ അക്കാലത്ത് ശ്രദ്ധിക്കപ്പെിരുന്നു. ഓലപ്പീപ്പിയില്‍ ചിറ്റൂര്‍ ഗോപി എഴുതി രവീന്ദ്രന്‍ മാസ്റ്റര്‍ മ്യൂസിക് ചെയ്ത് ഞാന്‍ പാടിയ പൂവേ വാ, നാലു മണി നേരമായ് എന്ന പാ് ജനപ്രിയമായിരുന്നു. 250 നടുത്ത് കാസറ്റുകളിലും ഡിഡികളിലുമായി ആയിരത്തിലധികം ഓണപ്പാട്ടുകള്‍ പാടിയിട്ടുണ്ട്.

കുടുംബത്തിനൊപ്പം നാട്ടില്‍ ഓണം ആഘോഷിക്കാന്‍ അവസരം കിട്ടുന്നതു വളരെ അപൂര്‍വമാണ്. മിക്കപ്പോഴും പ്രോഗ്രാമുകളുമായി വിദേശത്തായിരിക്കും. ഇത്തവണ അമേരിക്കന്‍ ട്രിപ്പുണ്ട്. ഓണദിവസങ്ങളില്‍ ഇവിടെയുണ്ടാകുമെന്നു കരുതുന്നു. ഈ ഫീല്‍ഡില്‍ വന്നതിനുശേഷം ആറേഴു തവണ മാത്രമേ നാട്ടില്‍ ഓണം ആഘോഷിച്ചിട്ടുള്ളൂ. നാട്ടില്‍ നിന്നു വിട്ടുനില്‍ക്കുമ്പോള്‍ കുറേക്കൂടി ഗൃഹാതുരത്വം ഫീല്‍ ചെയ്യുകയും ഏറെ എനര്‍ജറ്റിക്കായി ഓണാഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നതു വിദേശത്തു കണ്ടിട്ടുണ്ട്. ഉത്രാടത്തലേന്നു തന്നെ സ്ത്രീകളും പുരുഷന്മാരുമൊക്കെച്ചേര്‍ന്നു കറിക്കരിയലും ഉപ്പേരിയുണ്ടാക്കലുമൊക്കെയായി വലിയ ആഘോഷമാണവര്‍ക്ക് ഓണം. ദുബായിലെ ഇന്ത്യന്‍ അസോസിയേഷന്റെ ഓണാഘോഷം വലിയ ആഘോഷമാണ്. എട്ടു പത്ത് ഓര്‍ക്കസ്ട്ര, വാഴയില, കെടിഡിസിയുടെ കുക്ക്, പൂക്കള്‍...ഇതെല്ലാമുള്‍പ്പെടെ ഫ്‌ളൈറ്റിലാണു വരുന്നത്. മൂന്നു തവണ അവരുടെ ഓണാഘോഷത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇപ്പോള്‍ നാട്ടിലെ ഓണം റെഡിമെയ്ഡ് സദ്യയിലേക്കു പോവുകയാണ്. കൂട്ടുകുടുംബങ്ങളില്‍ പോലും എല്ലാവരും ഒത്തുചേര്‍ന്നു സദ്യ തയാറാക്കലൊക്കെ ഇന്ന് അപൂര്‍വമാണ്.

മഹാപ്രതിഭകള്‍ക്കൊപ്പം

ദേവരാജന്‍ മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി സ്വാമി, രാഘവന്‍ മാസ്റ്റര്‍, അര്‍ജുനന്‍ മാസ്റ്റര്‍, ശ്യാം സാര്‍, എ.ടി. ഉമ്മര്‍ സാര്‍, എം.എസ് വിശ്വനാഥന്‍ സാര്‍, ഇളയരാജ തുടങ്ങിവരുടെയൊക്കെ പാട്ടുകള്‍ പാടാനുള്ള ഭാഗ്യം കിട്ടിയിുണ്ട്. എം.എസ്. വിശ്വനാഥന്റെ സംഗീതത്തില്‍ പത്ത് അയ്യപ്പ ഭക്തിഗാനങ്ങള്‍ ഒരാല്‍ബത്തിനുവേണ്ടി പാടി. എന്റെ ജനറേഷനില്‍പ്പെട്ട ഒരു ഗായകന് കിട്ടിയ അത്തരം അവസരങ്ങളൊക്കെ വലിയ ഗുരുത്വമായി കാണുകയാണ്. അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുന്നതില്‍ നിന്നു കിട്ടുന്ന അനുഭവം വളരെ വലുതാണ്.

പുതിയ പാട്ടുകള്‍

സര്‍വോപരി പാലാക്കാരനിലെ 'ചൊനത്തമ്പിളി പൂക്കുന്നേ..' എന്ന ഗാനം ബിജിബാലിന്റെ സംഗീതത്തില്‍ പാടിയതാണ്. അതു സോളോയാണ്. റിലീസിംഗിനൊരുങ്ങുന്ന 'പത്താം ക്ലാസിലെ പ്രണയ'ത്തില്‍ രഘുപതി എന്ന നവാഗത മ്യൂസിക് ഡയറക്ടറുടെ സംഗീതത്തില്‍ ഒരു സോളോ പാടി.'ആരാണു ഞാനി'ല്‍ വിനോദ് വേണുഗോപാലിന്റെ മ്യൂസിക്കില്‍ ഭൂമിയും ആകാശവും... എന്ന ഗാനം. ഞാന്‍ മേരിക്കുട്ടിയിലേതിനേക്കാള്‍ ഹൈ പിച്ചിലുള്ള പാട്ടാണത്.

കരിയറില്‍ ഗുരു, മെന്റര്‍

ആര്യനാട് സദാശിവന്‍ സാറാണ് ആദ്യ ഗുരു. ബംഗളൂരുവിലുള്ള ഫയാസ് ഖാനില്‍ നിന്ന് ഇപ്പോള്‍ ഹിന്ദുസ്ഥാനി പഠിക്കുന്നുണ്ട്. ഓരോ കാലഘത്തിലും ഈ ഫീല്‍ഡില്‍ മുന്നോട്ടു നയിച്ച ധാരാളം ആളുകളുണ്ട്. ദേവരാജന്‍ മാസ്റ്റര്‍, രവീന്ദ്രന്‍ മാസ്റ്റര്‍, ജോണ്‍സേന്‍, എസ്.പി വെങ്കിടേഷ് സാര്‍ തുടങ്ങി എസ്.എ.രാജ് കുമാര്‍, ബിജിബാല്‍, ആനന്ദ് മധുസൂദനന്‍ വരെയുള്ളവര്‍. അവരൊക്കെ പാട്ടു പറഞ്ഞുതരുമ്പോള്‍ പറയുന്നതു പാടുക എന്ന മനസോടെയാണു ഞാന്‍ റെക്കോര്‍ഡിംഗില്‍ പങ്കെടുക്കാറുള്ളത്. പുതിയ മ്യൂസിക് ഡയറക്ടറാണെങ്കിലും അവരില്‍ നിന്നും നമുക്ക് എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാവും.

വീട്ടുവിശേഷങ്ങള്‍

എറണാകുളം രവിപുരത്താണു താമസം. ഭാര്യ ശ്രീലത.. രണ്ട് ആണ്‍കുട്ടികള്‍; സിദ്ധാര്‍ഥ് ബംഗളൂരുവില്‍ എല്‍എല്‍ബിക്കു പഠിക്കുന്നു. സൂര്യ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി.

ടി.ജി.ബൈജുനാഥ്
ഫോട്ടോ: ബ്രില്യന്‍ ചാള്‍സ്