അമിതവണ്ണം ഒഴിവാക്കാന്‍ ബേറിയാട്രിക് ശസ്ത്രക്രിയ
അമിതവണ്ണം ആരോഗ്യത്തിന് വലിയ ഭീഷണിയാണ്. ഭക്ഷണശീലത്തിലെ മാറ്റങ്ങളും വ്യായാമമില്ലായ്മയും അമിതവണ്ണം വര്‍ധിക്കാനിടയാക്കി. ദേശീയ ആരോഗ്യ സര്‍വേ പ്രകാരം ഇന്ത്യയില്‍ രണ്ടിനും പത്തൊന്‍പതിനും ഇടയ്ക്ക് പ്രായമുള്ള 14.4 ദശലക്ഷം കുട്ടികള്‍ അടക്കം 180 ദശലക്ഷം പേര്‍ക്ക് അമിതവണ്ണമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലോകത്തിലെ അമിതവണ്ണമുള്ളവരില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്. ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം 15നും 45 നും മധ്യേ പ്രായമുള്ള അഞ്ചിലൊന്ന് സ്ത്രീകള്‍ അതായത് 20.7 സ്ത്രീകള്‍ അമിതഭാരം മൂലം പ്രയാസം അനുഭവിക്കുന്നുണ്ട്.

മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍

അമിത രക്തസമ്മര്‍ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്റ്ററോള്‍ എന്നിങ്ങനെ അമിതവണ്ണം മൂലം മറ്റ് ഒേട്ടറെ അപകടസാധ്യതകള്‍ ഉണ്ട്. ഇവ ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും കാരണമായിത്തീരാം. ചിലതരം അര്‍ബുദരോഗങ്ങള്‍, പിത്തസഞ്ചിയിലെ കല്ല്, മുട്ടിന് തേയ്മാനം, സന്ധിവാതം, ശ്വാസകോശ രോഗങ്ങള്‍, ഉറക്കമില്ലായ്മ, ആസ്ത്മ എന്നിവ അമിതവണ്ണമുള്ളവരില്‍ സാധാരണയായി കാണുന്നു.

ബേറിയാട്രിക് ശസ്ത്രക്രിയ

അമിതഭാരം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ ഭക്ഷണക്രമീകരണവും വ്യായാമവുമാണ്. എന്നാല്‍, അമിതഭാരമുള്ള പലര്‍ക്കും ഇതുകൊണ്ടു മാത്രം ഭാരം കുറയ്ക്കാന്‍ സാധിക്കാതെ വരാം; പ്രത്യേകിച്ച് 35നു മുകളില്‍ ബോഡി മാസ് ഇന്‍ഡക്‌സ് ഉള്ള സെക്കന്‍ഡ്, തേഡ് ഡിഗ്രി തലത്തില്‍ അധികവണ്ണമുള്ളവര്‍ക്ക്. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്കും വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും ഭാരം കുറയ്ക്കാന്‍ കഴിയാതെ വരും. ഈ സാഹചര്യത്തില്‍ ബേറിയാട്രിക് ശസ്ത്രക്രിയയിലൂടെ ഭാരം കുറയ്ക്കുന്നതിനും പ്രമേഹം, രക്താതിസമ്മര്‍ദം എന്നിവ കുറയ്ക്കുന്നതിനും സാധിക്കും.

എന്താണ് ബേറിയാട്രിക് ശസ്ത്രക്രിയ?

ആമാശയത്തിന് വഹിക്കാന്‍ കഴിയുന്ന ആഹാരത്തിന്റെ അളവ് കുറയ്ക്കുക എതാണ് ബേറിയാട്രിക് ശസ്ത്രക്രിയയുടെ അടിസ്ഥാന തത്വം. അതുവഴി ശരീരത്തിലേക്ക് ആഗീരണം ചെയ്യപ്പെടുന്ന പോഷകങ്ങളുടെ അളവ് കുറയ്ക്കുന്നു. ബേറിയാട്രിക് രീതികള്‍ ഹോര്‍മോണുകളില്‍ വ്യത്യാസം വരുത്തുകയും അത് കൂടുതല്‍ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. വയര്‍ തുറന്നുള്ള ശസ്ത്രക്രിയാ രീതിയല്ല ഇത്. വളരെ കുറച്ചുമാത്രം മുറിവുകളുണ്ടാക്കുന്ന ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയാരീതിയാണ് ഇതിനായി ഉപയോഗിക്കുന്നത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബേറിയാട്രിക് ശസ്ത്രക്രിയയുടെ നിലവാരവും സുരക്ഷാക്രമീകരണങ്ങളും സംബന്ധിച്ച് മെഡിക്കല്‍ രംഗത്ത് പൊതുസതം രൂപപ്പെിുണ്ട്. എങ്കിലും ഇതിലെ ചില രീതികള്‍ പിന്നീട് തിരുത്താന്‍ സാധിക്കാത്തവയാണ് എന്ന കാര്യം ഓര്‍ക്കണം.

ലാപ്രോസ്‌കോപിക് ഗാസ്ട്രിക് ബാന്‍ഡ്

നാലു രീതികളാണ് പ്രധാനമായും ഉള്ളത്. ഏറ്റവും ലളിതമായത് ലാപ്രോസ്‌കോപിക് ഗാസ്ട്രിക് ബാന്‍ഡ് ആണ്. ആമാശയത്തിന്റെ കഴുത്ത് പോലെയുള്ള ഭാഗം ഒരു ബാന്‍ഡ് ഉപയോഗിച്ച് മുറുക്കിക്കെുന്നതാണ് ഈ രീതി. ഇത് തിരിച്ചെടുക്കാന്‍ സാധിക്കുന്നതാണെങ്കിലും കാലപ്പഴക്കത്തില്‍ പൊട്ടിപ്പോകുന്നതിനുള്ള സാധ്യതയുണ്ട്. ആമാശനാളിയിലെ കോശങ്ങള്‍ വിശിപ്പിന് കാരണമാകുന്ന ഗ്രെളിന്‍ പോലെയുളള ഹോര്‍മോണുകള്‍ തുടര്‍ന്നും പുറപ്പെടുവിക്കുന്നതിനും ഇത് കാരണമാകും.


മറ്റ് രീതികള്‍ ആമാശയത്തിനും കുടലിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുകയും മിക്കവരിലും ഭാരം കുറയ്ക്കുന്നതിന് കാരണമാകുകയും ചെയ്യും. സ്ലീവ് ഗ്യാസ്ട്രക്ടമി, ഗാസ്ട്രിക് ബൈപാസ്, ബൈലിയോ പാന്‍ക്രിയാറ്റിക് ഡൈവേര്‍ഷന്‍ എന്നിവയാണ് ഈ രീതികള്‍. മിക്ക രോഗികളുടെയും അധികഭാരമാണ് ഇതുമൂലം കുറയുന്നത്.സ്ലീവ് ഗാസ്ട്രക്ടമി

ആമാശയത്തിന്റെ 80 ശതമാനം ഭാഗം നീക്കം ചെയ്യുന്നതാണ് സ്ലീവ് ഗാസ്ട്രക്ടമി. ബാക്കിയുള്ള കുഴല്‍പോലെയുള്ള ഭാഗത്തിന് വളരെ കുറച്ചുമാത്രം ആഹാരമേ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. ഇത് കഴിക്കുന്ന ആഹാരം കുറയ്ക്കുന്നതിനും കലോറിയില്‍ കുറവ് വരുത്തുന്നതിനും കാരണമാകുന്നു. ഹോര്‍മോണുകള്‍ വിശപ്പ്, ആഹാരം കഴിച്ചെന്ന സംതൃപ്തി, രക്തത്തിലെ പഞ്ചസാര എന്നിവ നിയന്ത്രിക്കും.

ഗാസ്ട്രിക് ബൈപാസ്

ഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് ഗാസ്ട്രിക് ബൈപാസ്. വളരെ സങ്കീര്‍ണമായ ശസ്ത്രക്രിയയാണിത്. കുടലിനോട് ചേര്‍ന്നുള്ള ആമാശയഭാഗം വളരെ ചെറിയൊരു സഞ്ചിയായി ചുരുക്കിയെടുക്കുന്നു. ഇതുവഴി വളരെ കുറച്ച് ആഹാരം മാത്രമേ കഴിക്കാനാവൂ. ആമാശയം ചെറുതായതിനാല്‍ ശസ്ത്രക്രിയയ്ക്കുശേഷം രോഗിക്ക് കുറച്ച് മാത്രം ആഹാരം കഴിച്ചാല്‍ മതിയെന്ന തോന്നലുണ്ടാകും. കഴിക്കുന്ന ആഹാരം ആമാശയത്തിന്റെയും ചെറുകുടലിന്റെയും എല്ലാ ഭാഗത്തേയ്ക്കും പോകുന്നില്ല. അതുകൊണ്ടുതന്നെ വളരെ കുറച്ച് മാത്രം കലോറിയേ ശരീരത്തിലേക്ക് ആഗീരണം ചെയ്യപ്പെടുന്നുള്ളൂ. കലോറി കുറയ്ക്കുന്നതിനാല്‍ ശരീരഭാരവും കുറഞ്ഞുവരുന്നു.

ബൈലിയോപാന്‍ക്രിയാട്രിക് ഡൈവേര്‍ഷന്‍

സ്ലീവ് ഗാസ്ട്രക്ടമിയില്‍ എന്നതുപോലെ ആമാശയത്തിന്റെ വലിപ്പം കുറച്ച് കുഴല്‍ രൂപത്തിലാക്കുന്നു. കൂടാതെ ചെറുകുടലിന്റെ വലിയൊരു ഭാഗം ബൈപാസ് ചെയ്യുന്നു. ഇതുവഴി ശരീരത്തിലേക്ക് ആഗീരണം ചെയ്യപ്പെടുന്ന പോഷകങ്ങളുടെ 70 ശതമാനം വരെ കുറയ്ക്കാനാകും. ഇത് അമിതഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഈ ശസ്ത്രക്രിയാരീതി ശരീരത്തിലെ ചയാപചയ പ്രവര്‍ത്തനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്നതിനാല്‍ തെരഞ്ഞെടുക്കപ്പെ രോഗികളില്‍ മാത്രമേ ബൈലിയോ പാന്‍ക്രിയാട്രിക് ഡൈവേര്‍ഷന്‍ നടത്താറുള്ളൂ.

രോഗി വളരെ ചിട്ടയോടെ പ്രവര്‍ത്തിക്കുന്ന ആളാണെങ്കില്‍ ബേറിയാട്രിക് ശസ്ത്രക്രിയയുടെ ഫലം വളരെ മികച്ചതായിരിക്കും. വണ്ണം കുറയ്ക്കാം എന്നതിന് പുറമേ പ്രമേഹം, ഉയര്‍ന്ന രക്തസര്‍ദം, കൊളസ്റ്ററോള്‍ തുടങ്ങിയ രോഗങ്ങള്‍ കുറയ്ക്കുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനും സാധിക്കും. ശസ്ത്രക്രിയയ്ക്കുശേഷം രോഗിയുടെ ജീവിതശൈലിയില്‍ മാറ്റമുണ്ടാകണം. ആരോഗ്യമുള്ള ഭക്ഷണം കഴിക്കുകയും അളവ് നിയന്ത്രിക്കുകയും വ്യായാമം ചെയ്യുകയും വേണം. ഇവ ബേറിയാട്രിക് ശസ്ത്രക്രിയയുടെ വിജയത്തിന് അത്യാവശ്യമാണ്.

ഡോ.പ്രകാശ് കെ
സീനിയര്‍ കണ്‍സള്‍ട്ടന്റ്, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ്, ആസ്റ്റര്‍ മെഡ്‌സിറ്റി, എറണാകുളം