സാഹസികതയുടെ ഇല്ലിക്കല്‍ കല്ല്
സാഹസികതയുടെ ഇല്ലിക്കല്‍ കല്ല്
Friday, February 8, 2019 3:51 PM IST
കോട്ടയം ജില്ലയിലെ മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ് ഇല്ലിക്കല്‍ കല്ല്. ഈരാറ്റുപേട്ടയ്ക്കടുത്ത് തലനാട് പഞ്ചായത്തിലാണ് ഈ പ്രദേശം. സമുദ്രനിരപ്പില്‍ നിന്നും നാലായിരം അടി ഉയരം. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ സ്ഥലമാണിവിടം. മൂന്നു പാറക്കൂങ്ങള്‍ ചേര്‍ന്നതാണ് ഇല്ലിക്കല്‍ കല്ല്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കുടക്കല്ല് എന്നും തൊട്ടടുത്ത് സര്‍പ്പാകൃതിയില്‍ കാണപ്പെടുന്ന പാറ കൂനന്‍ കല്ല് എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയില്‍ വലിയൊരു വിടവുണ്ട്. 'നരകപാലം' എന്നാണ് ഇതറിയപ്പെടുന്നത്. രാവിലെയും വൈകുന്നേരവും ശക്തമായ കോടമഞ്ഞും ഇവിടെയുണ്ടാകാറുണ്ട്. മലകയറുന്നത് സൂക്ഷിച്ചില്ലെങ്കില്‍ അപകടം ഉറപ്പാണ്.

എങ്ങനെ എത്താം

കോട്ടയത്തുനിന്നു 58 കിലോമീറ്റര്‍ ദൂരമുണ്ട് ഇല്ലിക്കല്‍ കല്ല് പ്രദേശത്തേക്ക്. കോട്ടയം - അയര്‍ക്കുന്നം - കിടങ്ങൂര്‍- പാല- ഭരണങ്ങാനം- കളത്തുകടവ്- മൂന്നിലവ് വഴി സഞ്ചരിച്ചാല്‍ ഇല്ലിക്കല്‍ കല്ലിലെത്താം. വാഗമണ്‍ ഭാഗത്തുനിന്നു വരുന്നവര്‍ പീരുമേട് -ഈരാറ്റുപേട്ട റോഡിലൂടെ സഞ്ചരിച്ച് ചാത്തപ്പുഴ എത്തി അവിടെനിന്നു ചാമപ്പാറ വഴി 30 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇല്ലിക്കല്‍ കല്ലെത്തും.


കൊച്ചിയില്‍നിന്നു 90 കിലോമീറ്റര്‍ ദൂരം.
തിരുവനന്തപുരത്തുനിന്നു 180 കിലോമീറ്റര്‍.

അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ - കോട്ടയം. 57 കിലോമീറ്റര്‍.
അടുത്തുള്ള വിമാനത്താവളം -നെടുമ്പാശേരി. 87 കിലോമീറ്റര്‍.

പ്രത്യേകതകള്‍
* സമുദ്രനിരപ്പില്‍നിന്നു നാലായിരം അടി ഉയരം
* കോട്ടയം ജില്ലയിലെ ഉയര്‍ന്ന പ്രദേശം.കുത്തനെ നില്‍ക്കുന്ന കൂറ്റന്‍ പാറക്കെ്
* പാറക്കെട്ടിനിടയില്‍ 20 അടി താഴ്ചയില്‍ 'നരകപാലം'എന്നറിയപ്പെടുന്ന വലിയൊരു വിടവുണ്ട്
* മലയുടെ മുകളില്‍നിന്നാല്‍ ഉദയവും അസ്തമയവും മനോഹരമായി കാണാം
* കോടമഞ്ഞിനാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശം
* ഈ മലയില്‍ നിന്നാണ് മീനച്ചിലാര്‍ പിറവിയെടുക്കുന്നത്.

സമീപത്തെ മറ്റ് ആകര്‍ഷണങ്ങള്‍

* കിക്കയം വെള്ളച്ചാട്ടം
* മുനിയറ ഗുഹ
* മര്‍മല വെള്ളച്ചാം
* വെള്ളപ്പാറ വെള്ളച്ചാം
* ഇലവീഴാപൂഞ്ചിറ
* വാഗമണ്‍
* വാഗമണ്‍ കുരിശുമല
* തങ്ങള്‍പാറ

വിവരങ്ങള്‍ക്ക്: ഡിടിപിസി കോട്ടയം: 0481 2560479