മര്‍മായുര്‍വേദ ചികില്‍സയുമായി മര്‍മയോഗി ആയുര്‍വേദ ഹോസ്പിറ്റല്‍
മര്‍മായുര്‍വേദ ചികില്‍സാവിധിയിലൂടെ ഒേട്ടറെ രോഗികള്‍ക്ക് സാന്ത്വനമേകുകയാണ് തൊടുപുഴയിലെ മര്‍മയോഗി ആയുര്‍വേദിക് ഹോസ്പിറ്റല്‍. തൊടുപുഴയാറിന്റെ തീരത്താണ് ഹരിതാഭമായ അന്തരീക്ഷത്തില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത്.

ആയുര്‍വേദ ചികില്‍സാ രംഗത്ത് രണ്ടു പതിറ്റാണ്ടായി പ്രവര്‍ത്തന പാരമ്പര്യമുള്ള മനോജ് ചന്ദ്രശേഖരന്‍ ആണ് രോഗികള്‍ക്ക് സാന്ത്വനമേകുന്നത്. സാധാരണ ആയുര്‍വേദ ചികിത്സ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുമ്പോള്‍ മര്‍മായുര്‍വേദം മുന്‍പറഞ്ഞ എല്ലാ ഘടകങ്ങളെയും സന്തുലിതമാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണെന്ന് ഡോ. മനോജ് ചന്ദ്രശേഖരന്‍ പറയുന്നു. ആയുര്‍വേദ, മര്‍മ, യോഗാ ചികില്‍സയുടെ സങ്കലനമാണ് ഇവിടെ നല്‍കുന്നത്. ചികില്‍സ പൂര്‍ത്തിയാകുന്നതോടെ രോഗികള്‍ ശാരീരികാരോഗ്യം നിലനിര്‍ത്തുന്നതിനോടൊപ്പം മാനസികാരോഗ്യവും വീണ്ടെടുക്കുന്നു.

കോലാനിയിലെ പരമ്പരാഗത ആയുര്‍വേദ ചികില്‍സാ കുടുംബത്തില്‍ നിന്നാണ് ഡോ. മനോജും ഈ രംഗത്തെത്തുന്നത്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചികില്‍സ ആദ്യഘട്ടത്തില്‍ തറവാട്ടു വീട്ടില്‍ തന്നെയായിരുന്നു നല്‍കിയിരുന്നത്. മരുമക്കത്തായ രീതിയില്‍ ചികില്‍സാരീതികള്‍ വരും തലമുറയിലേക്ക് പകര്‍ന്നു നല്‍കിയാണ് ചികില്‍സാ പാരമ്പര്യം നില നിര്‍ത്തിയിരുന്നത്. ഓറൂര്‍ കോടമ്പാറാശാന്‍ എന്ന മൂത്ത അമ്മാവനില്‍ നിന്നാണ് ഡോ.മനോജ് 14ാം വയസുമുതല്‍ ചികില്‍സാ വിധികള്‍ സ്വായത്തമാക്കിയത്. ആയുര്‍വേദ ബിരുദം നേടിയതിനു ശേഷം രണ്ടു വര്‍ഷം മറ്റ് ആയുര്‍വേദ ആശുപത്രികളില്‍ ജോലി ചെയ്തു. പിന്നീടാണ് കോലാനിയില്‍ നിന്നു മാറി തൊടുപുഴയാറിന്റെ തീരത്ത് കിടത്തിചികില്‍സ ഉള്‍പ്പെടെയുള്ള ആയുര്‍വേദ ആശുപത്രി ആരംഭിച്ചത്.

തികച്ചും ഭവനാന്തരീക്ഷത്തിലുള്ള ആശുപത്രിയില്‍ ഏഴു മുറികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് കിടത്തി ചികില്‍സ നല്‍കാനാവും. പ്രധാനമായും നെട്ടല്ല് രോഗങ്ങള്‍, സന്ധിവാത രോഗങ്ങള്‍, ജീവിതശൈലി അനുബന്ധ രോഗങ്ങള്‍, വാത രക്ത രോഗങ്ങള്‍, സോറിയാസിസ് എന്നിവയ്ക്കാണ് ചികില്‍സ നല്‍കുന്നത്. വര്‍ഷങ്ങളോളം ചികില്‍സ നടത്തിയിട്ടും ഭേദമാകാത്ത രോഗങ്ങളുമായി സ്വദേശത്തും വിദേശത്തു നിന്നുമായി രോഗികള്‍ ഇവിടെയെത്തുന്നുണ്ടെന്ന് ഡോ.മനോജ് പറഞ്ഞു. യൂറോപ്യന്‍, അറബ് മേഖലയില്‍ നിന്നുള്‍പ്പെടെ ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പതിവായി ചികില്‍സ തേടിയെത്തുന്നു. ഇവിടെ നിന്നുള്ള ചികില്‍സയിലൂടെ സുഖം പ്രാപിച്ചവരാണ് സ്ഥാപനത്തിന്റെ പേരും പെരുമയും വിവിധ രാജ്യങ്ങളിലെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


കര്‍ക്കടക ചികിത്സയില്‍ ഒരു വര്‍ഷം മുഴുവന്‍ രോഗമില്ലാതിരിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും മര്‍മായുര്‍വേദ കര്‍ക്കടക ചികിത്സ ഉപകരിക്കുമെന്ന് ഡോ. മനോജ് ചന്ദ്രശേഖരന്‍ പറഞ്ഞു. ആരോഗ്യമെന്നാല്‍ ശാരീരിക- മാനസിക - വൈകാരിക ബൗദ്ധിക ആദ്ധ്യാത്മിക ഘടകങ്ങളുടെ ഒരു സന്തുലിതമായ അവസ്ഥയാണ്. സാധാരണ ആയുര്‍വേദ ചികിത്സ ശാരീരിക കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുമ്പോള്‍ മര്‍മായുര്‍വേദം മുന്‍പറഞ്ഞ എല്ലാ ഘടകങ്ങളെയും സന്തുലിതമാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തൊടുപുഴ ടൗണില്‍ നിന്നും 800 മീറ്റര്‍ മാറി കാഞ്ഞിരമറ്റത്താണ് മര്‍മയോഗി ആയുര്‍വേദ ഹോസ്പിറ്റല്‍ സ്ഥിതി ചെയ്യുന്നത്. ഡോ.മനോജ് ചന്ദ്രശേഖരനു പുറമെ ആറ് തെറാപ്പിസ്റ്റുകള്‍ ഉള്‍പ്പെടെ പത്തോളം ജീവനക്കാര്‍ ഏതു നേരവും കര്‍മ നിരതരായുണ്ട്. ഭാര്യ ജിജിയും അമ്മ ശ്രീദേവിയും ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്കും മരുന്നു നിര്‍മാണത്തിലും സജീവമായുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളായ മക്കള്‍ അദ്രിജയും ആത്രേയനും പിതാവിന്റെ പാത പിന്തുടര്‍ന്ന് ഇപ്പോഴേ ആയുര്‍വേദ ചികില്‍സാ രീതികള്‍ സ്വായത്തമാക്കിത്തുടങ്ങി.


ഫോണ്‍.8848521402, 9446576727.
[email protected],
website: marmmayogi.com