ചെവിവേദന അത്ര നിസാരമല്ല
Monday, October 14, 2019 5:19 PM IST
ചെവി അഥവാ കര്‍ണത്തെ ബാഹ്യകര്‍ണം, മധ്യ കര്‍ണം, ആന്തരകര്‍ണം എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു. ചെവിക്കുടയും അകത്തേക്കുള്ള ട്യൂബ് പോലുള്ളഭാഗവും ചേര്‍ന്നതാണ് ബാഹ്യകര്‍ണം. ഒരു ചെറിയ അറയാണ് മധ്യകര്‍ണം. കര്‍ണപുടം എന്ന നേര്‍ത്ത സ്തരം കൊണ്ട് ഇതു ബാഹ്യകര്‍ണത്തില്‍ നിന്നു വേര്‍തിരിക്കപ്പെിരിക്കുന്നു. ഈ അറയില്‍ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥികളായ മാലേസ്, സ്റ്റേപിസ്, ഇന്‍കസ് എന്നിവയുണ്ട്. ആന്തരകര്‍ണത്തില്‍ ശരീരത്തിന്റെ സന്തുലനാവസ്ഥ അഥവാ ബാലന്‍സ് നിലനിര്‍ത്തുന്ന അര്‍ധവൃത്താകൃതിയിലുള്ള കുഴലുകള്‍, കേള്‍വിയെ സഹായിക്കുന്ന കോക്ലിയ എന്നിവയാണ് ഉള്ളത്.
മധ്യകര്‍ണത്തിലെ രോഗങ്ങള്‍
* ചെവിവേദന
മധ്യകര്‍ണത്തിലുണ്ടാകുന്ന അണുബാധയാണ് ചെവി വേദനയ്ക്കു കാരണം. ചെറിയ കുട്ടികളിലാണ് ഇത് സാധാരണയായി കാണുന്നത്. ചെവിയും മൂക്കും തില്‍ ബന്ധിപ്പിക്കുന്ന യൂസ്റ്റാച്യന്‍ നാളിയുടെ (ഋൗേെമരവശമി ഠൗയല) ഘടനയില്‍ കാണുന്ന വ്യത്യാസമാണ് അവരില്‍ രോഗം വരാനുള്ള കാരണം. ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന എന്നീ അസുഖങ്ങളുള്ളപ്പോഴാണ് സാധാരണയായി ചെവിവേദന ഉണ്ടാകുന്നത്. മൂക്കിനു പുറകുവശത്തുള്ള അഡിനോയ്ഡ് ഗ്രന്ഥിയുടെ വീക്കം, മുച്ചുണ്ട് എന്നിവയുള്ള കുട്ടികളിലും തുടര്‍ച്ചയായ അലര്‍ജി, മൂക്കിന്റെ പാലത്തിനുള്ള വളവ്, മൂക്കടപ്പ്, മൂക്കിനുള്ളിലെ ദശവളര്‍ച്ച തുടങ്ങിയവയുള്ള മുതിര്‍ന്നവരിലും ചെവിയില്‍ ഇത്തരം അണുബാധവരാന്‍ സാധ്യതയേറെയാണ്. ചെറിയ ജലദോഷമുള്ള കുഞ്ഞുങ്ങള്‍ രാത്രിയില്‍ അസഹ്യമായ വേദനകൊണ്ട് ഉണര്‍ന്നു കരയുന്നത് ഇതുമൂലമാണ്.
ഈ അണുബാധ പെെന്നുതന്നെ പഴുപ്പാവുകയും മധ്യകര്‍ണത്തിനുള്ളില്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നു. നല്ല മര്‍ദത്തിലായതിനാല്‍ വേദന കൂടും. മര്‍ദം കൂടുമ്പോള്‍ മധ്യകര്‍ണത്തെയും ബാഹ്യകര്‍ണത്തെയും വേര്‍തിരിക്കുന്ന ഭിത്തിയില്‍ ചെറിയ ദ്വാരമുണ്ടാക്കി രക്തം കലര്‍ന്ന പഴുപ്പ് പുറത്തേക്കു വരാന്‍ തുടങ്ങുന്നു. പഴുപ്പു വരാന്‍ ആരംഭിച്ചാല്‍ വേദന കുറേശേ ശമിക്കും. ജലദോഷം ഉണ്ടാകുന്നതു മൂലമുള്ള ഈ അവസ്ഥയില്‍ തക്കതായ മരുന്നുകള്‍ കഴിക്കണം. കൃത്യസമയത്തു ആന്റിബയോിക്കുകള്‍, മൂക്കടപ്പിനുള്ള മരുന്നുകള്‍, മൂക്കിനുള്ളില്‍ ഒഴിക്കുന്ന മരുന്നുകള്‍, ആവിപിടിക്കല്‍ എന്നിവകൊണ്ടു രോഗം പൂര്‍ണമായും ഭേദമാക്കാം. വേദന അസഹ്യമാണെങ്കില്‍ ഡോക്ട ര്‍മാര്‍ കര്‍ണപുടത്തില്‍ ദ്വാരം ഉണ്ടാക്കി പഴുപ്പ് പുറത്തേക്കു കളയാറുണ്ട്.
* സ്ഥിരമായ ചെവി പഴുപ്പ്
അണുബാധമൂലമോ മറ്റോ ചെവിയില്‍ വീഴുന്ന ദ്വാരം കൃത്യമായ ചികിത്സകൊണ്ട് അടയേണ്ടതാണ്. എന്നാല്‍ ചികിത്സ കൃത്യമാകാതിരുന്നാലും അനുബന്ധരോഗങ്ങളാലും ഈ ദ്വാരം ചിലരില്‍ അടയാതിരിക്കുകയും സ്ഥിരമായി പഴുപ്പുവരുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യും. ഇത് കേള്‍വിക്കുറവിനുള്ള കാരണമാകും. ചെവിയില്‍ നിന്നു പഴുപ്പെടുത്തു പരിശോധിക്കുക, കേള്‍വി പരിശോധന, എക്‌സ്‌റേ തുടങ്ങിയ ടെസ്റ്റുകള്‍ ആവശ്യമാണ്. ഇത്തരത്തിലുള്ള ചെവിപഴുപ്പ് പല സങ്കീര്‍ണാവസ്ഥയ്ക്കും കാരണമാകും. തലയോട്ടി, തലച്ചോറ് എന്നിവയില്‍ പഴുപ്പ്, നീര്‍ക്കെട്ട് എന്നിവ ഉണ്ടാക്കിയേക്കും. മുഖപേശികള്‍ക്കു കോട്ടം, തലച്ചോറിലെ രക്തക്കുഴലുകളിലേക്കു പഴുപ്പു വ്യാപിക്കല്‍, ആന്തരകര്‍ണത്തില്‍ പഴുപ്പ് വ്യാപിക്കല്‍ തുടങ്ങിയവ സംഭവിക്കാമെന്നതിനാല്‍ സ്ഥിരമായ ചെവി പഴുപ്പ് നിസാരമായി കാണരുത്.
ഈ ഘട്ടത്തില്‍ സ്‌കാനിംഗ് വേണ്ടിവരും. ശസ്ത്രക്രിയയിലൂടെ ഈ കേള്‍വിക്കുറവ് പരിഹരിക്കാനാവും. ചിലരില്‍ മൂക്കടപ്പ്, മൂക്കിന്റെ പാലത്തിനുള്ള വളവ് എന്നിവ ചെവിപഴുപ്പിനു കാരണമാകാം.
* ഗ്ലൂ ഇയര്‍
കുട്ടികളില്‍ കാണപ്പെടുന്ന കേള്‍വിക്കുറവിന്റെ പ്രധാന കാരണങ്ങളിലൊന്നാണിത്. മധ്യകര്‍ണത്തില്‍ ഒരു ദ്രാവകം കെട്ടിക്കിടക്കുന്ന അവസ്ഥയാണിത്. അഡിയോയിഡ് ഗ്രന്ഥിയുടെ വീക്കം, യൂസ്റ്റാച്യന്‍ നാളിയിലെ തടസം, മൂക്കിന്റെ അലര്‍ജി, തുടര്‍ച്ചയായ ജലദോഷം ഇവയാണ് ഈ അവസ്ഥയ്ക്കുള്ള കാരണങ്ങള്‍. മൂക്കില്‍ തുള്ളിമരുന്നുകള്‍, ആന്റിബയോിക് ഔഷധങ്ങള്‍, അലര്‍ജിക്കുള്ള മരുന്നുകള്‍ ഇവ നല്‍കാം. ഫലം കണ്ടില്ലെങ്കില്‍ ശസ്ത്രക്രിയ ചെയ്തു ചെവിക്കുള്ളില്‍ നിന്നും ഈ ദ്രാവകം എടുത്തു കളയേണ്ടിവരും.

ബാഹ്യകര്‍ണത്തിലെ രോഗങ്ങള്‍
* ചെവിയുടെ മുന്‍ഭാഗത്തെ ദ്വാരം
ചെവിയുടെ മുന്‍ഭാഗത്തായി ചിലര്‍ക്കു ചെറിയ ഒരു ദ്വാരം പോലെ കാണപ്പെടാം. ഇതില്‍ രോഗാണുബാധ വന്നു പഴുപ്പ്, വീക്കം, വേദന എന്നിവ ഉണ്ടാകാം. ഒരിക്കല്‍ അണുബാധ വന്നാല്‍ തുടര്‍ച്ചയായി വരാനും സാധ്യതയുണ്ട്. അണുബാധയുണ്ടായാല്‍ ആന്റിബയോട്ടിക്കും വേദനസംഹാരികളും പഴുപ്പു കെട്ടിക്കിടന്നാല്‍ അതു കീറിക്കളയുകയും വേണം.
* ചെവിക്കുട ഇല്ലാത്ത അവസ്ഥ
ചെവിക്കുട, അതിനോടു നീളുന്ന നാളി ഇവ പൂര്‍ണമായോ ഭാഗികമായോ ഇല്ലാതിരിക്കുക മറ്റൊരു ജന്മവൈകല്യമാണ്. പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് ഇവ ശരിയാക്കാം. എന്നാല്‍ ഈ വൈകല്യത്തിനൊപ്പം ആന്തരകര്‍ണത്തിനും മധ്യകര്‍ണത്തിനും ചിലപ്പോള്‍ വൈകല്യം ഉണ്ടായേക്കാം.
* കുരു
ചെവിയിലെ രോമകൂപത്തിനുണ്ടാകുന്ന അണുബാധയാണിത്. സ്ഥിരമായി ഈ അവസ്ഥയുണ്ടായാല്‍ പ്രമേഹരോഗബാധയുണ്ടോ എന്നും നോക്കണം. ആന്റിബയോട്ടിക്കുകളും അനുബന്ധമരുന്നുകളുംകൊണ്ട് ഇത് ഭേദമാക്കാം.
* പൂപ്പല്‍ബാധ
ബാഹ്യകര്‍ണനാളിയിലാണ് ഇത് കാണുന്നത്. ഇടവിട്ട് ഈ രോഗം വന്നാല്‍ അനുബന്ധമായി പ്രമേഹരോഗബാധയും സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു. ചൊറിച്ചില്‍, പഴുപ്പ്, കേള്‍വിക്കുറവ് എന്നിവയാണു മുഖ്യലക്ഷണങ്ങള്‍. ചെവിയില്‍ നിന്നും പൂപ്പല്‍ എടുത്തുമാറ്റി പൂപ്പലിനെതിരായ മരുന്ന് ഉപയോഗിക്കണം.
* വൈറല്‍ രോഗങ്ങള്‍
ചെവിക്കകത്തും ചുറ്റുമായി ചെറിയ കുമിളകള്‍ ഉണ്ടാകുകയും അതിനോടൊപ്പം കേള്‍വിക്കുറവ് അനുഭവപ്പെടുകയും ചെയ്യും. മുഖപേശികള്‍ക്കു കോട്ടവും ഉണ്ടാകാം. ആന്റിബയോട്ടിക്കുകള്‍ കൂടാതെ ആന്റിവൈറല്‍മരുന്നുകളും ആവശ്യമാണ്. പേശികള്‍ക്കു കോട്ടമുണ്ടായാല്‍ അതിനുള്ള ചികിത്സയും വേണ്ടിവരും.
* ബാഹ്യകര്‍ണത്തിലുണ്ടാകുന്ന മുഴകള്‍
ഇവ അര്‍ബുദമോ അല്ലാത്തവയോ ആകാം. പുറത്തു ചെവിക്കുടയിലുള്ളവ മറ്റു ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെങ്കിലും ചെവിക്കകത്തേക്കുള്ളവ ചെവി പഴുപ്പ്, രക്തം വരുക, ഞരമ്പിനുണ്ടാകുന്ന കോട്ടം ഇവയുണ്ടാക്കിയേക്കാം. ഓപ്പറേഷന്‍ ചെയ്തു ഇതു മാറ്റാം. അല്ലെങ്കില്‍ റേഡിയേഷന്‍ ചെയ്യേണ്ടതായും വരും.
ചെവിക്കായം തനിയേ പോകും
ചെവിയില്‍ തന്നെ ചെറിയ തോതില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഒന്നാണ് ചെവിക്കായം അഥവാ വാക്‌സ്. ചെവിയിലെ ഗ്രന്ഥികളുടെ സ്രവവും ചെവിയില്‍ കട്ടി കുറഞ്ഞ തൊലിയുടെ ബാഹ്യപാളികളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതു താടിയുടെ ചലനം മൂലം തനിയെ പുറത്തു പോവുകയാണു പതിവ്. ചിലരില്‍ ഇത് കട്ടപിടിച്ചിരിക്കുകയും കേള്‍വിക്കുറവ്, വേദന തുടങ്ങിയവ അനുഭവപ്പെടുകയും ചെയ്യും. ഇങ്ങനെവരുമ്പോള്‍ ചെവിക്കായം എടുത്തു കളയണം.
കുളികഴിഞ്ഞും മറ്റും ചെവി വൃത്തിയാക്കാന്‍ ചിലരെങ്കിലും ബഡ്‌സ് ഉപയോഗിക്കാറുണ്ട്. ഈ ശീലം നന്നല്ല. ചെവിക്കായം ചെവിയില്‍ ഉറച്ചു പോകാന്‍ ഇത് ഇടയാക്കും.
നിത്യജീവിതത്തില്‍ ഓര്‍ക്കാം
* ചെവിയില്‍ കുടുങ്ങിയ സാധനങ്ങള്‍ സ്വന്തമായി എടുക്കാന്‍ ശ്രമിക്കരുത്
* സ്വന്തമായി ചെവി വൃത്തിയാക്കുന്നത് ശരിയല്ല
* ഡോക്ടറുടെ അനുവാദത്തോടെ മാത്രം ചെവിയില്‍ മരുന്നൊഴിക്കുക
* ഒരു വയസിനു താഴെയുളള കുഞ്ഞുങ്ങളെ കിടത്തിക്കൊണ്ട് പാല്‍, ആഹാരസാധനങ്ങള്‍ എന്നിവ കൊടുക്കരുത്
* ചെവിയില്‍ തീപ്പെിക്കോല്‍, ഈര്‍ക്കില്‍ എന്നിവയി് ഇളക്കുന്ന ശീലവും നല്ലതല്ല.
സീമ മോഹന്‍ലാല്‍