കാർഷിക പ്രസിസന്ധിക്കു പരിഹാരം ജിഎം വിളകളോ?
പ്രതിസന്ധിയിൽ നട്ടം തി രിയുന്ന രാജ്യത്തെ ചെ റുകിട-നാമമാത്ര കർഷകർക്ക് ഓർക്കാപ്പുറത്ത് ഏറ്റ അടിയായിരുന്നു 500 ന്‍റെയും 1000 ത്തിന്‍റെ യും നോട്ടുകൾ ഒറ്റയടിക്ക് പിൻവലിച്ചുകൊണ്ടുള്ള നോട്ടുനി രോധനം. ഇതിനെ തുടർന്നുണ്ടായ സാന്പത്തിക മാന്ദ്യം കാർഷിക മേഖലയിലേക്കും വ്യാപിച്ചിരിക്കു കയാണ്. കർഷക ആത്മഹത്യകൾ തുടർക്കഥയാകുന്നു.

കഴിഞ്ഞ 22 വർഷത്തി നിടയി ൽ 3.30 ലക്ഷം കർഷകരാണ് രാജ്യ ത്ത് ആത്മഹത്യ ചെയ്തത്. കർ ഷകരുടെ കടം എഴുതിത്തള്ളാൻ ചില സംസ്ഥാനങ്ങൾ നടത്തുന്ന നീക്കവും കർഷ കർക്ക് കാര്യമായ ആശ്വാസം പകർന്നിട്ടില്ല. കാർഷിക മേഖലയിലെ പ്രതിസന്ധി എ ങ്ങനെ പരിഹരിക്കണമെന്നറിയാ തെ ഭരണാധികാരികളും വിദഗ്ധ രും ഇരുട്ടിൽ തപ്പുകയാണ്. രാജ്യ ത്തെ കാർഷിക പ്രതിസന്ധി പ രിഹരിക്കാൻ ഉത്പാദനക്ഷമത കൂട്ടണമെന്നും ഇതിന് ജിഎം കടുക് ഉൾപ്പെടെയുള്ള ജനിതക മായി പരിവർത്തനം ചെയ്ത എല്ലാ ജിഎം വിളകളുടെയും കൃഷി ഉടൻ അനുവദിക്ക ണമെന്നു മാണ് ഓഗസ്റ്റ് അവസാനം പാർല മെന്‍റിൽ സമർപ്പിച്ച എക്കണോ മിക്സർവേയുടെ രണ്ടാം ഭാഗ ത്തിലെ നിർദ്ദേശം. ഇതിനു വേണ്ടി ജിഎം വിളകളെ സംബന്ധിച്ച് ഇപ്പോൾ നിലനിൽക്കുന്ന എല്ലാ തർക്കങ്ങളും പരിഹരിക്കണം.

ഇതാദ്യമല്ല, ഇക്കണോമിക് സർവേ തയാറാക്കുന്ന കേന്ദ്രഗ വണ്‍മെന്‍റിലെ സാന്പത്തിക വിദ ഗ്ധർ ഉത്പാദനക്ഷമത വർധി പ്പിക്കുന്നതും ജിഎം വിളകൾ കൃഷിചെയ്യുന്നതുമാണ് കാർഷിക പ്രതിസന്ധിക്കു പരിഹാരമെന്ന വാദവുമായി മുന്നോട്ടു വരുന്നത്. കഴിഞ്ഞ വർഷങ്ങളിൽ പുറത്തിറ ക്കിയ മിക്ക സാന്പത്തിക സർവേ റിപ്പോർട്ടുകളിലും ഇതു സംബ ന്ധിച്ച നിർദ്ദേശങ്ങൾ കാണാം. നീതി ആയോഗിന്‍റെ അടുത്ത കാലത്തെ ചില നയരേഖകളിലും ജിഎം വിളകളെ പ്രോത്സാഹി പ്പിക്കുന്ന നിലപാട് വ്യക്തമാണ്. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് അര വിന്ദ് സുബ്രഹ്മണ്യൻ പയർവർഗ വിളകളുടെ ഉത്പാദനക്ഷമത വർധിപ്പിക്കാൻ ജിഎം സാങ്കേതിക വിദ്യ അടിയന്തിരമായി നടപ്പാ ക്കണമെന്ന് അടുത്ത കാലത്ത് പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.

ജിഎം വിളകൾ കൃഷി ചെയ്യാൻ സ്വകാര്യ കുത്തുക വിത്തു കന്പനി കൾ മുന്നോട്ടു വയ്ക്കുന്ന വാദ ങ്ങൾ തന്നെയാണ് കേന്ദ്ര ഗവണ്‍ മെന്‍റിന്‍റെ നയവിദഗ്ധരും ആവർ ത്തിക്കുന്നത്. എങ്ങനെയും ജിഎം വിളകളുടെ കൃഷി വ്യാപിപ്പി ക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതോടെ രാജ്യത്തെ കാർഷിക പ്രതിസന്ധിക്ക് വിരാമമാകുമെന്ന് ഇവർ ആവർത്തിച്ചുകൊണ്ടേ യിരിക്കുന്നു.

2002 ൽ പുറത്തിറക്കിയ ബിടി പരുത്തി മാത്രമാണ് ഇപ്പോൾ രാജ്യത്ത് കൃഷി ചെയ്യുന്ന ജനിതക പരിവർത്തനം വരുത്തിയ ഏക വിള. ഇന്ത്യയിൽ ജനിതക പരി വർത്തനം വരുത്തിയ വിളകളുടെ വാണിജ്യകൃഷിക്ക് അനുമതി നൽകുന്നത് കേന്ദ്രവനം, പരി സ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്‍റെ നിയന്ത്രണ ത്തിൽ പ്രവർത്തിക്കുന്ന ജനറ്റിക് എൻജിനീയറിംഗ് അപ്രൂവൽ കമ്മിറ്റിയാണ്. ഈ സമിതിയുടെ ഒരു ഉപസമിതി കഴിഞ്ഞ വർഷം ജനിതപരിവർത്തനം ചെയ്ത ജിഎം കടുക് വാണിജ്യാടിസ്ഥാന ത്തിലുള്ള കൃഷിക്ക് സുരക്ഷി തമാണെന്ന് ശിപാർശ ചെയ്തിരു ന്നു.

എന്നാൽ ഇതിനെതിരെ കടുത്ത എതിർപ്പുമായി സന്നദ്ധസംഘടന കളും ആർഎസ്എസ് അഭിമുഖ്യ മുള്ള സ്വദേശി ജാഗരണ്‍ മഞ്ചും കർഷക സംഘടനകളും രംഗത്തു ണ്ട്. ജിഎം കടുകിനെതിരേ സുപ്രീം കോടതിയിൽ നിലവിലു ള്ള പൊതുതാത്പര്യ ഹർജി അന്തിമ ഘട്ടത്തിലാണ്. തർക്കങ്ങ ൾ അവസാനിപ്പിച്ച് ജിഎം കടു കും മറ്റു വിളകളിൽ വാണിജ്യ കൃഷിക്ക് പുറത്തിറക്കാൻ തയാ റായിരിക്കുന്ന ജിഎം വിത്തിന ങ്ങളും ഉടൻ പുറത്തിറക്കണമെ ന്നാണ് ഇക്കണോമിക് സർവേ യിലെ നിർദ്ദേശം.

ജിഎം വിളകളുടെ കൃഷിയും ഉത്പാദനക്ഷമത വർധിപ്പിക്കുന്ന തുകൊണ്ടും മാത്രം രാജ്യത്തെ കാർഷിക പ്രതിസന്ധിക്ക് പരി ഹാരമാവില്ലെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു.

രാജ്യത്ത് ഭക്ഷ്യധാന്യവിളകളി ൽ ഏറ്റവും കൂടുതൽ ഉത്പാദന ക്ഷമതയുള്ള സംസ്ഥാനമാണ് പഞ്ചാബ്. ഇവിടെ കർഷകരുടെ വരുമാനവും താരതമ്യേന ഉയർന്ന താണ്. എന്നിട്ടും രാജ്യത്ത് കർഷ ആത്മഹത്യകൾ ഏറ്റവും കൂടു തൽ നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് പഞ്ചാബ്. രാജ്യത്തെ പരുത്തി കൃഷിയുടെ 99 ശതമാ നവും സ്വകാര്യ കന്പനികൾ പുറത്തിറക്കിയ ബിടി പരുത്തി ഇനങ്ങൾ ഉപയോഗിച്ചാണ്. രാജ്യത്തെ കാർഷിക ആത്മഹത്യ യുടെ 70 ശതമാനവും പരുത്തി കൃഷിയുടെ പ്രശ്നങ്ങളെ തുടർ ന്നാണെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം അന്താരാഷ്ട്ര പയറുവർഷം ആചരിച്ചതിനെ തുടർന്ന് പയർ കൃഷി പ്രോത്സാഹിപ്പിക്കാൻ ഗവണ്‍മെന്‍റ് ചില പരിപാടികൾ നടപ്പാക്കിയിരുന്നു. അതേത്തുട ർന്ന് ഈ വർഷം പയറുത്പാദനം ഗണ്യമായി വർധിച്ചു. പയറു വർഗങ്ങളുടെ വിലയിടിവായിരുന്നു ഫലം. പയർ ക്വിന്‍റലിന് ഗവണ്‍ മെന്‍റ് 5500 രൂപ താങ്ങുവില പ്രഖ്യാപിച്ചിട്ടും കർഷകർക്ക് വിപണിയിൽ കിട്ടിയത് ക്വിന്‍റലിന് പരമാവധി 3500-4000 രൂപയാണ്. മറ്റുവിളകളിലും ഉത്പാദനം വർധി ക്കുന്ന വർഷങ്ങളിൽ വില ഇടിവ് സ്ഥിരം പതിവാണ്. നോട്ടു നിരോ ധനത്തെ തുടർന്നുള്ള പ്രതിസന്ധി ഇതൊന്നുകൂടി വഷളാക്കി യിട്ടേയുള്ളു. ഇതിനെല്ലാം പുറമെ യാണ് തോട്ടവിളകളുടെയും മറ്റും അനിയന്ത്രിതമായ ഇറക്കുമതി.

ഡൽഹി യൂണിവേഴ്സിറ്റി മുൻവൈസ്ചാൻസലറും ജനിതക ശാസ്ത്രജ്ഞനുമായ ദീപക് കുമാർ പെന്‍റാളിന്‍റെ നേതൃത്വ ത്തില് വികസിപ്പിച്ചെടുത്ത ജിഎം കടുകിന്‍റെ ഉത്പാദനവും ഉത്പാ ദനക്ഷമതയും വർധിപ്പിക്കുമെ ന്നാണ് അവകാശവാദം. എന്നാൽ ഈ കടുക് തട്ടിപ്പാണെന്നാണ് പരിസ്ഥിതി സംഘടനകളുടെയും കാർഷിക സംഘടനകളുടെയും ആക്ഷേപം.

പെന്‍റാൾ കൊട്ടിഘോഷിക്കുന്ന അത്രയും ഉത്പാദനവും ഉത്പാദ നക്ഷമതയും ജിഎം കടുകിനില്ല. ഇതിന് അവകാശപ്പെടുന്ന വിളവി ൽ ഏഴര ശതമാനത്തോളം കൃത്രിമ മായി പെരുപ്പിച്ചു കാട്ടിയതാണ്. ഇതിനെക്കാൾ അധിക വിളവു നൽകുന്ന ജനിതകമായി പരിവർ ത്തനം ചെയ്യാത്ത നാലിൽ അധി കം കടുകിനങ്ങൾ ഇപ്പോൾ തന്നെ രാജ്യത്തു ലഭ്യമാണ്.

ചില പ്രത്യേ ക കൃഷിരീതികൾ പിന്തുടർന്നാൽ ജിഎം കടുകിനെ ക്കാൾ കൂടുതൽ വിളവ് മറ്റ് മികച്ച കടുക് ഇനങ്ങളിൽ നിന്നും ലഭിക്കും. ജിഎം കടുകിന്‍റെ വിളവ് താരതമ്യപ്പെടുത്താൻ തെരഞ്ഞെ ടുത്തത് പണ്ടേ കാലഹരണപ്പെട്ട വരുണ എന്ന സാധാരണ കടുക് ഇനമാണ്. നിലവിലുള്ള മികച്ച ഇനങ്ങളുമായി താരതമ്യപ്പെടുത്തി യാൽ ജിഎം കടുകിന് അവകാശ പ്പെടുന്ന ഉത്പാദന മികവോ ഉത്പാദന ക്ഷമതയോ കണ്ടെ ത്താനാവില്ലെന്ന് കർഷക സംഘട നകൾ പറയുന്നു.

അധിക വിളവിനു വേണ്ട ജീനുകളൊന്നും തന്നെ ഇതുവരെ വേർതിരിച്ചെടുക്കുകയോ ഇത്തരം ജിഎം വിളകൾ വികസിപ്പി ച്ചെടു ക്കുകയോ ചെയ്തിട്ടില്ല. ജിഎം വിളകളുടെ മേ·കളെക്കുറിച്ച് ഗവണ്‍മെന്‍റിലെ ജിഎം അുകൂല ലോബി നിരത്തുന്ന വാദഗതികളെ കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തിറ ക്കിയ പാർലമെന്‍ററി കമ്മിറ്റിയുടെ റിപ്പോർട്ട് ചോദ്യം ചെയ്യുന്നു. കോണ്‍ഗ്രസ് എംപി രേണുകാ ചൗധരി അധ്യക്ഷയായ ശാസ്ത്രം, സാങ്കേതിക വിദ്യ, പരിസ്ഥിതി, വനം എന്നിങ്ങനെ സംബന്ധിച്ച പാർലമെന്‍റിന്‍റെ കമ്മിറ്റിയുടെ താണ് റിപ്പോർട്ട്.


ജിഎം വിളകൾ പുറത്തിറക്കു ന്നതു സംബന്ധിച്ച് ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ള നിയമവും നടപടി ക്രമങ്ങളും കാലഹരണ പ്പെട്ടതും സുതാര്യമല്ലാത്തതുമാ ണെന്ന് റിപ്പോർട്ട് കുറ്റപ്പെടു ത്തുന്നു. ജൈവസുരക്ഷിതത്വം, പരിസ്ഥിതി, ഭക്ഷണം, മനുഷ്യരു ടെ ആരോഗ്യം തുടങ്ങിയവയിൽ ജിഎം വിളകൾ ദീർഘകാലാ ടിസ്ഥാനത്തിൽ സൃഷ്ടിച്ചേ ക്കാവുന്ന പ്രത്യാഘാതങ്ങൾ ശാ ത്രീയമായി പഠിച്ച് വ്യക്തത വരുത്താത്തെ ജിഎം കടുക് ഉൾ പ്പെടെയുള്ള ജിഎം വിളകൾ പുറത്തിറക്കരുതെന്നാണ് റിപ്പോർട്ടിലെ ശിപാർശ. റിപ്പോർട്ട് തയാറാക്കിയ കമ്മിറ്റിയിലെ 31 എം പിമാരിൽ 11 പേരും ഭരണ കക്ഷിയായ ബിജെപിയിലെ എംപി മാരാണ്. 2012 ലും 2013 ലും പുറത്തിറക്കിയ പാർലമെന്‍ററി സമിതി റിപ്പോർട്ടുകളും സുപ്രീം കോടതി 2013 ൽ നിയോഗിച്ച ടെക്നിക്കൽ എക്സ്പർട്ട് കമ്മറ്റി (ടിഇസി) റിപ്പോർട്ടുകളും ജിഎം അനുകൂല ലോബിയുടെ നിലപാടു കളെ പാടെ തള്ളിക്കളഞ്ഞിരുന്നു.

ജിഎം വിളകളുടെ സുരക്ഷി തത്വം ഉത്്പാദനം തുടങ്ങിയവയെ സംബന്ധിച്ച് ഈ വിളകൾ വികസിപ്പിച്ചെടുക്കുന്ന കുത്തക കന്പനികൾ നൽകുന്ന വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കിയാണ് കേന്ദ്ര വനം, പരിസ്ഥിതി, കാലാ വസ്ഥാവ്യതിയാന വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള ജിഇഎസി തീരുമാനമെടുക്കുന്നതെന്നാണ് രേണുകാ ചൗധരിയുടെ അധ്യ ക്ഷതയിലുള്ള പാർലമെന്‍ററി കമ്മി റ്റിയുടെ കണ്ടെത്തൽ. ഗവണ്‍മെന്‍റ് ഏജൻസികളോ വകുപ്പുകളോ കന്പനികൾ സമർപ്പിക്കുന്ന രേഖ കളെക്കുറിച്ച് സ്വതന്ത്രമായ പഠന ങ്ങൽ നടത്താറില്ല. വിദേശത്തു നടത്തുന്ന പഠനങ്ങളുടെ അടി സ്ഥാനത്തിലുള്ളതാണ് ഈ വിവരങ്ങൾ. നമ്മുടെ നാട്ടിലെ സാഹചര്യങ്ങൾക്കനുസൃതമായ പഠനങ്ങളല്ലിത്. കന്പനികൾ സമർപ്പിക്കുന്ന വിവരങ്ങൾ തങ്ങ ൾക്ക് അനുകൂലമായി വളച്ചൊടി ക്കാനുള്ള സാധ്യതകൾ ഏറെ യാണ്.

ജിഎം വിളകൾക്ക് വാണി ജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് അനുമതി നൽകുന്ന ജിഇഎസി യുടെ ഘടന തന്നെ അസന്തു ലിതമാണ്. ജിഎം വിളകൾ വിക സിപ്പിച്ചെടുക്കുന്നവർ തന്നെ നിയ ന്ത്രണ സമിതികളിലും അംഗ ങ്ങളായി വരുന്നത് വിരുധതാത് പര്യങ്ങൾക്ക് ഇടം നൽകുന്നു. ജിഇഎസിയിൽ കേന്ദ്ര ഗവണ്‍ മെന്‍റ് വകുപ്പുകളുടെയോ ഏജൻ സികളുടെയോ പ്രതിസന്ധികൾ ക്കാണ് പ്രാമുഖ്യം. സംസ്ഥാ നങ്ങൾക്ക് പ്രാതിനിധ്യമില്ല. ജൈവ സാങ്കേതികവിദ്യ മേഖല യിലെ ഗവേഷണ-നയ സംബന്ധി യായ സങ്കീർണതകൾ പഠിച്ച വിദഗ്ധനായിരിക്കണം ജിഇഎ സിയുടെ അധ്യക്ഷനെന്ന് നിബ ന്ധനയില്ല. ജിഎം വിളകളുടെ പാരിസ്ഥിതിക സുരക്ഷ വളരെ ലാഘവത്തോടെയാണ് കേന്ദ്ര ഗവണ്‍മെന്‍റ് ഏജൻസികൾ കാണുന്നതെന്ന് പാർലമെന്‍ററി സമിതിയുടെ റിപ്പോർട്ട് കുറ്റപ്പെടു ത്തുന്നു. ജിഎം വിളകളുടെ സുരക്ഷിതത്വവും നിയന്ത്രണവും സംബന്ധിച്ച നിയമങ്ങൾ കടലാ സിൽ ശക്തമാണെങ്കിലും പ്രായോ ഗിക തലത്തിൽ അങ്ങനെയല്ല. ജിഎം വിളകൾ ആഗോള തലത്തിൽ വാണിജ്യാടിസ്ഥാന ത്തിൽ പുറത്തിറക്കിയിട്ട് രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ആറ് രാജ്യങ്ങളിൽ മാത്രമാണ് ഇവയുടെ 90 ശതമാനവും കൃഷിയും ഒതുങ്ങിയിരിക്കുന്നത്. യൂറോപ്യൻ യൂണിയനിലെ പ്രമുഖ രാജ്യങ്ങൾ, ഇസ്രായേൽ, ജപ്പാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളൊന്നും ജിഎം വിളകൾ കൃഷി ചെയ്യുന്നില്ല. ഇവയുടെ സുരക്ഷിതത്വത്തെ ക്കുറിച്ച് വ്യക്തതയില്ലാത്തതും അപകടങ്ങളുമായി താരതമ്യപ്പെ ടുത്തുന്പോൾ ഗുണഫലങ്ങൾ കുറവാണെന്നതുമാണ് ഈ രാജ്യ ങ്ങൾ ജിഎം വിളകൾ കൃഷി ചെയ്യാ തിരിക്കാൻ കാരണം. ഇക്കാര്യ ത്താൽ ഇന്ത്യയും തിടുക്കം കാണിക്കേണ്ട കാര്യമൊന്നുമില്ല.

ഇന്ത്യയിൽ കഴിഞ്ഞ 15 വർഷ മായി കൃഷി ചെയ്യുന്ന ഏക ജിഎം വിളയാണ് ബിടി പരുത്തി. ഇതിന്‍റെ നേട്ടങ്ങളെക്കുറിച്ച് ഗവണ്‍മെന്‍റ് ഏജൻസികളും അനുകൂല ലോബിയും നിരത്തുന്ന അവകാശവാദങ്ങളെയും പാർല മെന്‍ററി സമിതിയുടെ റിപ്പോർട്ട് ചോദ്യം ചെയ്യുന്നു. പരുത്തി ഉത്പാദനം കൂടിയതിന് ബിടി പരുത്തി മാത്രമല്ല കാരണം. കൂടുതൽ സ്ഥലത്തേക്ക് പരുത്തി കൃഷി വ്യാപിച്ചതും ജലസേചന സൗകര്യം കൂടിയതും ഫലപുഷ് ടിയുള്ള കൃഷിഭൂമികളിൽ മറ്റു വിളകൾക്കു പകരം ബിടി പരുത്തി കൃഷി തുടങ്ങിയതുമെല്ലാം ഇതിന് കാരണങ്ങളാണ്. അമേരിക്കൻ പരുത്തിമൊട്ടുപുഴുവിനെ ബിടി വിഷം സ്വാഭാവികമായി ഉത്പാദി പ്പിച്ച് കൊല്ലുന്ന ജിഎം. വിള യാണ് ബിടി പരുത്തി. ബിടി ഇനത്തിന്‍റെ കൃഷി വ്യാപകമാകു ന്നതോടെ പരുത്തി കൃഷിയിൽ കീടനാശിനി ഉപയോഗം കുറയു മെന്നായിരുന്നു പ്രധാന അവകാശ വാദം. അമേരിക്കൻ പരുത്തിമൊട്ട് പുഴുവിന്‍റെ ആക്രമണം കുറഞ്ഞു. എന്നാൽ അപ്രധാനങ്ങളായിരുന്ന പല കീടങ്ങളും പുരുത്തിയുടെ പ്രധാന കീടങ്ങളായി മാറി. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണം കൂടി. ഫലത്തിൽ പരുത്തി കൃഷിയിൽ കീടനാശിനി ഉപയോഗം കൂടുകയാണുണ്ടായത്. ഉത്പാദനവർധനവും താത്കാ ലിക പ്രതിഭാസം മാത്രമായി യെന്നും പാർലമെന്‍ററി സമിതിയു ടെ റിപ്പോർട്ട് വിലയിരുത്തുന്നു. വിദേശത്തു നിന്നും ഇന്ത്യയി ലേക്ക് ഇറക്കുമതി ചെയ്യുന്ന ജിഎം ഭക്ഷ്യവസ്തുക്കൾ ലേബൽ ചെയ്യണമെന്നതാണ് സമിതിയുടെ മറ്റൊരു നിർദ്ദേശം.

കാർഷികകോത്പന്നങ്ങളുടെ വിലത്തകർച്ച നേരിടാനോ കർ ഷക ആത്മഹത്യകൾ തടയാനോ കടക്കെണിയിൽ നിന്ന് കർഷകരെ രക്ഷിക്കാനോ ഒന്നും ജിഎം വിളകളുടെ വ്യാപകമായ കൃഷി സഹായകമല്ലെന്ന് വളരെ വ്യക്ത മാണ്. ഉല്പാദനക്ഷമത കൂട്ടു ന്നതും എല്ലാത്തരം ജിഎം വിള കളുടെയും കൃഷി വ്യാപക മാക്കുന്നതുമാണ് കാർഷിക പ്രതിസന്ധിക്കുള്ള ഏക പരി ഹാരമെന്ന ഇക്കണോമിക് സർവേയിലെ നിർദ്ദേശം യാഥാർ ഥ്യബോധത്തുടുകൂടിയതല്ല. കാർഷിക മേഖലയിലെ പൊതു നിക്ഷേപം വർധിപ്പിച്ചും വിപണി യിൽ കർഷകർക്ക് ന്യായവില ഉറപ്പാക്കിയും കടക്കെണിയിൽ നിന്ന് സംരക്ഷിച്ചുമാണ് കാർഷിക പ്രതിസന്ധി പരിഹരിക്കേണ്ടത്. ജിഎം വിളകൾക്കുവേണ്ടിയുള്ള മുറവിളി സ്വദേശീയവും വിദേശീ യവുമായ സ്വകാര്യ കുത്തക വിത്തുകന്പനികളുടെ താത്പര്യം സംരക്ഷിക്കാൻ വേണ്ടിയാണ്. വ്യക്തമായ സാമൂഹിക ആഘാത പഠനങ്ങളും ജൈവസുരക്ഷാ ഗവേഷണങ്ങളുമില്ലാതെ ഇത്തരം വിളകൾ വ്യാപിപ്പിച്ചാൽ കർഷക ർ ഈ വിത്തു കന്പനികളുടെ അടിമകളായിമാറും. 1

ഡോ. ജോസ് ജോസഫ്