മന്നയ്ക്കു സമാനം മല്ലി
മന്നയ്ക്കു സമാനം മല്ലി
Saturday, September 29, 2018 4:55 PM IST
മരുഭൂമിയിലൂടെ സഞ്ചരിച്ച ഇസ്രായേല്‍ ജനതയ്ക്ക് കാനനില്‍ എത്തുന്നതുവരെ ഭക്ഷിക്കാന്‍ ദൈവം സ്വര്‍ഗത്തില്‍ നിന്ന് അമൃതിന് സമാനമായ മന്ന വര്‍ഷിച്ചു എന്ന് വിശുദ്ധ ബൈബിളില്‍ സൂചിപ്പിക്കുന്നു. കഴിക്കാന്‍ ആവശ്യത്തിന് ഭക്ഷണം തികയാതെ വന്നപ്പോള്‍ ആളുകള്‍ മോശയെയും ആരോണിനെയും പഴി പറഞ്ഞുകൊണ്ടാണ് മരുഭൂമിയിലൂടെയുള്ള തങ്ങളുടെ ദുര്‍ഘടമായ യാത്ര തുടര്‍ന്നത്. തങ്ങള്‍ എല്ലാവരും ആഹാരം കിട്ടാതെ ആ മരുഭൂമിയില്‍ കിടന്ന് പട്ടിണി കൊണ്ട് മരിച്ചു പോകുമോ എന്നു പോലും അവര്‍ ആശങ്കാകുലരായി. സഞ്ചാരികളുടെ ദൈന്യതയും പരിഭവും അറിഞ്ഞ ദൈവം അവര്‍ക്ക് സ്വര്‍ഗത്തില്‍ നിന്ന് മന്ന നല്‍കുകയായിരുന്നു.

ഇങ്ങനെ അന്ന് ദൈവം നല്‍ കിയ മന്ന മല്ലിയരിപോലെ വെളുത്തതായിരുന്നെന്നാണ് പറയുന്നത്. മന്നയെയും മല്ലിയെയും ബന്ധിപ്പിക്കുന്ന ഈ കഥ എന്തു മാകട്ടെ. വിശുദ്ധ ബൈബിളിന്റെ കാലം മുതല്‍ക്ക് മല്ലി മനുഷ്യചരിത്രത്തിന്റെ അവിഭാജ്യഘടകം ആയിരുന്നു എന്ന് ചുരുക്കം.

പേര്‍ഷ്യയിലെ മല്ലി വളര്‍ത്ത ലിന് 3000 വര്‍ഷത്തിലധികം പഴക്കമുണ്ട്. ബാബിലോണിലെ തൂങ്ങുന്ന പൂന്തോട്ടം സുഗന്ധ മയമാക്കാന്‍ മല്ലിയാണ് ഉപയോഗിച്ചിരുന്നത്. വിവിധ വന്‍കരകളില്‍ നിരവധി നൂറ്റാണ്ടുകളുടെ ഉപയോഗവും ചരിത്രവുമാണ് മല്ലിക്കുള്ളത്. പുരാതന ഗ്രീക്ക് വൈദ്യശാസ്ത്രജ്ഞനായിരുന്ന ഹിപ്പോക്രാറ്റസ് മല്ലിയുടെ ഉപയോഗം ഒരു മരുന്ന് എന്ന നിലയ്ക്കാണ് ശിപാര്‍ശ ചെയ്തത്. റോമന്‍ ചരിത്രകാരനും തത്വചിന്തകനുമായ പ്ലിനി ഏറ്റവും മികച്ച മല്ലി കാണുന്നതും വളരുന്നതും ഈജിപ്റ്റിലാണെന്ന് രേഖപ്പെടുത്തിയിരുന്നു. ഈജിപ്ഷ്യന്‍ ജനത വളരെ വിലമതിച്ച ഒരു സുഗന്ധവ്യഞ്ജനമാണ് മല്ലി. ബ്രിട്ടീഷുകാരാകട്ടെ മല്ലി വിനീഗറുമായി ചേര്‍ത്ത് മാംസവിഭവങ്ങള്‍ സംരക്ഷിക്കാനാണ് ഉപയോഗിച്ചത്. ഇസ്രായേല്‍ ജനത പാചകാവശ്യങ്ങളിലാണ് മല്ലി ഉള്‍പ്പെടുത്തിയത്. ചീനരാകട്ടെ മല്ലി കഴിക്കുന്നവര്‍ക്ക് അമരത്വം ഭവിക്കുമെന്നു വിശ്വസിച്ചിരുന്നു.
ഇങ്ങനെ വന്‍കരകളില്‍ വ്യാ പിച്ചു കൊണ്ടിരിക്കേ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മല്ലിയുടെ സവിശേഷ ഗന്ധമാണ്. സുഗന്ധമെന്നോ ദുര്‍ഗന്ധമെന്നോ വേര്‍തിരിക്കാന്‍ കഴിയാത്ത അവസ്ഥ. അക്കാലത്ത് ഇത് ദുര്‍ഗന്ധം വമിക്കുന്ന ചെടി എന്നയര്‍ഥത്തില്‍ ടശേിസശിഴ വലൃയ എന്നാണ് പരക്കെ അറിയപ്പെട്ടത്. എന്നാല്‍ ഇതുകൊണ്ട് മറ്റൊരു ഗുണമുണ്ടായി. ഇത്തരത്തില്‍ സവിശേഷഗന്ധം പുറപ്പെടുവിക്കുന്ന ചെടികള്‍ക്ക് സ്വതഃസിദ്ധമായ ഔഷധസിദ്ധികളുണ്ടാകുമെന്നാണ് പൊതുവെ വിശ്വാസം. ഈ വിശ്വാസത്തിന്റെ ഭാഗമായാണ് മല്ലിച്ചെടിയുടെ ഔഷധമേന്മകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. അങ്ങനെ ബ്രിട്ടീഷ് ഫാര്‍മകോപ്പിയ ഓഫ് മെഡിസിന്‍സ് അന്നുതന്നെ മല്ലിയുടെ ദഹനശേഷി വര്‍ധിപ്പിക്കുവാനുള്ള കഴിവ്, വാതം, സന്ധിവാതം പോലുള്ള രോഗാവസ്ഥകള്‍ക്ക് നല്‍കുന്ന ശമനം തുടങ്ങിയ സിദ്ധികള്‍ കണ്ടെത്തി രേഖപ്പെടുത്തിയിരുന്നു.

കൃഷിയറിവുകള്‍

ആഗോളതലത്തില്‍ മല്ലിയുത്പാദനം പ്രതിവര്‍ഷം ആറു ലക്ഷം ടണ്ണാണ്. പല രാജ്യങ്ങളിലും വീട്ടുവളപ്പുകളില്‍ ചെയ്യു ന്ന മല്ലിക്കൃഷിയുടെ കയ്യും കണ ക്കും ഇതില്‍ വരുന്നില്ല. ഇന്ത്യ, മൊറോക്കോ, കാനഡ, റൊമേനിയ, റഷ്യ, ഉക്രെയിന്‍ എന്നിവരാണ് പ്രധാന മല്ലി ഉത്പാദക രാജ്യങ്ങള്‍. കൂടാതെ ഇറാന്‍, ടര്‍ക്കി, ഇസ്രായേല്‍, ഈജിപ്റ്റ്, ചൈന, അമേരിക്ക, അര്‍ജന്റീന, മെക്‌സിക്കോ എന്നിവിടങ്ങളിലുമുണ്ട് മല്ലിക്കൃഷി. ഇന്ത്യ, ടര്‍ക്കി, ഈജിപ്റ്റ്, റൊമേനിയ, മൊറോക്കോ, ഇറാന്‍, ചൈന എന്നീ രാജ്യങ്ങളാണ് ഏറ്റവുമധികം മല്ലി കയറ്റുമതി ചെയ്യുന്നത്. തെക്കു-കിഴക്കന്‍ ഏഷ്യ, അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മനി തുടങ്ങിയവര്‍ ഇറക്കുമതിയില്‍ മുന്‍പന്തിയിലും.

ഇന്ത്യയാണ് മല്ലിയുത്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യം. അഞ്ചു ലക്ഷം ടണ്‍ വരെ മല്ലി ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ആസാം, ഗുജറാത്ത് എന്നീ സം സ്ഥാനങ്ങളിലാണ് ഇന്ത്യയിലെ മല്ലിക്കൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രതിവര്‍ഷം കുറഞ്ഞത് 40,000 ടണ്‍ മല്ലി, മല്ലിവിത്തായും പൊടിയായും ഇന്ത്യ കയറ്റി അയയ്ക്കുന്നു. കേരളത്തില്‍ ഇതര സംസ്ഥാനങ്ങളിലെ പോലെ വാണിജ്യ മല്ലിക്കൃഷി ഇല്ല. എന്നാല്‍ വീട്ടാവശ്യത്തിന് വളര്‍ത്തിയെടുത്ത് ഉപയോഗിക്കുന്ന പതിവ് പണ്ടുപണ്ടേ കേരളത്തിലുണ്ട്. 15-20 സെന്റീമീറ്റര്‍ ഉയരമുള്ള പരന്ന പാത്രത്തില്‍ പോട്ടിംഗ് മിശ്രിതം നിറച്ച് വിത്തു പാകാം.


വാണിജ്യരീതിയില്‍ കൃഷി ചെയ്യാന്‍ യോജിച്ച ചില മല്ലിയിനങ്ങളാണ് ഇീ1, ഇീ2, ഇീ3, ഇെ2 എന്നിവ. ഇവയെല്ലാം ഏതാണ്ട് 90 മുതല്‍ 100/110 ദിവസം വരെ മൂപ്പുള്ളവയാണ്. മികച്ച വിളവും രോഗപ്രതിരോധശേഷിയും വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്. ഇെ2 എന്ന ഇനമാകട്ടെ പടര്‍ന്ന് കുറ്റിച്ചെടിയായി വളരുന്നതാണ്. ഇട287 എന്ന ഇനം, മല്ലിച്ചെടിയെ ബാധിക്കുന്ന വാട്ടരോഗം ചെറുക്കാന്‍ കഴിവുള്ളതാണ്. തീരെ ചെറിയ മല്ലിയരി ഉത്പാദിപ്പിക്കുന്ന ഇനമാണ് കരണ്‍. വരണ്ട, തണുത്ത കാലാവസ്ഥയാണ് മല്ലികൃഷിക്ക് അനുയോജ്യം. മഞ്ഞ് ഇഷ്ടമല്ല. ജൂണ്‍-ജൂലൈ, ഒക്‌ടോബര്‍-നവംബര്‍ ആണ് പ്രധാനകൃഷികാലങ്ങള്‍. വളക്കൂറുള്ള കളിമണ്ണാണ് വളര്‍ച്ചക്ക് ഉത്തമം. വെള്ളക്കെട്ട് പാടില്ല. മല്ലിവിത്ത് അതേപടി പാകിയാല്‍ മുളയ്ക്കില്ല. അതിനാല്‍ വിത്ത് പിളര്‍ന്നു വേണം പാകാന്‍. ഒരു ഹെക്ടറില്‍ 10-12 കിലോ ഗ്രാം വിത്തു വിതയ്ക്കാം.
മല്ലിക്കൃഷിലെ വാട്ടരോഗം ഒഴിവാക്കാന്‍ വിത്ത് നടുന്നതിനു മുന്‍പ് അസോസ്‌പൈറില്ലം/ ട്രൈക്കോഡെര്‍മ വിറിഡേ എന്നിവ വിത്തില്‍ പുരട്ടി പരിചരിക്കുന്ന പതിവുണ്ട്. ഒരു ഹെ ക്ടറിന് മൂന്നു പായ്ക്കറ്റ് അസോസ്‌പൈറില്ലം വേണം. മുന്നോ നാലോ തവണ ഉഴുത് നിരത്തി കൃഷിയിടം നേര്‍മ്മപ്പരുവമാക്കുകയാണ് മല്ലിക്കൃഷിയില്‍ പ്രധാനം. അവസാന ഉഴവോടെ ഹെക്ടറിന് 10 ടണ്‍ എന്നയളവില്‍ ജൈവവളം ചേര്‍ക്കണം. ചാലുകളും തടങ്ങളും കോരുക. പിളര്‍ന്ന മല്ലിവിത്തുകള്‍ 20ഃ15 സെന്റീമീറ്റര്‍ അകലത്തില്‍ പാകുക. 1-2 ആഴ്ച മതി വിത്തു മുളയ്ക്കാന്‍. നനച്ചു വളര്‍ത്തുന്ന കൃഷിയില്‍ നട്ട് ഒരു മാസം കഴിയുമ്പോള്‍ ഹെക്റ്ററിന് 10 കിലോഗ്രാം നൈട്രജന്‍ വളം ചേര്‍ക്കണം. കൂടാതെ 40 കിലോ ഗ്രാം ഫോസ്ഫറസ്, 20 കിലോ ഗ്രാം പൊട്ടാഷ് വളം എന്നിവ വേറെയും.

മഴക്കാലത്ത് നന നിര്‍ബന്ധമില്ലെങ്കിലും നനച്ചു വളര്‍ത്തുമ്പോള്‍ വിത്തു പാകിയ ഉടന്‍ ആദ്യനന വേണം. പിന്നെ 2-3 ദിവസം കഴിഞ്ഞ്. തുടര്‍ന്ന് ഒരാഴ്ചയിടവിട്ട് തുടര്‍ നനകളും. നട്ട് ഒരു മാസം കഴിയുമ്പോള്‍ ഞെരു ക്കം കുറയ്ക്കാന്‍ ഞെരുങ്ങി വളരുന്ന തൈകള്‍ പറിച്ചു നീക്കണം. കായ്കള്‍ മൂത്ത് ഉണങ്ങാന്‍ തുടങ്ങുമ്പോള്‍ മല്ലി വിളവെടുക്കാം. ചെടി പാടെ ഉണങ്ങിയ ശേഷം വിത്ത് തല്ലിക്കൊഴിക്കാം. വൃത്തിയാക്കി മാറ്റുക. മല്ലിയിലയുടെ ആവശ്യത്തിന് 30-35 ദിവസം പ്രായമായ ചെടികള്‍ എടുക്കണം.

വിപണി മേന്മ

ഇന്ത്യയില്‍ രാജസ്ഥാനിലെ രാംഗഞ്ച് കോട്ട, ബാരന്‍, മധ്യപ്രദേശിലെ നീമുച്ച്, കുംഭ് രാജ്, ഗുജറാത്തിലെ രാജ്‌കോട്ട്, തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി, വുരുതുനഗര്‍, ആന്ധ്രയിലെ ഗുണ്ടൂര്‍, വരവന്‍കൊണ്ട നന്ദ്യാര്‍ എന്നിവിടങ്ങളിലാണ് മല്ലിയുടെ പ്രമുഖ തല്‍സമയ വിപണികള്‍.



സുരേഷ് മുതുകുളം
മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ , ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ