ആമസോണ്‍ കാട്ടില്‍ നിന്നു ഹൃദയപൂര്‍വം
ഹൃദയത്തിന്റെ ബ്ലോക്കുകളകറ്റുന്ന ഇന്‍കാ പീനട്ട് എന്ന സച്ചാ ഇഞ്ചി ഉള്‍പ്പെടെ നിരവധി അപൂര്‍വ ഫലസസ്യങ്ങളുടെ ശേഖരമൊരുക്കുകയാണ് സിവില്‍ എന്‍ജിനിയറായ അജി തന്റെ കൃഷിയിടത്തില്‍.

കണ്ടാല്‍ പച്ചനക്ഷത്രമാണെന്നേ തോന്നൂ. മൂത്താല്‍ കറുത്ത കളറാകും. പിന്നെ തൊലികളഞ്ഞ് അല്‍പം ഉപ്പുമിട്ട് വറുത്തു കഴിക്കാം. പെറുവിലെ ആമസോണ്‍ കാടുകളില്‍ നിന്നുവരുന്ന സച്ചാ ഇഞ്ചി എന്ന ഇന്‍കാ പീനട്ട് നിസാരക്കാരനല്ല. ഹൃദയത്തിലെ ചെറുബ്ലോക്കുകളകറ്റാനും ഹൃദയത്തെ സംരക്ഷിക്കാനുമുള്ള ഇതിന്റെ കഴിവ് ലോകാരോഗ്യ സംഘടനതന്നെ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇത് പെറുവില്‍ നിന്ന് തൊടുപുഴ കാളിയാറിലെ തന്റെ നഴ്‌സറിയിലെത്തിച്ച് കായ്പ്പിച്ചിരിക്കുകയാണ് യുവ എന്‍ജിനിയറായ അജിമോന്‍ ബാബു.

പഴവര്‍ഗ ശേഖരത്തില്‍ താത്പര്യമുള്ള അജി ഒരു സുഹൃത്തുവഴി പെറുവില്‍ നിന്നാണ് ഇതിന്റെ വിത്ത് സംഘടിപ്പിച്ചത്. വള്ളിച്ചെടിയായ ഇത് കായ്ക്കാന്‍ തുടങ്ങിയാന്‍ പിന്നെ സ്ഥിരമായി വിളവു തരും. ഒരുകായയില്‍ നാലഞ്ച് നട്ട് കാണും. വ്യാവസായികമായി കൃഷിചെയ്യാനും സാധിക്കുന്ന ഒന്നാണിത്. കേരളത്തിലെ ഷോപ്പിംഗ് മാളുകളില്‍ വന്‍ വിലയ്ക്കാണ് ഇതിപ്പോള്‍ വില്‍ക്കുന്നത്. അടിവളമായി ജൈവവളം നല്‍കിയാല്‍മതി. കുരു ഇട്ട് കിളിര്‍പ്പിക്കാം.

വച്ച് ആറുമാസത്തിനുള്ളില്‍ കായ്ക്കും. കായ്ച്ച് മൂന്നാംമാസം വിളവെടുക്കാം. പൂത്തുകഴിയുമ്പോള്‍ ഒരു ജൈവവളപ്രയോഗം കൂടി മതിയാകും.

അമിതവണ്ണം തടയുന്നു

ഇന്‍കാ പീ നട്ടിലെ ഒമേഗ-3,6 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം അമിതവണ്ണം തടയുന്നു. എല്ലുകള്‍ക്കും പ്രയോ ജനം ചെയ്യുന്നു. ഹാര്‍ട്ട് അറ്റാക്ക് തടയാന്‍ ഫലപ്രദം. അമിനോ ആസിഡുകളാലും പ്രോട്ടീനുകളാലും സമ്പുഷ്ടം. തിളക്കമുള്ള ചര്‍മവും തലമുടിയും ലഭിക്കാന്‍ പീനട്ട് സഹായിക്കും. ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കും.

അപൂര്‍മായ പഴവര്‍ഗ ശേഖരം

കാളിയാറിലെ അജിയുടെ നഴ്‌സറി അപൂര്‍വ പഴവര്‍ഗങ്ങളുടെ ഒരു സംഗമസ്ഥാനം കൂടിയാണ്. ഐസ്‌ക്രീമിന്റെ രുചിയുള്ള ഐസ്‌ക്രീം ബീന്‍, 50 ദിവസം വരെ കേടാകാതിരിക്കുന്ന മുട്ടയുടെ ആകൃതിയുള്ള അച്ചാച്ചെറു പഴം, മെഴുകുതിരിയുടെ ആകൃതിയുള്ള കാന്‍ഡില്‍ ഫ്രൂട്ട്, രണ്ടുവര്‍ഷം കൊണ്ടു കായ്ക്കുന്ന തായ്‌ലാന്‍ഡ് സ്വീറ്റ് ഇനം ചക്ക, പുളിയുടെ ആകൃതിയുള്ള നംനം പഴം, ചാമ്പക്കപോലിരിക്കുന്ന ലില്ലി പില്ലി പഴം, മുറിച്ചാല്‍ രക്തം പോലെ ചാറുവരുന്ന കാന്‍സര്‍ ചികിത്സയില്‍ ഉപയോഗിക്കുന്ന ചിങ്കുമാറി കറ്റാര്‍വാഴ, ബ്‌ള്യുബെറി, മംഗോസ്റ്റിന്‍ വര്‍ഗത്തില്‍പ്പെട്ട മര്‍ഡോണ, സപ്പോട്ടയിലെ ഏറ്റവും രുചികൂടിയതും വലിയ ഇനവുമായ മാമേ സപ്പോട്ട, മുന്തിരിപോലെ തടിയില്‍ കായ്ക്കുന്ന മഞ്ഞ നിറമുള്ള ജബോട്ടിക്കാബ, ചെടിച്ചട്ടിയില്‍ കായ്ക്കുന്ന വെളുത്ത ഞാവല്‍, നീണ്ട കായകളുള്ള പാക്കിസ്ഥാന്‍ മള്‍ബറി, മഞ്ഞ ഇരുമ്പന്‍പുളി തുടങ്ങി 250 ഇനം പഴവര്‍ഗങ്ങള്‍ ഇവിടെയുണ്ട്. ഇന്‍ഡോര്‍ പ്ലാന്റ്‌സിന്റെ വലിയൊരു ശേഖരവും. കളരി അധ്യാപകന്‍ കൂടിയായ അജി സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നു. ഇതോടൊപ്പം ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് എന്നിവയിലും കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ടിദ്ദേഹം. തരിശുകിടക്കുന്ന ഭൂമി ഏറ്റെടുത്ത് ഫലവര്‍ഗത്തോട്ടമാക്കി കായ്പ്പിച്ച് ഉടമകള്‍ക്ക് തിരിച്ചു നല്‍കുന്നുമുണ്ട് എന്‍ജിനിയറിംഗ് തിരക്കിനിടയിലും ഇദ്ദേഹം.
സൂപ്പര്‍ ഫുഡ് ഇന്‍കാ പീനട്ട്

'ഇന്‍കാ പീനട്ട്'- ഹൃദയത്തെ സംരക്ഷിക്കാന്‍ ആമസോണ്‍ മഴക്കാട്ടിലെ അദ്ഭുത കായ്കള്‍.
പെറുവിലെ ആമസോണ്‍ മഴക്കാടുകളില്‍ കണ്ടുവരുന്ന അനേകവര്‍ഷം നിലനില്‍ക്കുന്ന സസ്യം. ഋൗുവീൃയശമരലമല കുടുംബത്തില്‍പ്പെടുന്ന ഇവ ഒരു വള്ളിച്ചെടിയായി വളരുന്നു . പെറുവിലെ ആദിവാസി സമൂഹം വര്‍ഷങ്ങളായി നദിക്കരയില്‍ ഇവ കൃഷി ചെയ്യുന്നുണ്ട്.3000 വര്‍ഷങ്ങള്‍ക്കു മുമ്പേ ആമസോണിയന്‍ മഴക്കാട് മേഖലയില്‍ അധിവസിച്ചിരുന്നവര്‍ ഇവ ഭക്ഷണമാക്കിയിരുന്നു. സ്റ്റാര്‍ ആകൃതിയില്‍ ഉള്ള പഴ ങ്ങള്‍ക്ക് നമ്മുടെ തക്കോലത്തിന്റെ കായകളോട് രൂപസാദൃശ്യമുണ്ട്. ഹൃദയത്തിന്റെ ബ്ലോക്ക് തടയാന്‍ കഴിവുള്ള ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടം. ലോകാരോഗ്യ സംഘടന 'സൂപ്പര്‍ ഫുഡ്' പദവി നല്‍കിയ അപൂര്‍വ നട്ടു കൂടിയാണിത്.

പഴത്തിനുള്ളിലെ പരിപ്പാണ് ഭക്ഷ്യയോഗ്യം. ഇവ വറുത്തു കഴിക്കാറാണ് പതിവ്. ഒമേഗ ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്.

ലോകത്ത് മനുഷ്യശരീരത്തിന് അത്യാവശ്യമുള്ള കൊഴു പ്പുകള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ഇന്‍കാ പീ നട്ടി ലാണ്. വാള്‍നട്ടില്‍ ഉള്ളതിനേക്കാള്‍ മൂന്നിരട്ടി ഒമേഗ- 3 ഫാറ്റി ആസിഡുകളും രണ്ടിരട്ടി ഫൈബറുകളും ഇവയില്‍ അട ങ്ങിയിരിക്കുന്നു. പറഞ്ഞുവരുമ്പോള്‍ എല്ലാം കൊണ്ടും ഒരു സൂപ്പര്‍ ഫുഡ്. രക്തചംക്രമണം കൂട്ടുന്നു. കൊളസ്‌ട്രോള്‍, ഷുഗര്‍ എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ദഹനം എളുപ്പ ത്തിലാക്കുന്നു. നാഡികള്‍ക്ക് ഉത്തേജനം നല്‍കുന്നു. ശരീര ഭാരം കുറയ്ക്കുന്നു. എന്നിങ്ങനെ ആരോഗ്യത്തിന് ഉപകാരപ്രദ മായ അനേകം കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നു.ഫോണ്‍: അജി- 9400108245.

ടോം ജോര്‍ജ്
ഫോണ്‍- 93495 99023.