അഴകാണ് ചെമ്പരത്തി; ഔഷധവും ഭക്ഷണവും
അഴകാണ് ചെമ്പരത്തി; ഔഷധവും ഭക്ഷണവും
Tuesday, April 9, 2019 3:32 PM IST
നമ്മുടെ ഗൃഹാതുര ഓര്‍മകളില്‍ മുന്‍നിരയിലാണ് ചെമ്പരത്തി യുടെ സ്ഥാനം. നാട്ടിന്‍പുറങ്ങളില്‍ പറമ്പുകളുടെ അതിര്‍ത്തി സംരക്ഷിച്ചിരുന്ന ഒരു കുറ്റിച്ചെടി. ഈ ചെടി പുന്തോട്ടത്തിലേക്കും ചട്ടികളിലേക്കും ചേക്കേറിയിട്ട് അധികം നാളായിട്ടില്ല. ഇന്നും ഹൈറേഞ്ച് മേഖലയിലെ അതിരുകള്‍ സംരക്ഷിക്കുന്ന ചെടികളില്‍ പ്രധാനിയാണ് നാടന്‍ ചെമ്പരത്തി. ഔഷധ ഗുണങ്ങളുള്ള നാടന്‍ ചെമ്പരത്തികള്‍ക്ക് ഇന്നു വലിയ പ്രാധാന്യമില്ല. പൂക്കളുടെ വലിപ്പത്തിലും നിറത്തിലും ആരെയും മോഹിപ്പിക്കുന്ന പുതിയ സങ്കരയിനങ്ങളാണ് പൂന്തോട്ടങ്ങളില്‍ കൂടുതല്‍. പല വര്‍ണത്തിലും വലിപ്പത്തിലുമുള്ള ഹവായ് ഓസ്‌ട്രേലിയന്‍ സങ്കരയിനങ്ങളെ പൂന്തോട്ടങ്ങളില്‍ കാണാം. നൂറ്റിയമ്പതോളം ചെമ്പരത്തിയിനങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എല്ലാക്കാലത്തും പുഷ്പിക്കുന്ന ഈ കുറ്റിച്ചെടിക്ക് വലിയ ഡിമാന്‍ഡ് ഉണ്ടാകാത്തതുകൊണ്ട് പല നഴ്‌സറികളിലും പത്തില്‍ താഴെ ഇനങ്ങളാണുള്ളത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് ചെമ്പരത്തികള്‍ ശേഖരിച്ച് പരിപാലിക്കുന്ന പുഷ്പ സ്‌നേഹിയാണ് കുമളിയിലെ ഷാജി മണ്ണാറത്തറയില്‍.

ചെമ്പരത്തിയുടെ വേരും ഇലകളും പൂവും മനുഷ്യന്റെ ആരോഗ്യ,സൗന്ദര്യവര്‍ധനവിന് സഹായിക്കുന്നവയാണ്. പരോപകാരിയായ ചെമ്പരത്തിയുടെ ഗുണങ്ങള്‍ പുതുതലമുറയ്ക്ക് അറിവില്ല. ചട്ടിയിലും നിലത്തും നട്ടുവളര്‍ ത്തു ന്ന ഒരു പുഷ്പച്ചെടിയാണ് പലര്‍ക്കും ചെമ്പരത്തി. എല്ലാത്തരം ചെമ്പരത്തിയുടെ ഇലകളും ഉപയോഗപ്രദമാണ്. നാടന്‍ ഇനത്തിന്റെ പൂക്കളും മൊട്ടും ഭ ക്ഷ്യയോഗ്യവുമാണ്. നമ്മുടെ കാ ലാവസ്ഥയില്‍ എവിടെയും നട്ടു വളര്‍ത്താം. കടുത്ത വേനലില്‍ ന ന നല്‍കണം. സങ്കരയിനങ്ങള്‍ക്ക് അല്പം പരിചരണം അത്യാവശ്യമാണ്. സാധാരണ നാടന്‍ ചെമ്പത്തിയുടെ മൂത്തകമ്പ് മുറിച്ചുനട്ടാ ണ് തൈകളുണ്ടാക്കുന്നത്. എന്നാ ല്‍ ചില സങ്കരയിനങ്ങള്‍ ഈ തരത്തില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയില്ല. ഗ്രാഫ്റ്റിംഗ് രീതിയിലൂടെ യും എയര്‍ലെയറിംഗ് വഴിയുമാ ണ് തൈകള്‍ ഉത്പാദിപ്പിച്ചെടുക്കുന്നത്. നാടന്‍ തൈകളിലാണ് സങ്കരയിനങ്ങള്‍ ഗ്രാഫ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് എല്ലാപ്രദേശത്തും ഇവ നല്ലരീതിയില്‍ വളരുകയും ചെയ്യും.

ഏത് ഇ നത്തില്‍പ്പെ ട്ട മ ണ്ണി ലും നന്നായി വളരുന്ന ചെമ്പരത്തി ക്ക്,രോഗ-കീടബാധകള്‍ വളരെ കുറവാണ്. ഇടയ്ക്ക് ഇലചുരുട്ടിയുടെ യും കുമിളിന്റെയും ആക്രമണം ഉണ്ടാകുമെങ്കിലും അതിനെയെല്ലാം അതിജീവിക്കാനുള്ള പ്രത്യേക കരുത്ത് ചെമ്പരത്തിക്കുണ്ട്. പണ്ടുകാലം മുതല്‍ മുടിയുടെ അഴക് വര്‍ധിപ്പിക്കുന്നതിനും താരനെ അകറ്റാനും മുടിവളര്‍ച്ചയ്ക്കുമാണ് ചെമ്പരത്തി ഇലകള്‍ ഉപയോഗിച്ചിരുന്നത്. താളിയാക്കി ഉപയോഗിക്കുന്നതിലൂടെ നരയെ നിയന്ത്രിക്കാനും ക ഴിഞ്ഞിരുന്നു. ചെമ്പരത്തി ഇലയും പൂവുമിട്ട് കാച്ചിയ എണ്ണ സ്ഥിരമായി തലയില്‍ തേച്ചാല്‍ അകാല നരയും മുടികൊഴിച്ചിലും തടയാന്‍ കഴിയും. നാടന്‍ ചെമ്പരത്തിയുടെ വിടര്‍ന്ന പൂക്കളും മൊട്ടുകളും ഭക്ഷ്യയോഗ്യമാണ്. ഇവ സാലഡില്‍ ചേര്‍ത്ത് കഴിക്കുന്നവരുമുണ്ട്. ചെമ്പരത്തിപ്പൂവ് ഉപയോഗിച്ചുള്ള സോസ്‌സ്‌ക്വാഷ്, ആഹാരവസ്തുക്കള്‍, പലഹാരങ്ങള്‍ എന്നിവ ഉ ണ്ടാക്കുന്നവരുമുണ്ട്. ചെമ്പരത്തി ജ്യൂസിന് സ്റ്റാര്‍ പദവിയുണ്ടായത് സ്റ്റാര്‍ ഹോട്ടലുകളിലെ പ്രകൃതിദത്ത ജ്യൂ സും പാനിയവുമായി മാറിയതോടെയാണ്. ശരീരത്തിന് ഉണര്‍വും ഉന്മേഷവും നല്‍കുന്ന ഈ പാനീയങ്ങള്‍ സൗന്ദര്യവര്‍ധനവിന് സഹായകമാകുന്നുണ്ട്.

ചെമ്പരത്തിയുടെ ഇല, പൂവ്, വേര് ഇവ ചേര്‍ത്തുണ്ടാക്കുന്ന കഷായങ്ങളും മറ്റും വിവിധ രോഗങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്. സ്ത്രീകള്‍ ക്കുണ്ടാകുന്ന അമിത രക്തസ്രാവം, ജലദോഷം, ശരീരവേദന, ശ്വാസകോശവീക്കം, ചുമ, ജനനേന്ദ്രിയ രോഗങ്ങള്‍ എന്നിവയെ നിയന്ത്രിക്കാനുള്ള കഴിവ് നാടന്‍ ചെമ്പരത്തിക്കുണ്ട്. ആയുര്‍വേദത്തില്‍ ചെമ്പരത്തിയെ അറിയുമ്പോഴാണ് അവയുടെ ഗുണങ്ങള്‍ തിരിച്ചറിയുന്നത്.

ആധുനിക ജീവിതശൈലികളെ തുടര്‍ന്ന് ഔഷധ ഗുണമുള്ള നിരവധി സസ്യങ്ങളെ നമ്മുടെ വീടുകളില്‍ നിന്നകറ്റി. സസ്യങ്ങളില്‍ നിന്ന് അകന്നപ്പോഴാണ് രോഗങ്ങള്‍ വര്‍ധിച്ചു തുടങ്ങിയത്. ഇപ്പോള്‍ വീണ്ടും നാം സസ്യങ്ങളുടെ കൂട്ടുകാരാവുകയാണ്. നമ്മുടെ കുടുംബത്തിന് എല്ലാം കൊണ്ടും ചെമ്പരത്തി ഒരു കല്പ സസ്യമാണ്. ഷാജി മണ്ണാറത്തറ - 9447421968

നെല്ലി ചെങ്ങമനാട്