ആടിന്‍റെ ആരോഗ്യം: തീയറ്റയിലാണ് കാര്യം
ആടിന്‍റെ ആരോഗ്യം: തീയറ്റയിലാണ് കാര്യം
Tuesday, September 29, 2020 3:59 PM IST
ശരീരതൂക്കത്തിന് ആനുപാതികമായി നോക്കുമ്പോള്‍ പശുക്കളേക്കാള്‍ അധികംതീറ്റ കഴിക്കുന്നവരാണ് ആടുകള്‍. ശരീരതൂക്കത്തിന്റെ അഞ്ചു മുതല്‍ ഏഴു വരെ ശതമാനം അളവില്‍ ശുഷ്‌കാഹാരം (ഡ്രൈമാറ്റര്‍) നിത്യവും ആടുകള്‍ക്ക് ആവശ്യമുണ്ട്. ആവശ്യമായ ശുഷ്‌കാഹാരത്തിന്റെ മുക്കാല്‍ പങ്കും തീറ്റപ്പുല്ലുകള്‍, വൃക്ഷയിലകള്‍, പയര്‍വര്‍ഗ വിളകള്‍, വൈക്കോല്‍ തുടങ്ങിയ പരുഷാഹാരങ്ങളില്‍ നിന്നായിരിക്കണം. മേയാന്‍ വിടാതെ വളര്‍ത്തുന്ന മുതിര്‍ന്ന ആടുകള്‍ക്ക് നാലഞ്ചു കിലോഗ്രാമെങ്കിലും തീറ്റപ്പുല്ലോ അല്ലെങ്കില്‍ വൃക്ഷയിലകളോ ദിവസേന വേണ്ടിവരും.

ആടു ഫാം ആരംഭിക്കുന്നതിനു മുമ്പ്

ആടു ഫാം ആരംഭിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനും മുമ്പായി തീറ്റപ്പുല്‍കൃഷി ആരംഭിക്കണം. വൃക്ഷവിളകളും ഉള്‍പ്പെടുത്തി സമൃദ്ധമായ തീറ്റ ഉറപ്പുവരുത്തണം. ഫാം ആരംഭിക്കുന്നതിനു രണ്ടരമാസം മുമ്പ് തീറ്റപ്പുല്‍ കൃഷി ക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങണം. സി.ഒ- 3, സി.ഒ- 5, സൂപ്പര്‍ നേപ്പിയര്‍ തുടങ്ങിയ സങ്കരയിനം നേപ്പിയര്‍ പുല്ലുകള്‍, പാരപ്പുല്ല്, ഗിനി, കോംഗോസിഗ്‌നല്‍ തുടങ്ങി യവയെല്ലാം ആടുകള്‍ക്ക് ഉത്തമമായ തീറ്റപ്പുല്ലിനങ്ങളാണ്. 50 മുതല്‍ 80 വരെ ആടുകളെ വളര്‍ത്താന്‍ അരയേക്കറിലെ തീറ്റപ്പുല്‍കൃഷി ധാരാളം. ഒപ്പം വന്‍പയര്‍,തോട്ടപ്പയര്‍, സ്‌റ്റൈലോസാന്തസ്, സെന്റ്രോസീമ (പൂമ്പാറ്റപ്പയര്‍) തുട ങ്ങിയ പയര്‍വര്‍ഗ ചെടികളും സുബാ ബുള്‍ (പീലിവാക), മള്‍ബറി, മുരിക്ക്, മുരിങ്ങ, വേങ്ങ, അഗത്തി തുടങ്ങിയ വൃക്ഷവിളകളും കൂടെ നട്ടുപിടിപ്പി ച്ചാല്‍ മാംസ്യസമൃദ്ധമായ തീറ്റ മുടക്കമില്ലാതെ ആടിന് ഉറപ്പാക്കാം. ഇതുവഴി സാന്ദ്രീകൃതാഹാരത്തിന്റെ അളവു കുറയ്ക്കാനും ചെലവു ചുരുക്കാനും സാധിക്കും. അസോളയും ആടിന് അത്യുത്തമമായ മാംസ്യസ്രോത സാണ്. കുടിക്കാന്‍ ശുദ്ധജലം എപ്പോഴും ഫാമില്‍ ലഭ്യമാക്കണം. ദിവസം പരമാവധി 4-5 ലിറ്റര്‍ വരെ ജലം ആടുകള്‍ കുടിക്കുമെന്നാണു കണക്ക്.

പരുഷാഹാരങ്ങള്‍ക്കൊപ്പം തന്നെ കുറഞ്ഞ അളവില്‍ സാന്ദ്രീകൃതാഹാരവും ആടുകള്‍ക്കാവശ്യമാണ്. പ്രായ പൂര്‍ത്തിയായ മലബാറി ഇനത്തില്‍പ്പെട്ട പെണ്ണാടുകള്‍ ക്ക് ദിവസവും 250 മുതല്‍ 350 ഗ്രാം വരെ സാന്ദ്രീകൃത തീറ്റ നല്‍കിയാല്‍ മതിയാവും. പ്രജനനത്തിന് ഉപയോ ഗിക്കുന്ന മലബാറി മുട്ടനാടുകള്‍ക്ക് 500 ഗ്രാം അധിക സാന്ദ്രീകൃത ആഹാരം നല്‍കണം. അതുപോലെ പ്രജനനകാലയളവില്‍ പെണ്ണാടുകള്‍ക്ക് 250 ഗ്രാം അധിക സാന്ദ്രീകൃത ആഹാരം നല്‍കണം. ഗര്‍ഭിണിയായ ആടുകള്‍ക്ക് ഗര്‍ഭത്തിന്റെ അവസാന രണ്ടു മാസങ്ങളില്‍ ചോളപ്പൊടി, പുളിങ്കുരുപ്പൊടി, കപ്പപ്പൊടി തുടങ്ങിയ ഊര്‍ജസാന്ദ്രത കൂടിയ സാന്ദ്രീകൃതാഹാരം 250 ഗ്രാം എങ്കിലും അധികമായി നല്‍കണം. ഉത്പാദിപ്പിക്കുന്ന ഓരോ ലിറ്റര്‍ പാലിനും 250 ഗ്രാം അധിക സാന്ദ്രീകൃ താഹാരം നല്‍കാനും മറക്കരുത്. സിരോഹി, ജമുനാപാരി, ബീറ്റല്‍ തുടങ്ങിയ ശരീരതൂക്കവും വളര്‍ച്ചയും കൂടിയ ജനുസില്‍പ്പെട്ട ആടുകള്‍ക്ക് കൂടിയ അളവില്‍ അതായത് അര മുതല്‍ രണ്ടു വരെ കിലോഗ്രാം സാന്ദ്രീകൃതാഹാരം പ്രതിദിനം നല്‍കേണ്ടിവരും. ആടുകള്‍ക്ക് ആവശ്യമായ സാന്ദ്രീകൃതാഹാരങ്ങള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. ഊര്‍ജസാന്ദ്രതയുയര്‍ന്ന ധാന്യങ്ങള്‍, മാംസ്യത്തിന്റെ അളവുയര്‍ന്ന പിണ്ണാക്കുകള്‍, നാരു ധാരാളമടങ്ങിയ തവിടുകള്‍ എന്നിവ 30 ശതമാനം വീതവും ബാക്കി ധാതുലവണ ജീവക മിശ്രിതങ്ങളും പ്രോബയോട്ടി ക്കുകളും ചേര്‍ത്ത് ആടുകള്‍ക്കുള്ള തീറ്റ സ്വന്തമായി തയാറാക്കാം. മുതിര്‍ന്ന ആടുകള്‍ക്ക് ഊര്‍ജസാന്ദ്രത ഉയര്‍ന്ന ധാന്യസമൃ ദ്ധമായ തീറ്റയും ആട്ടിന്‍കുട്ടികള്‍ക്ക് മാംസ്യത്തിന്റെ അളവുയര്‍ന്ന കൂടുതല്‍ പിണ്ണാക്കു ചേര്‍ന്ന തീറ്റയുമാണ് നല്‍കേണ്ടത്. ആടുകളുടെ വളര്‍ച്ച ക്കാവശ്യമായ കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍, കോപ്പര്‍ തുടങ്ങിയ ധാതുക്കളും എ, ഇ, ഡി തുടങ്ങിയ ജീവകങ്ങളും അടങ്ങിയ ധാതു, ജീവകമിശ്രിതങ്ങള്‍ ഒരാടിന് 10 മുതല്‍ 15 വരെ ഗ്രാം അളവില്‍ ദിവസവും തീറ്റയില്‍ ഉള്‍പ്പെടുത്തണം. വളര്‍ച്ചാമുരടിപ്പും അപര്യാപ്തതാ രോഗങ്ങളും തടയാന്‍ ഇതു പ്രധാനമാണ്.

ഫാം തുടങ്ങാം, ഒരു പ്രജനനയൂണിറ്റായി

പെണ്ണാടുകളും മുട്ടനാടുകളും അടങ്ങിയ ഒരു പ്രജനനയൂണിറ്റായി (ബ്രീഡിംഗ് യൂണിറ്റ്) വേണം ഫാമി നെ ചിട്ടപ്പെടുത്തേണ്ടത്. അഞ്ചു മുതല്‍ പതിനഞ്ചു വരെ പെണ്ണാടുകള്‍ക്ക് ഒരു മുട്ടനാട് എന്നതാണ് ലിംഗാനുപാ തം. ഇതു പരമാവധി 25 -30 പെണ്ണാടുകള്‍ക്ക് ഒരു മുട്ടനാട് എന്ന ലിംഗാനുപാതം വരെയാവാം. അഞ്ചു വയസിനു മുകളിലുള്ള മുട്ടനാടുകളെയും എട്ടുവയസിനു മുകളി ലുള്ള പെണ്ണാടുകളെയും പ്രജനനാവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്നത് ഒഴിവാക്കണം. രക്തബന്ധമുള്ള ആടുകള്‍ തമ്മിലു ള്ള പ്രജനനം അഥവാ അന്തര്‍പ്രജന നം നടക്കാനുള്ള ചെറിയ സാധ്യത കള്‍ പോലും ഒഴിവാക്കണം. ഇതിനാ യി ഓരോ ഒന്നേകാല്‍ - ഒന്നരവര്‍ഷം കൂടുമ്പോഴും ഫാമിലെ മുട്ടനാടുകളെ മാറ്റി പുതിയ മുട്ടന്‍മാരെ പ്രജനനാ വശ്യത്തിനായി കൊണ്ടുവരാന്‍ മറക്കരുത്.

ആടുകളെ പ്രജനനത്തിനായി ഉപ യോഗിക്കുമ്പോള്‍ അവയുടെ ഭാരവും പ്രായവും പരിഗണിക്കേണ്ടതാണ്. മതിയായ ശരീരവളര്‍ച്ചയെത്തിയിട്ടി ല്ലാത്ത പെണ്ണാടുകളെ ഇണചേര്‍ ത്താല്‍ പ്രസവതടസമടക്കമുള്ള സങ്കീ ര്‍ണതകള്‍ക്കും കുഞ്ഞിനെയും തള്ള യെയും നഷ്ടപ്പെടാനുമുള്ള സാധ്യത യേറെയാണ്. അതുപോലെ തന്നെ ആണാടുകളെ പ്രായമെത്തുന്നതിനു മുമ്പ് പ്രജനനാവശ്യത്തിനായി ഉപ യോഗിച്ചാല്‍ ക്രമേണ വന്ധ്യത, ബീജത്തിന്റെ ഗുണനിലവാരം കുറ യല്‍, ലൈംഗിക വിരക്തി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കിടയാക്കും. 12-14 മാസം പ്രായമെത്തുമ്പോള്‍ മലബാറി മുട്ട നാടുകളെയും 8-9 മാസത്തില്‍ മലബാറി പെണ്ണാടുകളെയും പ്രജനന ത്തിന് ഉപയോഗിക്കാം. ബീറ്റല്‍, സിരോഹി പോലുള്ള വലിയ ഇനം ആടുകളാണെങ്കില്‍ 12-14 മാസമെത്തു മ്പോള്‍ പെണ്ണാടുകളെയും 16-18 മാസത്തില്‍ മുട്ടനാടുകളെയും പ്രജ നനത്തിനായി ഉപയോഗിക്കാം. ഒരു മുട്ടനാടിന്റെ രണ്ടു മുതല്‍ അഞ്ചു വരെ വയസാണ് അവയെ പ്രജനനാ വശ്യത്തിനുപയോഗിക്കാന്‍ ഏറ്റവും ഉത്തമം.

പ്രായപൂര്‍ത്തിയെത്തിയ പെണ്ണാ ടുകള്‍ സാധാരണ ഗതിയില്‍ എല്ലാ 18 - 21 ദിവസം കൂടുമ്പോഴും മദിലക്ഷണ ങ്ങള്‍ കാണിക്കും. കാലാവസ്ഥ, തീറ്റ, മുട്ടനാടിന്റെ സാമീപ്യം എന്നിവ യെല്ലാം പെണ്ണാടുകളുടെ മദിച ക്രത്തെ സ്വാധീനി ക്കുന്ന ഘടക ങ്ങളാണ്. മദിയുടെ ലക്ഷങ്ങള്‍ പ്രകടിപ്പിക്കാന്‍ ആണ്‍ സാമീപ്യം ഏറെ ആവശ്യമുള്ള ഒരു വളര്‍ത്തുമൃഗ മായതിനാല്‍ മുട്ടനാടുകളുടെ അസാ ന്നിധ്യം പലപ്പോഴും പെണ്ണാടുകളില്‍ മദി വൈകാന്‍ കാരണമാവാറുണ്ട്. ആടുകളുടെ പുറത്തു ചാടികയറാന്‍ ശ്രമിക്കല്‍, മറ്റ് ആടുകള്‍ക്ക് പുറത്തു കയറാന്‍ നിന്നു കൊടുക്കല്‍, വാല്‍ തുടരെത്തുടരെ ഇരു വശങ്ങളി ലേക്കും ചലിപ്പിക്കല്‍, തുടര്‍ച്ചയായി കരയുക, വെപ്രാളം, തുടരെ തുടരെ കുറഞ്ഞ അളവില്‍ മൂത്രമൊഴിക്കുക, തീറ്റ കഴിക്കുന്നതു കുറയുക, പാലുത് പാദനം കുറയുക, യോനിയില്‍ നിന്ന് വെള്ളനിറത്തിലുള്ള സ്രവമൊഴുകല്‍, യോനീദളങ്ങള്‍ ചുവന്നു വികസിക്കല്‍ തുടങ്ങിയവയാണ് പ്രധാന മദി ലക്ഷ ണങ്ങള്‍. ഓരോ ജനുസിന്റെയും പ്രത്യുത്പാദന സ്വഭാവമനുസരിച്ച് മദിലക്ഷണങ്ങള്‍ 24 മുതല്‍ 72 വരെ മണിക്കൂര്‍ നീണ്ടുനില്‍ക്കും. മദിലക്ഷ ണങ്ങള്‍ തുടങ്ങിയതിനു ശേഷം 12 -18 മണിക്കൂറിനുള്ളില്‍ ആടുകളെ ഇണ ചേര്‍ക്കുന്നതാണ് ഏറ്റവും ഉചിതം. 24 മണിക്കൂറിലധികം മദിലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആടുകളെ അടുത്ത ദിവസം വീണ്ടും ഇണ ചേര്‍ക്കാ വുന്നതാണ്. മേല്‍ ത്തരം മലബാറി മുട്ടനാടുകളുടെ ബീജം ഉപയോഗിച്ചു ള്ള കൃത്രിമ ബീജാധാനസൗകര്യവും ഇന്നു ലഭ്യമാണ്. പ്രസവത്തിലു ണ്ടാകുന്ന ആകെ കുട്ടികളുടെ എണ്ണം, പ്രസവങ്ങള്‍ക്കിടയിലുള്ള ദൈര്‍ ഘ്യം, കുഞ്ഞുങ്ങളുടെ ശരീരതൂക്കം, ശരീര വളര്‍ച്ചാനിരക്ക്, പാലുത്പാ ദനശേഷി ഇങ്ങനെ ആട് ഇനങ്ങള്‍ക്കി ടയില്‍ പ്രജനനസ്വഭാവ ത്തില്‍ വൈ വിധ്യങ്ങള്‍ ഏറെയാണ്. ആട് ജനു സുകളെ തെരഞ്ഞെടുക്കുമ്പോള്‍ തന്നെ അവയുടെ പ്രജനനസ്വഭാവ ത്തെ പറ്റി ധാരണ നേടണം. കാരണം ശാസ്ത്രീ യമായ പ്രജനനമാണ് ഏതൊരു ആട് സംരംഭത്തിന്റെയും അടിസ്ഥാനം.

ആടുഫാമിന് ഒരു ബ്രീഡിംഗ് പോളിസി

ആടു സംരംഭത്തിന്റെ സുസ്ഥിരവള ര്‍ച്ചയ്ക്കും വരുമാനത്തിനുമുള്ള ഉത്ത മമാര്‍ഗം രക്തബന്ധമുള്ള ആടു കള്‍ തമ്മിലുള്ള പ്രജനനം ഒഴിവാക്കി (അന്തര്‍പ്രജനനം) ഒരേ ജനുസിലെ മികച്ചയിനം ആടുകള്‍ തമ്മിലുള്ള ശുദ്ധപ്രജനനം സാധ്യമാക്കുന്നതിലാണ്. ശുദ്ധജനുസില്‍പ്പെട്ടതും ജനു സിന്റെ ഉത്തമഗുണങ്ങളുള്ളതുമായ നല്ലയിനം കുഞ്ഞുങ്ങളെ മികച്ച വിപണിവിലയില്‍ നല്‍കാന്‍ ഇതുപ കരിക്കും.

വ്യത്യസ്ത ജനുസുകള്‍ തമ്മിലു ള്ള സങ്കരപ്രജനനരീതി (ക്രോസ് ബ്രീഡിംഗ് ) ആണ് ഫാമില്‍ സ്വീകരി ക്കുന്നതെങ്കില്‍ പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. ഉദാഹരണത്തിന് മലബാറി പെണ്ണാടും സിരോഹി മുട്ടനാടും തമ്മിലുള്ളത്. ആടുകളില്‍ മാംസാവശ്യത്തിന് അനുയോജ്യമായ നല്ല ശരീരതൂക്കമുള്ള കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ ശാസ്ത്രീയമായ സങ്കരപ്രജനനം ഏറെ ഉപകരിക്കും. നമ്മുടെ നാടന്‍ ആടുകളുടെ വര്‍ഗ മേന്മയുയര്‍ത്താന്‍ സങ്കരപ്രജനനം മികച്ച ഒരു മാര്‍ഗമാണ്. പ്രജനനാ വശ്യത്തിന് ഉപയോഗിക്കുന്ന മുട്ടനാടു കള്‍ പരമാവധി ശുദ്ധജനുസ് തന്നെ യായിരിക്കുന്നതാണ് ഏറ്റവും അഭി കാമ്യം. നല്ല ആരോഗ്യവും വളര്‍ച്ചയും ഇവര്‍ക്ക് ഉറപ്പാക്കണം. പെണ്ണാടു കളുമായി യാതൊരു തരത്തിലുള്ള രക്തബന്ധവും മുട്ടനാടുകള്‍ക്ക് ഉണ്ടാ കാന്‍ പാടില്ല. സ്ഥിരമായി പ്രജന നാവശ്യത്തിന് ഉപയോഗിക്കുന്ന മുട്ടനാടുകള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ബ്രീഡിംഗ് റെസ്റ്റ് നല്‍കണം. പ്രജനനാവശ്യത്തിനാ യുള്ള മുട്ടനാടുകളെ ഒരുമിച്ച് പാര്‍ പ്പിക്കാതെ പ്രത്യേകം പ്രത്യേകം കൂടുകളില്‍ വേണം പാര്‍പ്പിക്കാന്‍. ഇണചേരാന്‍ താത്പര്യം കാണിച്ചു തുടങ്ങുന്ന പ്രായമാവുമ്പോള്‍ മുട്ടന്‍ കുട്ടികളെ പെണ്ണാടുകളില്‍ നിന്നു മാറ്റി പാര്‍പ്പിക്കണം. (തുടരും...)

ഡോ. എം. മുഹമ്മദ് ആസിഫ്
ഡയറി കണ്‍സള്‍ട്ടന്റ്, ഫോണ്‍: - 94951 87522.