ഡയറി ഫാം തുടങ്ങിക്കോളൂ, പക്ഷെ ഇവ ശ്രദ്ധിക്കാം
ഡയറി ഫാം തുടങ്ങിക്കോളൂ, പക്ഷെ ഇവ ശ്രദ്ധിക്കാം
Wednesday, November 4, 2020 3:29 PM IST
ഒന്നും രണ്ടും പശുക്കളെ പറമ്പിലും തൊഴുത്തിലും മാറിക്കെട്ടി വളര്‍ത്തുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് ഒത്തിരി മാറിയിന്ന് പശുവളര്‍ത്തല്‍. നിരവധി പശുക്കളെ ഒന്നിച്ചുവളര്‍ത്തുന്ന ഫാമുകളാണിന്നുള്ളത്. മറ്റേതു തൊഴില്‍ മേഖലയേക്കാളും അധ്വാനവും സ്ഥിരോത്സാഹവും ക്ഷീരോത്പാദന മേഖലയിലാവശ്യമാണ്. നിത്യേനയുള്ള കറവയും തീറ്റകൊടുക്കലും തൊഴുത്തു വൃത്തിയാക്കലുമെല്ലാം മാറ്റിവയ്ക്കാവുന്നതല്ല. മൂന്നോ, നാലോ പശുക്കളുള്ള ഒരു ചെറിയ ഡയറി ഫാം തുടങ്ങി പിന്നീട് വിപുലീകരിക്കുന്നതാണുത്തമം.

ആദ്യം ചെയ്യേണ്ടത്

സംരംഭകന്‍ ആദ്യമായി ചെയ്യേണ്ടത് ആവുന്നത്ര ഡയറി ഫാമുകള്‍ സന്ദര്‍ശിക്കുകയാണ്. അതിന്റെ നടത്തിപ്പുകാരുമായി സംസാരിക്കണം. പരാജയങ്ങളില്‍ നിന്നും വിജയങ്ങളില്‍ നിന്നും പുതിയപാഠങ്ങള്‍ ഉള്‍ക്കൊള്ളണം.

ഫാമിന്‍റെ വിസ്തൃതിയും തീറ്റപ്പുല്‍കൃഷിയും

10 മുതല്‍ 20 വരെ പശുക്കളുണ്ടെങ്കില്‍ ഫാമിനായി മൊത്തം എത്ര സ്ഥലം വേണ്ടി വരും എന്നതാണ് സംരംഭകര്‍ സാധാരണയായി ചോദിക്കുന്ന ചോദ്യം. ഇത് പ്രധാനമായും ആ പ്രദേശത്തെ മണ്ണിന്റെ ഫലഭൂയിഷ്ഠതയെയും കാലാവസ്ഥയെയും വെള്ളത്തിന്റെ ലഭ്യതയെയും കൃഷി ചെയ്യാവുന്ന തീറ്റപ്പുല്ലിന ങ്ങളുടെ സ്വഭാവത്തെയും ആശ്രയിച്ചിരിക്കുന്നു. ഒരു വര്‍ഷത്തില്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് 100 ടണ്‍ പച്ചപ്പുല്ല് ഉണ്ടാക്കാനാവുമെങ്കില്‍ അവിടെ 10 മുതല്‍ 12 വരെ പശുക്കളെ വളര്‍ത്താനാകും. നേപ്പിയര്‍ ഇനത്തില്‍പ്പെട്ട പുല്ലാ ണെങ്കില്‍ ഒരു ഹെക്ടറില്‍ നിന്നുള്ള വാര്‍ഷിക ലഭ്യത 200 മുതല്‍ 500 വരെ ടണ്ണാണ്. പയര്‍ വര്‍ഗത്തില്‍പ്പെട്ട പുല്ലിനങ്ങളില്‍ ഇത് 40 ടണ്ണോളമാണ്. പുല്ലിനങ്ങളുടെ തെരഞ്ഞെടുപ്പ് ആവശ്യാനുസരണം, ബുദ്ധിപൂര്‍വം നട ത്തേണ്ട ഒന്നാണ്. പശുവിന് ഒരു ദിവസം ചുരുങ്ങിയത് 30 കിലോഗ്രാം പച്ചപ്പുല്ലും അഞ്ചു മുതല്‍ ഏഴു വരെ കിലോഗ്രാം വൈക്കോലും നല്‍കണം. ജൂണ്‍ മുതല്‍ സെപ്റ്റം ബര്‍- ഒക്‌ടോബര്‍ വരെയുള്ള സമയമാണ് തീറ്റപ്പുല്ല് നടാനനുയോജ്യം. മഴയില്ലാത്ത സമയത്ത് ആഴ്ചയിലൊരിക്കല്‍ ജലസേചനം നടത്തണം. മഴക്കാലത്തിനു ശേഷമാണ് നടുന്നതെങ്കില്‍ തണ്ട് മണ്ണിനു സമാന്തരമായി കിടത്തിനട്ട് ചപ്പു ചവറുകള്‍ കൊണ്ട് പുതയിട്ടു കൊടുക്കുന്നത് ഈര്‍പ്പം നിലനിര്‍ത്തുന്നതിനു സഹായിക്കും.

തൊഴുത്തു നിര്‍മിക്കുമ്പോള്‍

പശുപരിപാലന സംരംഭത്തില്‍ മൂലധനത്തിന്റെ നല്ലൊരുഭാഗം തൊഴു ത്തു നിര്‍മാണത്തിനും കെട്ടിടങ്ങള്‍ ക്കുമാണ്. രണ്ടും മൂന്നും പശുക്കളുള്ള ചെറുകിട കര്‍ഷകരില്‍ തുടങ്ങി മില്‍ക്കിംഗ് പാര്‍ലറുകളുള്ള വന്‍കിട ഡയറിഫാമുകള്‍ വരെ നമ്മുടെ നാട്ടിലുണ്ട്. താരതമ്യേന ഉയര്‍ന്ന ഭൂപ്രദേ ശമാണ് തൊഴുത്ത് നിര്‍മാണത്തി നായി തെരഞ്ഞെടുക്കേണ്ടത്. വെള്ള ത്തിനും വൈദ്യുതിക്കും ഗതാഗത ത്തിനും വിപണനത്തിനുമുള്ള സൗക ര്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതാണ്.

കൂടൊരുക്കാം, ശ്രദ്ധയോടെ

ഒരു വെറ്ററിനറി ഡോക്ടറുടെ സ ഹായത്തോടെ തൊഴുത്ത് രൂപകല്‍ പന ചെയ്യുന്നതാണുത്തമം. മേല്‍ ക്കൂര അലുമിനിയം, ടിന്‍ ഷീറ്റുകള്‍ കൊണ്ടു നിര്‍മിക്കാം. നിലം കോണ്‍ ക്രീറ്റ് ചെയ്യുമ്പോള്‍ വെള്ളം ഒഴുകി പോകാന്‍ ഒന്നിന് 40 എന്ന നിരക്കില്‍ ചെരിവ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ചാണകം വീഴുന്നതിനായി പ്രത്യേക ചാലുകള്‍ നിര്‍മിക്കണം. സുഗമമായ വായു സഞ്ചാരത്തിനായി പാര്‍ശ്വങ്ങ ളിലെ ചുമരുകള്‍ ഒഴിവാക്കണം. പട്ടികളുടെയോ, മറ്റു മൃഗങ്ങളുടെയോ ആക്രമണമുള്ള സ്ഥലങ്ങളില്‍ ചുമരു കള്‍ വേണ്ടിവന്നേക്കാം. അപ്പോഴും ഉയരം മൂന്നടിയില്‍ കൂടാതെ നോക്ക ണം. രണ്ടോ മുന്നോ പശുക്കള്‍ക്കു ശേഷം വേര്‍തിരിവു പണിയുന്നത് പരസ്പരം ചവിട്ടിയുള്ള അപകടങ്ങള്‍ ഒഴിവാക്കും. തൊഴുത്തു വൃത്തിയായി സൂക്ഷിക്കാനും ഇതു സഹായിക്കും. 24 മണിക്കൂറും വെള്ളം ലഭിക്കുന്നതിനായി ഫ്‌ളോട്ട് വാല്‍വുകള്‍ ഘടി പ്പിച്ച തൊട്ടികള്‍ പശുക്കള്‍ക്കു മുന്നി ലായി പണിയാം. വലിയ ഫാമുകളില്‍ കിടാങ്ങള്‍ക്കായി ക്യുബിക്കിളുകളും അസുഖം വന്നവരെ മാറ്റിപാര്‍പ്പിക്കു ന്നതിനുള്ള സൗകര്യങ്ങളും ഒരുക്കാം. ചാണകവും മൂത്രവും വെള്ളവുമായി കലരാതെ മാറ്റാനുള്ള സൗകര്യം ഉണ്ടെങ്കില്‍ ഏറെ നന്ന്. കാരണം ചാണകം വെള്ളത്തില്‍ കലരുമ്പോള്‍ അതിന്റെ വിപണന നിലവാരം കുറ യും. വ്യാവസായികാടിസ്ഥാനത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഫാമുകള്‍ യന്ത്രവത്കരിക്കാവുന്നതാണ്. പാല്‍ കറക്കുന്നതിനും പുല്ല് ചെറുതായി അരിയുന്നതിനുമുള്ള യന്ത്രങ്ങളും ആധുനിക സാങ്കേതികവിദ്യ ഉപയോ ഗിച്ചുള്ള ശുചീകരണ പമ്പുകളും ഉപ യോഗിക്കാവുന്നതാണ്.


പശുക്കളെ തിരിച്ചറിയാം, തെരഞ്ഞെടുക്കാം

നാടന്‍, വിദേശ ജനുസുകളുടെ സങ്കരയിനം പശുക്കളാണ് നമ്മുടെ നാട്ടില്‍ ഇന്നു ധാരാളമുള്ളത്. കറുപ്പും വെളുപ്പും പാണ്ടുകളുള്ള പശുക്കളാണ് ഹോള്‍സ്റ്റെയിന്‍ ഫ്രീഷ്യന്‍ സങ്കരയിനം. കുഴിഞ്ഞ നെറ്റിയുള്ള പശുക്കളാണ് ജേഴ്‌സി. പാലുത്പാദ നത്തിന്റെ അടിസ്ഥാനത്തിലായി രിക്കണം പശുക്കളെ വാങ്ങേണ്ടത്. പ്രസവ ശേഷം കറവയിലുള്ള പശുവി നേയോ, പ്രസവിക്കാന്‍ രണ്ടോ മൂന്നോ മാസമുള്ള ഗര്‍ഭിണിയായ പശുവിനേയോ വാങ്ങാം. പ്രസവിച്ച പശുവിനെയാണ് വാങ്ങുന്നതെങ്കില്‍ കറവയുടെ ആദ്യഘട്ടത്തില്‍ വാങ്ങ ണം. പശു പരമാവധി പാലുത്പാദിപ്പിക്കുന്നത് പ്രസവശേഷം 30-45 ദിവസ ങ്ങളിലാണ്. ഏതെങ്കിലും കിടാവിനെ കൂടെ നിര്‍ത്തി ഇപ്പോള്‍ പ്രസവിച്ച തെന്ന് തെറ്റിധരിപ്പിച്ച് 4-5 മാസം കറവ കഴിഞ്ഞ പശുക്കളെ വില്‍ക്കുന്ന വരുമുണ്ട്. ഇവയുടെ പാലുത്പാദന ത്തിന്റെ ഗണ്യഭാഗം കഴിഞ്ഞിരി ക്കുമെന്നു മാത്രമല്ല. കാലാവസ്ഥ, തീറ്റ, പരിപാലനം എന്നിവയുടെ മാറ്റം മൂലമുണ്ടാകുന്ന ഉത്പാദന നഷ്ടവും സഹിക്കണം. പ്രസവിക്കാന്‍ 1-2 മാസ മുള്ള പശുക്കളെ വാങ്ങുന്നതു വഴി ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. എന്നാ ല്‍ ഗര്‍ഭാവസ്ഥ സ്ഥിരീകരിക്കണമെ ന്നു മാത്രം. മാത്രമല്ല കറവയുടെ അള വു നോക്കി ഉത്പാദനമറിയാനും കഴി യില്ല. നാലു മുലക്കാമ്പുകളും മൃദുവും പ്രവര്‍ത്തന സജവുമാണെന്ന് ഉറപ്പാ ക്കണം. പശുക്കളെ തെരെഞ്ഞെടുക്കുമ്പോള്‍ അവ 305 ദിവസത്തില്‍ 2500 കിലോ ഗ്രാം പാലുത്പാദിപ്പിക്കാന്‍ ശേഷിയുള്ളവയാണെന്ന് ഉറപ്പുവരുത്തണം. പ്രസവാനന്തരം ദിവസങ്ങളില്‍ 10 ലിറ്റര്‍ കറവയുള്ള പശു, ശരാശരി 2000 മുതല്‍ 2500 കിലോ ഗ്രാം മൊത്ത കറവകാല ഉത്പാദനവും 15 ലിറ്റര്‍ ദിനംപ്രതി നല്കുന്ന പശു 3000 കിലോ ഗ്രാം വരെ മൊത്തകറവകാല ഉത്പാദനവും നല്കുന്നതാണ്. ഇതിനായി ഉയര്‍ന്ന പ്രതിദിന ഉത്പാദനം 12 ലിറ്ററെങ്കിലും നല്കുന്ന പശുക്കളെ തെരഞ്ഞെടുക്കാം. എല്ലാ പശുക്കളെ യും ഇന്‍ഷ്വര്‍ ചെയ്തിരിക്കണം. പ്രതിരോധ കുത്തിവയ്പുകള്‍ നിര്‍ബ ന്ധമായെടുക്കണം.

ആഹാരം ശ്രദ്ധയോടെ

ഇവയുടെ ശരീരതൂക്കത്തിനനുസരിച്ചും (250-400 കിലോഗ്രാം) പാലുത്പാദനത്തിനനുസരിച്ചും വേണം ഖരാഹാരം കൊടുക്കാന്‍. 1.25 മുതല്‍ 1.5 വരെ കിലോഗ്രാം ജീവസന്ധാരണത്തിനും ഓരോ കിലോ പാലിന് 400 ഗ്രാം എന്ന കണക്കിന് ഉത്പാദനത്തി നും ഖരാഹാരം നല്‍കേണ്ടതുണ്ട്. കൂ ടാതെ 25-30 കിലോഗ്രാം പുല്ലോ, 5-6 കിലോ വൈക്കോലോ ദിവസേന ന ല്‍കണം. പ്രസവിച്ച് രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ പുളയുണ്ടാകും. പ്രസവിച്ച ശേഷം രണ്ടാം പുളയില്‍ തന്നെ ബീജാധാനം ചെയ്യിക്കണം. കൊല്ലത്തില്‍ ഒരു പ്രസവം എന്നതായിരിക്കണം ലക്ഷ്യം.

ഗ്യാസ് പ്ലാന്‍റ്

കറവമാടു വളര്‍ത്തലിനോടനുബന്ധിച്ചുള്ള ഒരു ഗോബര്‍ ഗ്യാസ് പ്ലാന്റ് വീട്ടിലെ ഇന്ധനത്തിന്റെ ആവശ്യം നിറവേറ്റും. ഇതു നിര്‍മിക്കാനുള്ള മാര്‍ഗനിര്‍ദേശവും ധനസഹായവും നല്‍കുന്ന ഏജന്‍സികള്‍ വഴി ഉത്പാദനം നിലനിര്‍ത്തുക. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണനത്തിലൂടെ ക്ഷീരമേഖലയില്‍ നിന്നുള്ള അറ്റാദായം കൂട്ടാവുന്നതാണ്. പാലില്‍ നിന്നു തൈരും ചാണകത്തില്‍ നിന്ന് പഞ്ചഗവ്യം, കമ്പോസ്റ്റ്, പായ്ക്ക് ചെയ്ത ഉണക്കച്ചാണകം എന്നിവ വളരെ ലളിതമായി ഉണ്ടാക്കി വിപണനം ചെയ്യാവുന്നതാണ്. പാലുത് പാദനം മുതല്‍ പക്ഷി വളര്‍ത്തല്‍ വരെയുള്ള ആദായ സംരംഭങ്ങള്‍ മൃഗസംരക്ഷണ മേഖലയില്‍ ധാരാള മുണ്ട്.

ഡോ. സാബിന്‍ ജോര്‍ജ്
അസിസ്റ്റന്റ് പ്രഫസര്‍, വെറ്ററിനറി കോളജ്, മണ്ണുത്തി