വരുമാനത്തിന് കിടാക്കളും നാടൻ പശുക്കളുടെ പാൽ മാത്രമല്ല കിടാക്കളെയും വിറ്റ് നല്ല വരുമാനമുണ്ടാക്കുന്നുണ്ട് രശ്മി. കിടാരികൾക്ക് 25000 മുതൽ 28000 രൂപ വരെയാണു വില. രണ്ടു വയസ് പ്രായമുള്ള പശു ക്കൾക്ക് 45000-50000 രൂപ വരെ വിലയുണ്ട്.
കിടാക്കൾക്കും പശുക്കൾക്കുമായി ഫോണിലൂടെയും അല്ലാതെയും ദിനംപ്രതി നിരവധി അന്വേഷണങ്ങളാണു വരുന്നത്. നാടൻ പശുക്കളുടെ പാലിനുള്ളതുപോലെ മോരിനും തൈരിനും നെയ്യ്ക്കും ആവശ്യക്കാരേ റെയാണ്.
ഒരു കിലോ നെയ്യ്ക്ക് 2500 രൂപയാണ് വില. ഉണക്കച്ചാണകത്തിനും നല്ല ഡിമാ ൻഡുണ്ട്. ഒരു ടണ് ചാണകം 3500 രൂപയ്ക്കാണു വിൽക്കുന്നത്. മുറ ഇനത്തിൽപ്പെട്ട എരുമയുടെ നെയ്യ്ക്ക് കിലോ 1800 രൂപയാണു വില.
വിദേശികളും വീടിനു സമീപമുള്ള പറന്പിലാണ് അത്യുത്പാദന ശേഷിയുള്ള പശുക്ക ളുടെ തൊഴുത്ത്. എച്ച് എഫ്, എച്ച്. എഫ് ജഴ്സി ക്രോസ്, ജഴ്സി തുടങ്ങിയ ഹൈബ്രീഡ് പശുക്കൾ 30 എണ്ണമുണ്ട്.
250 ലിറ്ററിനു മുകളിൽ പാൽ വീടുകളിലും കുര്യനാട് പാൽ സൊസൈറ്റിയിലുമായി ദിവസേന കൊടുക്കുന്നുണ്ട്. യന്ത്രം ഉപയോഗി ച്ചാണു കറവ. ചാഫ് കട്ടർ ഉപയോഗിച്ചു കൈതയുടെ ഇല നുറുക്കിയും കാലിത്തീറ്റയുംമാണ് പ്രധാന തീറ്റ.
ഗോപാൽ ര്തന പുരസ്കാരം മികച്ച ക്ഷീരകർഷകയ്ക്കുള്ള ദേശീയ പുരസ്കാരമായ ഗോപാൽ രത്ന ഉൾപ്പെടെ ഒരു ഡസൻ പുരസ്കാരങ്ങളാണ് രശ്മിയെ തേടിയെത്തിയത്.
കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഇസ്രായേലിലെ കൃഷി രീതികൾ പഠിക്കാൻ പോയ കർഷക സംഘ ത്തിലും മൃഗസംരക്ഷണ വകുപ്പിന്റെ ഗുജറാത്ത് പഠനയാത്രയിലും രശ്മിയുണ്ടായിരുന്നു.
മികച്ച വനിത കർഷക, മികച്ച വനിത ക്ഷീരകർഷക, മികച്ച കാർഷിക കുടുംബം, അക്ഷയ ശ്രീപുര സ്കാരം, ബയോഡൈവേഴ്സിറ്റി പുരസ്കാരം തുടങ്ങിയവ പ്രധാനപ്പെട്ട നേട്ടങ്ങളാണ്.
പച്ചക്കറികൃഷിയും മുട്ടക്കോഴി വളർത്തലും പശുപരിപാലനത്തിനൊപ്പം പച്ചക്കറി കൃഷിയും മുട്ടക്കോഴി വളർത്തലും രശ്മിക്കുണ്ട്. തടപയർ, മുളക്, വെണ്ട, വഴുതന തുടങ്ങിയവ യാണു പ്രധാന പച്ചക്കറികൾ.
തൊഴുത്തിൽ നിന്നുള്ള ചാണകവും മൂത്രവു മാണു പ്രധാന വളം. ബിവി ടു ഇന ത്തിൽപെട്ട 100 മുട്ടക്കോഴികളെയും വളർത്തുന്നുണ്ട്. ദിവസവും 80 മുട്ടകൾ വീതം കിട്ടും. ഇതിനു പുറമേ അലങ്കാര കോഴികളുമുണ്ട്.
രാജപാളയം, ലാബ്, ലാബ്രഡോ, ഡാഷ് ഇനത്തിൽ പെട്ട നായ്ക്കളു മുണ്ട്. നായ്കുട്ടികളെ വിറ്റും രശ്മി ആദായമുണ്ടാക്കുന്നു. നാടൻ,സങ്കര യിനങ്ങളിൽപ്പെട്ട ആടുകളുമുണ്ട്.
മല ബാറി, ഹൈദരാബാദി, സിയോഹി, പർപ്പ സാലി തുടങ്ങിയ അത്യുത്പാദന ശേഷിയുള്ള ആടുകളെയാണ് വളർ ത്തുന്നത്. ലിറ്ററിനു 120 രൂപയ്ക്ക് ആട്ടിൻപാൽ വാങ്ങാനും നിരവധിപ്പേരുണ്ട്.
പ്രാവുകൾ, വിദേശയിനം പൂച്ച കൾ, കാടക്കോഴി, പേത്ത, താറാവ് എന്നിവയും രശ്മി സംരക്ഷിച്ചു വളർത്തുന്നു. മൂന്നു പടുതാക്കുളത്തി ലായി മത്സ്യകൃഷിയും വിജയകരമായി നടത്തി വരുന്നു.
ഭർത്താവ് സണ്ണിയാണ് രശ്മിയുടെ കൃഷി,മൃഗ പരിപാല രംഗത്തെ കൈത്താങ്ങ്. സിനി, സിസി, അലീന, റിസ എന്നിവരാണു മക്കൾ.
ഫോണ് : 9605767869