കാ​ലം മാ​റു​ന്ന​തി​ന് അ​നു​സ​രി​ച്ച് ഭ​ക്ഷ്യ കാ​ർ​ഷി​ക മേ​ഖ​ല​യി​ലും കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യം ആ​ഹാ​ര​വും, ആ​ഹാ​രം ആ​രോ​ഗ്യ​വു​മാ​ണെ​ന്ന ചി​ന്ത​യ്ക്ക് ഏ​റെ പ്ര​ചാ​രം നേ​ടി വ​രി​ക​യും ചെ​യ്യു​ന്നു.

ഇ​വി​ടെ​യാ​ണ് സു​ര​ക്ഷി​ത​വും പോ​ഷ​ക​പ്ര​ദ​വും സു​സ്ഥി​ര​വു​മാ​യ ഭ​ക്ഷ്യ വൈ​വി​ധ്യ​ത്തി​ന്‍റെ വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ക​ത​യെ നി​റ​വേ​റ്റു​ന്ന ഫു​ഡ് ടെ​ക്നോ​ള​ജി എ​ന്ന ഭ​ക്ഷ്യ ശാ​സ്ത്ര ശാ​ഖ​യു​ടെ പ്ര​സ​ക്തി. നി​ര​വ​ധി തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന മേ​ഖ​ല കൂ​ടി​യാ​ണി​ത്.


പാ​യ്ക്ക് ചെ​യ്ത ഭ​ക്ഷ​ണ​ങ്ങ​ളു​ടെ ഉ​പ​ഭോ​ഗ വ​ർ​ധ​ന​വ്, ജൈ​വ, പ​ര​ന്പ​രാ​ഗ​ത ഭ​ക്ഷ​ണ​ങ്ങ​ൾ​ക്കു​ള്ള ഊ​ന്ന​ൽ, മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം തു​ട​ങ്ങി​യ നി​ര​വ​ധി ഘ​ട​ക​ങ്ങ​ൾ ഭ​ക്ഷ്യ വ്യ​വ​സാ​യ രം​ഗ​ത്തെ ഗ​ണ്യ​മാ​യ വ​ള​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​കും.

ഫു​ഡ് പ്രൊ​ഡ​ക്ഷ​ൻ, ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്, റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ്, ഫു​ഡ് സേ​ഫ്റ്റി, സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് തു​ട​ങ്ങി​യ ഒ​ട്ടേ​റെ മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും ഇ​തു​വ​ഴി സൃ​ഷ്ടി​ക്ക​പ്പെ​ടും.