കബാലി നായിക മനസു തുറക്കുന്നു
കബാലി നായിക മനസു തുറക്കുന്നു
Monday, August 22, 2016 5:00 AM IST
<യ> സ്റ്റാഫ് പ്രതിനിധി

മലയാളി പ്രേക്ഷകരുടെ നായികാ സങ്കൽപങ്ങൾ വിശാലമാണ്. അവിടെ ഭാഷാ അതിരുകളില്ലാതെ നായികമാരെ സ്വീകരിക്കാനും അവരുടെ ചിത്രങ്ങൾക്കായി കാത്തിരിക്കാനും ഓരോ പ്രേക്ഷകർക്കും കഴിയുന്നു. ചിത്രങ്ങളേതുമാകട്ടെ നായികമാരെ അവർ മനസിൽ പ്രതിഷ്ഠിക്കുന്നു. ഒറ്റ മലയാള ചിത്രം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ മനസു കവർന്ന പുത്തൻ നായികാ സങ്കൽപമാണ് രാധിക ആപ്തെ. 2015ൽ ഫഹദ് ഫാസിലിന്റെ നായികയായി ഹരം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തന്റെ സാന്നിധ്യം അറിയിച്ച രാധിക നാടകങ്ങളിലൂടെയാണ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയിലും നാടകങ്ങളിലും തന്റെ സാന്നിധ്യം തുടരുന്ന രാധിക ഈ വർഷം പുറത്തിറങ്ങിയ ഫോബിയ എന്നഹിന്ദി ചിത്രത്തിലൂടെയും കൃതി എന്ന ഷോർട്ട് ഫിലിമിലൂടെയും വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു. അതിനു പിന്നാലെയാണ് സ്റ്റൈൽ മന്നൻ രജനികാന്തിന്റെ നായികയായി കബാലിയിലൂടെ പ്രേക്ഷകന്റെ മുന്നിലേക്കെത്തുന്നത്. മാന്ത്രിക വിസ്മയം തീർത്ത കബാലിയുടെ വിജയാഘോഷത്തിനു പിന്നാലെ രാധിക തന്റെ മനസ് തുറക്കുന്നു.

റെക്കോർഡുകൾ തകർത്തു മുന്നേറുകയാണ് കബാലിയുടെ ബോക്സോഫീസ് വിജയം. രജനികാന്തിനൊപ്പമുള്ള അനുഭവം എങ്ങനെയായിരുന്നു?

ഒരു ദിവസം സംവിധായകൻ പാ രഞ്ജിത്ത് എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു, രജനികാന്ത് സാറുമായി ഒരു സിനിമ ചെയ്യുന്നു. അതിലേക്കു കാസ്റ്റ് ചെയ്യാൻ എന്നെ വിളിച്ചതാണെന്ന്. ആദ്യം കേട്ടപ്പോൾ തമാശയാണെന്നാണ് കരുതിയത്. പിന്നീട് ഗൂഗിളിൽ നോക്കിയപ്പോഴാണ് ചിത്രത്തെപ്പറ്റിയുള്ള കാര്യങ്ങളറിയുന്നത്. പിന്നീട് ഞാൻ എന്റെ മാനേജരെ വിളിച്ചു പറഞ്ഞു. ചെന്നൈയിലെത്തി സംവിധായകനെ കണ്ടു. ചിത്രം തുടങ്ങി ആദ്യ ദിവസം കണ്ട സമയം മുതൽ തന്നെ രജനിസാർ എന്നോടു നല്ല സൗഹൃദമായിരുന്നു. ഷൂട്ടു നടക്കുന്ന സമയത്തു പലപ്പോഴും ഞാൻ നേർവസായിപ്പോകാതിരിക്കാൻ നല്ല പിന്തുണ നൽകാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടു തന്നെ ഒരു പ്രൊഫഷണൽ ആർട്ടിസ്റ്റിനെപോലെ അഭിനയിക്കാൻ എനിക്കു സാധിച്ചു. ഞാൻ വർക്കു ചെയ്തിട്ടുള്ളതിൽ വെച്ചു ഏറ്റവും നല്ല മനുഷ്യൻ രജനിസാറാണ്. ഇത്ര വലിയ സ്റ്റാറായിരുന്നിട്ടും സിനിമയ്ക്കു വേണ്ടി കഠിനാധ്വാനമാണ് അദ്ദേഹം ചെയ്യുന്നത്. രജനി സാറിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടായിരുന്നു. ചിത്രം റിലീസാകുന്നതിന്റെ രാവിലത്തെ ആദ്യ ഷോ കാണാൻ പോകണമെന്നു ഞാൻ കരുതിയതാണ്. രജനികാന്ത് മാനിയ ആയിരുന്നു ചെന്നൈ പട്ടണമെങ്ങും. 6 മണിയ്ക്കുള്ള ഷോ കാണാനായി നാലു മണിക്കു തന്നെ ജനങ്ങൾ അവിടെയെല്ലാം തിങ്ങി നിറഞ്ഞിരുന്നു. എല്ലായിടത്തും ഡാൻസും പാട്ടും ഫയർ വർക്ക്സും ബൈക്ക് റാലിയും പാലഭിഷേകവുമായി ആരാധകർ ആഘോഷിക്കുന്നത് കണ്ടു മടങ്ങേണ്ടി വന്നു. നിരാശയോടെ ഇരിക്കുമ്പോഴാണ് തലൈവർ ഫോൺ വിളിച്ച് എന്നെ അഭിനന്ദിക്കുന്നത്. ഏതെങ്കിലും സൂപ്പർസ്റ്റാർ അങ്ങ നെ ചെയ്യു മോ? ചിത്രം ജനങ്ങൾ ഏറ്റെടുത്തെന്നു പറഞ്ഞു. അത്രത്തോളം നല്ലൊരു മനസാണ് അദ്ദേഹത്തിന്റേത്.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ22്യ2.ഷുഴ മഹശഴി=ഹലളേ>

നിരവധി ഭാഷാചിത്രങ്ങളിൽ അഭിനയി ക്കുന്നതിനോടൊപ്പം ത ന്നെ നാടകങ്ങളിലും സ്‌ഥി രം സാന്നിധ്യമാണ്. രണ്ട് തലങ്ങളിലും അഭിനയത്തിൽ സം തൃപ്തി ലഭിക്കുന്നുണ്ടോ?

തീർച്ചയായും. സിനിമയും നാടകവും രണ്ട് മീഡിയമാണ്. നമ്മുടെ ജോലി രണ്ടിടത്തും ഒരുപോലെയാണെങ്കിലും അതു നൽകുന്ന സംതൃപ്തി വ്യത്യസ്തമാണ്. ഇതു രണ്ടും ഒരുപോലെ ബാലൻസ് ചെയ്താണ് മുന്നോട്ടു പോകുന്നത്. ബോളിവുഡ് ചിത്രങ്ങളും കബാലി പോലുള്ള മറ്റു ഭാഷാ ചിത്രങ്ങളും നമുക്കു കൂടുതൽ സ്പേസ് നൽകുന്നുണ്ടെങ്കിലും അതോടൊപ്പം നാടകവും ആക്ടീവായി ഞാൻ കൂടെ കൊണ്ടുപോകുന്നു. എന്റെ പുതിയ സംരംഭം മോഹിത് തകാർക്കർ സംവിധാനം ചെയ്യുന്ന ദി നെഥർ എന്ന നാടകമാണ്. നസറുദ്ദീൻ ഷായും അതിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഒരു വ്യത്യസ്ത അഭിനേതാവ് എന്ന നിലയിൽ ഗ്ലാമർ വേഷത്തിനോടുള്ള സമീപനം?

അഭിനയത്തോടു ചെറുപ്പം മുതൽ തന്നെ എനിക്ക് ഇഷ്ടമായിരുന്നു. തിയറ്റർ ആർട്ടിസ്റ്റായിരുന്ന സമയത്ത് സിനിമയിലെത്തുമെന്നു ഞാൻ കരുതിയിരുന്നില്ല. എങ്കിലും കാമറയ്ക്കു മുന്നിലെത്തിക്കഴിഞ്ഞപ്പോൾ അതിനെയും ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങി. ചെറുപ്പത്തിൽ ഞാൻ സിനിമയെ ഇഷ്ടപ്പെട്ടിരുന്നത് അതിന്റെ ഗ്ലാമർ കണ്ടിട്ടാണ്. സിനിമയിലെത്തിക്കഴിഞ്ഞപ്പോൾ ഗ്ലാമറിനെ ഒഴിച്ചു നിർത്തിയൊരു വളർച്ച നമുക്കു സാധ്യമല്ലെന്നു മനസിലായി. എന്നാൽ ഗ്ലാമറിനുള്ള അതിർ വരമ്പ് സ്വയം കൽപിക്കുന്ന നിർവചനമാണ്. ഗ്ലാമറിന്റെ വ്യത്യസ്തമായ തലങ്ങളെ നമുക്കു ചുറ്റും കാണാം. ഞാൻ നോക്കുന്നത് അതിനുമപ്പുറം നമുക്ക് പ്രാഗൽഭ്യം തെളിയിക്കാനുള്ള അവസരങ്ങളെയാണ്. മേക്കപ്പും പുതുമയുള്ള ഡ്രസിംഗിലുമായുള്ള ഗ്ലാമറിനേക്കാൾ എന്നെ അമ്പരപ്പിക്കുന്നത് അത്തരം കഥാപാത്രങ്ങളാണ്.


സിനിമയിലെ കഥാപാത്ര നിർണയത്തിലെ വ്യത്യസ്തത മനപ്പൂർവമായി സൃഷ്ടിക്കുന്നതാണോ?

സിനിമയിൽ കഥാപാത്രങ്ങളിലെ തെരഞ്ഞെടുപ്പിൽ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ വർഷം ബംഗാളി ഭാഷയിൽ ചെയ്ത ഷോർട്ട് ഫിലിം അഹല്യ മികച്ചൊരു അനുഭവമായിരുന്നു. അഹല്യയുടെ കഥ എനിക്കു നേരത്തെ അറിയാമായിരുന്നു. എന്നാൽ അത്തരമൊരു കഥാപാത്രം എന്നെ തേടിവരുമെന്നു വിചാരിച്ചില്ല. പിന്നെ അതിന്റെ സംവിധായകൻ സുജോയ് ഘോഷിനൊപ്പം ഒരു ചിത്രം ചെയ്യണമെന്നുള്ള ആഗ്രഹം രണ്ടാമതായും ഉണ്ടായിരുന്നു. എന്നാൽ കഥയ്ക്ക പ്പുറം സിനിമഭാഷ്യം എന്നെ വിസ്മയിപ്പിച്ചു എന്നതാണ് വാസ്തവം. ആ കഥാപാത്രത്തിന്റെ ഉത്തരവാദിത്വം വളരെ വലുതായിരുന്നു. 2015 ൽ ഇതു കൂടാതെ നാലു ചിത്രങ്ങൾ കൂടി പുറത്തിറങ്ങിയിരുന്നു. എന്നാൽ മറ്റൊന്നും അഹല്യയേക്കാൾ മികച്ചതായി എനിക്കു തോന്നിയിട്ടില്ല.

മുൻനിര സിനിമകളോടും നാടങ്ങളോടും ഒപ്പം ഷോർട്ട് ഫിലിമുകളിലും സ്‌ഥിരം സാന്നിധ്യകുന്നു?

അനുരാഗ് കശ്യപിനൊപ്പം രണ്ടു ഷോർട്ട് ഫിലിം പൂർത്തിയാക്കിയിരുന്നു. ദാറ്റ് ഡെ ആഫ്റ്റർ എവരിഡെ, മാഡ്ലി. ആറു ചെറു ചിത്രങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു മാഡ്ലി . അതു ട്രിബെക്ക ഫിലിം ഫെസ്റ്റിവെലിൽ പ്രദർശിപ്പിച്ചിരുന്നു. ഈ ചിത്രങ്ങളൊക്കെ നാളെ എനിക്കു ഗുണകരമാകും എന്നോർത്തു ചെയ്യുന്നതല്ല. നമ്മളെ തേടി വരുമ്പോൾ അതു ചെയ്യുന്നു എന്നു മാത്രം. മാഡ്ലിയിലെ കഥാപാത്രം ഇന്ന് ഇന്ത്യയിലെ സ്ത്രീകളുടെ വേദനയാണ് പറയുന്നത്. കബാലിയ്ലേക്കു വിളിച്ചപ്പോൾ അതു മറ്റൊരു ഭാഗ്യമായിത്തീർന്നു. വ്യത്യസ്തമായ കഥാപാത്രങ്ങൾ തേടി എത്തിയതാണ് ഒരു അഭിനേത്രി എന്ന നിലയിൽ എന്റെ പ്രതീക്ഷ. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഫോബിയ മറ്റൊരു തരത്തിൽ ത്രില്ലിംഗായ കഥാപാത്രമായിരുന്നു.

കഥാപാത്രത്തിനപ്പുറം രാധികയുമായി സാമ്യമുള്ള കഥാപാത്രം തേടിവന്നിട്ടുണ്ടോ? പ്രിയപ്പെട്ട കഥാപാത്രങ്ങൾ ഏതൊക്കെയാണ്?

ഞാൻ വളരെ പെട്ടെന്നു ദേഷ്യപ്പെടുന്നതും വേഗത്തിൽ ആകുലപ്പെടുന്നതുമായൊരു വ്യക്‌തിയാണ്. അത്തരമൊരു കഥാപാത്രത്തെ ആരെങ്കിലും തരുമെന്നണ് എന്റെ പ്രതീക്ഷ. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ ഷോർ ഇൻ ദ സിറ്റിയിലെ കഥാപാത്രം എനിക്കു ഏറെ പ്രിയപ്പെട്ടതാണ്. അതുപോലെതന്നെ ബദ്ലപൂരിലേതും എനിക്കു ബ്രേക്കു കിട്ടിയ കഥാപാത്രമായിരുന്നു. മറ്റൊന്ന് അഹല്യയിലെ കഥാപാത്രവും. ത്രില്ലർ ചിത്രങ്ങൾ ചെയ്തതുകൊണ്ടാകാം, ഇപ്പോൾ തേടി വരുന്നതിൽ മിക്കതും ഇങ്ങനെയുള്ള കഥാപാത്രങ്ങളാണ്. ഈ പാറ്റേണിനെ പൊളിച്ചെഴുതുന്ന ഒരു കഥാപാത്രത്തിനുവേണ്ടി കാത്തിരിക്കുകയാണ് ഞാനിപ്പോൾ.

സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഒരു വീഡിയോ വിവാദത്തെപ്പറ്റി എന്തു പറയുന്നു

അതിനെപ്പറ്റി എനിക്കു പറയാനുള്ളത് ആ ചിത്രം എല്ലാവരും കാണുക എന്നതാണ്. അതിനോടു ഞാൻ പ്രതികരിച്ചില്ല എന്നതിനർത്ഥം ഞാൻ റിലാക്സ് ആണ് എന്നതല്ല. ആരും ആ സിനിമ ഇതുവരെ കണ്ടിട്ടില്ല. പ്രേക്ഷകർ ആ സിനിമ കാണാതെ ഞാൻ പ്രതികരിച്ചിട്ട് എന്തുകാര്യം? കാരണം ആ സിനിമ അതിനുള്ള മറുപടി നൽകുന്നുണ്ട്. ഞാൻ അതിനായി കാത്തിരിക്കുകയാണ്. ഇന്നും നമ്മുടെ സമൂഹത്തിൽ സ്തീകളോടുള്ള കാഴ്ചപ്പാടിൽ ഒരുപാടം മാറ്റം സംഭവിക്കാനുണ്ട്. സ്ത്രീയെ ഒരു വസ്തുവായി കാണുന്ന സാമൂഹ്യചിന്തയിലാണ് ഇന്നു പലരും. അത് ഇന്ത്യയിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും അങ്ങനെയാണ്. എല്ലാവരും അങ്ങനെയാണ് എന്നല്ല അതിനർത്ഥം. പക്ഷെ, കൂടുതൽ ആൾക്കാരുടേയും ചിന്താഗതി അങ്ങനെയാണ്.

ഒരു സെലിബ്രിറ്റി എന്ന നിലയിൽ സമൂഹത്തിന്റെ ആ കാഴ്ചപ്പാടിനോട് പ്രതികരിക്കുകയല്ലെ വേണ്ടത്?

ഞാനൊരു കലാകാരിയാണ്, അഭിനേത്രിയാണ്. അതിനാണ് ഞാൻ മുൻഗണന നൽകുന്നത്. പിന്നീടു മാത്രമാണ് സാമൂഹ്യ പ്രവർത്തകയാകുന്നത്. ഞാൻ മുന്നോട്ടു പോകുന്നത് എന്റെ ചിന്താ രീതിയിലൂടെയും ആദർശങ്ങളിലൂടെയുമാണ്. അഭിനയ മേഖലയ്ക്കപ്പുറത്തേക്കു ഇപ്പോൾ എനിക്കു സഞ്ചരിക്കാനാവില്ല.

കബാലി സൂപ്പർഹിറ്റായി കുതിക്കുന്നു. പുതിയ പ്രോജക്ടുകൾ ഏതൊക്കെയാണ്?

തമിഴിൽ ഒരു ചിത്രം ചെയ്യുകയാണിപ്പോൾ. ഹിന്ദിയിലും രണ്ടു ചിത്രങ്ങൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. പിന്നെയുള്ളത് രണ്ട് ഇംഗ്ലീഷ് ചിത്രങ്ങളാണ്.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ22്യ3.ഷുഴ മഹശഴി=ഹലളേ>