രേണുക രാംനാഥ് പ്രൈവറ്റ് ഇക്വിറ്റിയുടെ മാതാവ്
രേണുക രാംനാഥ് പ്രൈവറ്റ് ഇക്വിറ്റിയുടെ മാതാവ്
Wednesday, October 4, 2017 3:22 AM IST
പ്രശസ്തമായ മൾട്ടിപ്പിൾ ആൾട്ടർനേറ്റ് അസറ്റ് മാനേജ്മെന്‍റ് എന്ന സ്ഥാപനം രേണുകയുടേതാണ്. രേണുക രാംനാഥ്. മുപ്പത്തിരണ്ടാമത്തെ വയസിൽ ഭർത്താവിനെ നഷ്ടപ്പെട്ട ആ ബാങ്ക് മാനേജർ പക്ഷേ, വിധിയുടെ മുന്നിൽ പതറിയില്ല.

1995. രേണുകയ്ക്ക് 32 വയസുള്ളപ്പോൾ ഭർത്താവ് ഒരു കാർ അപകടത്തിൽ മരിച്ചു. രണ്ടു കുട്ടികൾ. ഏതൊരു സ്ത്രീയും ഒട്ടൊന്നു പതറിപ്പോകും. പക്ഷേ, രേണുകയ്ക്കു ചെറുപ്പം മുതൽക്കെ. വളരെ ഉയർന്നൊരു ലക്ഷ്യമുണ്ടായിരുന്നു. അതിലെത്തിച്ചേരാൻ പ്രപഞ്ചശക്തി തന്നെ ഏതുവിധേനേയും സഹായിക്കുമെന്ന് അവർ ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസം തെറ്റിയില്ല. ഭർത്താവു നഷ്ടപ്പെട്ടപ്പോൾ മുതൽ കുടുംബവും സുഹൃത്തുക്കളും സഹപ്രവർത്തകരും അവർക്കൊപ്പം നിന്നു. പിൽക്കാല ജീവിതത്തിൽ രേണുക നേടിയ ജീവിതവിജയത്തിന്‍റെ പിന്നിൽ "പ്രതിസന്ധികൾക്കു മുന്നിൽ തോറ്റു കൊടുക്കാൻ എന്തായാലും താൻ തയാറല്ല’ എന്ന വാശിയാണെന്ന് വ്യക്തമാണ്.

ടെക്സ്റ്റെയിൽ ടെക്നോളജി ബിരുദവുമായി

മുംബൈയിലെ ചെന്പൂരിലാണ് രേണുകയുടെ ജനനം. അത്യാവശ്യം കഴിഞ്ഞു കൂടാനുള്ള ചുറ്റുപാടുണ്ട്. പഠനത്തിലും സ്കൂളിലെ പഠനേതരപ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കും. വലിയ വിജയങ്ങൾ കിട്ടുകയില്ലെങ്കിലും തോൽക്കരുതെന്ന നിർബന്ധബുദ്ധിയോടെയാണ് അവയിൽ പങ്കെടുക്കുക. ഇനി തോൽവി സംഭവിച്ചാൽ അത് മനസിനെ ബാധിക്കാതിരിക്കാൻ രേണുക പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

സെക്കൻഡറി വിദ്യാഭ്യാസം കഴിഞ്ഞ് രേണുക വീരമതി ജീജാഭായി ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ടെക്സ്റ്റെയിൽ എൻജിനിയറിംഗ് ബിരുദത്തിനു ചേർന്നു. മകൾ ടെക്സെറ്റെയിൽ ടെക്നോളജി പഠിക്കാൻ പോകുന്നതിൽ വീട്ടുകാർക്ക് വലിയ താൽപര്യമില്ലായിരുന്നു. ടെക്സ്റ്റെയിൽഎൻജിനിയറിംഗ് ക്ലാസിലെ ഒരേയൊരു പെണ്‍കുട്ടിയായിരിക്കും രേണുകയെന്ന് പറഞ്ഞ് പ്രിൻസിപ്പലും അവളെ മറ്റേതെങ്കിലും ബ്രാഞ്ച് ഐച്ഛികമായെടുക്കാൻ നിർബന്ധിച്ചു. ആണ്‍-പെണ്‍ വ്യത്യാസത്തിന് പഠനത്തിലെന്തുകാര്യം എന്നതായിരുന്നു രേണുകയുടെ മനോഭാവം. അതുകൊണ്ട് രേണുക ടെക്സ്റ്റെയിൽ എൻജിനിയറിംഗ് ഓപ്ഷനിൽ നിന്ന് പിൻമാറിയില്ല. 1982-ൽ രേണുക എംബിഎ ബിരുദവും നേടി.

എംബിഎയുടെ അവസാനവർഷം കാന്പസ് റിക്രൂട്ടമെന്‍റിൽ ഐസിഐസിഐയിലാണ് ആദ്യം പ്ലേസ്മെന്‍റ് ലഭിച്ചത്. പക്ഷേ രേണുക അതിൽ താൽപര്യം കാട്ടിയില്ല. പകരം ക്രോംപ്ടണ്‍ ഗ്രീവ്സിൽ മാനേജ്മെന്‍റ് ട്രെയിനിയായി ചേർന്നു. എൻജിനിയറിംഗ് ബാക്ഗ്രൗണ്ട് അവിടെ തന്നെ തുണയ്ക്കുമെന്ന് അവൾ വിശ്വസിച്ചു. രണ്ടു വർഷം അവിടെ തുടർന്നു. മാനേജ്മെന്‍റിലെ ഒട്ടെല്ലാ സങ്കീർണതകളെക്കുറിച്ചുമുള്ള അറിവ് അവിടെ നിന്നാണ്് ലഭിച്ചത്. എംബിഎയ്ക്കു കോളേജിൽ പഠിക്കുന്നതല്ല പ്രായോഗികമാനേജ്മെന്‍റ് എന്ന തിരിച്ചറിവ് ക്രോംപ്ടണ്‍ ഗ്രീവ്സിൽ നിന്ന് അവൾക്ക് ലഭിച്ചു.

പ്രൈവറ്റ് ഇക്വിറ്റിയുടെ മാതാവ്

രേണുക ശരിക്കും ഐസിഐസിഐയിലെ ജോലി ആസ്വദിച്ചാണ് ചെയ്തത്. ഒരു സംരംഭകയ്ക്കു വേണ്ട എല്ലാ അറിവുകളും രേണുക ആർജിച്ചു. സംരംഭത്തിന്‍റെ ആശയമിടൽ (ഇീിരലുേൗമഹശ്വമശേീി), ടീം ഉണ്ടാക്കൽ, പരിമിതമായ മൂലധനവുമായി പ്രവർത്തനം തുടങ്ങൽ, ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം കൈകാര്യം ചെയ്യൽ, ഉചിതമായ തീരുമാനമെടുക്കൽ എന്നിങ്ങനെയുള്ളതെല്ലാം രേണുക മനസിലാക്കുന്നതിന് ഐസിഐസിഐയിലെ വെഞ്ച്വർ വിഭാഗത്തിലെ അനുഭവം വരെ സഹായകമായി. ഐസിഐസിഐക്ക് ഐടി എനേബിൾഡ് സർവീസും പ്രൈവറ്റ് ബാങ്കിംഗും ഇല്ലാത്ത കാര്യം രേണുക ചെയർമാൻ എം.വി കാമത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. മുന്നോട്ടു പോകാൻ അദ്ദേഹം അവർക്ക് പച്ചക്കൊടി നൽകി.

ഐസിഐസിഐയുടെ ഇ-കൊമേഴ്സ് വിഭാഗം, ഈ പേമെന്‍റ്, ബിൽ ജംഗ്ഷൻ, ട്രാവൽജീനി മുതലായ കാര്യങ്ങൾ രേണുക വികസിപ്പിച്ചെടുക്കുന്നത് അങ്ങനെയാണ്. ഇൻവെസ്റ്റ്മെന്‍റ് മേഖലയിലെ രേണുകയുടെ സാഹസികതയും സാമർത്ഥ്യവും കണ്ടറിഞ്ഞ് ഐിഐസിഐ വെഞ്ച്വറിന്‍റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി അവർ നിയമിതയായി.


ഉചിതമായ സമയത്ത് ഐസിഐസിഐ വെഞ്ച്വേഴ്സ് ദൽഹിയിലെ പിവിആർ മൾട്ടിപ്ല്ക്സിൽ 195 കോടി രൂപ മുടക്കിയതും എസിഇ റിഫ്രാക്ട്റീസിൽ നിന്ന് 550 കോടി രൂപ പിൻവലിച്ചതും രേണുകയുടെ ദീർഘദർശിത്വത്തിന് ഉത്തമോദാഹരണമായി ധനകാര്യവിദഗ്ധർ എടുത്തു പറയാറുണ്ട്.

വെറുതെയല്ല, ന്ധപ്രൈവറ്റ് ഇക്വിറ്റിയുടെ മാതാവ്’ എന്ന് മാനേജ്മെന്‍റ് വൃത്തങ്ങളിൽ രേണുക അറിയപ്പെടുന്നത്.

മൾട്ടിപ്പിൾ ഇക്വിറ്റി സ്ഥാപനവുമായി

ഏട്ടുകൊല്ലം ഐസിഐസിഐയിൽ സ്തുത്യർഹമായ സേവനമാണ് രേണുക കാഴ്ചവെച്ചത്. പക്ഷേ, സ്വന്തം സ്ഥാപനം എന്ന ആഗ്രഹം ശക്തമായപ്പോൾ 2009-ൽ ഏപ്രിൽ മാസത്തിൽ അവർ ഐസിഐസിഐയിൽ നിന്നും പുറത്തിറങ്ങി.

പുറത്തിറങ്ങിക്കഴിഞ്ഞപ്പോൾ അടുത്തു സുഹൃത്തുക്കളോടൊക്കെ "ഇനിയെന്ത്’ എന്ന് ആലോചിച്ചു. പ്രൈവറ്റ് ഇക്വിറ്റി, ഇൻവെസ്റ്റ്മെന്‍റ് ബാങ്കിംഗ്, സ്ട്രക്ചേർഡ് ഫിനാൻസ് മുതലായവയിലുള്ള പരിചയം രേണുകയ്ക്ക് ശക്തിയായിരുന്നു. മാത്രമോ, ഐസിഐസിഐ വെഞ്ച്വർ എന്ന സ്ഥാപനം കെട്ടിപ്പടുത്ത സാമർത്ഥ്യവും. എല്ലാവരും അവളെ പ്രോത്സാഹിപ്പിച്ചതേയുള്ളു - അറിയാവുന്ന മേഖലയിൽത്തന്നെ പരിശ്രമിക്കുക. ഒടുവിൽ ഡിസംബറിൽ സുഹൃത്തായ സുധീർ വാര്യരും ചേർന്ന് ന്ധമൾട്ടിപ്പിൾ ഓൾട്ടർനേറ്റ് അസെറ്റ് മാനേജ്മെന്‍റ്’ സ്ഥാപിച്ചു. ഐസിഐസിഐ എന്ന വിശ്രുത സ്ഥാപനത്തിൽ നിന്നു ലഭിച്ച 23 കൊല്ലത്തെ അനുഭവപരിചയം രേണുകയക്ക് തന്‍റെ സ്വന്തം സ്ഥാപനം നന്നായി നടത്തിക്കൊണ്ടുപോകാൻ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

ശരിയായ കാര്യം ശരിയായ രീതി

സത്യസന്ധതയാണ് ഏത് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനത്തിന്‍റെയും നട്ടെല്ല്. ഗുണഭോക്താക്കളുടെ വിശ്വാസമുണ്ടെങ്കിലേ സ്ഥാപനത്തിനു വളരാനാവൂ. ഒപ്പം നിക്ഷേപത്തെക്കുറിച്ചെടുക്കുന്ന തീരുമാനങ്ങൾ ശരിയായിരിക്കുകയും വേണം. അക്കാര്യത്തിൽ രേണുകയുടെ തീരുമാനങ്ങൾ എപ്പോഴും ശരിയായത്തീരുന്നു എന്ന് എല്ലാവരും അത്ഭുതത്തോടെ സമ്മതിക്കുന്നു. നിങ്ങൾ ശരിയായ കാര്യമാണ് ചെയ്യുന്നതെങ്കിൽ അത് വിജയകരമാക്കാൻ പ്രപഞ്ചശക്തി നിങ്ങളോടപ്പമുണ്ടാകും എന്ന് ഉത്തമവിശ്വാസമുള്ള ആളാണ് താൻ എന്ന് ഒരിക്കൽ രേണുക ഒരു ഇന്‍റർവ്യൂവിൽ പറയുന്നുണ്ട്. വാസ്തവം. ശരിയായ കാര്യങ്ങൾ ശരിയായി ചെയ്യുന്നവരെ വിജയിപ്പിക്കാനല്ലാതെ തോൽപിക്കാൻ ആർക്കാണാവുക?

ഐസിഐസിഐയിലെ അനുഭവം

1986-ൽ ഐസിഐസിഐയിൽ വീണ്ടും ഒരവസരം വന്നു. അവിടെ നിന്നു കിട്ടിയ ഓഫർ അവൾ സ്വീകരിച്ചു. എൻജിനിയറിംഗ് പശ്ചാത്തലമുള്ളതുകൊണ്ട് ബാങ്കിലെ ലോണ്‍ വിഭാഗത്തിലായിരിക്കും പോസ്റ്റിംഗ് ലഭിക്കുകയെന്നാണ് രേണുക കരുതിയത്. പക്ഷേ പോസ്റ്റിംഗ് ലഭിച്ചത് മർച്ചന്‍റ് ബാങ്കിംഗ് ഡിപ്പാർട്ടുമെന്‍റിലാണ്. ന്ധഇഷ്ടപ്പെട്ടത് കിട്ടിയില്ലെങ്കിൽ കിട്ടിയത് ഇഷ്ടപ്പെടുക’ എന്ന തത്ത്വം രേണുക സ്വീകരിച്ചു. തികഞ്ഞ ആത്മാർത്ഥതയോടെ മർച്ചന്‍റ് ബാങ്കിംഗിലെ ജോലി അവർ ചെയ്തു.

അതുകൊണ്ട് രണ്ടു ഗുണമുണ്ടായി. രേണുകയ്ക്ക് ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ അഡ്വാൻസ്ഡ് മാനേജ്മെന്‍റ് പ്രോഗ്രാമിൽ പങ്കെടുക്കാൻ ഒരവസരം ലഭിച്ചു. മാനേജ്മെന്‍റ് രേണുകയെ പ്രത്യേകം തെരഞ്ഞെടുത്ത് ഹാർവാഡിലേക്ക് അയയ്ക്കുകയായിരുന്നു. 1992-ൽ ചെയർമാൻ അവരെ ഐസിഐസിഐ ഇക്വിറ്റീസിൽ കോർപറേറ്റ് ഫിനാൻസ് ആൻഡ് ഇക്വിറ്റീസിന്‍റെ മേധാവിയാക്കി.

ഡോ. രാജൻ പെരുന്ന