ജോലി മാറുന്നതിനൊപ്പം പിഎഫും കൂടെ കൂട്ടാം
റിട്ടയർ ചെയ്യുന്നതുവരെ ഒരു സ്ഥാപനത്തിൽ തന്നെ ജോലി ചെയ്യുന്നവർക്ക് പിഎഫ് അക്കൗണ്ട് ഒരു പ്രശ്നമേയല്ല.

എന്നാൽ പ്രൈവറ്റ് മേഖലയിലെ ജോലിയാകുന്പോൾ ഒരു സ്ഥലത്തു തന്നെ ജോലി ചെയ്യാൻ കഴിയില്ല. പലപ്പോഴും ജോലിയും ജോലി സ്ഥലങ്ങളും മാറിക്കൊണ്ടിരിക്കും.
ജോലി മാറുക എന്നത് എളുപ്പത്തിൽ സാധ്യമായേക്കും. പക്ഷേ, ജോലിക്കൊപ്പം പിഎഫ് അക്കൗണ്ട് കൂടെ മാറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് പലരുടെയും ചിന്ത. ജോലി മാറുന്നതുമായി ബന്ധപ്പെട്ട് ചെയ്തു തീർക്കാനുള്ള ജോലികൾ തീർക്കണം. എന്തെങ്കിലും കുടിശ്ശികയുണ്ടെങ്കിൽ അതു തീർക്കണം... അങ്ങനെ പലതും ചെയ്യുന്നതിനിടയിൽ ജോലിക്കാർ മറന്നു പോകുന്ന ഒരു കാര്യമുണ്ട്. അവർക്കുള്ള ആനുകൂല്യങ്ങളും മറ്റും സ്വീകരിക്കുക എന്നത്.

അതിൽ പ്രധാനപ്പെട്ടതാണ് തൊഴിലാളികൾക്കുള്ള പ്രോവിഡന്‍റ് ഫണ്ട്. ഇത് പഴയ തൊഴിലിടത്തിൽ നിന്നും പുതിയിടത്തേക്ക് മാറ്റാൻ സാധിക്കുമോ എന്ന വലിയൊരു ചോദ്യം ജോലിക്കാരുടെ മുന്നിലുണ്ടാകും. ഇപിഎഫ്ഒ സ്മാർട്ടായതോടെ ഇതും സാധിക്കും, വളരെ എളുപ്പത്തിൽ.

എന്തുകൊണ്ട് പിഎഫ് അക്കൗണ്ട് മാറ്റിക്കൂട

ഇതുവരെ തൊഴിൽ മാറുന്പോൾ നിലവിലുള്ള അക്കൗണ്ട് അവസാനിപ്പിക്കുക, പുതിയ സ്ഥലത്ത് ജോയിൻ ചെയ്യുന്പോൾ പുതിയ അക്കൗണ്ട് തുറക്കുക എന്നതായിരുന്നു രീതി. പക്ഷേ, ഇനി അതു വേണ്ട ജോലി മാറുന്നതിനോടൊപ്പം പഴയ പിഎഫ് അക്കൗണ്ട് പുതിയ സ്ഥലത്ത് നൽകിയാൽ മതി.

പഴയ അക്കൗണ്ടിലെ പണം ട്രാൻസ്ഫർ ചെയ്യുകയോ പിൻവലിക്കുകയോ ചെയ്യാതെ ഏതാണ്ട് 22000 കോടി രൂപയാണ് ഇപിഎഫ്ഒയുടെ നിഷ്ക്രിയ അക്കൗണ്ടിൽ കിടക്കുന്നത്. ഒരു അക്കൗണ്ട് മൂന്നു വർഷത്തേക്കു നിഷ്ക്രിയമായാൽ പലിശ കിട്ടില്ല.

പിഎഫ് അക്കൗണ്ട് ട്രാൻസ്ഫർ

ഇപിഎഫ്ഒ ഫണ്ട് കൈമാറ്റം നേരത്തെ മുതൽ അനുവദിക്കുന്നുണ്ട്. പക്ഷേ, ആദ്യത്തെ തൊഴിൽ ഉടമയുടെ പക്കൽ നിന്നും ഫോം 13 ഒപ്പിട്ട് വാങ്ങിച്ച് പുതിയ തൊഴിലുടമയ്ക്ക് നൽകണം. കൂടാതെ ഇത് പോസ്റ്റ് വഴി വേണം അയയ്ക്കാൻ. അപ്പോൾ നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. ഇങ്ങനെ നിരവധി പ്രശ്നങ്ങളുള്ളതിനാലാണ് പലപ്പോഴും പല അക്കൗണ്ടുകളും നിഷ്ക്രിയമായി പോകുന്നത്.

ഇപിഎഫ്ഒ ഓണ്‍ലൈൻ

എന്നാൽ ഇപിഎഫ്ഒ ഓണ്‍ലൈൻ ആയതോടെ കാര്യങ്ങൾക്കെല്ലാം മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. 2013 ഒക്ടോബർ രണ്ടിനാണ് ഇപിഎഫ്ഒ ഓണലൈൻ സെൽഫ് സർവീസ് പോർട്ടൽ ആരംഭിച്ചത്. നിലവിൽ 1.15 ലക്ഷം തൊഴിലാളികൾ ഫണ്ട് കൈമാറ്റം ചെയ്യാനായി ഓണ്‍ലൈൻ പോർട്ടൽ വഴി അപേക്ഷച്ചിട്ടുണ്ട്. ഇതിൽ 90,000 ക്ലെയിമുകൾ പരിഹരിച്ചു കഴിഞ്ഞു. 8,900 തള്ളിക്കളഞ്ഞു. ഫണ്ട് ഓണ്‍ലൈൻ വഴിയായി വേഗത്തിൽ കൈമാറ്റം നടത്താൻ പരിഷ്കിരച്ച ഫോം 13 ഇപിഎഫ്ഒ പുറത്തിറക്കിയിട്ടുണ്ട്. ഇത് പുതിയ തൊഴിലുടമയ്ക്കോ പഴയ തൊഴിലുടമയ്ക്കോ സമർപ്പിക്കാവുന്നതാണ്.
പഴയ തൊഴിലുടമയ്ക്കായിരുന്നു ആദ്യം ഫോം 13 സമർപ്പിക്കേണ്ടിയിരുന്നത്. ഇപിഎഫ്ഒ യൂണിവേഴ്സൽ അക്കൗണ്ട് നന്പർ എന്നൊരു സംവിധാനവും ആരംഭിച്ചിട്ടുണ്ട.് ഇതുപയോഗിച്ച് ഒരു ജോലിക്കാരന്‍റെ അക്കൗണ്ടിനെ ബന്ധിപ്പിക്കാം. ഇതുവഴി ജോലിക്കാരൻ തൊഴിൽ മാറിയാലും അക്കൗണ്ടിന്‍റെ കൈമാറ്റം സാധ്യമാകും.

ഇപിഎഫ് അക്കൗണ്ട് മാറ്റുന്നതിലൂടെയുള്ള നേട്ടങ്ങൾ

* പഴയ അക്കൗണ്ട് അഞ്ചു വർഷത്തിനു മുൻപ് ക്ലോസ് ചെയ്യുകയാണെങ്കിൽ അതിലെ തുകയ്ക്ക് നികുതി നൽകണം. എന്നാൽ വളരെ ലളിതമായി നിങ്ങൾ നിങ്ങളുടെ നിക്ഷേപം ട്രാൻസ്ഫർ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങൾ കഷ്ടപ്പെട്ടു സന്പാദിച്ച തുക മുഴുവനും ആസ്വദിക്കാൻ കഴിയും.
* വീട് പണിയ്ക്കോ, ചികിത്സയ്ക്കോ, വിവാഹാവശ്യത്തിനോ അക്കൗണ്ടിൽനിന്നു പണം പിൻലിക്കാം.
* അക്കൗണ്ടിലെ നിക്ഷേപത്തിന് നിശ്ചിത ശതമാനം പലിശ ലഭിക്കും. കൂട്ടു പലിശ കൂടി പ്രവർത്തിക്കുന്നതോടെ നിങ്ങൾക്ക് നല്ലൊരു തുക സന്പാദ്യമായി നേടാനും കഴിയും.

പിഎഫ് ഫണ്ട് എങ്ങനെ ട്രാൻസ്ഫർ ചെയ്യാം

* നി​ങ്ങ​ൾ​ക്ക് നി​ങ്ങ​ളു​ടെ യു​എ​എ​ൻ ന​ന്പ​ർ അ​റി​യി​ല്ലെ​ങ്കി​ൽ നി​ങ്ങ​ളു​ടെ തൊ​ഴി​ലു​ട​മ​യോ​ട് ചോ​ദി​ച്ച് യു​എ​എ​ൻ സ്വ​ന്ത​മാ​ക്കു​ക
* ഇ​പി​എ​ഫ്ഒ​യു​ടെ വെ​ബ്സൈ​റ്റാ​യ http://members.epfoservices.in/home. ​ഇ​തി​ൽ ക​യ​റു​ക. യു​എ​എ​ൻ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ലോ​ഗി​ൻ ഐ​ഡി ഉ​ണ്ടാ​ക്കു​ക
* പു​തി​യ ഒ​രു പേ​ജി​ലേ​ക്ക് എ​ത്തും. അ​വി​ടെ നി​ങ്ങ​ളു​ടെ യു​എ​എ​ൻ, മൊ​ബൈ​ൽ ന​ന്പ​ർ, നി​ല​വി​ലെ തൊ​ഴി​ലു​ട​മ​യു​ടെ വി​വ​ര​ങ്ങ​ൾ, അ​ക്കൗ​ണ്ട് ന​ന്പ​ർ എ​ന്നി​വ ന​ൽ​കു​ക.
* നി​ങ്ങ​ളു​ടെ അ​ക്കൗ​ണ്ട് ഇ​പി​എ​ഫ്ഒ സൈ​റ്റി​ൽ കൈ​മാ​റ്റം ചെ​യ്യാ​ൻ യോ​ഗ്യ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക.​അ​തി​നാ​യി നി​ങ്ങ​ളു​ടെ നി​ല​വി​ലെ തൊ​ഴി​ലു​ട​മ​യു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ക, അ​താ​യ​ത് തൊ​ഴി​ലു​ട​മ​യു​ടെ സം​സ്ഥാ​നം തു​ട​ങ്ങി​യ​വ.

* വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​തി​നു​ശേ​ഷം എ​ലി​ജി​ബി​ലി​റ്റി എ​ന്ന ബ​ട്ട​ണി​ൽ ക്ലി​ക്ക് ചെ​യ്യു​ക
* അ​പ്പോ​ൾ യോ​ഗ്യ​മാ​ണോ അ​ല്ല​യോ എ​ന്ന ്സ്ക്രീ​നി​ൽ തെ​ളി​യും
* യോ​ഗ്യ​മാ​ണെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാം
* നി​ങ്ങ​ളു​ടെ ആ​ധാ​ർ കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് തു​ട​ങ്ങി​യ ഫോ​ട്ടോ​യു​ള്ള ഏതെങ്കിലും ഐ​ഡ​ന്‍റി​റ്റി​ കാ​ർ​ഡ് സ​മ​ർ​പ്പി​ക്കു​ക
* ഇ​തു ക​ഴി​യു​ന്പോ​ൾ നി​ങ്ങ​ളു​ടെ മൊ​ബൈ​ൽ ന​ന്പ​റി​ലേ​ക്ക് ഒ​രു പി​ൻ ന​ന്പ​ർ വെ​രി​ഫി​ക്കേ​ഷ​നാ​യി അ​യ​ച്ചു ത​രും
* പി​ൻ കൃ​ത്യ​മാ​യി ന​ൽ​കി ക​ഴി​യു​ന്പോ​ൾ നി​ങ്ങ​ൾ​ക്ക് ഒ​രു മെ​സേ​ജ് വ​രും
* വീ​ണ്ടും തു​ട​രു​ക. നി​ങ്ങ​ൾ ഇ​പി​എ​ഫ്ഒ മെ​ന്പ​ർ ക്ലെ​യിം പോ​ർ​ട്ട​ലി​ൽ എ​ത്തും. ഇ​തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​യി ഡോ​ക്യു​മെ​ന്‍റ് ഐ​ഡി​യും മൊ​ബൈ​ൽ ന​ന്പ​റും ന​ൽ​കു​ക
* റി​ക്വ​സ്റ്റ് ഫോ​ർ ട്രാ​ൻ​സ്ഫ​ർ അ​ക്കൗ​ണ്ട് എ​ന്ന ഓ​പ്ഷ​ൻ ക്ലി​ക്ക് ചെ​യ്യു​ക
* മൂ​ന്നു ഭാ​ഗ​ങ്ങ​ളാ​യു​ള്ള പി​എ​ഫ് ട്രാ​ൻ​സ്ഫ​ർ ഫോം ​പൂ​രി​പ്പി​ച്ചു ന​ൽ​കു​ക
* ആ​ദ്യ​ത്തെ ഭാ​ഗ​ത്ത് നി​ങ്ങ​ളു​ടെ വ്യക്തി ​പ​ര​മാ​യ വി​വ​ര​ങ്ങ​ളാ​ണ് ന​ൽ​കേ​ണ്ട​ത്. പേ​ര്, ഇ​മെ​യി​ൽ അ​ഡ്ര​സ്, ഐ​എ​ഫ്എ​സ് സി ​കോ​ഡ്, ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​ർ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ക
* ര​ണ്ടാ​മ​ത്തെ ഭാ​ഗ​ത്ത് നി​ങ്ങ​ളു​ടെ പ​ഴ​യ പി​എ​ഫ് അ​ക്കൗ​ണ്ടി​ന്‍റെ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ക
* മൂ​ന്നാ​മ​ത്തെ ഭാ​ഗ​ത്ത് പു​തി​യ പി​എ​ഫ് അ​ക്കൗ​ണ്ടി​ന്‍റെ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ക
* നി​ങ്ങ​ളു​ടെ പ​ഴ​യ​തോ പു​തി​യ​തോ ആ​യ തൊ​ഴി​ലു​ട​മ​യെ​ക്കൊ​ണ്ട് അ​റ്റ​സ്റ്റ് ചെ​യ്യി​ക്കു​ക . ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് അറ്റസ്റ്റ് ചെയ്യും.
* ഫോം ​പൂ​രി​പ്പി​ച്ച​തി​നു​ശേ​ഷം ന​ൽ​കി​യ വി​വ​ര​ങ്ങ​ളെ​ല്ലാം ശ​രി​യാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കാം. തെ​റ്റു​ണ്ടെ​ങ്കി​ൽ തി​രു​ത്താം.
* എ​ല്ലാം ശ​രി​യാ​ണെ​ങ്കി​ൽ താ​ഴെ ന​ൽ​കി​യി​രി​ക്കു​ന്ന കാ​പ്ച്ച ന​ൽ​കു​ക. "ഐ ​എ​ഗ്രി’ എ​ന്ന ഓ​പ്ഷ​ൻ ക്ലി​ക്ക് ചെ​യ്യു​ക. അ​പ്പോ​ൾ ഒ​രു പി​ൻ ല​ഭി​ക്കും അ​തു ന​ൽ​കു​ക.
* പി​ൻ ന​ൽ​കി ക​ഴി​യു​ന്പോ​ൾ നി​ങ്ങ​ളു​ടെ പി​എ​ഫ് അ​ക്കൗ​ണ്ട് ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും.
* ഇ​പി​എ​ഫ്ഒ​യു​ടെ പോ​ർ​ട്ട​ൽ വ​ഴി നി​ങ്ങ​ൾ​ക്ക് നി​ങ്ങ​ളു​ടെ ഫ​ണ്ട് ട്രാ​ൻ​സ്ഫ​റി​ന്‍റെ സ്റ്റാ​റ്റ​സ് അ​റി​യാ​നും ക​ഴി​യും.

ഇപിഎഫ് ബാലൻസും പാസ്ബുക്കും

സാധാരണയായി അടിസ്ഥാന ശന്പളത്തിന്‍റെ 12 ശതമാനം തൊഴിലാളിയും തൊഴിൽ ദാതാവും ഇപിഎഫ് അക്കൗണ്ടിലേക്ക് അടയ്ക്കുന്നു. ഇതിൽ തൊഴിൽ ദാതാവ് അടയ്ക്കുന്ന 12 ശതമാനത്തിൽ 8.33 ശതമാനം തൊഴിലാളികളുടെ പെൻഷൻ പദ്ധതിയിലേക്കാണ് പോകുന്നത്. ശേഷിച്ച 3.67 ശതമാനമാണ് ഇപിഎഫിലേക്ക് നിക്ഷേപിക്കുന്നത്. ( ഇരുപതു തൊഴിലാളികളിൽ താഴെ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ, പീഡിത വ്യവസായങ്ങൾ, ചില വിഭാഗത്തിൽപ്പെട്ട വ്യവസായങ്ങൾ തുടങ്ങിയവയ്ക്ക് 10 ശതമാനം ഇപിഎഫ് മതി).

പിഎഫ് ബാലൻസ്/ പാസ്ബുക്ക്: ഇപിഎഫ്ഒയുടെ വെബ്സൈറ്റിൽ നൽകുന്ന സേവനങ്ങളുടെ ഭാഗത്ത് പാസ്ബുക്ക് കാണുവാനുള്ള ലിങ്ക് നൽകിയിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്ത് യൂസർ നെയിമും ( ഇത് യുഎഎൻ ആണ്) പാസ്വേഡും നൽകുക. ഇതോടെ മെന്പർ ഐഡി ലഭ്യമാകും. ഇതിൽ ക്ലിക്ക് ചെയ്താൽ ഇ- പാസ് ബുക്കും അതിലെ വിവരങ്ങളും കാണുവാൻ സാധിക്കും. യുണിഫൈഡ് മെന്പർ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കാണ് പാസ് ബുക്ക് കാണുവാൻ സാധിക്കുക.

ഇപിഎഫ്ഒയുടെ എം സേവ ആപ് വഴിയും പാസ് ബുക്കും അക്കൗണ്ടിലെ തുകയും കാണുവാൻ സാധിക്കും. പാസ്ബുക്ക് ഒഴിവാക്കിയിരിക്കുന്ന സ്ഥാപനങ്ങളിൽനിന്നുള്ള അംഗങ്ങൾക്ക് പാസ്ബുക്ക് സംവിധാനം ലഭ്യമല്ല.

ശ്രദ്ധയിൽ വയ്ക്കാം

* യൂണിവേഴ്സൽ അക്കൗണ്ട് നന്പർ ആക്ടീവായിരിക്കണം.
* നിങ്ങളുടെ തൊഴിൽദാതാവ് നിങ്ങളുടെ കെവൈസി ആക്ടീവായി സൂക്ഷിച്ചിരിക്കണം.
* യുഎഎൻ ഒരു 12 അക്ക നന്പറാണ്.
* ഇപിഎഫ്ഒയാണ് ഇത് നൽകുന്നത്.
* ഇത് റിട്ടയർമെന്‍റ് വരെ മാറ്റാൻ സാധിക്കില്ല.
* ജോലി മാറിയാലും ഇതു തന്നെയായിരിക്കും നന്പർ.
* ഇത് 2014 മുതലാണ് നിർബന്ധമാക്കിയത്.
* ഇപിഎഫ് പലിശനിരക്ക് ഓരോ വർഷവും ഇപിഎഫ്ഒ സെൻട്രൽ ബോർഡ് ട്രസ്റ്റിയാണ് തീരുമാനിക്കുന്നത്. ഇപിഎഫ് പലിശ നിരക്ക് 2016-17-ൽ 8.65 ശതമാനമാണ്. തലേ വർഷം 8.8 ശതമാനമായിരുന്നു പലിശ നിരക്ക്. 2017-18-ലെ പലിശ നിരക്ക് നിശ്ചയിക്കാൻ ഉടനേ ഇപിഎഫ്ഒ സെൻട്രൽ ബോർഡ് ട്രസ്റ്റി ചേരും. സാധാരണ നവംബറിലാണ് നിരക്ക് നിശ്ചയിക്കുക.
Loading...