അക്കൗണ്ടിംഗ് പ്രഫഷണിലെ ആഗോള കരിയർ സാധ്യതകൾ
അക്കൗണ്ടിംഗ് പ്രഫഷണിലെ  ആഗോള കരിയർ സാധ്യതകൾ
Thursday, May 3, 2018 2:52 PM IST
വ്യാപാരം തുടങ്ങിയ നാളുകളിൽത്തന്നെ അക്കൗണ്ടിംഗ് പ്രഫഷനും നിലവിൽ വന്നു. കാലം നീങ്ങിയതോടെ ബിസിനസിലെ അക്കൗണ്ടന്‍റുമാരുടെ ഉത്തരവാദിത്തം കൂടുതൽ കുടൂതൽ വികസിച്ചുവന്നു. ഇന്ന് ഏതൊരു സ്ഥാപനത്തിന്‍റേയും നിർണായകവും അവിഭാജ്യവുമായ ഘടകമായി അക്കൗണ്ടന്‍റുമാർ മാറിയിരിക്കുന്നു. ബിസിനസുകൾ രൂപപ്പെടുത്തിയെടുക്കുന്നതിലും വളർത്തുന്നതിലും മറ്റും അക്കൗണ്ടന്‍റുമാർ സഹായിക്കുന്നു.

വളരെ ലളിതമായി പറഞ്ഞാൽ ബിസിനസിന്‍റെ ഭാഷയാണ് അക്കൗണ്ടിംഗ്. ബിസിനസിൽ നേരിട്ടും അല്ലാതെയും അകത്തും പുറത്തുമൊക്കെ ഭാഗഭാക്കായിരിക്കുന്ന എല്ലാവരുമായി സ്ഥാപനത്തിന്‍റെ ധനകാര്യ ആരോഗ്യം, അതിന്‍റെ അടിസ്ഥാനമൂല്യം, ധനകാര്യ പ്രകടനം തുടങ്ങിയ കാര്യങ്ങളെല്ലാം അക്കൗണ്ടിംഗ് ആശയവിനിമയം നടത്തുന്നു. മെച്ചപ്പെട്ട തീരുമാനങ്ങൾ എടുക്കുവാനും കാര്യക്ഷമമായും തടസങ്ങളില്ലാതെയും ബിസിനസ് മുന്നോട്ടു കൊണ്ടുപോകുവാനും സ്ഥാപനങ്ങളെ അക്കൗണ്ടിംഗ് സഹായിക്കുന്നു.

അക്കൗണ്ടന്‍റുമാരുടെ ജോലിയുടെ സാധ്യത ഇതു മാത്രമാണെന്നു അഹങ്കാരത്തോടെ ചിന്തിക്കുന്നവരുണ്ട്. ഡേറ്റ വിശകലനവിദഗ്ധരും അക്കങ്ങളുമായി മല്ലുപിടിക്കുന്നയാളെന്നുമാണ് അക്കൗണ്ടന്‍റുമാരെക്കുറിച്ചുള്ള പാരന്പര്യ ചിന്താഗതി. ഇപ്പോൾ ആ ചിന്ത മാറിയിരിക്കുന്നു. പകരം ബിസിനസ് ചിന്തകരും ആസൂത്രകരും ബിസിനസിന്‍റെ സങ്കീർണതകളെക്കുറിച്ച് അറിവുള്ളവരുമാണ് അക്കൗണ്ടന്‍റുമാർ എന്ന ചിന്ത കടന്നുവന്നിരിക്കുന്നു. ഐഎഫ്ആർഎസ് (ഇന്‍റർനാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് സ്റ്റാൻഡാർഡ്സ്) ഇന്ത്യൻ അക്കൗണ്ടിംഗ് സ്റ്റാൻഡാർഡ് (ഇന്ത്യ- എഎസ്) ആയി പരിണമിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ അക്കൗണ്ടിംഗ് മേഖല വലിയ മാറ്റത്തിലൂടെ കടന്നുപോവുകയാണ്.

ഈ മാറ്റങ്ങളുടെ ഇടയിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു. ധനകാര്യ പ്രഫഷണലുകളിൽനിന്നു ലോകമെന്പാടുമുള്ള തൊഴിൽദാതാക്കൾ എന്താണ് പ്രതീക്ഷിക്കുന്നത്?

മത്സരക്ഷമതയും നൈപുണ്യവും പ്രതിഫലിപ്പിക്കുന്ന പ്രഫഷണൽ ബുദ്ധിമാനം’ ആഗോളതലത്തിൽ അക്കൗണ്ടിംഗ് കരിയറിന് ഏറ്റവും ആവശ്യമാണെന്ന് അക്കൗണ്ടിംഗിലെ മാറ്റങ്ങൾ സൂചിപ്പിക്കുന്നു. ഡിജിറ്റൽ യുഗത്തിന്‍റെ ആവിർഭാവത്തോടെ, നിലവിലുള്ളതും ഉയർന്നുവരുന്നതുമായ ഡിജിറ്റൽ സാങ്കേതികവിദ്യകളെക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചുമുള്ള അറിവും അക്കൗണ്ടന്‍റുമാർക്ക് ഏറ്റവും നിർണായകമായിരിക്കുകയാണ്.

സ്വന്തം വികാരവും മറ്റുള്ളവരുടെ വികാരവും മനസിലാക്കുവാനുള്ള കഴിവും ഏറ്റെടുത്ത പ്രവൃത്തി പൂർത്തിയാക്കുവാൻ അവ ഉപയോഗിക്കുകയും ചെയ്യുമെന്നാണു അക്കൗണ്ടന്‍റുമാരിൽനിന്നു പ്രതീക്ഷിക്കുന്നത്. നിലവിലുള്ള പ്രവണതകളും വസ്തുതകളും ഉപയോഗപ്പെടുത്തി ഭാവിയെ മനസിലാക്കുവാനുള്ള ഉൾക്കാഴ്ച അവർ ആർജിക്കണം. ഇതോടൊപ്പം അവരുടെ പരിചയംകൂടി ചേർത്ത് ആഗ്രഹിക്കുന്ന ഫലമുണ്ടാക്കുകയും മൂല്യം സൃഷ്ടിക്കുകയും വേണം.

അഷ്വറൻസ്, കോർപറേറ്റ് റിപ്പോർട്ടിംഗ്, ധനകാര്യമാനേജ്മെന്‍റ്, സ്ട്രാറ്റജി പ്ലാനിംഗ്, പെർഫോമൻസ് മാനേജ്മെന്‍റ്, നികുതി, ഭരണനിർവഹണം, നഷ്ടസാധ്യത, നൈതികത തുടങ്ങിയവയാണ് അക്കൗണ്ടന്‍റുമാരുടെ പ്രധാന ജോലിമേഖലകളായി ആഗോളതലത്തിൽ തുടരുന്നത്.

പ്രഫഷണൽ അക്കൗണ്ടന്‍റുമാരുടെ ഭാവി

"പ്രഫഷണൽ അക്കൗണ്ടന്‍റസ്- ദി ഫ്യൂച്ചർ’ എന്ന എസിസിഎയുടെ റിപ്പോർട്ടിൽനിന്നുള്ള ചില ഭാഗങ്ങൾ നോക്കാം.

ധനകാര്യ മേഖലയിലെ പ്രഫഷണലുകൾ ജോലി കിട്ടുവാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ബിഗ് ഫോർ’ സ്ഥാപനങ്ങളിലാണ്. ലോകമെന്പാടും ഇതുതന്നെയാണ് സ്ഥിതി. എന്നാൽ അക്കൗണ്ടന്‍റുമാർക്ക് പൊതുമേഖലയിലും നോട്ട് ഫോർ പ്രോഫിറ്റ് മേഖലകളിലും ധനകാര്യ ജോലികൾ തേടാം. എഫ്എംസിജി, എണ്ണ, പ്രകൃതിവാതകം, ഇന്ധനം, മാനുഫാക്ചറിംഗ്, ആഗോള ബിസിനസ് സേവനങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം അക്കൗണ്ടന്‍റുമാർക്ക് ജോലിസാധ്യത വർധിച്ചുകൊണ്ടിരിക്കുകയാണ്. ആസൂത്രണം മുതൽ മുൻകൂട്ടി ചെലവു ആസൂത്രണം ചെയ്യുന്നതുവരെയുള്ള ജോലികൾ, ഓഡിറ്റിംഗ്, മാനേജ്മെന്‍റ്, ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും മൂല്യം വിലയിരുത്തൽ തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങളിലെല്ലാം അക്കൗണ്ടന്‍റുമാർക്കു പ്രിയമേറുകയാണ്.


സ്ഥാപനങ്ങൾ വിദേശത്തു പ്രവർത്തനം വ്യാപിപ്പിക്കുന്പോൾ അവയ്ക്ക് (ഇന്ത്യനും അല്ലാത്തവയും) ഗവണ്‍മെന്‍റ്, നികുതി, മറ്റു നിയമങ്ങൾ, ചട്ടങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെടേണ്ടതുണ്ട്. അക്കൗണ്ടിംഗിലും ഫിനാൻസിലും ആഗോള നിലവാരത്തിലുള്ള യോഗ്യത, ഐഎഫ്ആർഎസ് പോലുള്ള ആഗോള നിലവാരത്തിൽ അവഗാഹം നേടുവാൻ സാഹായിക്കുമെന്നു മാത്രമല്ല, ഈ പ്രഫഷനിലെ മാറ്റങ്ങൾ ഉൾക്കൊള്ളുവാനും തരണം ചെയ്യാനുമുള്ള ബുദ്ധിമാനം വളർത്തിയെടുക്കുവാനും അക്കൗണ്ടന്‍റുമാരെ സഹായിക്കും. വിവിധ രാജ്യങ്ങളിലെ വിവിധ അന്തരീക്ഷത്തിൽ ജോലിയെടുക്കവാൻ ആഗോള കരിയർ അക്കൗണ്ടുമാരെ സഹായിക്കുമെന്നു മാത്രവുമല്ല, ഏതൊരു സ്ഥാപനത്തിന്േ‍റയും വളർച്ചയിൽ അത് അവരെ അനിവാര്യമായ ഘടകമായി മാറ്റുകയും ചെയ്യും.

(സിഇഒ, സിഎഫ്ഒ, സിഎംഒ,സിടിഒ, സിഐഒ, മറ്റ് അക്കൗണ്ടൻസി-ഫിനാൻസ് പ്രഫഷണലുകൾ തുടങ്ങിയ രണ്ടായിരത്തോളം പേർക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ തയാറാക്കിയതാണ് ന്ധപ്രഫഷണൽ അക്കൗണ്ടന്‍റ്സ്- ദി ഫ്യൂച്ചർ എന്ന റിപ്പോർട്ട്. 2025 വരെ അക്കൗണ്ടൻസി പ്രഫഷനിൽ വരാവുന്ന മാറ്റങ്ങളെക്കുറിച്ചും ആവശ്യമായ നൈപുണ്യത്തെക്കുറിച്ചും മനസിലാക്കുവാൻ ഈ റിപ്പോർട്ടു സഹായിക്കുമെന്നു കുരുതുന്നു).

മികച്ച ഫിനാൻസ് പ്രഫഷണലുകളെ വാർത്തെടുത്ത് എസിസിഎ

ഒറ്റ സാന്പത്തികവിപണി എന്ന നിലയിലേക്കു മാറിയിരിക്കുന്ന ഇന്ത്യയിൽ അന്താരാഷ്ട്ര തലത്തിലും ദേശീയതലത്തിലും പരിചയസന്പന്നരായ ഫിനാൻസ് പ്രഫഷണലുകളുടെ ആവശ്യകത ഏറെ വരികയാണെന്ന് പഫഷണൽ അക്കൗണ്ടന്‍റുമാരുടെ ആഗോളസംഘടനയായ അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്‍റ്സ് (എസിസിഎ) വിലയിരുത്തുന്നു.

പതിനെട്ടിനും മുപ്പത്തിയഞ്ചിനും ഇടയ്ക്ക് പ്രായമുള്ളവരിൽ എസിസിഎ നടത്തിയ പഠനത്തിൽ, 86 ശതമാനം പേരും ഫിനാൻസ് രംഗത്തെ തൊഴിലിനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമായി. ഒരു സ്ഥാപനത്തിന്‍റെ നേതൃനിരയിലെത്താൻ ഫിനാൻസ് രംഗത്തെ പരിചയം അനിവാര്യമാണെന്ന് അവർ അഭിപ്രായപ്പെടുന്നു.

ഗോൾഡ് അപ്രൂവ്ഡ് ലേണിംഗ് പ്രൊവൈഡേഴ്സിന്‍റെ ശൃംഖല വഴി കേരളത്തിലും രാജ്യത്തെങ്ങും അക്കൗണ്ടൻസിയിലും ഫിനാൻസിലും മികച്ച പ്രഫഷണൽ യോഗ്യതകൾ എസിസിഎ ലഭ്യമാക്കുന്നുണ്ട്. ഇതുവഴി വിദ്യാർത്ഥികൾക്ക് ജോലി സ്ഥലത്ത് മത്സരക്ഷമത പ്രകടിപ്പിക്കാനും തൊഴിൽദാതാക്കൾക്ക് ആവശ്യമായ നൈപുണ്യം ഉറപ്പാക്കാനും സാധിക്കുമെന്ന് എസിസിഎ ഇന്‍റർനാഷണൽ ഡവലപ്മെന്‍റ് മേധാവി സാജിദ് ഖാൻ പറഞ്ഞു. അക്കാദമിക് ഡിഗ്രികൾക്കൊപ്പം, എസിസിഎ യോഗ്യതയും സ്വന്തമാക്കാൻ അവസരം ലഭിക്കുന്നു.

കേരളത്തിലെ കോളജുകളു മായും തൊഴിൽദാതാക്കളുമായും ചേർന്ന് കരിയർ രംഗത്ത് ആഗോളതലത്തിൽ പ്രസക്തമായ യോഗ്യതകൾ എസിസിഎ പകർന്നുനല്കുന്നു. ആഗോള ബിസിനസ് നിക്ഷേപങ്ങളെ കേരളത്തിലേയ്ക്ക് ആകർഷിക്കാൻ ഇത് സഹായകമാകുമെന്നും ഖാൻ പറഞ്ഞു.

മൊഹമ്മദ് സജിദ് ഖാൻ
എസിസിഎ ഇന്‍റർനാഷണൽ ഡെവലപ്മെന്‍റ് ഹെഡ്