സംരംക്ഷണം നൽകാൻ സ്പൈഡർ ഇന്‍റഗ്രേറ്റേഴ്സ്
ഒന്നു കണ്ണു തെറ്റിയപ്പോഴേക്കും എല്ലാം പോയി എന്ന് വീടിനോ സ്ഥാപനത്തിനോ എന്തെങ്കിലും സംഭവിച്ച ശേഷം പറയുന്നവരുണ്ട്. ഇരുപത്തിനാലു മണിക്കൂറും വീടിനും സ്ഥാപനത്തിനും കണ്ണു ചിമ്മാതെ സംരംക്ഷണം നൽകാൻ സൗകര്യമുണ്ടായിരു ന്നെങ്കിലെന്ന് ചില നിമിഷങ്ങളിലെങ്കിലും പലരും ചിന്തിച്ചുപോകും.

അത്തരമൊരു സംരംക്ഷണം ഒരുക്കുകയാണ് എറണാകുളം നോർത്ത് പറവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പൈഡർ ഇന്‍റഗ്രേറ്റേഴ്സ് എന്ന ഓട്ടോമേഷൻ കന്പനി. സ്പൈഡർ ഇന്‍റഗ്രേറ്റേഴ്സിന്‍റെ പ്രവർത്തനങ്ങൾ മാനേജിംഗ് ഡയറക്ടർ കിരണ്‍കുമാർ വിശദീകരിക്കുന്നു.

സുരക്ഷയൊരുക്കുന്നു

വീടുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം സംരംക്ഷണം നൽകുന്നതിനാവശ്യമായ സംവിധാനങ്ങളെല്ലാം സ്പൈഡർ ഇന്‍റഗ്രേറ്റേഴ്സ് നൽകുന്നുണ്ട്. ഇസഡ് വേവ് റിമോട്ട് എന്ന ഉപകരണത്തിലെ ഒരു ബട്ടണ്‍ അമർത്തിയാൽ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അടിയന്തര സഹായത്തിനുള്ള നിർദേശം നൽകുന്ന എമർജൻസി അസിസ്റ്റൻസ് റിമോട്ട് കണ്‍ട്രോൾ, വീടിന്‍റെ ലൈവ് വീഡിയോ, അലാറം, സൈറണ്‍ എന്നിങ്ങനെയുള്ള സുരക്ഷ സൗകര്യങ്ങൾ, ഉൗർജ സംരംക്ഷണത്തിനു വേണ്ടി നിയന്ത്രണ സംവിധാനങ്ങൾ, മോണിട്ടർ, പ്രകടനം ട്രാക്ക് ചെയ്യാനുള്ള സംവിധാനം, ലൈറ്റുകൾ, മുറികൾക്കുള്ളിലെ താപ നില നിയന്ത്രണം, സമയമനുസരിച്ച് ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കൽ എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു.

പഴയ വീടുകളാണെങ്കിൽ കൂടി ഓട്ടോമേഷൻ ചെയ്യുന്പോൾ വീണ്ടും വയറിംഗ് നടത്തുകയോ മറ്റു മാറ്റങ്ങൾ വരുത്തുകയോ ചെയ്യേണ്ടതില്ല. പുതിയ വീടുകളാണെങ്കിലും ലളിതമായി തന്നെ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. വീടുമാറിയാലും കണ്‍ട്രോൾ സിസ്റ്റവും കൂടെ കൊണ്ടു പോകാവുന്ന വിധത്തിലാണ് എല്ലാം സെറ്റ് ചെയ്യുന്നത്.

നിരവധി ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ സ്പൈഡർ ഇന്‍റഗ്രേറ്റേഴ്സ് ലഭ്യമാക്കുന്നുണ്ട്. ലളിതമായ സോഫ്റ്റ് വേർ സംവിധാനമായതിനാൽ ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് ഓരോ പ്രോഗ്രാമും ആവശ്യമുള്ളപ്പോൾ മാറ്റി എഴുതി തയാറാക്കാവുന്നതാണ്.

വീടുകളുടേയും സ്ഥാപനങ്ങളുടേയും വലുപ്പച്ചെറുപ്പം നോക്കാതെ തന്നെ ഞങ്ങൾ ഓട്ടോമേഷൻ ചെയ്തു നൽകുന്നുണ്ട്. ഓട്ടോമേഷനു പുറമേ മേഷണവും കുറ്റകൃത്യങ്ങളും കുറയ്ക്കാനായി സിസി ടിവി. സ്മാർട്ഫോണ്‍, കന്പ്യൂട്ടർ, ലാപ്ടോപ്, ടാബ് എന്നിവ ഉപയോഗിച്ച് തത്സമയമോ, റെക്കോർഡ് ചെയ്തിട്ടുള്ളതോ ആയ വീഡിയോകൾ നിരീക്ഷിക്കുവാൻ സഹായിക്കുന്നു.
വീടുകൾക്കുണ്ടാകുന്ന ചോർച്ച, സൂര്യതാപം എന്നിവയിൽ നിന്നും വീടിനെ സംരംക്ഷിക്കാൻ ആവശ്യമായ മേൽക്കൂര തുടങ്ങിയ കാര്യങ്ങളും ചെയ്തു നൽകുന്നുണ്ട്. അതിനു പുറമേ സെൻട്രലൈസ്ഡ് വാക്വം ക്ലീനർ സംവിധാനം തുടങ്ങിയ ഏറ്റവും പുതിയ സാങ്കിതിക വിദ്യ സോവനങ്ങളും ലഭ്യമാക്കുന്നുണ്ട്.

സ്പൈഡർ ഇന്‍റഗ്രേറ്റേഴ്സ് നൽകുന്ന സേവനങ്ങൾ

സ്ഥാപനങ്ങളുടെയും വീടുകളുടെയും സുരക്ഷയ്ക്കും സൗകര്യത്തിനുമായി സ്പൈഡർ ഇന്‍റഗ്രേറ്റേഴ്സ് ലഭ്യമാക്കുന്ന സേവനങ്ങൾ ചുവടെ:


പാർക്കിംഗ് ഗേറ്റ്, ബൂം ബാരിയർ

ഫ്ളാറ്റിന്‍റെയോ സ്ഥാപനങ്ങളുടെയോ പാർക്കിംഗ് ഗ്രൗണ്ടിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയുവാനും ടോൾ പിരിക്കുന്ന സ്ഥലങ്ങളിൽ പ്രവേശനങ്ങൾ നിയന്ത്രിച്ച് ടോൾ പിരിക്കുവാനും ഇതു മൂലം സാധിക്കും. ഓട്ടോമാറ്റിക് സെൻസർ, റിമോട്ട് കണ്‍ട്രോൾ, മൊബൈൽ ഫോണിൽ നിന്ന മിസ്ഡ് കോൾ നല്കൽ, പ്രസ് ബട്ടണ്‍ എന്നിവ വഴി ഇതു നിയന്ത്രിക്കാവുന്നതാണ്.

ഓട്ടോമാറ്റിക് ഡോർ

വീട്ടിലെയോ സ്ഥാപനത്തിലെയോ മുന്നിലേക്കോ പിന്നിലേക്കോ വശങ്ങളിലേക്കോ തള്ളി തുറക്കുന്നതോ കറങ്ങുന്നതോ ആയ ഡോറുകൾ ഓട്ടോമാറ്റിക്കായി മോഷൻ സെൻസറുകൾ അഥവാ പിഐആർ സിസ്റ്റം വഴി നിയന്ത്രിക്കുവാൻ സാധിക്കുന്നു.

ഹോം ഓട്ടോമേഷൻ

വീട്ടിലെയോ ഓഫീസിലേയോ ലൈറ്റുകൾ, എസി, ടിവി, മ്യൂസിക് സിസ്റ്റം, വാതിലുകൾ, കർട്ടനുകൾ എന്നിവ അകലെയിരുന്നുകൊണ്ട് എൽഇഡി ഡിസ്പ്ലേ ഉപയോഗിച്ചോ സ്മാർട്ഫോണ്‍, ടാബ് മുഖേനയെ നിയന്ത്രിക്കാൻ സാധിക്കുന്നു.

വീഡിയോ ഡോർഫോണ്‍

നിങ്ങളുടെ വീട്ടിലേക്കോ, ഓഫീസിലേക്കോ, വരുന്നവരെ ഡോർ തുറക്കാതെ വീഡിയോ ഡോർ ഫോണ്‍ വഴി കാണാനും സംസാരിക്കാനും സാധിക്കും. ഇതുഴി ആവശ്യമില്ലാത്തവരെ നിയന്ത്രിക്കാൻ സാധിക്കും.

റിമോട്ട് ഗാരേജ് ഷട്ടർ

ഗാരേജ് ഡോർ, കാർപോർച്ച്, ഷട്ടർ, സ്ഥാപനങ്ങളുടെ ഷട്ടർ, എന്നിവ തുറക്കുവാനും അടയ്ക്കുവാനും സ്മാർട് ഫോണ്‍, ടാബ്, റിമോട്ട് കണ്‍ട്രോൾ, പ്രസ് ബട്ടണ്‍ എന്നിവ വഴി സാധ്യമാകുന്നു.

റിമോട്ട് ഗേറ്റ്

നിങ്ങളുടെ വീട്ടിലെയോ സ്ഥാപനത്തിലെയോ ഗേറ്റ് തുറക്കുവാനും അടയ്ക്കുവാനും റിമോട്ട് കണ്‍്ട്രോൾ, സ്മാർട്ഫോണ്‍,ടാബ്, നന്പർ പ്ലേറ്റ്, സെൻസർ മുതലായവ ഉപയോഗിച്ച് സാധ്യമാകുന്നു.

ആക്സസ് കണ്‍ട്രോൾ, ടൈം അറ്റൻഡൻസ് മെഷീൻ

ഒരു സ്ഥാപനത്തിലേക്കുള്ള അനധികൃത പ്രവേശനങ്ങൾ നിയന്ത്രിക്കുവാനും ജീവനക്കാർ സ്ഥാപനത്തിൽ എത്തുന്നതും പോകുന്നതുമായ സമയങ്ങൾ കൃത്യമായി അറിയുന്നതിനും അതുവഴി അവരുടെ ഹാജർ രേഖകൾ കൃത്യമായി സൂക്ഷിക്കുവാനും സാധിക്കുന്നു.

സിസി ടിവി

മോഷണവും കുറ്റകൃത്യങ്ങളും കുറയ്ക്കുന്നതിനും ജീവനക്കാരുടെ ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനും സുരക്ഷ കാമറകൾ വഴി സാധ്യമാകുന്നു. ഇന്‍റർനെറ്റ് കണക്ഷൻ വഴി ലോകത്തെവിടെനിന്നും സ്മാർട്ഫോണ്‍, കന്പ്യൂട്ടർ, ലാപ്ടോപ്പ്,ടാബ് എന്നിവ ഉപയോഗിച്ച് തത്സമയമോ റിക്കാർഡ് ചെയ്തിട്ടുള്ളതോ ആയ വീഡിയോകൾ നിരീക്ഷിക്കാൻ കഴിയുന്നു.

കിരണ്‍കുമാർ
മാനേജിംഗ് ഡയറക്ടർ
സ്പൈഡർ ഇന്‍റഗ്രേറ്റേഴ്സ്