നിക്ഷേപം -സന്പാദ്യം ഓട്ടോ സ്വീപ് അക്കൗണ്ട്
നിക്ഷേപം -സന്പാദ്യം ഓട്ടോ സ്വീപ് അക്കൗണ്ട്
Friday, June 21, 2019 4:56 PM IST
പ്രതീക്ഷിക്കാത്ത സമയത്ത് കുറച്ചധികം പണം കയ്യിൽവന്നു എന്നിരിക്കട്ടെ അത് ദീർഘകാലത്തേക്ക് നിക്ഷേപിക്കാനും ആഗ്രഹിക്കുന്നില്ല. എന്നാൽ വെറുതെ കയ്യിൽ വെച്ചിരിക്കാനും വയ്യ. അപ്പോൾ പിന്നെ അതിൽ നിന്നും എന്തെങ്കിലുമൊരു നേട്ടമുണ്ടാക്കാനും അതോടൊപ്പം സുരക്ഷിതമായിരിക്കാനും സാധ്യതയുള്ള വഴി തേടണം.

അതിനു സഹായിക്കുന്ന വഴി പല ബാങ്കുകളും ഒരുക്കിയിട്ടുണ്ട്. ഓട്ടോസ്വീപ് അക്കൗണ്ട് എന്ന് ഇതറിയപ്പെടുന്നു.

എന്താണ് ഓട്ടോ സ്വീപ് അക്കൗണ്ട്

ഓട്ടോ സ്വീപ് അക്കൗണ്ട് എന്നത് സേവിംഗ്സ് അക്കൗണ്ടും അതോടൊപ്പം സ്ഥിര നിക്ഷേപത്തിനുള്ള അക്കൗണ്ടു കൂടിച്ചേർന്ന സൗകര്യമാണ്.

സേവിംഗ്സ അക്കൗണ്ടിൽ നിശ്ചിത പരിധയിൽ കൂടുതൽ തുക വന്നാൽ അധിക തുക സ്ഥിര നിക്ഷേപ അക്കൗണ്ടിലേക്ക് ഒട്ടോമാറ്റിക്കായി എത്തും. ഇതുവഴി ആ തുകയ്ക്ക് സ്ഥിര നിക്ഷേപത്തിനു ലഭിക്കുന്ന പലിശ നേടാം.

ഈ അക്കൗണ്ട് പ്രവർത്തിക്കുന്നത്: സേവിംഗ്സ് അക്കൗണ്ടിലെ ബാലൻസ് നിശ്ചതി പരിധിയൽ കൂടിയാൽ സ്ഥിര നിക്ഷേപത്തിന്‍റെ അക്കൗണ്ടിലേക്ക് പോകും. കുറഞ്ഞാൽ സ്ഥിര നിക്ഷേപ അക്കൗണ്ടിൽ നിന്നും സേവിംഗ്സ് അക്കൗണ്ടിലേക്ക് എത്തും.

സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപം കൂടിയാൽ അത് സ്ഥിര നിക്ഷേപത്തിന്‍റെ അക്കൗണ്ടിലേക്ക് തനിയെ മാറി പലിശ വരുമാനം സൃഷ്ടിക്കുന്നു എന്നതാണ് ഏറ്റവും വലിയ ആകർഷണം. ഇത് തീർച്ചയായും സേവിംഗ്സ് അക്കൗണ്ടിനു ലഭിക്കുന്ന പലിശയെക്കാൾ കൂടുതലായിരിക്കും.
എന്നാൽ സ്ഥിര നിക്ഷേപ അക്കൗണ്ടുകൾക്ക് ഒരു മച്യൂരിറ്റി കാലാവധി ബാങ്കുകൾ നിശ്ചയിച്ചിട്ടുണ്ടാകും. അതിനിടയിൽ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചാൽ പിഴ ഈടാക്കും. പലിശ വരുമാനം കുറയുന്നതിനും ഇത് കാരണമാകും. എല്ലാ ബാങ്കുകളും ഓട്ടോ സ്വീപ് സ്ഥിര നിക്ഷേപ അക്കൗണ്ടിന് ഒരു മച്യൂരിറ്റി കാലാവധി വെച്ചിട്ടുണ്ടാകും. ആ കലാവധി പൂർത്തിയാകുന്നതിനു മുന്പ് പണം പിൻവലിച്ചാൽ ഒരു നിശ്ചിത തുക പിഴയായും നൽകേണ്ടി വരും.


നേട്ടമാണോ നഷ്ടമാണോ?

ഓട്ടോ സ്വീപ് അക്കൗണ്ട ഒരുതരത്തിൽ നേട്ടമാണ്. പ്രത്യേകിച്ച് ശന്പള ജോലിക്കാർക്കാണ് ഇത് ഏറെ ഉപകാരപ്രദമാകുന്നത.് കാരണം അവർക്ക് പണത്തിന്‍റെ ലിക്വിഡിറ്റി എപ്പോഴും കാത്തു സൂക്ഷിക്കാനാകും. അതോടൊപ്പം ഉപയോഗിക്കാതെ സേവിംഗ്സ് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന പണത്തിന് പലിശയും ലഭിക്കും. അക്കൗണ്ടിൽ പണമുണ്ടാകമെന്നുറപ്പള്ളവരെ ഇത്തരം അക്കൗണ്ടുകൾ തുറക്കാവു.അല്ലെങ്കിൽ അത് വലിയ അബദ്ധമാകും. കാരണം രണ്ട് അക്കൗണ്ടിലും പണമില്ലാതെ വന്നാൽ വലിയ തുക പിഴ നൽകേണ്ടി വരും. രണ്ട് അക്കൗണ്ടു ക്ലോസ് ചെയ്യേണ്ടിവരും. നേട്ടത്തിന് ചെയ്തത് കോട്ടമായി തീരും. അതുകൊണ്ട് സൂക്ഷിച്ച് ഉപയോഗിക്കണം.

ഓട്ടോ സ്വീപ് അ്ക്കൗണ്ടിന്‍റെ ഉദ്ദേശം സേവിംഗ്സ് അക്കൗണ്ടിൽ അധികമായി വരുന്ന തുകയെ മികച്ച റിട്ടേണ്‍ ലഭിക്കുന്ന സ്ഥിര നിക്ഷേപത്തിലേക്ക് നീക്കുക എന്നുള്ളതാണ്. പലർക്കും മാസത്തിന്‍റെ അവസാനമാകുന്പോൾ വളരെ തുച്ഛമായ തുകയെ അക്കൗണ്ടിൽ മിച്ചമുണ്ടാകുകയുള്ളു. അങ്ങനെയുള്ളവർക്ക് ഈ സൗകര്യംകൊണ്ട് ഉപയോഗമൊന്നുമില്ല. അക്കൗണ്ടിൽ ആവശ്യത്തിനപ്പുറം തുക വരാനുള്ളവർക്കാണ് ഇത് ഏറെ അനുയോജ്യം. അതോടൊപ്പം ഓരോ മാസത്തെയും പിൻവലിക്കലുകളും കുറവായിരിക്കണം.

വിവിധ ബാങ്കുകളിലെ ഓട്ടോ സ്വീപ് അക്കൗണ്ടുകൾ

* ഐഡിബിഐ ബാങ്ക് - സ്വീപ് - ഇൻ സേവിംഗ്സ് അക്കൗണ്ട്
* ആക്സിസ് ബാങ്ക് - എൻകാഷ് 24
* യൂണിയൻ ബാങ്ക് - യൂണിയൻ ഫ്ളെക്സി ഡെപ്പോസിറ്റ്
* യൂണിയൻ ബാങ്ക് - യൂണിയൻ ഫ്ളെക്സി ഡെപ്പോസിറ്റ്
* എച്ച്ഡിഎഫ്സി ബാങ്ക് - സൂപ്പർ സേവർ ഫസിലിറ്റി
* ബാങ്ക് ഓഫ് ഇന്ത്യ - സേവിംഗ്സ് പ്ലസ് സ്കീം
* ഓറിയന്‍റൽ ബാങ്ക് ഓഫ് കൊമേഴ്സ് - ഫ്ളെക്സി ഫിക്സ്ഡ് ഡെപ്പോസിറ്റ് സ്കീം
* സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - മൾട്ടി ഓപ്ഷൻ ഡെപ്പോസിറ്റ് സ്കീം
* അലഹാബാദ് ബാങ്ക് - ഫ്ളെക്സി ഫ്കിസ് ഡെപ്പോസിറ്റ്.