ജോയ്ആലുക്കാസിന്റെ വിജയഗാഥ പുസ്തകരൂപത്തിൽ
Saturday, September 26, 2020 3:07 PM IST
തൃശൂർ: ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ വിജയഗാഥ ആലേഖനം ചെയ്ത ഒരു കോഫി ടേബിൾ പുസ്തകം എ ഗ്ലിറ്ററിംഗ് സക്സസ് സ്റ്റോറി (A Glittering Success Story) ദുബായിലെ ഇന്ത്യൻ കോണ്‍സൽ ജനറൽ ഡോ.അമൻ പുരി പ്രകാശനം ചെയ്തു. ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റിൽ നടന്ന ചടങ്ങിൽ പുസ്തകത്തിന്റെ ആദ്യകോപ്പി ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ജോയ് ആലുക്കാസിൽനിന്നും ഡോ. പുരി ഏറ്റുവാങ്ങി.
ജോയ്ആലുക്കാസ് സ്ഥാപനങ്ങളുടെ സ്ഥാപകനും മാർഗദർശിയും അമരക്കാരനും പ്രചോദനവുമായിരുന്ന, ജോയ് ആലുക്കാസിന്റെ പിതാവ് ആലുക്ക ജോസഫ് വർഗീസിന് ആദരമർപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ. ചടങ്ങിൽ ജോയ്ആലുക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോണ്‍ പോൾ ആലുക്കാസ്, ജാസിം മുഹമ്മദ് ഇബ്രാഹിം അൽ ഹസവി അൽ തമീമി, മുസ്തഫ മുഹമ്മദ് അഹമ്മദ് അൽ ഷരീഫ് എന്നിവർ സന്നിഹിതരായിരുന്നു.
ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ആരംഭഘട്ടം മുതലുളള അവിസ്മരണീയമായ എല്ലാ നിമിഷങ്ങളിലൂടെയും സുവർണ മുഹൂർത്തങ്ങളിലൂടെയുമുള്ള ജൈത്രയാത്രയാണ് ഈ കോഫീ ടേബിൾ പുസ്തകമെന്നു ജോയ് ആലുക്കാസ് പറഞ്ഞു.
1987 ൽ മിഡിൽ ഈസ്റ്റിലെ യുഎഇയിൽ വെറും ഒരു ജ്വല്ലറി സ്റ്റോറായി ആരംഭിച്ച ജോയ്ആലുക്കാസിന്റെ ജൈത്രയാത്ര ഇന്നു ലോകമെന്പാടുമുള്ള 11 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഒരു അന്താരാഷ്ട്ര ബ്രാൻഡിലേക്ക് എത്തിനിൽക്കുകയാണ്.