തനിഷ്ക് ക്വീൻ ഓഫ് ഹാർട്ട്സ് ഡയമണ്ട്സ്
ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി ബ്രാൻഡുകളിലൊന്നായ തനിഷ്ക് ‘ക്വീൻ ഓഫ് ഹാർട്ട്സ് ഡമയണ്ട്’ ശേഖരം പുറത്തിറക്കി. പ്രൗഢിയിൽ രൂപകൽപ്പന ചെയ്ത കമ്മലുകളും നെക്ലേസുകളും ഈ ശേഖരത്തിൽ ഉൾപ്പെടുന്നു.

ആകർഷണീയമായ റെഡ് സ്റ്റോൺ, പകിട്ടേറിയ ഗ്രീൻ സ്റ്റോൺ, വിലയേറിയ ഡയമണ്ടുകൾ എന്നിവ അണിയിച്ചൊരുക്കിയ ആഭരണ കളക്ഷനുകളും ക്വീൻ ഓഫ് ഹാർട്ട്സ് ആഭരണ ശേഖരത്തിലുണ്ട്.

മുപ്പത്തിയൊമ്പതിലധികം മനോഹരമായ സെറ്റുകൾ ഉൾക്കൊള്ളുന്ന ക്വീൻ ഓഫ് ഹാർട്ട്സ് ശേഖരത്തിന് 2.5 ലക്ഷം രൂപ മുതലാണ് വില.