സൈബർ തട്ടിപ്പിൽനിന്നു എങ്ങനെ സ്വയം രക്ഷിക്കാം
സൈബർ തട്ടിപ്പിൽനിന്നു എങ്ങനെ സ്വയം രക്ഷിക്കാം
Thursday, August 18, 2016 4:20 AM IST
ചിലപ്പോൾ ചെറിയൊരു മുൻകരുതൽ വലിയൊരു കുറ്റകൃത്യത്തെ തടയാൻ സഹായിച്ചെന്നു വരും. ഇത്തരത്തിലുള്ള ചെറിയ മുൻകരുതൽ നാം നടത്തുന്ന ഓൺലൈൻ ഇടപാടുകളെ സംരക്ഷിക്കുവാൻ സഹായിക്കും. എന്നാൽ മിക്കവരും ഇക്കാര്യം അവഗണിക്കുകയാണ് പതിവ്. ഓൺലൈൻ ബാങ്കിംഗ് ഇടപാടുകൾ സുരക്ഷിതമാക്കുവാനുള്ള ഏതാനും സുരക്ഷാ ടിപ്പുകൾ നൽകുകയാണ് ചുവടെ.

ഫിഷിംഗ്: ബാങ്കുകൾ ലോകമെങ്ങും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഫിഷിംഗ്. നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങൾ തട്ടിയെടുക്കുന്നതിനുള്ള ശ്രമത്തെയാണ് ഫിഷിംഗ് എന്നു വിളിക്കുന്നത്. ബാങ്കിൽനിന്നോ മറ്റ് അറിയപ്പെടുന്ന സ്‌ഥാപനങ്ങളിൽനിന്നോ എന്ന വ്യാജേനയുള്ള ഇ– മെയിലുകളാണ് ഫിഷിംഗ്.

ഓർമിക്കുക, ലോഗിൻ, ട്രാൻസാക്ഷൻ പാസ്വേഡുകൾ വൺ ടൈം പാസ്വേഡ് (ഒടിപി), യുണിക് റെഫറൻസ് നമ്പർ തുടങ്ങിയവ രഹസ്യ വിവരങ്ങൾ ബാങ്കുകൾ ഇടപാടുകാരിൽനിന്ന് ഒരിക്കലും ഇത്തരം ഇ–മെയിലുകൾ വഴി തേടുകയില്ല.

വിഷിംഗ്: ഫിഷിംഗ് പോലെതന്നെയുള്ള ഒരു തട്ടിപ്പു പരിപാടിയാണ് വിഷിംഗും. വ്യത്യാസം സാങ്കേതികവിദ്യയിൽ മാത്രമേയുള്ളു. ഫിഷിംഗിൽ ഇ– മെയിലാണ് ഇടപാടുകാരനെ വീഴ്ത്താൻ ഉപയോഗിക്കുന്നതെങ്കിൽ വിഷിംഗിൽ ടെലിഫോൺ സർവീസുകൾ, ടെലിഫോൺ സംഭാഷണം തുടങ്ങിയവ ഉപയോഗിക്കുന്നു. ബാങ്കിലെയോ സ്‌ഥാപനത്തിലെയോ ജോലിക്കാരൻ എന്ന നിലയിൽ ഇടപാടുകരാനെ വിളിച്ച് വ്യക്‌തിഗത വിവരങ്ങൾ അന്വേഷിക്കുകയാണ് വിഷിംഗ് തട്ടിപ്പിന്റെ രീതി. ഇത്തരത്തിൽ വിളി വന്നാൽ അതിനു മറുപടി കൊടുക്കാതെ വിവരം ബാങ്കിനെ അറിയിക്കുക.

സ്കിമ്മിംഗ്: ഇടപാടുകാരൻ എടിഎമ്മിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ അതിന്റെ വിവരങ്ങളും പിൻ നമ്പരും ചോർത്താൻ മെഷീനോ കാമറയോ സ്‌ഥാപിക്കുന്നതാണ് സ്കിമ്മിംഗ്. ഇത്തരം വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പുകാരൻ അക്കൗണ്ടിൽനിന്നും പണം പിൻവലിക്കുന്നു.

<ശാഴ െൃര=/ളലമേൗൃല/ലേരവബ2016മൗഴ18ൃൃമ2.ഷുഴ മഹശഴി=ഹലളേ>

ക്ലോണിംഗ്: ഓൺലൈനിലും ഓഫ് ലൈനിലും ക്ലോണിംഗും സംഭവിക്കാറുണ്ട്. എടിഎമ്മിലോ പിഒഎസ് മെഷിനിലോ കാർഡ് ക്ലോണിംഗ് ഉപകരണം സ്‌ഥാപിച്ച്, കാർഡ് സ്വൈപ് ചെയ്യുമ്പോൾ വിവരംശേഖരിക്കുന്നു. ഇങ്ങനെ ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് ഭാവിയിൽ ഓൺലൈൻ ഇടപാടുകൾ നടത്തുന്നു.

മാൽവേർ: കംപ്യൂട്ടറിനെ പ്രവർത്തനത്തെ ബാധിക്കുന്ന സോഫ്റ്റ്വേറുകൾ ഉടമസ്‌ഥൻ അറിയാതെ കംപ്യൂട്ടറുകളിൽ നിക്ഷേപിക്കുന്ന. ചില വെബ്സൈറ്റുകൾ, അല്ലെങ്കിൽ ചില ഫയലുകൾ, വീഡിയോ തുടങ്ങിയ ഡൗൺലോഡ് ചെയ്യുമ്പോഴാണ് ഇത്തരം മാൽവേറുകൾ കംപ്യൂട്ടറിലെത്തുന്നത്. ഡിജിറ്റൽ തട്ടിപ്പുകൾക്കുള്ള മറ്റു ചല ചാനലുകളാണ് കൃത്രിമ ആപ്പുകൾ, സ്വിം കാർഡ് സ്വാപ്പിംഗ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ ദുരുപയോഗം, മൊബൈൽ ആപ്ലിക്കേഷൻ ഹാക്കിംഗ് തുടങ്ങിയവ മറ്റു തട്ടിപ്പു രീതികളാണ്.


<യ> പാസ്വേഡ് ക്രമമായി മാറ്റിക്കൊണ്ടിരിക്കുക

ബാങ്ക് തരുന്ന പാസ്വേഡ് ഉപയോഗിച്ചാണ് ആദ്യമായി ഇൻർനെറ്റ് ബാങ്കിംഗ് അക്കൗണ്ടിൽ പ്രവേശിക്കുന്നത്. അക്കൗണ്ടിന്റെ സുരക്ഷയ്ക്കായി അപ്പോൾതന്നെ പാസ്വേഡ് മാറ്റുക. കൂടാതെ ക്രമമായ ഇടവേളകളിൽ പാസ്വേഡുകൾ മാറ്റിക്കൊണ്ടിരിക്കുക. പാസ്വേഡ് രഹസ്യമായി സൂക്ഷിക്കുക.

<യ> പൊതു കംപ്യൂട്ടറിൽനിന്നു ലോഗ് ഇൻ ചെയ്യാതിരിക്കുക

സൈബർ കഫ്േ, ഓഫീസ്, ലൈബ്രറി തുടങ്ങിയ പൊതു ഇടങ്ങളിൽനിന്നു ഇന്റർനെറ്റ് വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പ്രവേശിക്കാതിരിക്കുക. നിരവധി പേർ ഇവിടങ്ങളിലെ കംപ്യൂട്ടർ സൗകര്യം ഉപയോഗിക്കുന്നതിനാൽ നിങ്ങളുടെ പാസ്വേഡ് ചോർത്താനോ അതു മറ്റുള്ളവർ കാണുവാനോ ഉള്ള സാധ്യത കൂടുതലാണ്. ഏതെങ്കിലും സാഹചര്യത്തിൽ ഈ സൗകര്യം ഉപയോഗിച്ച് അക്കൗണ്ടിൽ പ്രവേശിക്കേണ്ടതായി വന്നാൽ ബ്രൗസിംഗ് ചരിത്രവും കാച്ചേ നമ്പർ ഉൾപ്പെടെയുള്ള താൽക്കാലിക ഫയലുകൾ എല്ലാം മായിച്ചു കളയുവാൻ ശ്രദ്ധിക്കുക.

<യ> വിരവങ്ങൾ മറ്റുള്ളവരുമായി പങ്കു വയ്ക്കരുത്

ഫോണിലോ ഇ–മെയിലിലോ ഒരു ബാങ്ക് ഒരിക്കലും നിങ്ങളോട് വിവരങ്ങൾ തേടുകയില്ല. ഇത്തരത്തിൽ ഫോൺ കോളോ ഇ– മെയിലോ ലഭിച്ചാൽ നിങ്ങൾ വിവരങ്ങൾ നൽകരുത്. മാത്രവുമല്ല ഈ വിവരം ഉടനേ ബാങ്കിനെ അറിയിക്കുകയും ചെയ്യണം.

<യ> കാർഡ് വിവരങ്ങൾ പങ്കുവയ്ക്കാതിരിക്കുക

ക്രെഡിറ്റ് കാർഡ് നമ്പർ, അല്ലെങ്കിൽ മറ്റു വിവരങ്ങൾ തുടങ്ങിയവ ഫോൺ വഴി നൽകുന്നതു വളരെയധികം ശ്രദ്ധിച്ചായിരിക്കണം. ബാങ്കുകളോ മറ്റു ധനകാര്യ സ്‌ഥാപനങ്ങളോ ഇത്തരത്തിൽ ഫോണിൽ വിവരങ്ങൾ ആവശ്യപ്പെടുകയില്ല.

<യ> ക്രമമായി സേവിംഗ്സ് അക്കൗണ്ട് ചെക്ക് ചെയ്യുക

ഓൺലൈൻ ഇടപാടു നടത്തിയതിനുശേഷം നിങ്ങളുടെ അക്കൗണ്ട് പരിശോധിക്കുക. അക്കൗണ്ടിൽനിന്നു കൃത്യമായ തുകയാണോ എടുത്തിട്ടുള്ളതെന്നു പരിശോധിച്ചു ഉറപ്പു വരുത്തുക. ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നതായി തോന്നിയാൽ ഉടനേ ബാങ്കിനെ അറിയിക്കുക.

<യ> ലൈസൻസുള്ള ആന്റി വൈറസ് ഉപയോഗിക്കുക

നിങ്ങളുടെ കംപ്യൂട്ടറിൽ ലൈസൻസ് ഉള്ള ആന്റി വൈറസ് സോഫ്റ്റ്വേർ ഉപയോഗിക്കുക. മാത്രവുമല്ല, ഈ ആന്റി വൈറസ് സോഫ്റ്റ്വേർ കാലോചിതമായി അപ്ഡേറ്റ് ചെയ്യുകയും വേണം. ഇതുവഴി രഹസ്യമായി സൂക്ഷിക്കേണ്ട എല്ലാ വിവരങ്ങളും അത്തരത്തിൽ സംരക്ഷിക്കപ്പെടാൻ സഹായിക്കുന്നു.