സാംസംഗിന്റെ 44 പുതിയ ടിവി മോഡലുകൾ
പ്രമുഖ ടിവി നിർമ്മാതാക്കളായ സാംസംഗ്് പുതിയ 44 ടിവി മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചു. മിഴിവുള്ള ചിത്രങ്ങൾക്കായി ക്വാൻഡം ഡോ ഡിസ്പ്ലേ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന എസ്യുഎച്ച്ഡി ടിവി, അത്യാധുനിക സ്മാർട്ട് ഫീച്ചറുകളും, മികച്ച ശബ്ദ മികവുമുള്ള സ്മാർട്ട് ജോയി ബീറ്റ് ശ്രേണിയിലെ ടിവികൾ എന്നിങ്ങനെ 44 മോഡലുകളാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. വില 28,000 രൂപ മുതൽ 24 ലക്ഷം രൂപ വരെ.

സ്മാർട്ട് വ്യൂ ആപ്പ് വഴി മൊബൈലിലെ ഫോട്ടോയും വീഡിയോയും ടിവിയിൽ കാണാനും ഒന്നിലധികം ഫോണുകൾ ടിവിയുമായി കണക്ട് ചെയ്യാനും സ്മാർട്ട്് ശ്രേണിയിലെ ടിവികളിൽ സൗകര്യമുണ്ട്. കൂടാതെ സ്റ്റാൻഡ് ബൈ മോഡിൽ പോലും ബ്ലൂടൂത്ത് വഴി സ്മാർട്ട് ടിവിയുമായി ഫോൺ പെയർ ചെയ്ത് ഫോണിൽ നിന്നുള്ള പാട്ടുകൾ ടിവിയിൽ ലഭ്യമാക്കും.


സ്മാർട്ട് ടിവികളിലെ എക്സ്റ്റേണൽ സ്റ്റോറേജ് ഉപകരണങ്ങൾ കണക്ട് ചെയ്യുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള വൈറസ് ഭീഷണിയിൽ നിുള്ള സംരംക്ഷണം ഇൻ ബിൽറ്റ് സ്മാർട്ട് സെക്യൂരിറ്റി സവിശേഷത ഉറപ്പുവരുത്തുന്നു. 32 ഇഞ്ച് മുതൽ 88 ഇഞ്ചുവരെ വലിപ്പത്തിൽ ലഭ്യമാകുന്ന സ്മാർട്ട് ടിവിക്ക് 34,500 രൂപ മുതൽ 7,03,900 രൂപ വരെയാണ് വില.