നോ​കി​യ 2 അ​വ​ത​രി​പ്പി​ച്ചു
ബ​ജ​റ്റ് സ്മാ​ർ​ട്ട്ഫോ​ണ്‍ നി​ര​യി​ലേ​ക്ക് നോ​കി​യ 2 എ​ത്തി. ന​വം​ബ​ർ പ​കു​തി​യോ​ടെ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഫോ​ണി​ന്‍റെ വി​ല്പ​ന തു​ട​ങ്ങാ​നാ​ണ് എ​ച്ച്എം​ഡി ഗ്ലോ​ബ​ൽ ഒ​രു​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​വ​ത​രി​പ്പി​ച്ച ഫോ​ണി​ന് 99 യൂ​റോ​യാ​ണ് വി​ല. ഇ​ന്ത്യ​യി​ൽ ഏ​താ​ണ്ട് 7500 രൂ​പ​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

റെ​ഡ്മി 4, റെ​ഡ്മി 4എ, ​മോ​ട്ടോ സി ​പ്ല​സ് എ​ന്നി​വ​യു​മാ​യാ​ണ് നോ​കി​യ 2 മ​ത്സ​രി​ക്കു​ക. 4,100 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ് ഫോ​ണി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണീ​യ​ത. ര​ണ്ടു​ദി​വ​സം ചാ​ർ​ജ് നി​ൽ​ക്കു​മെ​ന്നാ​ണ് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. നോ​കി​യ7 പോ​ലെ അ​ലു​മി​നി​യം ഡി​സൈ​നാ​ണ് ഈ ​മോ​ഡ​ലി​നു​മു​ള്ള​ത്.


5 ഇ​ഞ്ച് എ​ച്ച്ഡി ഡി​സ്പ്ലേ, ആ​ൻ​ഡ്രോ​യ്ഡ് നൂ​ഗാ (ഓ​റി​യോ​യി​ലേ​ക്ക് അ​പ്ഗ്രേ​ഡ് ചെ​യ്യാം), ക്വാ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 212 പ്രോ​സ​സ​ർ, 1 ജി​ബി റാം, 8 ​ജി​ബി സ്റ്റോ​റേ​ജ് (32 ജി​ബി വ​രെ), 8 എം​പി റി​യ​ർ കാ​മ​റ (എ​ൽ​ഇ​ഡി ഫ്ളാ​ഷ് അ​ട​ക്കം), 5 എം​പി സെ​ൽ​ഫി കാ​മ​റ എ​ന്നി​ങ്ങ​നെ​യാ​ണ് ഫോ​ണി​ന്‍റെ ഫീ​ച്ച​റു​ക​ൾ.

റാം, ​ഇ​ന്‍റേ​ണ​ൽ മെ​മ്മ​റി എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ൽ മു​ന്പു സൂ​ചി​പ്പി​ച്ച റെ​ഡ്മി, മോ​ട്ടോ മോ​ഡ​ലു​ക​ൾ​ക്കു മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ നോ​കി​യ ക​ഷ്ട​പ്പെ​ടേ​ണ്ടി​വ​രും. റെ​ഡ്മി ഫോ​ണു​ക​ൾ 3 ജി​ബി​യും, മോ​ട്ടോ 2 ജി​ബി​യും റാം ​ആ​ണ് ന​ൽ​കു​ന്ന​ത്. റെ​ഡ്മി 4എ, ​മോ​ട്ടോ സി ​പ്ല​സ് എന്നിവയ്ക്കു നോ​കി​യ​യേ​ക്കാ​ൾ വി​ല കു​റ​വു​മാ​ണ്.