സാം​സ​ങ്ങ് എ8 ​ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്
അ​ടു​ത്ത​വ​ർ​ഷം സാം​സ​ങ്ങ് പു​റ​ത്തി​റ​ക്കാ​നി​രി​ക്കു​ന്ന എ8 ​സ്മാ​ർ​ട്ട്ഫോ​ണു​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ക്കു​ന്നു. ര​ണ്ടാ​മ​ത്തെ വേ​രി​യ​ന്‍റ് എ8 ​പ്ല​സി​ന്‍റെ ചി​ത്രം ചൈ​നീ​സ് സോ​ഷ്യ​ൽ മീ​ഡി​യ നെ​റ്റ്‌വ​ർ​ക്ക് ആ​യ വീ​ബോ വ​ഴി​യാ​ണ് ചോ​ർ​ന്ന​ത്. എ8-​ന്‍റെ ചി​ത്രം ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​ന്‍റ​ർ​നെ​റ്റി​ൽ എ​ത്തി​യി​രു​ന്നു.

ഏ​വ​രും പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ഇ​ൻ​ഫി​നി​റ്റി ഡി​സ്പ്ലേ എ8 ​പ്ല​സി​ൽ ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ ഫോ​ണി​ന്‍റെ മു​ഴു​വ​ൻ വ​ലി​പ്പ​ത്തി​ലു​മു​ള്ള ഡി​സ്പ്ലേ​യാ​ണ് ചി​ത്ര​ത്തി​ൽ കാ​ണു​ന്ന​ത്. 18:9 റേ​ഷ്യോ​യി​ലു​ള്ള 5.7 ഇ​ഞ്ച് ഡി​സ്പ്ലേ​യാ​ണി​ത്.

ഡ്യു​വ​ൽ സെ​ൽ​ഫി കാ​മ​റ​യാ​ണ് പു​തി​യ മോ​ഡ​ലി​ന്‍റെ മ​റ്റൊ​രു ആ​ക​ർ​ഷ​ണം. പു​തി​യ ത​ല​മു​റ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഏ​റെ പ്രി​യ​ങ്ക​ര​മാ​ണ് ഈ ​ഫീ​ച്ച​ർ. പ്ല​സ് വേ​രി​യ​ന്‍റി​ൽ 16 എം​പി മു​ൻ, പി​ൻ കാ​മ​റ​ക​ളാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.


ഫോ​ണി​നെ​ക്കു​റി​ച്ച് ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള വി​വ​ര​ങ്ങ​ൾ ഇ​പ്ര​കാ​ര​മാ​ണ്- സാം​സ​ങ്ങ് എ​ക്സി​നോ​സ് 7885 ഒ​ക്ടാ​കോ​ർ ചി​പ്സെ​റ്റ്, 4 ജി​ബി റാം, 32 ​ജി​ബി ഇ​ന്‍റേണ​ൽ സ്റ്റോ​റേ​ജ് (കാ​ർ​ഡ് വ​ഴി 256 ജി​ബി വ​രെ).

ഗാ​ല​ക്സി എ​സ്9, ആ​ക​മാ​നം വ​ള​യ്ക്കാ​വു​ന്ന ഡി​സ്പ്ലേ​യോ​ടെ​യു​ള്ള എ​ക്സ് സീ​രീ​സ് എ​ന്നി​വ​യാ​ണ് സാം​സ​ങ്ങ് അ​ണി​യ​റ​യി​ൽ ഒ​രു​ക്കു​ന്ന മ​റ്റു ഫോ​ണു​ക​ൾ.
Loading...