ബ്രാ​​​വി​​​യ ഒ​​​എ​​​ൽ​​​ഇ​​​ഡി എ8​​​എ​​​ഫ് ടി​​​വി
കൊ​​​ച്ചി: ഫു​​​ട്ബോ​​​ൾ സീ​​​സ​​​ൺ ആ​​​വേ​​​ശം മു​​​ന്നി​​​ൽ​​​ക്ക​​​ണ്ട് സോ​​​ണി ഇ​​​ന്ത്യ പു​​​തി​​​യ ബ്രാ​​​വി​​​യ ഒ​​​എ​​​ൽ​​​ഇ​​​ഡി എ8​​​എ​​​ഫ് ടി​​​വി പു​​​റ​​​ത്തി​​​റ​​​ക്കി. സോ​​​ണി​​​യു​​​ടെ അ​​​കൂ​​​സ്റ്റി​​​ക് സ​​​ർ​​​ഫേ​​​സ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​യി​​ലൂ​​ടെ ഡി​​​സ്പ്ലേ ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​ക്കു​​​ക​​​യും ടി​​​വി സ്ക്രീ​​​നി​​​ൽ​ നി​​​ന്ന് നേ​​​രി​​​ട്ട് ശ​​​ബ്ദ ഔ​​​ട്ട്പു​​​ട്ട് സാ​​​ധ്യ​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​താ​​​ണു പു​​​തി​​​യ ബ്രാ​​​വി​​​യ. 4കെ ​​​ഒ​​​എ​​​ൽ​​​ഇ​​​ഡി ബ്രാ​​​വി​​​യ ടി​​​വി​​​ക​​​ൾ ഈ ​​​മാ​​​സം പ​​​കു​​​തി​​​യോ​​​ടെ (164 സെ.​മി.) 65, (139 സെ.​​മി.) 55 സ്ക്രീ​​​ൻ വ​​​ലു​​​പ്പ​​​ങ്ങ​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​കും.


സോ​​​ണി ഇ​​​ന്ത്യ​​​ സെ​​​യി​​​ൽ​​​സ് മേ​​ധാ​​വി സ​​​തീ​​​ഷ് പ​​​ത്മ​​​നാ​​​ഭ​​​ൻ, സൗ​​​ത്ത് റീ​​​ജ​​​ണ്‍ മാ​​​നേ​​​ജ​​​ർ ജി. ​​​രാ​​​ജേ​​​ഷും പ​​​ത്ര​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. 81 സെ.മി. അ​​​ല്ലെ​​​ങ്കി​​​ൽ അ​​​തി​​​നു മു​​​ക​​​ളി​​​ലു​​​ള്ള ബ്രാ​​​വി​​​യ ടെ​​​ലി​​​വി​​​ഷ​​​ൻ സെ​​​റ്റു​​​ക​​​ൾ​​​ക്കൊ​​​പ്പം ഒ​​​രു ഫു​​​ട്ബോ​​​ൾ അ​​​ല്ലെ​​​ങ്കി​​​ൽ സ്പോ​​​ർ​​​ട്ടി ടീ-​​​ഷ​​​ർ​​​ട്ടും ല​​​ഭി​​​ക്കും.