ഫേ​സ്ബു​ക്ക് വീ​ണ്ടും വി​വാ​ദ​ത്തി​ൽ
ഫേ​സ്ബു​ക്ക് വീ​ണ്ടും വി​വാ​ദ​ത്തി​ൽ
Tuesday, June 5, 2018 3:33 PM IST
സി​ലി​ക്ക​ൺ​വാ​ലി: 8.7 കോ​ടി വ​രി​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്ന പേ​രി​ൽ പ്ര​തി​ക്കൂ​ട്ടി​ലാ​യ ഫേ​സ്ബു​ക്ക് വീ​ണ്ടും വി​വാ​ദ​ത്തി​ൽ. ആ​പ്പി​ൾ, മൈ​ക്രോ​സോ​ഫ്റ്റ്, സാം​സം​ഗ് തു​ട​ങ്ങി 60ൽ​പ​രം മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഡാ​റ്റ കൈ​മാ​റാ​റു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ദ ​ന്യൂയോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​താ​ണ് വ​ലി​യ വി​വാ​ദ​ത്തി​ലേ​ക്ക് ഫേ​സ്ബു​ക്കി​നെ വീ​ണ്ടും വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത്.

2004ൽ ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ഫേ​സ്ബു​ക്ക് ഒ​രു പ​തി​റ്റാ​ണ്ടാ​യി ഈ ​ക​മ്പ​നി​ക​ൾ​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​റു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഈ ​ഇ​ട​പാ​ടി​ലൂ​ടെ ഫേ​സ്ബു​ക്കി​ന് ത​ങ്ങ​ളു​ടെ നെ​റ്റ്‌​വ​ർ​ക്ക് വി​പു​ല​പ്പെ​ടു​ത്തി. മൂ​ന്നാ​മ​തൊ​രു കൂ​ട്ട​ർ​ക്ക് വി​വ​ര​ങ്ങ​ൾ കൈ​മാ​റ​രു​തെ​ന്ന നി​ബ​ന്ധ​ന​യോ​ടെ​യാ​ണ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ​ക്ക് ഫേ​സ്ബു​ക്ക് അ​നു​മ​തി ന​ല്കി​യ​ത്.